മാനസികാരോഗ്യ രംഗത്ത് പാലിയേറ്റിവ് കെയർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് പ്രൊ: ആബിദ് ഹുസ്സൈൻ തങ്ങൾ MLA.
കുറ്റിപ്പുറം:പാലിയേറ്റിവ് കെയർ മലപ്പുറം
(വെസ്റ്റ് ) ജില്ലാ സമിതി സംഘടിപ്പിച്ച മാനസികാരോഗ്യ സെമിനാർ കുറ്റിപ്പുറം ഇല ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു MLA.
സ്വന്തക്കാർ പോലും അവഗണിക്കപ്പെട്ട മാനസികരോഗികൾ എന്ന് മുദ്രകുത്തപ്പെട്ട ഒരു പാട് സഹോദരി സഹോദരന്മാരെ കണ്ടെത്തി പരിചരണവും മരുന്നും നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ പാലിയേറ്റീവ് കെയർ നടത്തുന്ന പരിശ്രമങ്ങൾക്ക് പൊതുസമൂഹത്തിന്റെ കൂടുതൽ ഇടപെടലുകളും സഹകരണവും ജാഗ്രതയും അനിവാര്യമാണെന്ന് MLA പറഞ്ഞു.
സെമിനാറിൽ പ്രസിഡണ്ട് VPM സാലിഹ് അദ്ധ്യക്ഷനായിരുന്നു,
തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ കൺസൾട്ടന്റ്
ഡോ.SV സുബ്രഹ്മണ്യൻ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. അനൂപ് എടപ്പാൾ എന്നിവർ ക്ലാസിന് നേതൃത്വം നൽകി
നജീബ് കുറ്റിപ്റം, അഡ്വ: TK സൈതാലിക്കട്ടി എന്നിവർ സംസാരിച്ചു
V. ഇസ്മയിൽ മാസ്റ്റർ സ്വാഗതവും, സൈഫു പാടത്ത് നന്ദിയും പറഞ്ഞു
Comments
Post a Comment