തവനൂര്‍- എടപ്പാള്‍ റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു
തവനൂര്‍- എടപ്പാള്‍ റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കുന്നു |
തവനൂര്‍: തവനൂര്‍- എടപ്പാള്‍ റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. എടപ്പാള്‍ തവനൂര്‍ റോഡില്‍ എടപ്പാള്‍ പഴയ ബ്ലോക്ക് സെന്റര്‍ മുതല്‍ അയിങ്കലം വരെയുള്ള ഭാഗങ്ങളില്‍ ജി.എസ്.ബി ആന്റ് ഡബ്ല്യു.എം.എം ഇട്ട് ഉയര്‍ത്തിയാകും ബി.എം ആന്റ് ബി.സി പ്രവൃത്തി ചെയ്യുക. റോഡ് സുരക്ഷക്കുള്ള റോഡ് മാര്ക്കിങ്ങ്സും സൈന്‍ ബോര്‍ഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.പ്രഭാകരന്,തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് വി.ശിവദാസ് എന്ന ബാബു.എന്നിവര്‍ സംബന്ധിച്ചു. പൊന്നാനി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന് മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments
Post a Comment