മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ 20-ാം വാർഡ് മരവട്ടത്തിനോട് ചേർന്നു കിടക്കുന്ന മൈലാടി മാലിന്യ പ്ലാൻ്റ് പൂർണമായും നീക്കം ചെയ്യുകയും പ്രസ്തുത സ്ഥാനത്ത് ജനോപകാര പ്രദമായ മറ്റു വല്ല പദ്ധതികളും നടപ്പിലാക്കണമെന്ന് കോട്ടക്കൽ നഗരസഭ 20 -ാം വാർഡ് (മരവട്ടം) സഭ ഐക്യ കണ്ഠേനെ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു. ഇവിടെ നിരവധി സമരങ്ങളും മറ്റു പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതെ തുടർന്നു അടച്ചിട്ടതാണ്. കൊവിഡ് പശ്ചാതലത്തിൽ പ്രദർശനം പ്രതിസന്ധിയിലായ ജംബോ സർക്കസ് കലാകാരന്മാരും അവരുടെ സാധന സാമഗ്രികളും മൃഗങ്ങളും തമ്പടിച്ചിരിക്കുകയാണിവിടെ.
കാരി പറമ്പത്ത് അബ്ദുൽ റഷീദ് മുസ്ല്യാരാണ് മാലിന്യ പ്ലാൻ്റ് നീക്കം ചെയ്യണമെന്നും അവിടെ ജനോപകാര പ്രദമായ മറ്റു പദ്ധതികൾ കൊണ്ടുവരണമെന്നുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ വാർഡു സഭ ഐക്യകണ്ഠേനെ പിൻതാങ്ങുകയായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉമ്മർ അധ്യക്ഷത വഹിച്ചു.
കെ.മുഹമ്മദലി പദ്ധതികൾ വിശദീകരിച്ചു. ഉഷാകുമാരി ടീച്ചർ സ്വാഗതവും ആശാ വർക്കർ ശരള നന്ദിയും പറഞ്ഞു.
Comments
Post a Comment