Skip to main content

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു


ശിഹാബ്‌ തങ്ങൾ സെന്റർ ചരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളാഞ്ചേരി നിസാർ ( Nizar Cardiac ) ഹോസ്‌പിറ്റലിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിൽ പുതുതായി ഒരു ഡയാലിസിസ്‌ മെഷീൻ കൂടി എത്തിയിരിക്കുന്നു. സെന്ററിന്റെ പ്രവർത്തനങ്ങളെ അടുത്തറിയുകയും നന്നായി സഹകരിക്കുകയും ചെയ്യുന്ന ഒരു സഹോദരനാണ്‌ ഈ മെഷീൻ സംഭാവന ചെയ്തത്‌. ഇതോടെ ഇവിടെയുള്ള ആകെ മെഷീനുകളുടെ എണ്ണം ഏഴായി. ഡയാലിസിസ്‌ ചെയ്യുന്ന രോഗികളുടെ എണ്ണം ഇനി 28 ആവും. 
ശ്രീമതി ഉമാ പ്രേമന്റെ ( Uma Preman ) നേതൃത്വത്തിലുള്ള 'ശാന്തി'യുടെ സഹകരണത്തോടെ, 2018 ജനുവരി 1 നാണ്‌ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ പ്രവർത്തനം ആരംഭിച്ചത്‌. പാവപ്പെട്ടവരും സാധാരണക്കാരുമായ കിഡ്‌നി രോഗികൾക്ക്‌ ഡയാലിസിസ്‌ ചാർജ്ജ്‌ പൂർണ്ണമായും ഒഴിവാക്കിയാണ്‌ ഇവിടെ ഡയാലിസിസ്‌ ചെയ്തു കൊടുക്കുന്നത്‌. ഡയാലിസിസിന്‌ ആവശ്യമായ മരുന്നുകളും ഡയാലിസർ ഉൾപ്പെടെയുള്ള സാമഗ്രികളും മാത്രമാണ്‌ രോഗികൾ കരുതേണ്ടത്‌. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ എല്ലാ മാസവും ചിലവ്‌ വരുന്നുണ്ട്‌. സുമനസ്സുകളായ സഹോദരന്മാർ, വിദേശത്തുള്ള KMCC യും അല്ലാതെയുമുള്ള ഞങ്ങളുടെ  സുഹൃത്തുക്കൾ, നല്ലവരായ നാട്ടുകാർ ഇവരൊക്കെയാണ്‌ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ മുന്നോട്ടുള്ള പോക്ക്‌ പ്രയാസരഹിതമാക്കുന്നത്‌. സഹായിച്ച, ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും നന്ദി!
തുടർന്നും എല്ലാവരുടേയും സഹായ-സഹകരണങ്ങൾ ആവശ്യമാണ്‌. ഡയാലിസിസ്‌ മെഷീനുകളുടെ എണ്ണം കൂടുന്തോറും നടത്തിപ്പ്‌ ചിലവും വലിയതോതിൽ വർദ്ധിക്കും എന്നറിയാമല്ലോ.... മെഷീനുകളുടെ എണ്ണം എത്ര വർദ്ധിപ്പിച്ചാലും ഡയാലിസിസ്‌ ചെയ്യാൻ ക്യൂ നിൽക്കുന്നവർ പിന്നെയും ബാക്കിയാവും എന്നതാണ്‌ ദുഃഖകരമായ മറ്റൊരു സംഗതി. ആയതിനാൽ, തികച്ചും അനിവാര്യമായ ഈ കാരുണ്യ പ്രവർത്തിയുടെ ഭാഗമാവാൻ എല്ലാ സഹോദരങ്ങളും മുന്നിലുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. 
ഒരുപാട്‌ പേരുടെ കഠിനാദ്ധ്വാനവും അക്ഷീണമായ പ്രവർത്തനവുമാണ്‌ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ മുതൽക്കൂട്ട്‌. നിരവധി കിഡ്‌നി രോഗികൾക്ക്‌ വലിയ ആശ്വാസമായ
സെന്ററിന്‌ വേണ്ടി നാട്ടിലും മറുനാട്ടിലും നിസ്വാർത്ഥമായി സേവനം ചെയ്യുന്ന എല്ലാവരേയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. 
ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക്‌ വിളിക്കാവുന്ന നമ്പറും, സെന്ററിന്റെ അക്കൗണ്ട്‌ വിവരങ്ങളും ഇതോടൊപ്പമുണ്ട്‌. 
സഹകരണം പ്രതീക്ഷിച്ചു കൊണ്ട്‌:
ശിഹാബ്‌ തങ്ങൾ സെന്റർ ചാരിറ്റബ്‌ൾ ട്രസ്റ്റ്‌, വളാഞ്ചേരി

99464 86201 (അഷ്റഫ്)
96565 06492 (സലാം)

Account details:
shihab thangal centre charitable trust,
a/c no: 14680200003302
Fedaral Bank Valanchery
IFSC: FDRL0001468

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന