Skip to main content

Posts

Showing posts from September, 2018

വിവാഹ പൂർവ്വ കൗൺസിലിംഗ് കേന്ദ്രം തുടങ്ങി

വളാഞ്ചേരി:കുടുംബ ബന്ധങ്ങളിലെ പ്രതിസന്ധികളെ അതിജീവിക്കുന്നതിനു കൗൺസിലിംഗ് പ്രയോജനപ്പെടുമെന്ന് വളാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. സി. കെ. റുഫീന അഭിപ്രായപ്പെട്ടു. വളാഞ്ചേരി എം. ഇ. എസ്. കെ. വി. എം കോളേജിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അനുവദിച്ച വിവാഹ പൂർവ്വ കൗൺസിലിങ് കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രിൻസിപ്പാൾ ഡോ. സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു, ഡോ. സി. രാജേഷ്, കോഓർഡിനേറ്റർ പ്രൊഫ. കെ. മുനീറ,ഡോ. പ്രീത,ഫത്താഹ്,സന തുടങ്ങിയവർ സംസാരിച്ചു. 4 ദിവസത്തെ കൗൺസിലിംഗിന്റെ ആദ്യ ബാച്ചിൽ 30 പേരാണ് പങ്കെടുക്കുന്നത്...

എം.ഇ.എസ് കെ.വി എം.കോളേജ് യൂണിയൻ ഉദ്ഘാടനം

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിലെ വിദ്യാർത്ഥി യൂണിയൻ "റിതി "യുടെ പ്രവർത്തനോദ്ഘാടനം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി.അബ്ദുൽ ഹമീദ് അധ്യക്ഷനായിരുന്നു. ചെയർമാൻ മുഹമ്മദ് സാലി മടക്കം 9 യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കോളേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ.എ.എം.പി.ഹംസ, സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ പ്രൊഫ.കെ.എച്ച്.അബ്ദുൽ റസാഖ് , വാണിജ്യ ശാസ്ത്ര വിഭാഗം തലവൻ ഡോ. പി.സി.സന്തോഷ് ബാബു ,കായിക വിഭാഗം മേധാവി പ്രൊഫ. ദിനിൽ .എസ്, സ്റ്റാഫ് അസ്വൈസർ പ്രൊഫ.പി.പി.ഷാജിദ് , യൂണിയൻ ചെയർമാൻ മുഹമ്മദ് സാലിം വൈസ് ചെയർ പേഴ്സൺ സന എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.

വളാഞ്ചേരിയെ ഇനി റുഫീന നയിക്കും

വളാഞ്ചേരി നഗരസഭ യുടെ UDF ന്റെ  പുതിയ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലേ  16-ാം വാർഡ് ആലിൻചുവട് കൗൺസിലറും വികസന സ്ഥിര സമിതി ചെയർമാനുമായ ശ്രീമതി. റുഫീന .സി .കെ .യേ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ബഹു .പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത്  ഇന്ന് (  26.9. 218 ന്) കാലത്ത് പ്രഖ്യാപിച്ചു.തൻമൂലം ഒഴിവ് വന്ന വികസനസ്ഥിര സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൗൺസിലറായ ശീമതി . ഫസീല .കെ  എന്ന വരെയും നിർദ്ദേശിച്ചു.

തവനൂർ വൃദ്ധസദനത്തിലെ കൂട്ട മരണം സമഗ്ര അന്വേഷണം വേണം: യൂത്ത്ലീഗ്

 മലപ്പുറം: തവനൂരിലെ സർക്കാർ വൃദ്ധസദനത്തിലെ മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നാടത്തണമെന്ന് യൂത്ത് ലീഗ് .പന്ത്രണ്ട് മണിക്കൂറിനുഉള്ളിൽ നാലു മരണങ്ങൾ നടക്കുകയും ആരോഗ്യ വകുപ്പിനെയോ പൊലീസിനെയോ അറിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കാനു ഉള്ള ശ്രമം നടത്തിയതിനെ കുറിച്ചും അന്വേഷണം വേണം. അന്തേവാസികളുടെ ഫോട്ടോ പോലും സൂക്ഷിച്ചു വെക്കാതെ മരണങ്ങൾ നിഗൂഢ മാക്കി വെക്കുന്ന ഈ സ്ഥാപനത്തിലെ മുൻകാല മരണങ്ങളെ കുറിച്ചും അന്വേഷണം നടത്തണം  യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ മുള്ളമ്പാറയും ജനറൽ സെക്രട്ടറി കെ.ടി അഷ്റഫും  പറഞ്ഞു._

കള്ളക്കേസിൽ കുടുക്കി പോലീസ് വാഹനത്തിൽ ക്രൂര മർദ്ദനം ; യൂത്ത് ലീഗ് പ്രവർത്തകന്റെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പോലീസ് വാഹനത്തില്‍ ക്രൂരമായി മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനും ആറങ്ങാടി പച്ചപ്പട ടീം ക്യാപ്റ്റനുമായ പി വി ഹസിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എ സന്തോഷ്, മുന്‍ അഡീ. എസ്‌ഐ എന്‍ പി രാഘവന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി. എസ്‌ഐമാര്‍ നവംബര്‍ മൂന്നിന് ഹാജരാവാനും ഉത്തരവായിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് ആറങ്ങാടിയിലെ കല്യാണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന ഹസിയെ എസ്‌ഐ സന്തോഷും അഡീ. എസ്‌ഐ രാഘവനും ചേര്‍ന്ന് പോലീസ് വാഹനത്തില്‍ പിടിച്ചുകയറ്റി ക്രൂരമായി മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു ഹസിയുടെ പരാതി. പത്തു ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ഹസിക്ക് മോചനം ലഭിച്ചത്. ഹൊസ്ദുര്‍ഗ് പോലീസില്‍ നിലവിലുള്ള വാറണ്ട് പ്രതി എന്ന നിലയിലാണ് ഹസിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആറങ്ങാടിയില്‍ നിന്ന് പിടികൂടിയ ശേഷം പോലീസ് വാഹനത്തില്‍ വെച്ച്‌ അഡീ. എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ ഹസിയെ ഭീകരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് 1285/2017 എന്ന കേസില്‍ അഞ്ചാംപ്രത

തവനൂർ വൃദ്ധമന്ദിരത്തിൽ കൂട്ടമരണം ; അസ്വാഭാവികതയില്ലെന്ന് മന്ത്രി കെ.ടി. ജലീൽ

തവനൂർ : സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിൽ ഒരേ ദിവസം നാല് വയോധികർ മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ മൃതദേഹങ്ങൾ കൊണ്ടു പോവുകയായിരുന്ന ആംബലൻസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ തിരൂർ ആർ.ഡി. ഒ സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി പൊന്നാനി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട ശ്രീദേവി അമ്മ, കാളിയമ്മ, വേലായുധൻ, കൃഷ്ണ ബോസ് എന്നിവരാണ് ഒരേ ദിവസം മരണപ്പെട്ടത്. എല്ലാം 90 വയസ്സിനും മുകളിലുള്ളവർ. എന്നാൽ 4 ദിവസം മുൻപും സ്വന്തം മണ്ഡലത്തിലുള്ള വ്യദ്ധമന്ദിരം സന്ദർശിച്ചതാണെന്നും, കേരളത്തിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണെന്നും പ്രായം ചെന്നവരായതുകൊണ്ട് നാലിടത്തായി മരിക്കേണ്ടവർ  ഒരിടത്തായി ഒരേ ദിവസം മരിച്ചതിൽ മറ്റസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. എന്നാൽ മന്ത്രിയുടെ ഈ പരാമർശം വിവാദമായിരിക്കുകയാണ്. 

മടപ്പള്ളി ഗവൺമെൻറ് കോളേജ് എസ് എഫ് ഐ അക്രമം എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി..

മലപ്പുറം:-മടപ്പള്ളി ഗവ:കോളേജിൽ എസ് എഫ് ഐ ക്രിമിനലുകൾ പെൺകുട്ടികൾ ഉൾപ്പെടേ എം എസ് എഫ് പ്രവർത്തകരേ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എം എസ് എഫ് നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻറ് ടി.പി ഹാരിസ് ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വി.പി അഹമ്മദ് സഹീർ അധ്യക്ഷത വഹിച്ചു.നിസാജ് എടപ്പറ്റ, സാദിഖ് കൂളമഠത്തിൽ, റിയാസ് പുൽപ്പറ്റ, ടി.നിയാസ്, ഫാരിസ് കെ, ഖമറുസ്സമാൻ, വി.എ വഹാബ്, സാലിഹ് മാടമ്പി, മുജീബ് കോഡൂർ, സജീർ കളപ്പാടൻ, ടി.പി നബീൽ തുടങ്ങിയവർ നേതൃത്വം നൽകി .

‘ഇവനാണ് ആ വാര്‍ത്ത കൊടുത്തത്, നിനക്ക് വെച്ചിട്ടുണ്ട്’; പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എം.എല്‍.എ സജി ചെറിയാന്‍

ചെങ്ങന്നൂര്‍: പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍. സര്‍ക്കാറിന്റെ സാലറി ചാലഞ്ചിനെതിരെ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകനു നേരെ എം.എല്‍.എ ഭീഷണി മുഴക്കിയത്. നിര്‍ബന്ധിത പണപ്പിരിവെന്ന് വാര്‍ത്ത നല്‍കിയത് ഇവനാണ്, നിനക്ക് വെച്ചിട്ടുണ്ട്, നിന്നെ കാണിച്ചുതരാം, എന്നായിരുന്നു എം.എല്‍.എയുടെ ഭീഷണി. മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും വേദിയില്‍ ഇരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകനോട് സജി ചെറിയാന്‍ ആക്രോശിച്ചത്.  പിന്നീട് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് എം.എല്‍.എയെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സജി ചെറിയാന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.  ജനപ്രതിനിധിയുടെ അന്തസ്സിന് ചേരാത്ത നടപടിയാണ് സജി ചെറിയാനില്‍ നിന്നുണ്ടായതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റി

വളാഞ്ചേരി  വട്ടപ്പാറയിൽ ഫയർ സ്‌റ്റേഷൻനിർമ്മാണത്തിനായി അനുവദിച്ചു നൽകിയ നിർദ്ദിഷ്ട സ്ഥലത്ത് നിന്നും  പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ  റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റി.വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി പ്രൊഫ ആബിദ്  എം.എൽ.എ   ജില്ലാ കലക്ടർ, തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്.കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്. പ്രൊഫ ആബിദ് ഹുസൈൻ_തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് പ്രസ്തുത ഭൂമി അഗ്നി രക്ഷാ വകുപ്പിന്  കൈമാറ്റം ചെയ്ത് നേരത്തേ ഉത്തരവായത്.ജൂലൈ 20 ന്  എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംഘം സ്ഥലം സന്ദർശിക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അതിനെത്തുടർന്നാണ് ഇപ്പോൾ വാഹനങ്ങൾ മാറ്റിയത് 

പ്രളയത്തിൽ നഷ്ടം സംഭവിക്കാത്തവർക്കും പണം ലഭിച്ചു. അക്കൗണ്ടിൽ 3800 രൂപ കണ്ട് അമ്പരന്ന് കുടുംബങ്ങൾ

മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് പഞ്ചായത്തില്‍ അനര്‍ഹരായ 55 പേര്‍ക്ക് പ്രളയദുരിതാശ്വാസഫണ്ട് കൈമാറിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒക്കാണ് അന്വേഷണ ചുമതല. വീഴ്ച കണ്ടെത്തിയാല്‍ ഒൗദ്യോഗിക നടപടിക്കൊപ്പം നിയമനടപടി കൂടിയുണ്ടാകുമെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. താഴേക്കോട് മാട്ടറക്കലില്‍ ഒരേ വാര്‍ഡിലെ 56 പേരുടെ അക്കൗണ്ടുകളില്‍ പതിനായിരം രൂപ ധനസാഹയത്തന്റെ ആദ്യഗഢുവായി 3800 രൂപ വീതമെത്തിയതാണ് ആര്‍.ഡി.ഒ അന്വേഷിക്കുക. നാലു ദിവസത്തിനകം ആര്‍.ഡി.ഒയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറണം. അപേക്ഷ സമര്‍പ്പിച്ചതു മുതല്‍ പണം അക്കൗണ്ടുകളിലെത്തിയതു വരെ ഒാരോ ഘട്ടത്തിലുമുണ്ടായ വീഴ്ചകള്‍ സ്ഥിരീകരിച്ച ശേഷം ആവശ്യമെങ്കില്‍ നിയമനടപടിയുണ്ടാകും. രണ്ടു ദിവസമെങ്കിലും വീടുകളില്‍ വെളളം കയറിയവര്‍ക്ക് മാത്രമേ പതിനായിരം രൂപ ധനസഹായത്തിന് അര്‍ഹതയുളളൂവെന്ന നിബന്ധന ലംഘിച്ചാണ് പണം കൈമാറിയത്. അക്കൗണ്ടുകളില്‍ 3800 രൂപ വീതമെത്തിയ കുടുംബങ്ങളുടെ വീടുകളില്‍ വെളളം കയറുകയോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല. തങ്ങള്‍

തബ്ഷീറക്കും ഉനൈസിനും തുടർപഠനം: സർവ്വകലാശാല പ്രവേശന ഉത്തരവ് നൽകി

യൂണിവേഴ്സിറ്റി:മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറത്തെ സി.തബ്ഷീറക്കും ഐക്കരപ്പടി പൂച്ചാലിലെ കെ.മുഹമ്മദ് ഉനൈസിനും  തുടർപഠനത്തിന് സൗകര്യമൊരുക്കി  കാലിക്കറ്റ് സർവകലാശാല പ്രവേശന ഉത്തരവ് നൽകി. തബ്ഷീറക്ക് യൂണിവേഴ്സിറ്റി ബോട്ടണി പഠന വിഭാഗത്തിൽ  ഒന്നാംവർഷ എം.എസ്.സി.കോഴ്സിനും,  ഉനൈസിന് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ ബി.ബി.എ.കോഴ്സിനുമാണ് പ്രവേശനം അനുവദിച്ച് പ്രത്യേക ഉത്തരവ് നൽകിയത്.

പ്രളയ ബാധിതർക്ക് തമിഴ്നാട് മുസ്ലിം ലീഗിന്റെ സഹായ ഹസ്തം

മലപ്പുറം: പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം. വിവിധ സമാഹരണ പദ്ധതികളിലൂടെ സ്വരൂപിച്ച ആദ്യ ഗഡുവായ 55 ലക്ഷം രൂപ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. നേരത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി പോഷക സംഘടനകളുടേതുള്‍പ്പെടെ 78 ലക്ഷം രൂപയുടെ ധനസഹായം തമിഴ്‌നാട് ഘടകം നല്‍കിയിരുന്നു. കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാട് ജനതയുടെ മുഴുവന്‍ പിന്തുണയുമുണ്ടാവുമെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. കേരളത്തിന്റെ ദുഃഖം തമിഴ് മക്കളുടേതു കൂടിയാണ്. അത്‌കൊണ്ട് തന്നെയാണ് പ്രളയ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ കേരളത്തിലേക്ക് കയറ്റി അയച്ചത്. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് ഘടകത്തിന്റേയും പോഷക സംഘനടകളുടെയും പൂര്‍ണ പിന്തുണയും സഹായവുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോട് അയല്‍ സംസ്ഥാനങ്ങള്‍ കാണിക്കുന്ന സ്‌നഹവും കരുതലും നന്ദിപൂര്‍വം സ്മരിക്കുന്നതായി ഹൈദര

ഓൺലൈൻ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറിയുടെ ലോഗോ പ്രകാശനം ചെയ്തു

വളാഞ്ചേരി: വടക്കുംമുറി മേഖല എം എസ് എഫ് കമ്മിറ്റി പൾസ് എന്ന നാമത്തിൽ പുറത്തിറക്കുന്ന ഓൺലൈൻ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറിയുടെ ലോഗോ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു സുലൈമാൻ വാഫി അധ്യക്ഷതവഹിച്ചു കെ.അബ്ദുൽ വഹാബ് മുഹ്സിൻ വടക്കുംമുറി ഒ.പി റൗഫ് സൈദലവി പിലാക്കോളി ഫായിസ് പാറമ്മൽ ഹാമിദ് അൽ ഹൈദരി സിയാവുൽ ഹഖ് ജൗഹർ റിഷാൽ ആസിഫ് അലി അഷ്റഫ് വെള്ളങ്ങൾ വളാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിഭാഷകന്റെ ഡയറി കുറിപ്പ്

അഡ്വ: കെ.എ ലത്വീഫ് എഴുതുന്നു  കള്ളന് കോടതിയിൽ മാപ്പ് നൽകിയ മുനവ്വർ അലി തങ്ങളെ കുറിച്ച് ന്യായാധിപൻ പ്രതികൂട്ടി ലേക്ക് നോക്കി പറഞ്ഞു "നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു". ഒത്ത ഉയരമുള്ള,മുടി അല്പം പിറകോട്ടു വളർത്തി വെള്ള വസ്ത്രം ധരിച്ച കറുത്ത ഒരു മനുഷ്യൻ.ചെയ്തുപോയ തെറ്റീലുള്ള  കുറ്റബോധം അലയടിക്കുന്ന മനസ് മുഖത്തു വായിച്ചേടുക്കാം. അത്ര മാത്രം മ്ലാനമായിരുന്നു ആ മുഖം. പ്രതിക്കൂട്ടിൽനിന്നും ഇറങ്ങി വന്ന ആ മനുഷ്യൻ കോടതി വരാന്തയിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഒരു വലിയ മനുഷ്യന്റെ  നേരെ ഓടിയടുത്ത്  അദ്ദേഹത്തിന്റെ രണ്ടു കരങ്ങൾ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ആ കൈ കളിൽ ചുംബിക്കുന്നതു കോടതി വരാന്തയിൽ കൂടിയിരുന്ന പലരെയും അത്ഭുത പ്പെടുത്തി. "കള്ളനെന്നു സമൂഹം മുദ്ര കുത്തിയ " ആ മനുഷ്യൻ ചേർത്തു പിടിച്ചകരം എന്നും പൊറുത്തു കൊടുത്തും, പൊറുത്തു കൊടുപ്പിച്ചും  ശീലമുള്ള പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ പ്രിയപ്പെട്ട പുത്രൻ മുനവർഅലി തങ്ങളുടെതായിരുന്നു. 2015 ഏപ്രിൽ മാസം പത്തോമ്പതാം  തിയതി വൈകിട്ട് വളപട്ടണത്തുള്ള ബന്ധു വീട്ടിലേക്ക് വിരുന്നു പോകവേ പലഹാരങ്ങൾ വാങ്ങുന്നതി

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു

ഹർത്താലുമായി സഹകരിക്കും :മുസ്ലിം ലീഗ്

കോഴിക്കോട്: പെട്രോള്‍ഡിസല്‍പാചക ഗ്യാസ് വില വര്‍ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി മു സ്്ലിംലീഗ് സഹകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ അറിയിച്ചു. ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയം വില കൂട്ടുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് നമ്മുടേത്. കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭം ഇരട്ടിപ്പിക്കാന്‍ ജനങ്ങളെ കബളിപ്പിച്ച് ഇനിയും മുന്നോട്ടു പോകാന്‍ ഭരണകൂടങ്ങള്‍ക്കാവില്ല. ഇന്ധന വില പ്രതിദിനം വര്‍ധിച്ചതോടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ജീവിക്കാന്‍ ഗതിയില്ലാതെ പൗരന്മാര്‍ അന്തിച്ചു നില്‍ക്കുകയാണ്. പെട്രോള്‍ വില നിശ്ചയിക്കാനുളള അധികാരം കമ്പനികള്‍ക്ക് നിയന്ത്രിതമായി നല്‍കിയപ്പോള്‍ ഫലം ചെയ്തില്ലെങ്കില്‍ തിരിച്ചെടുക്കുമെന്നായിരുന്നു യു.പി.എ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അവശ്യ സര്‍വ്വീസുകളില്‍ എണ്‍പത് ശതമാനവും ആശ്രയിക്കുന്ന ഡീസലിന്റെ വില നിര്‍ണ്ണയാധികാരവും പ്രതിദിന വില വര്‍ധനക്ക് അവകാശവും നല്‍കിയ എന്‍.ഡി.എ ഭരണകൂടം ജനങ്ങളെ ബന്ധിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒഴിച്ചുകൂടാനാവാത്ത നിര്‍ബന്ധിത സാഹചര്

ആദ്യ കീമോ കഴിഞ്ഞപ്പോള്‍ വിവാഹ നിശ്ചയം, എട്ടാമത്തെ കീമോക്ക് മുമ്പ് വിവാഹം

 ഭവ്യയെ ചേർത്തു നിർത്തിയ സഖാവ് സച്ചിന് മംഗളാശംസകളുമായി മുനവ്വറലി തങ്ങൾ എത്തി  തൻറെ പ്രണയിനിക്ക് ക്യാൻസറാണെന്നറിഞ്ഞപ്പോൾ , അവൾക്ക് കൂടുതൽ ആത്മ വിശ്വാസവും കരുതലും പകർന്നു നൽകി താലി കെട്ടി സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്ന പോത്തുകല്ലിലെ പൂളപ്പാടം സ്വദേശി സഖാവ് സച്ചിൻ കുമാറിനും പ്രിയതമ ഭവ്യയ്ക്കും മംഗളാശംസകൾ നേർന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പൂളപ്പാടത്തെ സച്ചിൻറെ വീട്ടിലെത്തി.                      പൂളപ്പാടത്തെ തങ്ങളുടെ കൊച്ചു വീടിൻറെ ഉമ്മറത്തിരുന്ന് നാളെയെ കുറിച്ചുള്ള ഒത്തിരി പ്രതീക്ഷകളും മോഹങ്ങളും പരസ്പരം പങ്ക് വെച്ച് സച്ചിനും പ്രിയതമ ഭവ്യയും വിധിയെ പഴിക്കാതെ ജീവതത്തെ തിരിച്ചു പിടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. അവർക്ക് ആത്മ വിശ്വാസവും കരുത്തും പകർന്നു നൽകി ഒരു നാട് മുഴുവനും ഉണ്ട് അവരുടെ കൂടെ .               സ്നേഹരാഹിത്യത്തിൻറെയും കാപട്യങ്ങളുടേയു പുതുലോക ക്രമത്തിൽ പ്രണയം തീർത്ത കനകകൊട്ടാരത്തിൽ പുതിയൊരു ഷാജഹാനും മുംതാസുമായി മാറിയ സച്ചിൻറെയും ഭവ്യയുടേയും വാർത്തകൾ സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും ഇടം പ

അനാരോഗ്യം: പി.കെ ശശി എം.എല്‍.എയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

   മണ്ഡലത്തി പരിപാടികളാണ് റദ്ദാക്കിയത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം. പാലക്കാട്: ലൈംഗികാരോപണത്തില്‍ കുടുങ്ങി പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ എം.എല്‍.എ പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കുന്നു. ഷൊര്‍ണൂര്‍ എം.എല്‍.എയായ ഇദ്ദേഹത്തിന്റെ മണ്ഡലത്തിലെ പരിപാടികളാണ് റദ്ദാക്കിയത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം. ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ പി.കെ ശ്രീമതി, എ.കെ ബാലന്‍ എന്നിവരുള്‍പ്പെട്ട കമ്മീഷനെ നിയോഗിക്കുകയും റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശശിയുടെ പരിപാടികള്‍ റദ്ദാക്കിയത്. അതുപോലെ സംഭവത്തില്‍ പരസ്യപ്രതികരണത്തിന് മുതിരരുതെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു

പ്രളയം വരും; ചിലർ മരിക്കും; ചിലർ ജീവിക്കും: മന്ത്രി മണി

നൂറ്റാണ്ടുകൂടുമ്പോഴുണ്ടാകുന്ന പ്രളയത്തില്‍ കുറേപ്പേര്‍ മരിക്കുകയും,ജീവിക്കുകയും ചെയ്യുക സ്വാഭാവികമെന്നു മന്ത്രി എം.എം.മണി. പ്രതിപക്ഷ വിവാദങ്ങള്‍ കാര്യമാക്കേണ്ട. ഡാം തുറന്നുവിട്ടതല്ല പ്രളയത്തിനു കാരണമെന്ന കേന്ദ്രജല കമ്മിഷന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷമെങ്കിലും വിവാദങ്ങളുണ്ടാക്കുന്നതില്‍ നിന്നു പ്രതിപക്ഷം പിന്‍മാറണമെന്നു മാത്യു ടി.തോമസ്. തിരുവനന്തപുരത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം. മന്ത്രിമാരായ എം.എം.മണിയും മാത്യു ടി.തോമസും തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം . ഡാം മനേജ്മെന്റ്ില്ലായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനു ജൂണ്‍ 14 മുതല്‍ തന്നെ ഡാം മാനേജ്മെന്റ് പ്രവര്‍ത്തിച്ചതായി മാത്യു ടി.തോമസ് വ്യക്തമാക്കി. പിന്നീടായിരുന്നു മന്ത്രി മണിയുടെ മറുപടി ഇടുക്കി ഡാം തുറക്കുന്നില്ലെന്നു പറഞ്ഞതിനും മറുപടി അപ്പോള്‍തന്നെ വന്നു. കയ്യേറ്റങ്ങള്‍ ഇടുക്കിയിലെ ദുരന്തത്തിനു കാരണമായെന്ന വിമര്‍ശകരുടെ വാദത്തിനുള്ള മറുപടിയിങ്ങനെ. കാനം രാജേന്ദ്രന്റെ വിമര്‍ശനുവും ഇതിലുള്‍പ്പെടുമോ? പ്രളയകാലത്ത് മാ

പിശകുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയാല്‍ ഇരുകയ്യും നീട്ടി ശിക്ഷ സ്വീകരിക്കും: പികെ ശശി എം എൽ എ

പാലക്കാട്: പിശകുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയാല്‍ ഇരു കയ്യും നീട്ടി ശിക്ഷ സ്വീകരിക്കുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി. തനിക്കെതിരെ  പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള കരുത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി അന്വേഷണം നടത്തുകയാണെങ്കില്‍ ആ അന്വേഷണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവവും ആരോഗ്യവും തനിക്കുമുണ്ടെന്നും പികെ ശശി എംഎല്‍എ ചെര്‍പ്പുളശ്ശേരിയില്‍ സംസാരിക്കവെ പറഞ്ഞു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും തന്നെക്കുറിച്ച് അറിയാം. തനിക്കെതിരെ പ്രതിഷേധം നടത്തുന്നവരോട് ദേഷ്യം ഇല്ല. പ്രധാന വലതുപക്ഷ നേതാക്കള്‍ തന്നെ വിളിച്ചിരുന്നു. ശശിയെ ഞങ്ങള്‍ക്കറിയാം. പക്ഷെ ഇത് രാഷ്ട്രീയമാണ്. അതുകൊണ്ട് ക്ഷമിക്കണം എന്നാണ് അവര്‍ പറഞ്ഞത് എന്നും പികെ ശശി പറഞ്ഞു. അതേ സമയം സ്ത്രീകള്‍ക്കെതിരായ പാരാതിവച്ച് പൊറുപ്പിക്കില്ലെന്നാണ് ബൃന്ദാ കാരാട്ട് വ്യക്തമാക്കിയിരിക്കുന്നത്. ശശിക്കെതിരായ നടപടി ആരംഭിച്ചതായും അവര്‍ വ്യക്തമാക്കി.

സി പി എമ്മിനെതിരെ ആഞ്ഞടിച്ച് പി.കെ ഫിറോസ്

മലപ്പുറം: പികെ ശശി എംഎല്‍എയ്‌ക്കെതിരെ ഉയരുന്ന പീഡനാരോപണത്തില്‍ ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പാര്‍ട്ടി അന്വേഷിക്കുമെന്ന് പറയുന്നവര്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട മുന്‍പത്തെ കേസുകള്‍ അന്വേഷിച്ച് ഏതവസ്ഥയിലാക്കിയെന്നത് ജനങ്ങള്‍ക്ക് അറിയാമെന്ന് ഫിറോസ് പരിഹസിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താനേയും അബ്ദുള്ള കുട്ടിയേയും കൈയ്യേറ്റം ചെയ്ത ഡിവൈഎഫ്‌ഐക്കാര്‍ക്ക് ഇപ്പോള്‍ എന്തുകൊണ്ടാണ് മൗനമെന്നും ഫിറോസ് ചോദിച്ചു. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഒരു വനിതാ സഖാവ് പാർട്ടിയിലെ എം.എൽ.എ ക്കെതിരെ പരാതി കൊടുത്തിട്ട് ആഴ്ചകളായി. പരാതി നിസ്സാരമല്ല, 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന പീഢനക്കേസാണ്. എന്നാൽ പരാതി ലഭിച്ച സംസ്ഥാന നേതൃത്വം പരാതി പൂഴ്ത്തുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചപ്പോഴാണ് പാർട്ടി തലത്തിൽ അന്വേഷണം നടത്തും എന്ന് സെക്രട്ടറി വ്യക്തമാക്കിയത്. ഒരു സ്ത്രീക്ക് നേരെ ലൈംഗികമായ അതിക്രമമുണ്ടായാൽ പരാതിപ്പെടാൻ ധൈര്യപ്പെടുക എന്നത് പലപ്പോഴും ഇന്നാട്ടിൽ സംഭവിക്കാത്ത കാര്യമാണ്. കുറ്റാര

‘മനുഷ്യരല്ലേ, പല തെറ്റുകളും പറ്റുന്നുണ്ട്, ഇതു പുതുമയുള്ള കാര്യമല്ല:വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജൊസഫൈൻ

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാനാവില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും രണ്ടാണ്. യുവതി പരാതി കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന്‍ പറഞ്ഞു. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി. ഇത് ഒരു പുതുമയുള്ള കാര്യമല്ലെന്നും പാര്‍ട്ടിയുണ്ടായ കാലം മുതല്‍ ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യരല്ലേ. പല തെറ്റുകളും പറ്റുന്നുണ്ട്. അതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൈക്കൊള്ളുന്ന രീതിയുണ്ട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നടപടിക്രമങ്ങളുണ്ട്. ഇര പൊതുഇടത്തില്‍ പരാതിയുമായി വരുമ്പോഴാണ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നത്. ഈ ആരോപണത്തില്‍ അങ്ങനെയും സംഭവിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാ

എം.എൽ.എക്കെതിരെ ലൈംഗിക ആരോപണം; സർക്കാറും സി.പി.എമ്മും പ്രതിരോധത്തിൽ​ വനിതഅംഗം ഉൾപ്പെടുന്ന രണ്ടംഗ സമിതിയെ സി.പി.എം അന്വേഷണത്തിന്​ നിയോഗിച്ചതായി സൂചന

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​റി​നെ​യും സി.​പി.​എ​മ്മി​നെ​യും ഒ​രു​പോ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​ഴ്​​ത്തി ഇ​ട​വേ​ള​ക്കു​ ശേ​ഷം ലൈം​ഗി​ക ആ​രോ​പ​ണം. പോ​ളി​റ്റ്​​ബ്യൂ​റോ​യി​ലെ മു​റി​വ്​ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്​ ശേ​ഷ​വും തു​ട​രു​ന്നു​വെ​ന്ന്​ തെ​ളി​യി​ച്ച​ത്​ കൂ​ടി​യാ​യി ​െഷാ​ർ​ണൂ​ർ എം.​എ​ൽ.​എ പി.​കെ. ശ​ശി​ക്കെ​തി​രാ​യ പ​രാ​തി. പ​രാ​തി പൊ​ലീ​സി​ന്​ കൈ​മാ​റാ​തെ സ്വ​ന്തം നി​ല​ക്ക്​ തീ​ർ​പ്പ്​ ക​ൽ​പി​ക്കാ​നൊ​രു​ങ്ങു​ന്ന പാ​ർ​ട്ടി നി​ല​പാ​ട്​ പ്ര​തി​പ​ക്ഷ​ത്തി​ന്​ പു​തി​യ രാ​ഷ്​​ട്രീ​യ വ​ഴി​യും തു​റ​ന്നു. ഡി.​വൈ.​എ​ഫ്.​െ​എ ജി​ല്ല വ​നി​ത​നേ​താ​വാ​ണ്​ പ​രാ​തി​ക്കാ​രി. പാ​ല​ക്കാ​െ​ട്ട സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക്​ പ​രാ​തി കൊ​ടു​െ​ത്ത​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​യാ​ണ്​ സി.​പി.​എ​മ്മി​ന് ആ​ദ്യം​ വെ​ല്ലു​വി​ളി​യാ​യ​ത്. പി​ന്നാ​ലെ, പ​രാ​തി ല​ഭി​െ​ച്ച​ന്നും സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് അ​ന്വേ​ഷ​ണ​ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വെ​ളി​പ്പെ​ടു​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തി​ക്കൂ​ട്ടി​ലാ​യി.  എ​ന്നാ​ൽ സം​സ്ഥാ​ന സെ​ക

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കും: മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തേ ശമ്പളം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അത് എഴുതി നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അതേ സമയം ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് കഴിയുന്ന തുക നല്‍കുന്നത് വാങ്ങുകയാണ് വേണ്ടത് എന്നാണ് പ്രതിപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പറയുന്നത്. ഒരു മാസത്തെ ശമ്പളം നൽകുന്നില്ലെങ്കിൽ വേണ്ടെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നു ഫെറ്റോ സംഘടനകളും വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ലെന്നും ജീവനക്കാർ ഉന്നയിച്ച കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയിൽപെടുത്താമെന്നും തോമസ് ഐസക് വ്യക്തമാക്കി. ജീവനക്കാരിൽ പലരും പ്രളയദുരന്തത്തിൽപെട്ടവരാണെന്നും അവരിൽനിന്ന് ഇനിയും പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കൾ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. ഒരുമാസത്തിൽ കൂടുതൽ ശമ്പളം നൽകാൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ അതിനുള്ള അവസരവും നൽകണമെന്ന് അവർ വാദിച്ചു. ഈ മാസം മുതൽ ശമ്പളം ഗഡുക്കളായി പിരിക്കാനിരിക്കെ ഇക്കാര്യത്തിൽ ജനാധിപത്യപരമായ നിലപാട് സർക്ക

കാലിക്കറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പ് കോളേജുകളില്‍ എം.എസ്.എഫ് തരംഗം

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്ര വിജയം. 152 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനും എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു. 71 കോളേജുകളില്‍ തനിച്ചും 27 കോളേജുകളില്‍ മുന്നണിയായും യൂണിയന്‍ നേടാന്‍ സാധിച്ചു. ഒറ്റക്ക് നിലനിര്‍ത്തിയ കോളേജുകള്‍ കോഴിക്കോട് ഫാറൂഖ് കോളേജ്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, യൂണിറ്റി കോളേജ് മഞ്ചേരി, ഫാറൂഖ് കോളേജ് കോട്ടക്കല്‍, ഖിദ്മത്ത് കോളേജ് തിരുനാവായ, മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍, എം.ഇ.എസ് കോളേജ് മമ്പാട്, എ.ഐ.എ കോളേജ് കുനിയില്‍, കെ.എം കോളേജ് വാലില്ലാപുഴ, മജ്മ ട്രൈനിംഗ് കോളേജ് , എം.എ.ഒ കോളേജ് എളയൂര്‍, കാലിക്കറ്റ് യൂ.സിറ്റി ടീച്ചേഴ്‌സ് എജുക്കേഷന്‍ സെന്റര്‍ കോളേജ് മഞ്ചേരി, ജാമിഅ കോളേജ് തൃക്കലങ്ങോട്, ദാറുല

കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: വിദ്യാര്‍ഥി സൗഹൃദ കലാലയത്തിനായി വിധിയെഴുതുക: എം.എസ്.എഫ്

കോഴിക്കോട് : ഇന്ന് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി സൗഹൃദ കലാലയത്തിനായി എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭ്യര്‍ഥിച്ചു. ‘കഠാര വെടിയുക തൂലികയേന്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണ എം.എസ്.എഫ് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത്.കലാലയങ്ങളില്‍ രക്തക്കറ വീഴ്ത്തുന്ന ഫാസിസ്റ്റു വര്‍ഗീയ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് വിദ്യാര്‍ത്ഥി സമൂഹം സ്വീകരിക്കുമെന്ന സൂചനകളാണ് പാര്‍ലമെന്ററി രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഫാറൂഖ് കോളേജ്, സാഫി വാഴയൂര്‍, ബ്ലോസ്സം കോളേജ്, എസ്.എസ് കോളേജ് അരീക്കോട് എന്നിവിടങ്ങളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ എം.എസ്.എഫ് വിജയം സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ജാനാധിപത്യ അവകാശങ്ങളെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉള്ള ശ്രമങ്ങളാണ് നിരവധി കോളേജുകളില്‍ എസ്.എഫ്.ഐ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം കോളേജ്, ഗവ: കോളേജ് മടപ്പള്ളി, ഗവ: കോളേജ്

തല്ലിക്കൊന്നു റയിൽപാളത്തിൽ എറിയും ; ഒരാളും ചോദിക്കാൻ വരില്ല " എ എൻ ഷംസീർ എം എൽ എയുടെ ഭീഷണി

ആക്ഷൻ ഫോറം കൺവീനർക്കെതിരെ തലശ്ശേരി എം എൽ എ എ എൻ ഷംസീറിന്റെ വധഭീഷണി. തലശേരിയിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്നതിൽ മുൻ കൈ എടുക്കുന്ന ആക്ഷൻ ഫോറം കൺവീനറും മീറ്റ് വർക്കേഴ്സ് യൂണിയൻ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്താർ മുരിക്കോളിക്കെതിരെയാണ് എം എൽ എയുടെ ഭീഷണി, "നീ ആരാ നായിന്റെ മോനേ ജനനായകനോ.. നീ വല്യ നേതാവായി വിലസാം എന്നൊന്നും കരുതണ്ട, തല്ലിക്കൊന്നു റെയിൽ പാളത്തിൽ എറിയും.... ഒരു ലീഗുകാരനും നിന്നെ പറ്റി ചോദിക്കാൻ വരില്ല... " എം എൽ യുടെ ഭീഷണി ഇങ്ങനെ പോകുന്നു. ഇത് സംബന്ധിച്ചു മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകാനാണ് സത്താറിന്റെ തീരുമാനം. മേൽപ്പാലത്തിൽ ഉണ്ടായ വിള്ളലും റോഡിന്റെ തകർച്ചയും സംബന്ധിച്ച കാര്യങ്ങളും ജനങ്ങളിൽ നിന്നും ശേഖരിച്ചു കളക്ടർക്കും മറ്റും പരാതി നൽകുകയും പരാതിയെ തുടർന്ന് അറ്റകുറ്റപ്പണി നടതുകയും ചെയ്തിരുന്നു, ഇതാണ് സ്ഥലം എം എൽ എ കൂടിയായ ഷംസീറിനെ ചൊടിപ്പിച്ചത്

ഇ.ടി.മുഹമ്മദ് ബഷീർ MP യുടെ ഇടപെടൽ പൊതു ജനങ്ങൾക്ക്‌ ആശ്വാസമായി ;അന്ത്യോദയ എക്സപ്രസ്സിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചു

ഇ.ടി.മുഹമ്മദ് ബഷീർ MP യുടെ ഇടപെടലിനെത്തുടർന്ന് പൊതു ജനങ്ങൾക്ക്‌ വലിയ  ആശ്വാസമായി അന്ത്യോദയ എക്സപ്രസ്സിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചു. ഞായറാഴ്ച പുലർച്ചെ 3.30 ന് ഹർഷാരവത്തോടെയാണ് തിരൂർ സ്റ്റേഷനിൽ നിർത്തിയ അന്ത്യോദയ എക്സ്പ്രസ്സിനെ നാട്ടുകാർ  വരവേറ്റത്. കേന്ദ്ര മന്ത്രി ശ്രീ. പിയൂഷ് ഗോയലുമായി  ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിരന്തരമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തിരൂരിൽ പ്രസ്തുത ട്രെയിന് സ്റ്റോപ്പ് അനുവദിച്ചത്.ട്രെയിനിൽ വന്നിറങ്ങിയ ഇ.ടി.മുഹമ്മദ് ബഷീർ. എം.പി., സി. മമ്മൂട്ടി എം.എൽ.എ. എന്നിവരെ ആഘോഷ പൂർവ്വം ഹർഷാരവത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക്. മന്ത്രിസഭാ യോഗങ്ങളിൽ ഇ പി ജയരാജൻ അധ്യക്ഷത വഹിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 4.30 നുള്ള പുറപ്പെട്ട അദ്ദേഹം ദുബായ് വഴിയാണ് യുഎസിലെത്തുക. ഭാര്യ കമലയും ഒപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ചുമതല ഔദ്യോഗികമായി ആര്‍ക്കും നല്‍കിയിട്ടില്ലെങ്കിലും മന്ത്രിസഭായോഗങ്ങളില്‍ ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിക്കും. ദുരിതാശ്വാസഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പി.ക്കാണ്.