ഇ.ടി.മുഹമ്മദ് ബഷീർ MP യുടെ ഇടപെടൽ പൊതു ജനങ്ങൾക്ക് ആശ്വാസമായി ;അന്ത്യോദയ എക്സപ്രസ്സിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചു
ഇ.ടി.മുഹമ്മദ് ബഷീർ MP യുടെ ഇടപെടലിനെത്തുടർന്ന്
പൊതു ജനങ്ങൾക്ക് വലിയ ആശ്വാസമായി അന്ത്യോദയ എക്സപ്രസ്സിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചു.
ഞായറാഴ്ച പുലർച്ചെ 3.30 ന് ഹർഷാരവത്തോടെയാണ് തിരൂർ സ്റ്റേഷനിൽ നിർത്തിയ അന്ത്യോദയ എക്സ്പ്രസ്സിനെ നാട്ടുകാർ വരവേറ്റത്.
കേന്ദ്ര മന്ത്രി ശ്രീ. പിയൂഷ് ഗോയലുമായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിരന്തരമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തിരൂരിൽ പ്രസ്തുത ട്രെയിന് സ്റ്റോപ്പ് അനുവദിച്ചത്.ട്രെയിനിൽ വന്നിറങ്ങിയ ഇ.ടി.മുഹമ്മദ് ബഷീർ. എം.പി., സി. മമ്മൂട്ടി എം.എൽ.എ. എന്നിവരെ ആഘോഷ പൂർവ്വം ഹർഷാരവത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്
Comments
Post a Comment