Skip to main content

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്




മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്.
മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്.
മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന തങ്ങള്‍കുടുംബം ശിഹാബുദ്ദീന്‍ ഗോത്രത്തില്‍പ്പെട്ടവരാണ്. വളപട്ടണത്ത് മരണപ്പെട്ട സയ്യിദ് അലി ശിഹാബുദ്ദീന്‍ എന്നവരാണ് ഈ ഗോത്രത്തില്‍ കേരളത്തിലെത്തിയ ആദ്യ വ്യക്തി. മുഹമ്മദ്‌നബിയുടെ 34-ാം തലമുറയില്‍പ്പെട്ട ഇദ്ദേഹം ഹിജ്‌റ വര്‍ഷം 1181ലാണ് കേരളത്തിലെത്തിയത്.

ചടങ്ങിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടന്നത്. പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം, സിൽസില അവതരണം, ആദരിക്കൽ, ഐസ് ബ്രെയ്കിംഗ്, അവാർഡ് ദാനം, ഹജ്ജ് യാത്രയയപ്പ്, തുടങ്ങി വിവിധ പരിപാടികൾ നടന്നു.
അഹ്മദ് ഹുസൈൻ ശിഹാബ് തങ്ങൾ പൊടിയാട് തധ്യക്ഷത വഹിച്ചു. ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്‌നേഹത്തിന്റെ കൂട്ടായ്മയായി കുടുംബങ്ങള്‍ മാറണം. കുടുംബബന്ധങ്ങളിലൂടെ, സ്‌നേഹം പങ്കുവെക്കുമ്പോൾ  അത് പുതു തലമുറയ്ക്ക് മാതൃകയാകും. വൈകാരികമായ അടുപ്പം കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ വേണം.
വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപീകരണത്തിനും കുടുംബങ്ങള്‍ നല്‍കുന്ന പ്രാധാന്യം വലുതാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷത്തിലും സങ്കടങ്ങളിലും പിന്തുണയ്ക്കുന്ന കുടുംബം അത്യാവശ്യമാണ്. കുടുംബത്തിന്റെ ഭാഗമായ വ്യക്തിയുടെ നേട്ടങ്ങളില്‍ പിന്തുണയ്ക്കുകയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യണം. വ്യക്തികള്‍ തമ്മില്‍ ഇടപെടുകയും കൂട്ടായ വേളകള്‍ ഉണ്ടാക്കുകയും വേണമെന്നും കൂട്ടിച്ചേർത്തു.
 എം.പി. അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, കുഞ്ഞുട്ടി തങ്ങൾ തിരൂർക്കാട് എന്നിവർ സംസാരിച്ചു.
റശീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
സ്വാലിഹ് ശിഹാബ് തങ്ങൾ, കോഴിക്കോട് സ്വാഗതവും  ഹാശിറലി ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.