Skip to main content

Posts

Showing posts from February, 2019

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി നഗരസഭ    തോണിക്കൽ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  സി.കെ റുഫീന നിർവ്വഹിച്ചു.  മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ 2016-17വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാല് ലക്ഷം രൂപക്കാണ് നിർമ്മാണം പൂർത്തീകരിച്ചത്.  - KP പൂക്കോയ തങ്ങളാണ് അങ്കണവാടിക്കുള്ള സ്ഥലം സംഭാന ചെയ്തത്.  ഉദ്ഘാടന ചടങ്ങിൽ  വാർഡ് കൗൺസിലർ മൂർക്കത്ത് മുസ്തഫ സ്വാഗതം പറഞ്ഞു , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷഫീന, കൗൺസിലർമാരായ ശിഹാബുദ്ദീൻ ,സുബൈദ, മുജീബ് റഹ്മാൻ, നൗഫൽ , മുൻ പഞ്ചായത്ത് മെമ്പർ ഇബ്രാഹീം,  ICDS സൂപ്പർ വൈസർ ഗിരിജ , ബാബു ഹുസൈൻ മുഹമ്മദ് കോയ തങ്ങൾ  വി.പി ശോഭന എന്നിവർ പ്രസംഗിച്ചു.     കുട്ടികളുടെ  കലാപരിപാടികളും  ഉണ്ടായിരുന്നു.

എം എസ് എഫ് കുറ്റിപ്പുറം പഞ്ചായത്ത് സമ്മേളനത്തിന് തുടക്കമായി.

എം എസ് എഫ് കുറ്റിപ്പുറം പഞ്ചായത്ത് കമ്മീറ്റി 6 ദിവസങ്ങളി ലായി സങ്കടപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സങ്കടിപ്പിച്ചു.വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും പഞ്ചായത്ത്മുസ്ലിം ലീഗ്‌ പ്രസിഡന്റ് സയ്യിദ് ലുഖ്മാൻ ഹദ്ദാദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. .ഫെമിൽ കമ്പത് അധ്യക്ഷത വഹിച്ചു. ഖലീൽ കോട്ടക്കൽ മുഖ്യ പ്രഭാഷാണം നടത്തി.പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി പരപ്പാപര സിദ്ധീഖ്, സഖാഫ്‌ തങ്ങൾ കൈപ്പള്ളി അബ്ദുള്ള കുട്ടി,സൈതലവി എടച്ചലം,കെ ടി ഹമീദ്,ശമീർ തടത്തിൽ ഷംനാദ് കുറ്റിപ്പുറം,ഹക്കീം പൈകണ്ണൂർ, സാദിഖ് എന്നിവർ സംസാരിച്ചു. റാലിക്ക് ഫെമിൽ കമ്പത് ബാസിത് എടച്ചലം, സയ്യിദ് സൈൻ സഖാഫ് എന്നിവർ നേതൃത്വം നൽകി

കേരളത്തില്‍ നിന്ന് നദിക്കടിയിലൂടെ ട്രെയിന്‍ ഓടും, ചെലവ് 6000 കോടി,

തിരുവനന്തപുരം: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം തലശേരി- മൈസൂര്‍ റെയില്‍പാതയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുമ്ബോള്‍ വരുന്നത് പുതു ചരിത്രം! നദിയ്ക്കടിയിലൂടെ ടണല്‍ നിര്‍മിച്ച്‌ പാത യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതോടെ 11.5 കിലോമീറ്റര്‍ ദൂരത്തില്‍ നദിക്കടിയിലൂടെ ട്രെയിന്‍ ഓടും! കര്‍ണാടകയുടെ സഹകരണത്തോടെയാകും ഇതിനായുള്ള ശ്രമങ്ങള്‍. കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ 11.5 കിലോമീറ്ററില്‍ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും 49:51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണിത്. പാരിസ്ഥിതിക പ്രശ്നത്തെ ചൊല്ലിയുള്ള എതിര്‍പ്പ് മറികടക്കുക കൂടിയാണ് ഭൂഗര്‍ഭ പാതയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ തലശേരി, കൂത്തുപറമ്ബ്, മാനന്തവാടി, കുട്ട വഴിയായിരുന്നു റെയില്‍പാത നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കര്‍ണാടക അതിര്‍ത്തിയിലെ കോഫീ പ്ളാന്റര്‍മാര്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ന

'കിക്കോഫ് ' പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രമായ കോട്ടക്കലിൽ ഫുട്ബാൾ പരിശീലന തുടക്കമായി.

കിക്കോഫ് 'ഫുട്ബാൾ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രമായ കോട്ടക്കൽ നിയോജമണ്ഡലത്തിലെ ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കോട്ടക്കൽ: ഇന്ത്യയിൽ ഫുട്ബാൾ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കിക്കോഫ് ' പരിശീലന പദ്ധതിക്ക് കോട്ടക്കൽ നിയോജമണ്ഡലത്തിൽ തുടക്കമായി.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രം  .         സംസ്ഥാന സ്പോർട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്. കോട്ടക്കൽ നഗരസഭ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് തെരെഞ്ഞെടുത്ത കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റുകൾ എം.എൽ.എ വിതരണം ചെയ്തു.സ്കൂൾ കായികാധ്യാപകൻ ദിനേശ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ രാമചന്ദ്രൻ മഠത്തിൽ, സുലൈമാൻ പാറമ്മൽ,മാറാക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മു

വളാഞ്ചേരി നഗരസഭയുടെ വികസന സ്വപ്ന സാക്ഷാത്കാരത്തിന്റെ ചരിത്ര മുഹൂർത്തം

വളാഞ്ചേരി: ടൗണിലെ ട്രാഫിക്ക് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്ന മൂച്ചിക്കൽ ബൈപാസ് റോഡ് വീതി കൂട്ടുന്നതിന് നഗരസഭ ലക്ഷങ്ങൾ വില വരുന്ന സ്ഥലം ഒരു മീറ്റർ വീതിയിൽ നഗരസഭക്ക് സൗജന്യമായി വിട്ടു നൽകാൻ പ്രദേശവാസികൾക്ക് തയ്യാറായി.   മൂച്ചിക്കൽ ബൈപ്പാസിന് ഒരു മീറ്റർ വീതിയിൽ സൗജന്യമായി ഭൂമി വിട്ടു നൽകി കൊണ്ടുള്ള  കൺസന്റ് ആദ്യമായി നടക്കാവിൽ കരീം ഹാജി നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സി.കെ. റുഫീനക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു. കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ വളാഞ്ചേരിയിലെ റിങ് റോഡുകൾക്ക് മുമ്പ് ഫണ്ട് വകയിരുത്തിട്ടുണ്ടായിരുന്നു ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി. അബ്ദുന്നാസർ ,കൗൺസിലർ പി.പി.ഹമീദ് ,നഗരസഭാ സെക്രട്ടറി Adv.ഫൈസൽ .എ. ,പ്രദേശവാസികളായ ഹബീബ് റഹ്മാൻ , ജാഫർ .എൻ ., ജലാലുദ്ധീൻ എന്ന മാനു ,ഖമറുസ്സമാൻ തുടങ്ങിയവർ സംബന്ധിച്ചു .