Skip to main content

Posts

Showing posts from November, 2018

വളാഞ്ചേരി നഗരസഭാ ഉപതിരഞ്ഞെടുപ്പ് വോട്ടിംഗ് ശതമാനം 81.35

വളാഞ്ചേരി:വളാഞ്ചേരി നഗസഭ 28-ാം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് മുമ്പ് തന്നെ മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ടായതോടെ പോളിങ് ശതമാനം ഉയര്‍ന്നു. 81.35 ശതമാനം വോട്ടാണ് ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ പ്രതികരിച്ചു.ഡിസംബര്‍ 30നാണ് തെരഞ്ഞെടുപ്പ് ഫലം. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

വ്യാജ ആരോപണത്തിനെതിരെ നജീബ്‌ കാന്തപുരം നിയമ നടപടിക്ക്‌

കോഴിക്കോട്‌: തനിക്കെതിരെ വ്യാജ ആരോപണമുന്നയിച്ച കൊടുവള്ളി സ്വദേശിയും പി.ടി.എ റഹീമിന്റെ ബന്ധുവുമായ എം.പി.സി നാസറിനെതിരെ യൂത്ത്‌ ലീഗ്‌ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡണ്ട്‌ നജീബ്‌ കാന്തപുരം നിയമ നടപടി ആരംഭിച്ചു. സ്വർണ്ണക്കടത്ത്‌ കേസിലെ മുഖ്യ പ്രതി ജയിലിൽ കഴിയുന്ന അബൂലൈസിന്റെ പിതാവാണ്‌ നാസർ. ഒരു വാർത്താ ചാനലിൽ നടത്തിയ ആരോപണത്തെ തുടർന്നാണ്‌ വക്കീൽ നോട്ടീസ്‌ അയച്ചത്‌.അബൂലൈസിന്റെ കൊഫേ പോസ കേസ്‌ അവസാനിപ്പിക്കാൻ കത്ത്‌ നൽകിയ പി.ടി.എ റഹീമിന്റെയും കാരാട്ട്‌ റസാഖിന്റെയും നടപടി വിവാദമായതിന്‌ തൊട്ട്‌ പിറകെ തനിക്കെതിരെ വ്യാജ ആരോപണവുമായി രംഗത്ത്‌ വന്നതിനെ നിയമപരമായി നേരിടുമെന്ന് നജീബ്‌ കാന്തപുരം അറിയിച്ചു. 50 ലക്ഷം കൈക്കൂലി നൽകിയെന്ന് ആരോപിച്ച സഹചര്യത്തിൽ നാസറിന്റെ വരുമാന മാർഗ്ഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ബന്ധപ്പെട്ട ഏജൻസികൾക്കും പരാതി നൽകും. അഡ്വ. ഷഹീർ സിംഗ്‌ വഴിയാണ്‌ വക്കീൽ നോട്ടീസ്‌ അയച്ചത്‌.

കെ.എം ഷാജി യോഗ്യനാണ്

കെ.എം ഷാജിക്കെതിരായ ഹൈക്കോടതി വിധിക്ക് സുപ്രിം കോടതി സ്‌റ്റേ അനുവദിച്ചു. അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ഷാജിയെ അയോഗ്യനാക്കുകയും ചെയ്ത വിധിക്കാണ് സ്‌റ്റേ. ഹൈക്കോടതി വിധിക്കെതിരെ ഷാജി നൽകിയ അപ്പീൽ സുപ്രിം കോടതി പരിഗണിക്കുകയായിരുന്നു. സുപ്രിം കോടതി വിധി അനുസരിച്ച് ഇനി ഷാജിക്ക് എം.എൽ.എയായി തുടരാം. ഷാജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വ .ഹാരിസ് ബീരാൻ , അഡ്വ .മർസൂഖ് ബാഫഖി തങ്ങൾ ഹാജരായി . അതേസമയം ഷാജിയുടെ അപ്പീലിൽ നികേഷ് കുമാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് സുപ്രിം കോടതി നോട്ടീസ് നൽകി. ഹർജി ജനുവരിയിൽ അന്തിമ വാദത്തിനായി പരിഗണിക്കും.

പി.കെ.ശശിയ്ക്കെതിരെ കടുത്ത നടപടി തന്നെ; പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേയ്ക്ക് സസ്പെൻഷൻ

ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിയ്ക്കെതിരെ സിപിഎമ്മിന്‍റെ കടുത്ത നടപടി. ശശിയെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം: ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്ഐ വനിതാനേതാവാണ് പി.കെ.ശശിയ്ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നൽകിയത്. ശശി സംസ്ഥാനസമിതിയ്ക്ക് നൽകിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയിൽ തീരുമാനമായത്. ശശിയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. നടപടി തരംതാഴ്ത്തലിൽ ഒതുങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിയ്ക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രതിരോധത്തിലാകും എന്ന മുൻകരുതലിലാണ് കടുത്ത നടപടി സ്വീകരിച്ചത്. ശശിയ്ക്കെതിരായ പരാതിയെച്ചൊല്ലി കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും അതല്ലെന്ന

മന്ത്രി കെ.ടി ജലീലിന്റെ ആ വാദവും പൊളിയുന്നു

കെടി ജലീലിനെതിരെ വീണ്ടും ആരോപണം മന്ത്രിയുടെ വാദം കള്ളമാണന്ന് യൂത്ത് കോണ്‍ഗ്രസ് നിയമനം സംബന്ധിച്ച പരാതി പുറത്ത് മന്ത്രിയുടെ ഭാര്യക്കെതിരെ സഹപ്രവര്‍ത്തകരായ നാല് അധ്യപകര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നു. കെ.ഇ.ആര്‍ ചട്ടപ്രകാരം ഫാത്തിമക്കുട്ടിയുടെ നിയമനം.. കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനം:  ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്ന  വാദവും പൊളിയുന്നു ഭാര്യ ഫാത്തിമക്കുട്ടിയുടെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദവും പൊളിയുന്നു. മന്ത്രിയുടെ ഭാര്യക്കെതിരെ സഹപ്രവര്‍ത്തകരായ നാല് അധ്യപകര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നു. കെ.ഇ.ആര്‍ ചട്ടപ്രകാരം ഫാത്തിമക്കുട്ടിയുടെ നിയമനം സാധുവല്ലന്ന ആക്ഷേപവും യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്. ഭാര്യയുടെ നിയമനം സംബന്ധിച്ച ആക്ഷേപത്തെക്കുറിച്ച് ചോദിക്കുന്പോഴെല്ലാം മന്ത്രി കെടി ജലീലില്‍ പറയുന്ന വാദമിതാണ്. ഇത് കള്ളമാണന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.പ്രീത. വികെ,സി.ബാബുരാജേന്ദ്രന്‍ എന്നിവരടക്കമുള്ള നാല് അധ്യാപകര

ജലീലിനോളം ജനങ്ങള്‍ അവിശ്വസിച്ച മന്ത്രി കേരളത്തിലുണ്ടായിട്ടില്ല: കെ.എം. ഗഫൂർ

ബന്ധുനിയമനം കെ.ടി. ജലീല്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് കൊപ്പത്ത് സംഘടിപ്പിച്ച പ്രതിഷേധതെരുവ് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു കൊപ്പം: കെ.ടി. ജലീലിനോളം ജനങ്ങള്‍ അവിശ്വസിച്ച ഒരു മന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍. ജലീല്‍ പറയുന്നത് മാധ്യമങ്ങള്‍ പോലും വിശ്വസിക്കുന്നില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ സ്വയം ന്യായീകരിക്കുകയാണ്. ലീഗിനെതിരെ സി പി എമ്മുകാരെയും ഡി വൈ എഫ് ഐക്കാരെയും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. കേരള സമൂഹം പുച്ഛത്തോടെയാണിത് നോക്കിക്കാണുന്നതെന്ന് ആരോപണവിധേയനായ മന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്നും ഗഫൂര്‍ പറഞ്ഞു. ബന്ധുനിയമനം കെ.ടി. ജലീല്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് കൊപ്പം, വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍ പഞ്ചായത്ത്കമ്മിറ്റികള്‍ സംയുക്തമായി കൊപ്പം സെന്ററില്‍ നടത്തിയ പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മുസ്‌ലിംലീഗില്‍ മെമ്പര്‍ഷിപ്പെടുത

ജലീലില്‍നിന്നും കേരളാ രാഷ്ട്രീയം പ്രതിക്ഷിക്കുന്നത് വന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ്: പി.കെ കുഞ്ഞാലികുട്ടി

മലപ്പുറം: ജലീല്‍ വന്ന വഴിമറന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന സിപി എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജലീല്‍ നടത്തിയ പ്രസംഗത്തിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കുഞ്ഞാലിക്കുട്ടി, പാണക്കാട് കുടുംബത്തെയും തന്നെയും അടക്കം അവഹേളിച്ചത് ഇതിനാലാണെന്നും ഇക്കാര്യം കേരളാ സമൂഹം മനസ്സിലാക്കുമെന്നും കുഞ്ഞാലിക്കുട്ടിപറഞ്ഞു. തനിക്കെതിരെവന്ന ബന്ധുനിയമന ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ജലീല്‍ മറ്റുപലതും പറയുന്നത്, ജലീലില്‍നിന്നും കേരളാ രാഷ്ട്രീയം പ്രതിക്ഷിക്കുന്നത് വന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയാത്തതിനാല്‍ ജലീല്‍ പഴയകാല നേതാക്കളും, ഞങ്ങളും ചെയ്ത പോലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലക്ഷ്യത്തില്‍ അടിക്കാന്‍ കഴിയാത്തതിനാലാണ് മറ്റു പലതിലേക്കും അടിക്കുന്നത്. ആരോപണം ശരിസ്സാവഹിച്ച് ആദ്യം രാജിവെക്കണം, ശേഷം ആരോപണത്തിന് മറുപടി പറയണം, അല്ലാതെ ആരോപണം ഉന്നയിച്ചവന്റെ നേരെ തിരയുന്ന രാഷ്ട്രീയം വളരെ മോശമാണ്. ഇത് കേരളാ ജനത പ്രോത്സാഹിപ്പിച

അനുജനെ തോൽപ്പിച്ച് അഗ്നി ശുദ്ധി വരുത്താനുളള അവസരം മുതലെടുക്കൂ...... മന്ത്രി ജലീലിനെ വിടാതെ പി.കെ ഫിറോസ്

ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വീണ്ടും രംഗത്ത്. ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈർഷ്യ തീർക്കാൻ സർവ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരെയും സാത്വികനായ ആലിക്കുട്ടി മുസ്‌ല്യാർക്ക് നേരെയും അട്ടഹസിക്കുകയാണ് മന്ത്രിയെന്ന് പികെ ഫിറോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാണക്കാട്ടു നിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് മുസ്‌‌ലിം ലീഗ് വിമർശനങ്ങൾക്ക് മറുപടിയായി ജലീൽ ഇന്നലെ തിരിച്ചടിച്ചിരുന്നു. പികെ ഫിറോസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്: ''അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ? ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈർഷ്യ തീർക്കാൻ സർവ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരെയും സാത്വികനായ ആലിക്കുട്ടി മുസ്‌ല്യാർക്ക് നേരെയും അട്ടഹസിക്കുകയാണ് മന്ത്രി ശ്രീ. കെ.ടി ജലീൽ. അപ്പോഴും ഉയർത്തിയ ചോദ്യങ്ങൾക്ക് മാത്രം നാളിത് വരെയായി ഉത്തരമില്ല. ഇനി അദ്ദേഹം പറഞ്ഞ കാര്യങ്ങളോ രസകരവുമാണ്. *ലീഗേരുടെ ലോൺ തിരിച്ചു പിടിക്കാനാണ് തന്റെ ബന്ധുവിനെ കൊണ്ട് വന്നത് *കേരളത്തിൽ യോഗ്യതയുള്ള ഏക വ്യക്തി ത

പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ അറസ്റ്റിലായ എം.എസ്.എഫ് നേതാക്കളെ സന്ദർശിച്ചു

സ്വജനപക്ഷപാതക്കാരനായ  കെ.ടി. ജലീൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിന്റെ പേരിൽ ജയിലിലടച്ച എം .എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കീഴരിയൂർ ,ജനറൽ സെക്രട്ടറി എം.പി. നവാസ് ഉൾപ്പെടെയുള്ള  നേതാക്കളെയും പ്രവർത്തകരേയും  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കോഴിക്കോട് ജില്ലാ ജയിലിൽ സന്ദർശിച്ചു  കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, എം. എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് വി.പി. അഹമ്മദ് സാജു എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന

ആളുകൾ അങ്ങനെ പലതും പറയും, അതു കേട്ടാർക്കും പരിഭവമരുത്!’; ‘നെഹ്റു’വിനെ തുള്ളലാക്കിയ ടീച്ചർ ഇവിടെയുണ്ട്...

‘നിന്റെ അമ്മയ്ക്കിതെന്തു പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാൻ, ഇങ്ങനേയും ടീച്ചർമാരുണ്ടോ’. – സോഷ്യൽ മീഡിയയിലെ കുത്തുവാക്കുകളേക്കാൾ ഉഷ ടീച്ചറെ ഒരു പക്ഷേ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ആ വാക്കുകളായിരുന്നു. തന്റെ വൈറലായ ‘ശിശുദിന വിഡിയോ’ കണ്ട് ചിരിച്ചു മറിഞ്ഞവർ മകളോട് പറഞ്ഞതാണ് മേൽപ്പറഞ്ഞ ‘അരസികൻ കമന്റ്.’ ‘എന്നെയെന്ത് വേണമെങ്കിലും പറഞ്ഞാട്ടേ... കളിയാക്കിക്കോട്ടെ. ഞാൻ ഞാനായിരിക്കുന്നിടത്തോളം കാലം, എന്റെ ജോലി അധ്യാപനമാണെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാൻ ഇങ്ങിനെയൊക്കെ തന്നെയായിരിക്കും. പക്ഷേ അതിന്റെ പേരിൽ എന്റെ മകൾ വേദനിച്ചു എന്നറിഞ്ഞപ്പോൾ തെല്ല് വിഷമം തോന്നി.’– ഉഷ ടീച്ചറുടെ ആമുഖം ആ വേദന പങ്കു വച്ചു കൊണ്ടായിരുന്നു.എം.വി. ഉഷ എന്നു പറഞ്ഞാൽ ചിലപ്പോൾ ആരും മനസ്സിലാക്കണമെന്നില്ല. പക്ഷേ ശിശുദിനത്തിൽ നെഹ്റുവിനെക്കുറിച്ചുള്ള ‘ഓട്ടൻ തുള്ളൽ’ അവതരിപ്പിച്ച ടീച്ചർ എന്നു പറഞ്ഞാൽ എല്ലാവർക്കും മനസ്സിലായേക്കും. സൈബർ ലോകത്തിന്റെ കണ്ണും കാതും ഉടക്കിയ ആ വൈറൽ ടീച്ചറെ തേടി ഒരുപാട് കറങ്ങി. അസാധ്യ പെർഫോമൻസും അമ്പരപ്പിക്കുന്ന എനർജിയും കൊണ്ട് പിള്ളേരെ കൈയ്യിലെടുത്ത ആ ‘ശിശുദിന ടീച്ചറെ’ തേടിയുള്ള യാത്ര ഫുൾസ്റ്റോപ്പിട

യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മര്‍ദ്ധനം:ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാര്‍ച്ച്

ചങ്ങരംകുളം:ബന്ധു നിയമനം നടത്തിയ മന്ത്രി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കഴിഞ ദിവസം എടപ്പാളില്‍ ജലീലിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ പോലീസ് സ്റ്റേഷനില്‍ വെച്ചും മര്‍ദ്ധിച്ചെന്നാരോപിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കെഎസ് യു ജില്ലാ സെക്രട്ടറി കണ്ണൻനമ്പ്യാർ, കെപിസിസി മെമ്പർ എ.എം.രോഹിത്,യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇപി രാജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത് അന്യായമായി പോലീസ് സ്റ്റേഷനിലും മര്‍ദ്ധിച്ചെന്നാരോപിച്ച്   ഇന്ന്  11 മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ പ്രമുഖ നേതാക്കളും അണി നിരന്നു.  ചങ്ങരംകുളം പോലീസ് സ്റ്റേഷനിന് മുന്നില്‍ പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ തടഞെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ത്ത് സ്റ്റേഷനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. വി ടി ബൽറാം എംഎല്‍എ ഉദ്ഘാടനം ചെയ്ത ധര്‍ണ്ണയില്‍ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയമോഹൻ

അനധികൃത നിയമനം ശരി വെക്കുന്നു പ്രതിഷേധങ്ങൾക്കൊടുവിൽ മന്ത്രി ബന്ധു രാജിവെച്ചു

മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പ്രതികരിച്ചു. തന്നെ തിരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയയ്ക്കണമെന്നും അദീബ് ആവശ്യപ്പെട്ടു. അദീബിന്റെ രാജിക്കത്ത് നാളത്തെ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പരിശോധിക്കും. കെ.ടി. ജലീലിന്‍റെ പിതൃസഹോദരന്‍റെ ചെറുമകനാണ് അദീബ് അദീബിന്‍റെ നിയമനം വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനു നേരെ മലപ്പുറത്ത് ഇന്നും യു.ഡി.എഫ് പ്രതിഷേധം. എടപ്പാളിൽ സ്വകാര്യ ചടങ്ങിനെത്തിയ മന്ത്രിക്കു നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വാഹനത്തിനു നേരെ മുട്ടയെറിഞ്ഞു. തുടർന്ന് പൊലിസ് ലാത്തിവീശി. കെ.പി.സി.സി അംഗം രോഹിത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി.രാജീവ്, കെ.എസ്.യു ജില്ലാ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. മലപ്പുറം തിരൂര്‍ തിരുനാവായയില്‍ ജലീലിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

പരസ്യ സംവാദത്തിന് മന്ത്രിയേ വെല്ലുവിളിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്

അനധികൃത ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീല്‍ തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മനോരമന്യൂസ് 'കൗണ്ടര്‍ പോയന്റി'ലാണ് ഫിറോസിന്റെ വെല്ലുവിളി. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് മലപ്പുറത്ത് നടന്ന പരിപാടികളിലെല്ലാം മുസ്്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധം. മലപ്പുറത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇബ്ബിച്ചിബാവ ഭവനനിര്‍മാണ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറം കോട്ടപ്പടി ബസ്്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് വാഹനം വളഞ്ഞത്. പിരിഞ്ഞു പോവാന്‍ തയാറാവാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. ഉദ്ഘാടന പരിപാടിക്കിടെ ഹാളിനുളളില്‍ കടന്ന് യൂത്ത്് ലീഗുകാര്‍ കരിങ്കൊടി കാട്ടി. കൊണ്ടോട്ടി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകത്തിന് മുന്‍പില്‍ തടഞ്ഞ യൂത്ത് ലീഗുകാരെ പ്രതിരോധിക്കാന്‍ എത്തിയ സി.പി.എമ്മുകാരെ പൊലീസ് തടഞ്ഞു. ദേശീയപാത ഉപരോധിച്ച യൂ

വീണ്ടും ഞെട്ടിക്കുന്ന നിയമനവുമായി മന്ത്രി ജലീൽ

 കണ്ണൂർ• മലപ്പുറത്തെ വീട്ടമ്മ 2 വർഷമായി മന്ത്രി കെ.ടി.ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്നു വിവരാവകാശ രേഖകൾ. തന്റെ ഔദ്യോഗിക വസതിയിൽ സഹായിയായി 2 വർഷമായി അവർ ജോലി ചെയ്യുന്നുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണമെങ്കിലും വീട്ടമ്മ സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും എവിടെയും ജോലിക്കു പോകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. മന്ത്രിയുടെ സുഹൃത്തും കെഎസ്ആർടിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ ജനതാദൾ നേതാവിന്റെ ഭാര്യയാണു രേഖകളിൽ മന്ത്രിമന്ദിരത്തിൽ തോട്ടപ്പണിയെടുക്കുന്നത്. മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് അവർക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല. ഔദ്യോഗിക വസതിയായ ‘ഗംഗ’യിൽ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂർ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നൽകിയ രേഖയിൽ പറയുന്നത്. ഇവർ അടക്കം 3 പേരാണു ‘ഗംഗ’യിൽ പൂന്തോട്ടം പരിചരിക്കാൻ മാത്രമുള്ളത്.  ഭാര്യ വളാഞ്ചേരിയിലെ സ്വന്തം വീട്ടിലുണ്ടെന്നായിരുന്നു അവരുടെ ഭർത്താവിനെ ഫോണിൽ വിളിച്ചപ്പോൾ മറുപടി.

മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എൻ.എ ഖാദർ എം.എൽ.എ

ബന്ധുനിയമന വിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദർ രംഗത്ത്. ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ സ്വകാര്യ സർവകലാശാലയുടെ ക്യാംപസ് തുടങ്ങാൻ ജലീൽ അനുമതി നൽകിയെന്നും വലിയ അഴിമതി നടന്നിരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഖാദർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

മന്ത്രി കെ.ടി ജലീൽ രാജിവെക്കണം -യൂത്ത് ലീഗ് കരിദിനം ആചരിച്ചു

സ്വജനപക്ഷപാതം കാണിച്ച് അധികാരത്തിൽ കടിച്ച് തൂങ്ങി നിൽക്കുന്ന കെ.ടി. ജലീൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം യൂത്ത് ജില്ലാ കമ്മിറ്റി ജില്ലയിൽ കരിദിനം ആചരിച്ചു കരിദിനാചരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തലങ്ങളിൽ പ്രവർത്തകർ കരിങ്കൊടിയേന്തിയും കറുത്ത ബാഡ്ജ് ധരിച്ചും പ്രകടനം നടത്തി. കോട്ടക്കൽ ചങ്കുവെട്ടി റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച് ബസ് സ്റ്റാന്റിൽ സമാപിച്ച  കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. അഡ്വ പി.പി. ഹമീദ്, കെ.ടി. അക്ബർ, ടി.ഷാജഹാൻ, ചോഴിമoത്തിൽ ഹംസ, സഹീർ കക്കിടി, കെ.എം.ഖലീൽ, പി.ടി. അനസ്, കെ.ടി.നൗഷാദ്, അഹമ്മദ് മണ്ടായപ്പുറം, കെ. നൗഫൽ, ജുനൈദ് പാമ്പലത്ത്, മുജീബ് ടി.പി, നാസർ തയ്യിൽ, സലാം കെ.വി.  എന്നിവർ നേതൃത്വം നൽകി

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

കണ്ണൂർ:കെ.എം ഷാജി എം.എൽ.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ. വിധി പറഞ്ഞ അതേ ബെഞ്ചാണ് ഷാജിയുടെ ഹർജി പരിഗണിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. നിരപരാധിയാണെന്ന് തെളിയും വരെ നിയമ പോരാട്ടം തുടരുമെന്ന് കെ.എം ഷാജി പറഞ്ഞു.

വർഗ്ഗീയ പരാമർശ്ശം അങ്ങേയറ്റം വേദനനിപ്പിച്ചു.കെ.എം ഷാജി

കണ്ണൂർ:തന്നെ തോൽപിക്കാൻ വേണ്ടി ആരോ ഇറക്കിയ നോട്ടീസിന്റെ പേരിലാണ് കോടതിവിധി വന്നിരിക്കുന്നതെന്നും താൻ ജയിക്കാൻ ആഗ്രഹിച്ചവരല്ല അതിനു പിന്നിലെന്നും കെ.എം ഷാജി പ്രതികരിച്ചു. വർഗ്ഗീയത പ്രചരിപ്പിച്ചു എന്ന കോടതി പരാമർശം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. വർഗ്ഗീയതക്കെതിരായ തന്റെ നിലപാട് ജീവിതം കൊണ്ട് തെളിയിച്ചതാണ്. തെരഞ്ഞെടുപ്പിന്റെ തലേന്നു പോലും വർഗ്ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞവനാണ് ഞാൻ. അത് കേരളീയ പൊതുസമൂഹത്തിനു മുന്നിൽ തെളിയിക്കേണ്ട കാര്യമില്ല. വർഗ്ഗീയവാദികൾക്കെതിരായ പോരാട്ടം തുടരും- ഷാജി പറഞ്ഞു. നികേഷ്‌കുമാർ വളരെ മോശമായ രീതിയിൽ വളച്ചൊടിച്ച കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കും. ഒരു വിധി കൊണ്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കാനാകില്ല. വിധി സ്റ്റേ ചെയ്യാൻ അപേക്ഷ നൽകും. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കെ.എം ഷാജി പറഞ്ഞു. 20 ശതമാനം മാത്രം മുസ്ലിംജനസംഖ്യയുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖ ഇറക്കിയതുകൊണ്ട് മാത്രം വിജയിക്കാനാകില്ല. ജനാധിപത്യപരമായാണ് താനിതുവരെ ത

മന്ത്രി കെ.ടി ജലീലിനെതിരെ തെളിവുകൾ നിരത്തി കെ എം ഷാജി എം.എൽ.എ

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എൽ.എ. വൻ അഴിമതി കാരണം സർക്കാർ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തതായി രേഖകൾ സഹിതം കെ.എം ഷാജി ആരോപിച്ചു. 146 അഴിമതിക്കേസുകളിൽ കുരുങ്ങിയ ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ട് രംഗത്തെത്തിയത്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത് യു.ഡി ക്ലാർക്ക് പി. രാമകൃഷ്ണനെയാണ് മന്ത്രി തിരിച്ചെടുത്തത്. നീർത്തട നയം തകിടം മറിക്കുന്ന രൂപത്തിൽ വൻ അഴിമതിയാണ് ഇയാൾ നടത്തിയത്. പഞ്ചായത്തിലെ അതീവലോല പ്രദേശങ്ങൾ മണ്ണിട്ടു നികത്തുന്നതിന് വൻ മാഫിയക്കു കൂട്ടുനിന്നതായി തെളിയിക്കപ്പെട്ടതാണ് പുറത്താക്കാൻ കാരണം. 2018 ജൂൺ എട്ടിനാണ് ഇയാളെ പിരിച്ചുവിട്ടത്. എന്നാൽ മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്ന് ജൂൺ 18നു തന്നെ ഇയാളെ തിരച്ചെടുക്കുകയായിരുന്നു. പഞ്ചായത്ത് വകുപ്പ് ഡയരക്ടർ പിരിച്ചുവിട്ട ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ടു രംഗത്തിറങ്ങിയത്. പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലായിരുന്നു ഇയാൾ നേരത്തെ ജോലി ചെയ്തിരുന്നത്. തണ്ണീർത്തട നിയമം നഗ്നമായി ലംഘിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീ

മന്ത്രി കുരുക്കിൽ തന്നെ

കോഴിക്കോട്:ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിലേക്കുള്ള ജനറൽ മാനേജർ നിയമനത്തിൽ മന്ത്രി ജലീലിന്റെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു.  അപേക്ഷ നൽകി യവരിൽ അഞ്ചു പേർ യോഗ്യരാണെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ യൂത്ത് ലീഗിന് ലഭിച്ചതായി ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. അപേക്ഷ നൽകിയവരിൽ യോഗ്യരില്ലാത്തതുകൊണ്ടാണ് ബന്ധുവായ കെ.ടി അദീപിനെ നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം. അപേക്ഷകരുടെ യോഗ്യത വെളിപ്പെടുത്താൻ യൂത്ത് ലീഗ് മന്ത്രിയെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്തെങ്കിലും മന്ത്രിക്ക് ഇതുവരെയും വിവരങ്ങൾ പുറത്തു വിടാൻ സാധിച്ചില്ല. അപേക്ഷ നൽകിയ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ മൂന്നു പേർ സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവരെയെല്ലാം തഴഞ്ഞാണ് ഒരു യോഗ്യതയുമില്ലാത്ത ബന്ധുവിനെ മന്ത്രി തിരുകിക്കയറ്റിയത്. ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയും എസ്.ബി.ഐ ഉദ്യോഗസ്ഥനും അപേക്ഷ നൽകിയവരിൽ ഉൾപ്പെടുന്നു. ഇവരെയെല്ലാം നിഷ്ക്കരുണം തള്ളിയാണ് ബന്ധുവിനെ നിയമിച്ചത്. അഭിമുഖ സമയത്ത് ഹാജരായ ഡെപ്യൂട്ടഷൻ വഴി നിയമനത്തിന് യോഗ്യതയുള്ള നാലു പേരെ ഒഴിവാക്കിയാണ് അഭിമുഖത്തിനു പോലും വരാത്ത ബന്ധുവിന് ജോലി നൽകിയത്.

കുരുക്കഴിയാതെ മന്ത്രി ജലീൽ ഹജ്ജ് കമ്മിറ്റി ഓഫീസിലും ചട്ടംലംഘിച്ച് നിയമനം

കണ്ണൂർ • ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങൾ പൊളിയുന്നു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കിയാണു ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറ'ൽ മാനേജരായി നിയമിച്ചതെന്നാണു തെളിവുകൾ വ്യക്തമാക്കുന്നത്. ബിരുദാനന്തര ബിരുദവും എംബിഎ‌യും പൊതുമേഖലാ സ്ഥാപനത്തിൽ ഉന്നത തസ്തികയിൽ 5 വർഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാർഥിയെയാണ് ഒഴിവാക്കിയത്. നേരത്തേയുള്ള സർക്കാർ ഉത്തരവു തിരുത്തി പുതുതായി ഇറക്കിയ വിജ്ഞാപനം മന്ത്രിയുടെ ബന്ധുവിനു വേണ്ടി മാത്രമുള്ളതാണെന്ന രഹസ്യവിവരത്തെ തുടർന്ന് അദ്ദേഹം കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. പരിചയസമ്പന്നനായ ആളുടെ സേവനം കോർപറേഷന് ആവശ്യമായതിനാൽ, അപേക്ഷകരിൽ യോഗ്യതയുള്ള ഒരേ ഒരാളെ ബന്ധപ്പെട്ടു എന്നാണു മന്ത്രിയുടെ വിശദീകരണം. എന്നാൽ യഥാർഥ യോഗ്യതയുള്ള ഉദ്യോഗാർഥിയോട് ആ ഘട്ടത്തിലും താൽപര്യം അന്വേഷിച്ചിട്ടില്ല. മന്ത്ര‌ി ഇ.പി.ജയരാജന്റെ ബന്ധുനിയമനവിവാദം കത്തിനിൽക്കുന്ന സമയത്തു കൂടുതൽ വിവാദം വേണ്ടെന്നു ചൂണ്ടിക്കാട്ടി, 2016 ഒക്ടോബർ 26നു നടത്താനിരുന്ന കൂടിക്കാഴ്ചയിൽ അദീബിനോടു പങ്കെടുക്കേണ്ടെന്നു മന്ത്രിയുടെ ഓഫിസിൽനിന്നു നിർദേശ

മന്ത്രി രാജി വെച്ചില്ലാ എങ്കിൽ പുറത്താക്കാൻ ഗവർണ്ണറെ സമീപിക്കും

കോഴിക്കോട്: അനധികൃത ബന്ധുനിയമനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ.ടി ജലീൽ രാജിവെച്ചില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ ഗവർണറെ സമീപിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവല്പ്മെന്റ് കോർപറേഷൻ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴിൽ വരുന്ന സർക്കാർ സ്ഥാപനത്തിലെ ഉന്നത പദവിയിൽ നിയമിച്ച മന്ത്രി കെ.ടി ജലീൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണെന്നും എം.കെ മുനീർ പറഞ്ഞു.

ജലീലിന് എണ്ണിയെണ്ണി ഫിറോസിന്‍റെ മറുപടി; മുഖ്യമന്ത്രി ഒപ്പിട്ട കുറിപ്പുമായി വെല്ലുവിളി

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന്‍റെ മറുപടി വസ്തുനിഷ്ഠമല്ലെന്ന് തുറന്നടിച്ച് യൂത്ത് ലീഗ് വീണ്ടും. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോര്‍ഡെന്ന വാദം തെറ്റെന്നതടക്കം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നിരത്തിയ വാദങ്ങള്‍ ഖണ്ഡിച്ച് പി.കെ. ഫിറോസ് രംഗത്തെത്തി. നിയമനത്തിന്‍റെ മാനദണ്ഡം സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഒപ്പുവെച്ച കുറിപ്പ് ഹാജരാക്കിയായിരുന്നു ഫിറോസിന്‍റെ വെല്ലുവിളി. ഇതില്‍ ഒപ്പുവെച്ച മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. കാനം പറഞ്ഞപോലെ മുഖ്യമന്ത്രി ഉചിത തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ഫിറോസ് പറഞ്ഞു.‌ പരാതിക്കുപിന്നില്‍ വായ്പ തിരിച്ചടയ്ക്കാത്ത ലീഗ് നേതാക്കളെന്ന വാദം ബാലിശമാണ്. വായ്പ തിരിച്ചടയ്ക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ നടപടിയെടുക്കണം. ഇപ്പോഴാണോ മന്ത്രിക്ക് ഇത്തരം ലീഗുകാരുടെ കാര്യം ഓര്‍മ വന്നതെന്നും ഫിറോസ് ചോദിച്ചു. അപേക്ഷിച്ച ഏഴുപേരുടെയും യോഗ്യത മന്ത്രി പുറത്തുവിടാന്‍ തയാറാണോയെന്ന് ഫിറോസ് വെല്ലുവിളിച്ചു. യോഗ്യതയുള്ളവര്‍ ഈ അപേക്ഷകരിലില്ലെന്ന വാദം നിലനില്‍ക്കില്ല. എപ്പോഴും അവകാശപ്പെടുന്ന കൊന്നപ്പൂവിന്റെ വിശുദ്ധി ത

ബന്ധു നിയമനം കുരുക്ക് മുറുകുന്നു

 കെ.ടി.ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയത് മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തി. സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണ് സ്വകാര്യബാങ്ക് ജീവനക്കാരനായ മന്ത്രിബന്ധുവിനെ നിയമിച്ചതെന്ന് കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. ഡെപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തേ അപേക്ഷിച്ച മൂന്നുപേരെ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2016 ല്‍ ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ഇറക്കിയ വിജ്ഞാപനമാണിത്. ജനറല്‍ മാനേജര്‍ നിയമനം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴിയായിരിക്കുമെന്ന് വിജ്‍ഞാപനത്തില്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേഷന്‍ എം.ഡി. വി.കെ.അക്ബര്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ പാലിക്കാത്തിനാല്‍ ആദ്യം അഭിമുഖത്തിന് എത്തിയ മൂന്നുപേരെ ഒഴിവാക്കിയിരുന്നു. പിന്നീട് മാനദണ്ഡം അവഗണിച്ച് സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജറായ മന്ത്രിബന്ധുവിനെ നിയമിക്കുകയായിരുന്നു. ഏഴുപേരില്‍ മുന്നുപേരാണ് ഇന്റര്‍വ്യൂവിന് വന്നത് അവരെ ഒഴിവാക്കിയെന്ന് മന്ത്രി പറഞ്ഞാല്‍ ഇവര്‍

വളാഞ്ചേരി ഉപതെരഞ്ഞെടുപ്പ് ഫാത്തിമ നാസിയ യുഡിഎഫ് സ്ഥാനാർത്ഥി

വളാഞ്ചേരി:മീമ്പാറ ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിന്റെ മുളമുക്കിൽ ഫാത്തിമ നാസിയയെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന കൺവെൻഷനിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഞായറാഴ്ച നടക്കുന്ന കൺവെൻഷനിൽ പ്രഖ്യാപിക്കും. നഗരസഭ മുൻ ചെയർപേഴ്സണും ഡിവിഷനിലെ കൗൺസിലറും കൂടിയായിരുന്ന ഷാഷിന ടീച്ചർ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ മീമ്പാറ ഡിവിഷനിൽ ഷാഹിന ടീച്ചർ 162 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. എൽ.ഡി.എഫിന്റെ സ്ഥാനാർഥിയായി നേരത്തെ ഷാഹിന ടീച്ചർക്കെതിരെ മത്സരിച്ച പാറക്കൽ അസ്മയെ തന്നെ കളത്തിലിറക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ

കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഹമാരാ കോളേജ്‌ യൂണിയൻ സംഘടിപ്പിച്ച അയനം 2018 സമാപിച്ചു.

കുളത്തൂർ: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് മങ്കട ഗവ:കോളേജ് ഹമാരാ കോളേജ്‌ യൂണിയൻ സംഘടിപ്പിച്ച അയനം 2018 സമാപിച്ചു.  സ്റ്റാഫ് അഡ്വൈസർ ഹംസ തോടേങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടന കർമം കോളേജ് പ്രിൻസിപ്പൽ ഡോ: വീരമണികണ്ഠൻ  നിർവ്വഹിച്ചു. ബഹുസ്വരത എന്ന പ്രമേയത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ശ്രീ.ഉസ്മാൻ താമരത്ത്  വിദ്യാർത്ഥികളുമായി സംവദിച്ചു. "കാവ്യമഞ്ജരി" ചുമർ പത്രിക ശ്രീ.ഉസ്മാൻ താമരത്ത്  പ്രിൻസിപ്പലിന് കൈമാറി പ്രകാശനം ചെയ്തു.  "പച്ചിലക്കൂട്" ഡോക്യൂമെന്ററി പ്രദർശനവും കളരിപ്പയറ്റ് പ്രദർശനവും  പരിപാടിയെ കൂടുതൽ മനോഹരമാക്കി. നാടൻ പാട്ട് മത്സരം ,പ്രസംഗ മത്സരം,വടം വലി മത്സരം എന്നിവയും നടന്നു. കേരളപ്പിറവി ആഘോഷങ്ങളുടെ മുന്നോടിയായി കേരളം: അന്നും ഇന്നും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രബന്ധരചനാ മത്സരത്തിൽ സുമയ്യ (IInd Yr Psychology) ഒന്നാമതെത്തി. നാടൻ പാട്ട് മത്സത്തിൽ അമൃത ആൻഡ് ടീം(IInd yr English) ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രസംഗ മത്സരത്തിൽ ഹസീബ് വി.ടി (IInd Yr Pടychology)വിജയിയായി. വടം വലി മത്സരത്തിൽ ഫസ്റ്റ് ഇയർ ടീം (boys and girls) ജേത

ബന്ധു നിയമനം മന്ത്രിയുടെ നാട്ടിൽ പ്രതിഷേധം

വളാഞ്ചേരി:ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂ ഡി വൈ എഫ് വളാഞ്ചേരി  മുനിസിപ്പൽ കമ്മിറ്റി  ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി എം റിയാസ്, നസീറലി പാറക്കൽ, രാജേഷ്, ഷബാബ് വക്കാരത്ത്, മുഹ്സിൻ വടക്കുംമുറി, ഒ.പിറഹൂഫ്, റംഷാദ് പാലാറ, സാലിഹ് കെ.പി.എസ് തുടങ്ങിയവർ നേതൃത്വം നൽകി ടൗണിൽ നടത്തിയ പ്രകടനത്തിന്റെ വീഡിയോ ലിങ്ക് https://m.facebook.com/story.php?story_fbid=2161789590755762&id=200773863725512

ബന്ധു നിയമനം: കെ.ടി ജലീലിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യോഗ്യതയില്‍ മാറ്റം വരുത്തി മന്ത്രി കെ.ടി ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികക്ക് ബിരുദത്തോടൊപ്പം എം.ബി.എ (മാര്‍ക്കറ്റിങ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബ്ലിയു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പി.ജി ഡിപ്ലോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയറിങ് ബിരുദധാരിയായ ബന്ധുവിന് നിയമനം നല്‍കാനാണിത് ചെയ്തത്. മാത്രമല്ല, ഇത് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും സംശയമുണര്‍ത്തുന്നതാണ്. 2016ല്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യതയുള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ നിര്‍

ബന്ധുവിന് നിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണം

ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.  നാളെ ഞായറാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.  തിങ്കളാഴ്ച കോഴിക്കോട്ടെ മൈനോറിറ്റി ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷിനേക്കും മാര്‍ച്ച് സംഘടിപ്പിക്കും കോഴിക്കോട് : ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഗവര്‍ണറെ സമീപിക്കും. ബന്ധുനിയമന ആരോപണത്തില്‍ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ്  യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണ്. 2016 സെപ്തംബര്‍ 17ന് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഏതൊക്കെ പത്

ബന്ധുവിന് അനധികൃത നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു

കോഴിക്കോട്:മന്ത്രി കെ.ടി ജലീലിന്റെ പിതൃ സഹോദര പുത്രന്‍ അദീബ് കെ.ടി എന്നയാളെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കേരള സ്റ്റേറ്റ് മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജറായി നിയമച്ചിരിക്കയാണ്. സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജറാണ് നിയമിതനായ ബന്ധു. 29.06.2013ന് ഇറങ്ങിയ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ഈ പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഇദ്ദേഹത്തിനില്ല. ബന്ധുവിന് വേണ്ടി അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം, മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 18.08.2016ന് മാറ്റി ഇറക്കുകയാണ് ചെയ്തത്. പുതിയ വിജ്ഞാപനം അനുസരിച്ച് അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയെങ്കിലും മന്ത്രി ജയരാജന്റെ 'ചിറ്റപ്പന്‍ നിയമനം' വിവാദമായ സാഹചര്യത്തില്‍ അപേക്ഷനായിരുന്ന ഇദ്ദേഹം ഇന്റര്‍വ്യൂവില്‍ പങ്കെടുത്തില്ല. 08.10.2018ന് ഇറങ്ങിയ പൊതുഭരണ വകുപ്പിലെ ഉത്തരവ് പ്രകാരം അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യൂ നടത്തുകയോ ചെയ്യാതെ മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യട്ടേഷന്‍ വ്യവസ്ഥയിലാണ് സാധാരണ ഗതിയില്‍ ഈ ത