മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ്, ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പ്രതികരിച്ചു. തന്നെ തിരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയയ്ക്കണമെന്നും അദീബ് ആവശ്യപ്പെട്ടു.
അദീബിന്റെ രാജിക്കത്ത് നാളത്തെ കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് പരിശോധിക്കും. കെ.ടി. ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനാണ് അദീബ്
അദീബിന്റെ നിയമനം വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.
വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനു നേരെ മലപ്പുറത്ത് ഇന്നും യു.ഡി.എഫ് പ്രതിഷേധം. എടപ്പാളിൽ സ്വകാര്യ ചടങ്ങിനെത്തിയ മന്ത്രിക്കു നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വാഹനത്തിനു നേരെ മുട്ടയെറിഞ്ഞു. തുടർന്ന് പൊലിസ് ലാത്തിവീശി. കെ.പി.സി.സി അംഗം രോഹിത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി.രാജീവ്, കെ.എസ്.യു ജില്ലാ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. മലപ്പുറം തിരൂര്‍ തിരുനാവായയില്‍ ജലീലിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
Comments
Post a Comment