Skip to main content

Posts

Showing posts from November, 2020

മെഡ്ലിങ് മീഡിയ ജനനേതാ പുരസ്കാരം വി.ടി. അമീറിന്

  കൊച്ചി: മെഡ്ലിങ് മീഡിയയുടെ ജനനേതാ പുരസ്കാരം വി.ടി. അമീറിന്. മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ വാർഡിലെ മെമ്പറാണ് അമീർ '   പുരസ്കാരം റിപ്പോർട്ടർ ടിവി മാനെജിങ്ങ് എഡിറ്റർ എം.വി. നികേഷ് കുമാർ കൊച്ചിയിൽ നടന്ന ചടങ്ങിൽ നൽകി. മെഡ് ലിങ് മീഡിയ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ ജന സദസിലൂടെ പത്ത് അംഗങ്ങളെ കണ്ടെത്തുകയായിരുന്നു'   ഇവരിൽ നിന്നും മികച്ച അംഗത്തെ തെരഞ്ഞെടുക്കുകയായിരുന്നു.  ചടങ്ങിൽ  മെഡ് ലിങ് മീഡിയ മലപ്പുറം ജില്ല ബ്യൂറോ ചീഫ് നൂറുൽ ആബിദ് നാലകത്ത്, റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ നൗഷാദ് അത്തിപ്പറ്റ, മെഡ് ലിങ് മീഡിയ റിപ്പോർട്ടർ നിസാർ പാലക്കൽ, ആശിഖ് പുറമണ്ണൂർ എന്നിവർ സംബന്ധിച്ചു

ഷഫീഖ് വെളൂർ ചികിൽസാ സഹായ നിധിയിലേക്ക് അൽ ഐൻ കെ.എം സി.സി.ധനസഹാ യം നൽകി.

വളാഞ്ചേരി: ഷഫീഖ് വെളൂർ ചികിൽസാ സഹായ നിധിയിലേക്ക് അൽ ഐൻ  കെ.എം സി.സി.ധനസഹാ യം നൽകി. കോട്ടക്കൽ  മണ്ഡലം മുസ്ലിം ലീഗ് പ്രൈസിഡൻ്റ്,സി.എച്ച്, അബൂ യൂസഫ് ഗുരിക്കൾക്ക്. അൽ ഐൻ കെ.എം സി.സി.  ഇരിമ്പിയ o പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.  ജലീൽ ഇരിമ്പിളിയം, യു.എ.ഇ കെ.എം സി.സി. ഇരിമ്പിളിയം പഞ്ചായത്ത് ട്രഷറർ റാഷി അമ്പലവട്ടം, 'അൽ ഐൻ കെ.എം സി.സി. സ്റ്റേറ്റ് സെക്രട്ടറി അഷ റഫ് വെള്ളെങ്ങൽ വളാഞ്ചേരി ,എന്നിവർ ചേർന്ന് കൈമാറി. തുടർന്ന് ഷഫീഖ് സഹാ സമിതി കമ്മിറ്റി സംഖ്യ ഏറ്റു വാങ്ങി.അൽ ഐൻ, യു.എ.ഇ.ഇരിമ്പിളിയം പഞ്ചായത്ത് കെ.എം സി.സി ധനസഹായവും വെളൂർ ശഫിക്കിൻ്റെ ചികിൽസക്ക് ഏറെ സഹായകരമായി.  ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ 'സി.കെ.റുഫീന, മുനിസിപ്പൽ മുസ്ലീം ലീഗ് പ്രസിഡൻ്റ് ടി. ആ ബിദ്അലി, മുസ്ലിംലീഗ് നേതാക്കളായ, ദാവൂദ് മാസ്റ്റർ, അഡ്വ: ഒ.പി. റഊഫ്, നസീർ അലി, മുസ്തഫ, എന്നിവരും, സാന്ത്വന പ്രവർത്തകരായ സൈതാലി കുട്ടി, ബദറുന്നീസ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.കെ.എം സി സി പ്രവർത്തങ്ങ ൾ, മഹത്തരമാണെന്ന് നേതാക്കൾ  പറഞ്ഞു.

120 കിലോ കഞ്ചാവുമായി തിരൂർ സ്വദേശി പോലീസ് പിടിയിൽ

  * * കോഴിക്കോട്: ലോറിയിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവിൽ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ(42) പോലീസ് കസ്റ്റഡിയിലെടുത്തു.ഒഡീഷയിലെ റായ്ഘട്ടിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നത്. കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. ആന്ധ്രയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്ര പോലീസ് നശിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ പോലീസ് നിരീക്ഷണം ശക്തമായതിനെതുടർന്ന് കഞ്ചാവ് വൻതോതിൽ മറ്റൊരു രഹസ്യകേന്ദ്രത്തിലാണ് സൂക്ഷിച്ചുവന്നിരുന്നത്. റായ്ഘട്ടിലെ ഈ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സിന് (ഡൻസാഫ്) രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാനങ്ങളിൽ ചരക്ക് നീക്കം നടത്തുന്നലോറികളെ നിരീക്ഷിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത്ദാസ് നർക്കോട്ടിക് സെൽ എ.സി.പി. സുനിൽകുമാ

താനാളുർ ആറാം വാർഡിൽ രണ്ട് പാലങ്ങൾ നിർമ്മിക്കുമെന്ന് വി.അബ്ദുറഹിമാൻ എം.എൽ.എ

  താനാളൂർ :  താനാളൂർ ആറാം വാർഡിലെ ജനങ്ങളുടെ ഏറെ കാലത്തെ വികസന പ്രശ്നങ്ങളിൽ ഒന്നായ തറയിൽ പാടത്തു നിന്നും ഒ.കെ.പാറയിലെകുള്ള റോഡിന് വലിയതോടിന് കുറുകെ പാലങ്ങൾ നിർമ്മിക്കുമെന്ന് വി.അബ്ദുറഹിമാൻ എം.എൽ എ പറഞ്ഞു. അതോടൊപ്പം കോട്ടുവാല പിടിക ഭാഗത്തു നിന്നും നിന്നും മഹല്ല് ജുമാ മസ്ജിദിലെക്ക് ടാനുള്ള എളുപ്പവഴിയും സാധ്യമാക്കും.രണ്ട് പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആറാം വാർഡ് വികസന സമിതി ചെയർമാൻ മുജീബ് താനാളൂർ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് തൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പാലങ്ങൾക്കും അപ്രോച്ച് റോഡിന്നും തുക അനുവദിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു വാർഡ് വികസന സമിതി യുടെഅഭ്യർത്ഥന മാനിച്ച് സ്ഥലം സന്ദർശിച്ച ശേഷമാണ് പാലങ്ങൾ നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയത്. പുതുതായി നിർമ്മിക്കുന്ന തറയിൽ പാടം- ജുമാ മസ്ജിദ് റോഡിൻ്റെ കുറ്റി അടിക്കൽ കർമ്മവും അദ്ദേഹം നിർവഹിച്ചു.ഒരു പതിറ്റാണ്ടിലേറെയായുള്ള പ്രദേശത്തെ ജനങ്ങളുടെ കാത്തിരിപ്പിനാണ് എം.എൽ.എയുടെ സന്ദർശനം മുഖ ന പരിഹാരമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.