Skip to main content

Posts

Showing posts from February, 2021

കേരളത്തിൽ ലവ് ജിഹാദുണ്ട്‌; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരൻ

  പാലക്കാട്: കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന  തരത്തിൽ ലവ് ജിഹാദുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി പ്രവേശത്തിന് മുമ്പോടിയായി ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലവ് ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും' - ശ്രീധരൻ പറഞ്ഞു. ലവ് ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീഫ് വിഷയത്തിലും ശ്രീധരൻ മറുപടി നൽകി. 'വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടവുമല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കാൻ താത്പര്യമുണ്ട് എന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ സന്നദ്ധമാണ് എന്നും അദ

ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.

 കോഴിക്കോട്‌: ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.കോഴിക്കോട് കൊടിയത്തൂർ ചെറുവാടി പഴം പറമ്പിലാണ് സംഭവം. കൊടിയത്തൂർ സ്വദേശിനിയായ 20 വയസ്സുകാരി മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഷഹീര്‍ സംശയരോഗിയാണെന്ന് പൊലീസ് പറയുന്നു. ആറ് മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കെ ടെറ്റ് യോഗ്യതയുടെ പേരിൽ അധ്യാപക ദ്രോഹ നടപടികൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കണം: കെ എസ് ടി യു

    കെ  എസ് ടി യു തിരുർ വിദ്യാഭ്യാസ ജില്ല സമ്മേളനം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു വളാഞ്ചേരി: കെ ടെറ്റ് യോഗ്യതയുടെ പേരിൽ അംഗീകാരവും ഇൻക്രിമെൻ്റും ഗ്രേഡും തടഞ്ഞുവെച്ച നടപടി പിൻവലിക്കണമെന്നും കോവിഡ് പ്രോട്ടോകോളിൻ്റെ മറപിടിച്ച് അധ്യാപകരെ അധിക്ഷേപിക്കുന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ ഉത്തരവുകൾ നീതികരിക്കാനാവില്ലെന്നും കെ എസ് ടി യു തിരുർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസം മാറ്റത്തിന് മാറണമീ നിഷ്ക്രിയ ഭരണം എന്ന പ്രമേയത്തിൽ വളാഞ്ചേരി ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം  നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് ടി.സി. സുബൈർ  അധ്യക്ഷത വഹിച്ചു. കെ എസ് ടി യു സംസ്ഥാന സെക്രട്ടറിമാരായ  എം. അഹമ്മദ്  മുഖ്യ പ്രഭാഷണവും  വി.എ. ഗഫൂർ  പ്രമേയ പ്രഭാഷണവും നടത്തി. നഗരസഭാ അംഗങ്ങളായ ടി. റിയാസ്, വി. മുജീബ് റഹ്മാൻ,  ജില്ല ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദലി,  ഭാരവാഹികളായ  സി. അബ്ദു റഹിമാൻ, ജലീൽ വൈരങ്കോട്,  ഇ.പി. എ ലത്തീഫ്,  ഡോ: ഷാഹുൽ ഹമീദ് , കെ.കെ. ഹംസ, പി. അബൂബക്കർ , കെ. മുഹമ്മദ് മുസ്തഫ, ടി.പി. സുബൈർ, മൻസൂർ പാലത്തിങ്ങൽ, യ

മരവട്ടം മൈലാടി മാലിന്യ പ്ലാൻ്റ് നീക്കം ചെയ്യണം: വാർഡ് സഭ.

  മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ 20-ാം വാർഡ് മരവട്ടത്തിനോട് ചേർന്നു കിടക്കുന്ന മൈലാടി മാലിന്യ പ്ലാൻ്റ് പൂർണമായും നീക്കം ചെയ്യുകയും പ്രസ്തുത സ്ഥാനത്ത് ജനോപകാര പ്രദമായ മറ്റു വല്ല പദ്ധതികളും നടപ്പിലാക്കണമെന്ന് കോട്ടക്കൽ നഗരസഭ 20 -ാം വാർഡ് (മരവട്ടം) സഭ ഐക്യ കണ്ഠേനെ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു. ഇവിടെ നിരവധി സമരങ്ങളും മറ്റു പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതെ തുടർന്നു അടച്ചിട്ടതാണ്. കൊവിഡ് പശ്ചാതലത്തിൽ പ്രദർശനം പ്രതിസന്ധിയിലായ ജംബോ സർക്കസ് കലാകാരന്മാരും അവരുടെ സാധന സാമഗ്രികളും മൃഗങ്ങളും തമ്പടിച്ചിരിക്കുകയാണിവിടെ. കാരി പറമ്പത്ത് അബ്ദുൽ റഷീദ് മുസ്ല്യാരാണ് മാലിന്യ പ്ലാൻ്റ് നീക്കം ചെയ്യണമെന്നും അവിടെ ജനോപകാര പ്രദമായ മറ്റു പദ്ധതികൾ കൊണ്ടുവരണമെന്നുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ വാർഡു സഭ ഐക്യകണ്ഠേനെ പിൻതാങ്ങുകയായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉമ്മർ അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദലി പദ്ധതികൾ വിശദീകരിച്ചു. ഉഷാകുമാരി ടീച്ചർ സ്വാഗതവും ആശാ വർക്കർ ശരള നന്ദിയും പറഞ്ഞു.

തവനൂര്‍- എടപ്പാള്‍ റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു

തവനൂര്‍- എടപ്പാള്‍ റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കുന്നു  തവനൂര്‍: തവനൂര്‍- എടപ്പാള്‍ റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. എടപ്പാള്‍ തവനൂര്‍ റോഡില്‍ എടപ്പാള്‍ പഴയ ബ്ലോക്ക് സെന്റര്‍ മുതല്‍ അയിങ്കലം വരെയുള്ള ഭാഗങ്ങളില്‍  ജി.എസ്.ബി ആന്റ് ഡബ്ല്യു.എം.എം ഇട്ട് ഉയര്‍ത്തിയാകും ബി.എം ആന്റ് ബി.സി പ്രവൃത്തി ചെയ്യുക. റോഡ് സുരക്ഷക്കുള്ള റോഡ് മാര്‍ക്കിങ്ങ്‌സും സൈന്‍ ബോര്‍ഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍,തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് വി.ശിവദാസ് എന്ന ബാബു.എന്നിവര്‍ സംബന്ധിച്ചു. പൊന്നാനി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വളവന്നൂർ ഗ്രാമഞ്ചായത്ത് മുൻ പ്രസിഡണ്ട് മയ്യേരി അബ്ദുൽ അസീസ് മരണപ്പെട്ടു

  വളവന്നൂർ സ്വദേശി മയ്യേരി അബ്ദുൽ ഖാദർ ഹാജിയുടെ മകനും വളവന്നൂർ ഗ്രാമഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന മയ്യേരി അബ്ദുൽ അസീസ് മരണപ്പെട്ടു. ജനാസ ഇന്ന് (ഫെബ്രുവരി 11വ്യാഴം) ഉച്ചക്ക് 12 മണിക്ക് കടുങ്ങാത്ത് കുണ്ട് ജുമാ മസ്ജിദിൽ. മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബാ അസീസ് ആണ് ഭാര്യ. മക്കൾ : ജിബ്സിയ, അഹമ്മദ് നസീഫ് (എം.ഡി, ലുമിനസ് ആർട്സ് & സയൻസ് കോളജ്, വെട്ടിച്ചിറ), ആസിഫുദ്ധീൻ (ആമിന 1TC), അഫ്സൽ അബ്ദുൽ ഖാദർ (അൻസാർ അറബിക് കോളജ്), ഫസീഹ് അബ്ദുല്ല

മേച്ചീരി പ്പറമ്പ് - മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു

  വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച  മേച്ചീരി പ്പറമ്പ് - മങ്കേരി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ  പ്രത്യേക വികസന പദ്ധതിയിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, വാർഡ് മെമ്പർ കെ.ടി സൈഫുന്നീസ, ടി.അബ്ദുറഹിമാൻ ഹാജി, ടി.പി.കെ അബ്ദുള്ള,ഷാനവാസ് തുടിമ്മൽ, കെ.പി സക്കീർ,അബ്ദുള്ള ടി, റാഫി. ടി.പി, ഉമറുൽ ഫാറൂഖ്,കുഞ്ഞിവാവു വി പി തുടങ്ങിയവർ പങ്കെടുത്തു.

നിര്യാതനായി

  വളാഞ്ചേരി :തൊഴുവാനൂർ വടക്കുംമുറി സ്വദേശി ആലുംകൂട്ടത്തിൽ ശശിധരൻ എന്ന ശശി (52 ) നിര്യാതനായി പിതാവ് പരേതനായ കൃഷ്ണൻ എന്ന കിട്ട,മാതാവ്.പാർവ്വതി, സഹോദരങ്ങൾ.സുരേന്ദ്രൻ, സുകുമാരൻ എന്ന ഉണ്ണി, ഭാസ്കരൻ, ശാന്ത, ചന്ദ്രിക  മൃതദേഹം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും

Sfi മാറാക്കര ലോക്കൽ കമ്മിറ്റി സമ്മേളനം സമാപിച്ചു

 Sfi മാറാക്കര ലോക്കൽ കമ്മിറ്റി സമ്മേളനം ബിജു നഗറിൽ വെച്ച് നടന്നു. പ്രതിനിധിസമ്മേളനം dyfi ബ്ലോക്ക് കമ്മിറ്റിയംഗം ജംഷീർ ഇരിമ്പിളിയവും പൊതുസമ്മേളനം Sfi ജില്ലാ കമ്മിറ്റിയംഗം ജിത്തു കൃഷ്ണയും ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റായി ഷുഹൈബ് , വൈസ് പ്രസിഡന്റായി സുനിൽ ,ജിഷിൻ എന്നിവരെയും സെക്രട്ടറിയായി നൗഫൽ NV മുഹമദ് , ജോ.സെക്രട്ടറിയായി ബെൻഷി രമേശ്, നാസി KT എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു.

കേന്ദ്ര സർക്കാറിൻ്റെ നഷണൽ ഇൻസ്പെയിറിംഗ് അവാർഡ് ജേതാവ് മുഹമ്മദ് ഷാനിദിനെ UAE നാട്ടുകൂട്ടം കാട്ടിപ്പരുത്തി ആദരിച്ചു.

 വളാഞ്ചേരി:കേന്ദ്ര സർക്കാറിൻ്റെ നഷണൽ ഇൻസ്പെയിറിംഗ് അവാർഡ് ജേതാവ് മുഹമ്മദ് ഷാനിദിനെ UAE നാട്ടുകൂട്ടം കാട്ടിപ്പരുത്തി ആദരിച്ചു. വളാഞ്ചേരി നഗരസഭാ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ'  CM റിയാസ് ഉപഹാരം കൈമാറി. വളാഞ്ചേരി MES ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും, കാട്ടിപ്പരുത്തി കൂനൂ കുന്നത്ത് റഷീദ്, ഷറഫുന്നീസ ദമ്പതികളുടെ മൂന്ന് മക്കളി ഇളയവനാണ് ഷാനിദ്    K K ബഷീർ അധ്യക്ഷത വഹിച്ചു സി കെ മജീദ്, A നാസർ, KM മുസ്ഥഫ,KT റസാക്ക് എന്നിവർ സംബന്ധിച്ചു

രമേശ് ചെന്നിത്തല പിണറായി വിജയൻ്റെ ഐശ്വര്യം: കുമ്മനം

  വട്ടംകുളം: രമേശ് ചെന്നിത്തലയാണ് പിണറായി വിജയൻ്റെ ഐശ്വര്യ മെന്ന് BJP മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.ചെന്നിത്തലയുടെ ഐശ്വര്യ യാത്ര പിണറായി സർക്കാരിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.  വട്ടംകുളം പഞ്ചായത്തിലേക്ക് വിജയിച്ച BJP മെമ്പർമാർക്ക് നൽകിയ സ്വീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റും വോട്ടും വർദ്ധിപ്പിച്ച് നേട്ടം ഉണ്ടാക്കിയ പാർട്ടി BJPയാണ്. ഇരു മുന്നണികൾക്കും നഷ്ടമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ ഇടതു വലതു സഖ്യമാണ് നിരവധി തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്നത്. കേരളത്തിലും ഇവർ തമ്മിൽ സഖ്യമാണ്. തീവ്രവാദ -വർഗീയ സഖ്യം ഇരു മുന്നണികളും വിജയിക്കാൻ വേണ്ടി ഉപയോഗിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം BJPയെ ഭരണത്തിലെത്തിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു             വട്ടംകുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് നരേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, മേഖലാ വൈസ് പ്രസിഡണ്ട് കെ.കെ.സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക്, തവനൂർ മണ്ഡലം പ്രസിഡണ്ട് കെ.പി.സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി കെ.വി.അശോകൻ, വൈസ