Skip to main content

Posts

Showing posts from July, 2018

കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് സംഗമം നടത്തി

കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് സംഗമം കാടാമ്പുഴയിൽ മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. കാടാമ്പുഴ: 'വർഗ്ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം' എന്ന പ്രമേയവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഭാഗമായി കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് സംഗമം നടത്തി. ഭാഷാ സമര സ്മരണാദിനത്തിൽ എല്ലാ നിയോജക മണ്ഡലത്തിലും ഒരേ സമയം നടന്ന  സംഗമത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി ,സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,എന്നിവർ ലൈവ് ടെലികാസ്റ്റിലൂടെ വൈറ്റ്ഗാഗാർഡ് അംഗങ്ങളെ അഭിസംബോധന ചെയ്തു. കാടാമ്പുഴയിൽ നടന്ന സംഗമം കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്  മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി. ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.  യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.ഹഫ്സൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മാറാക്കര പഞ്ചായത്ത് എ.പി.മൊയ്തീൻകുട്ടി മാസ്റ്റർ, ഒ.കെ.സുബൈർ ,കാലൊടി അബു ഹാജി, എ.പി.അസീസ്, റഷീദ് കിഴ

ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരളെ പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സിബിഐ.

കണ്ണൂർ:ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൊലപാകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച്‌ അന്വേഷിക്കുന്നതായി സിബിഐ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച്‌ അന്വേഷിച്ചില്ല എന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആരോപിച്ചിരുന്നു. കേസിലെ എല്ലാ പ്രതികളും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും, ടിവി രാജേഷ് എംഎല്‍എയും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സിബിഐ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ജയരാജനും രാജേഷിനും എതിരെ ശക്തമായ അന്വേഷണം നടന്നില്ല എന്നും ഇരുവര്‍ക്കും എതിരെ വേണ്ടത്ര തെളിവുകള്‍ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് ശേഖരിച്ചില്ല എന്നും ആത്തിക്ക പരാതിപ്പെട്ടിരുന്നു. ജയരാജനും രാജേഷിനും എതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അ

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉള്‍

മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി    മീമ്പാറയിൽ സ്ഥാപിച്ച മിനി മാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ചെയർ പേഴ്സൺ എം ഷാഹിന ടീച്ചർ നിർവ്വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി അബ്ദുൾ നാസർ, ഫാത്തികുട്ടി കൗൺസിലർമാരായ ഇ പി യഹിയ, ശിഹാബുദ്ധീൻ എന്ന ബാവ, എവി ഉണ്ണികൃഷ്ണൻ,ആസൂത്രണ ബോർഡ് അംഗം അഷ്റഫ് അമ്പലത്തിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു

ചെർക്കളത്തിന്റെ നിര്യാണം കനത്ത നഷ്ടം: ഹൈദരലി തങ്ങൾ

മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന ട്രഷററും മുൻതദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെർക്കളം അബ്ദുല്ലയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മതരംഗങ്ങളിൽ പുരുഷായുസ്സ് മുഴുവൻ ജ്വലിച്ച് നിന്ന മാതൃകാ വ്യക്തിത്വമായിരുന്നു. മികച്ച ഭരണാധികാരിയും കഴിവുറ്റ സംഘാടകനുമായിരുന്നു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്തും ധൈര്യവും അദ്ദേഹത്തിന്റെ കൈ മുതലായിരുന്നു. മതമൈത്രിക്കായി ചെർക്കളം കനപ്പെട്ട സംഭാവനകൾ അർപ്പിച്ചു. മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ  തിളക്കമുറ്റിയതാണ്. പാർട്ടിയുടെ ഏത് കാര്യത്തിലും അദ്ദേഹം അതീവ തൽപ്പരനായിരുന്നു. മുസ്ലിം ലീഗ് യോഗങ്ങളിൽ ഒരിക്കൽ പോലും അവധി പറത്തിരുന്നില്ല. കിടപ്പിലാകുന്നത് വരെ വളരെ സജീവമായി ഓടി നടന്നു. ദീർഘകാലം നിയമസഭാ സാമാജികനായി ചെർക്കളം കാഴ്ച്ചവെച്ച കർമ മണ്ഡലം ശ്രദ്ധേയമാണ്. സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും കുരുത്തുറ്റ പോരാളിയായിരുന്നു. ആർക്ക് മുന്നിലും ആദർശം പണയം വെച്ചിരുന്നില്ല. തങ്ങൾ പറഞ്ഞു.

മുൻമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെർക്കളം അബ്ദുല്ല നിര്യാതനായി

മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെ ർക്കളത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടു കൂടിയാണ്. 1942 ൽ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആയിഷുമ്മയുടെ മകനായി ജനനം.യൂത്ത് ലീഗിലെ ഇടപെടലിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് യൂത്ത് ലീഗ് സെക്രട്ടറിയും കണ്ണൂർ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായും സ്ഥാനം വഹിച്ചു. 1987ൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ആദ്യമായി നിയമസഭയിൽ എത്തി,പിന്നീട് തുടർച്ചയായി ഇതേ മണ്ഡലത്തിൽ നിന്ന് 1991,1996, 2001 വർഷങ്ങളിലും നിയമസഭയിലെത്തി, 2001 ൽ എ.കെ ആന്റണി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി, തുടർന്ന് ഉമ്മൻ ചാണ്ടിമന്ത്രി സഭയിൽ ന്യൂന പക്ഷ പിന്നോക്ക ക്ഷേമ വകുപ്പ് പ്രസിഡണ്ടുമായി . മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ:ആയിഷാ ചെര്‍ക്കളം (മുന്‍ പ്രസിഡന്റ് ചെങ്കളഗ്രാമ പഞ്ചായത്ത് ) മക്കളുടെ പേര്:സി.എ. മുഹമ്മദ് നാസര്‍ (മസ്‌ക്കറ്റ് ),സി.എ.

കോട്ടക്കൽ മണ്ഡലത്തിലെ എല്ലാ സർക്കാർ ഹൈസ്കൂകൂളുകൾക്കും ഇനി സ്വന്തമായി ബസ്

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഏഴ്  സ്കൂളുകൾക്ക്  വാഹനം നൽകിയത് ഉത്സവാന്തരീക്ഷത്തിൽ കോട്ടക്കൽ:കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ് ഹൈസ്കൂളുകൾക്കും ഉൾപ്പെടെ ഏഴ് സർക്കാർ സ്കൂളുകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ്സുകളുടെ സമർപ്പണം   കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി ഏഴ് സർക്കാർ സ്കൂളുകൾക്ക് കൂടിയാണ് ഇത്തവണ വാഹനങ്ങൾ നൽകിയത്. എം.എൽ.എയുടെ 2017-2018 വർഷത്തെ  ആസ്തി വികസന ഫണ്ടിൽ നിന്ന് 94.55 ലക്ഷം ( 94,55800 ) രൂപ തുക വകയിരുത്തിയാണ് ബസ്സുകൾ വിതരണം ചെയ്തത്. രാവിലെ ചങ്കു വെട്ടി റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും നടന്ന  സാംസ്കാരിക ഘോഷയാത്രയിൽ വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയാണ്  രാജാസ് സ്കൂളിലേക്ക് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യെ സ്വീകരിച്ചാനയിച്ചത്.തുടർന്ന് രാജാസ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ബസ്സുകളുടെ  ഫ്ലാഗ് ഓഫ

കോട്ടക്കൽ മണ്ഡലത്തിലെ ഏഴ് സർക്കാർ സ്കൂളുകൾക്കുള്ള ബസ്സുകൾ നാളെ സമർപ്പിക്കും

കോട്ടക്കൽ:കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ് ഹൈസ്കൂളുകൾക്കും ഉൾപ്പെടെ ഏഴ് സർക്കാർ സ്കൂളുകൾക്ക്  അനുവദിച്ച ബസ്സുകൾ നാളെ സമർപ്പിക്കും.കോട്ടക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9.30 നാണ് ഫ്ളാഗ് ഓഫും  സമർപ്പണച്ചടങ്ങുകളും നടക്കുക. തുടർന്ന് വിവിധ സ്കൂളുകളിലെത്തി താക്കോൽ കൈമാറും.  എം.എൽ.എയുടെ 2017-2018 ആസ്തി വികസന ഫണ്ടിൽ നിന്നും 94.55 ലക്ഷം ( 94,55800 ) രൂപ തുക വകയിരുത്തിയാണ് ബസ്സുകൾ വിതരണം ചെയ്യുന്നത്.നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി ജി.യു.പി.സ്കൂൾ നായാടിപ്പാറ (കോട്ടക്കൽ) ജി.എൽ.പി.സ്കൂൾ അത്തിപ്പറ്റ, ജി.എൽ.പി.സ്കൂൾ വടക്കുംപുറം (എടയൂർ), കോട്ടക്കൽ ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂൾ (എച്ച്.എസ്) ,ഇരിമ്പിളിയം ഗവ .ഹയർ സെക്കന്ററി സ്കൂൾ (എച്ച്.എസ്), കുറ്റിപ്പുറം ഗവ.ഹയർ സെക്കന്ററി സ്കൂൾ (എച്ച്.എസ്) , പേരശ്ശനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ (എച്ച്.എസ്.) തുടങ്ങിയ സ്കൂളുകൾക്കാ ഇത്തവണ വാഹനങ്ങൾ നൽകുന്നത്.

ഉമ്മാന്റെ വടക്ക്നി തുറന്ന് പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി: മലപ്പുറം ജില്ലാ കുടുംബശ്രീ മിശന്റെ നേതൃത്വത്തിൽ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പരിസരത്ത് ഉമ്മാന്റെ വടക്ക്നി എന്ന നാമത്തിൽ ഫുഡ് പ്രദർശന-വിപണനമേളയും കോട്ടക്കൽ മണ്ഡലം എ എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും വ്യാപാര നേതാക്കളും സംബന്ധിച്ചു

സംസ്ഥാനത്ത് ഭീതി പടര്‍ത്തി ഷിഗെല്ല രോഗബാധ

മഴ ശക്തമായതോടെ പനിക്കൊപ്പം പുതിയൊരു വയറിളക്ക ബാക്ടീരിയ രോഗത്തിന്റെ ഭീതിയിലാണ് സംസ്ഥാനം. പേര് ഷിഗല്ലെ വയറിളക്കം. സാധാരണ വയറിളക്കം വൈറസ് ബാധ മൂലമാണുണ്ടാവുന്നതെങ്കില്‍ ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാവുന്ന വയറിളക്കമാണ്. അതുകൊണ്ട് തന്നെ ഇതിനെ അല്‍പം പേടിക്കേണ്ടതുമുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. മഴ ശക്തമായതും മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ല വയറിളക്കത്തിന് കാരണം. ഇതോടൊപ്പം പനിയും വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗല്ലെയെ അറിയപ്പെടുന്നത്.  മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വന്ന് രോഗം മാരകമാവുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറു വേദനയും ചര്‍ദിയുമുണ്ടാവുകയും ശരീരത്തിന് ചൂട് കൂടുകയും ചെയ്യുന്നു. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. സാധാരണ വയറിളക്കമാണെന്ന് കരുതി ചികിത്സ വൈകുന്നത് വലിയ അപകടം വിളിച്ച് വരുത്തുമെന്നത് കൊണ്ട് വയറിളക്ക രോഗമുണ്ടായാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം. ഫലപ്രദ

ഡയാലിസിസ് മെഷീൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

ശിഹാബ്‌ തങ്ങൾ സെന്റർ ചരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളാഞ്ചേരി നിസാർ  ഹോസ്‌പിറ്റലിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിൽ പുതിയ മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മം കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ നിർവ്വഹിച്ചു. Dr  നിസാർ മുഹമ്മദ്, എൻ സി അബ്ദുൽ ജബ്ബാർ, കെ.എം അബ്ദുൽ ഗഫൂർ, അഷ്റഫ് അമ്പലത്തിങ്ങൽ,സലാം വളാഞ്ചേരി, സി അബ്ദുന്നാസർ തുടങ്ങിയവർ പങ്കെടുത്തു.ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുർഷിദ ഗ്രൂപ്പ് നൽകിയ ഡയാലിസിസ് മെഷീൻ ഉൾപ്പെടെ ആറ് ഡയാലിസിസ് മെഷീനുമായാണ്  ഇതു വരെ പ്രവർത്തിച്ചിരുന്നത്. ഇതോടെ ഇവിടെയുള്ള ആകെ മെഷീനുകളുടെ എണ്ണം ഏഴായി. ദിവസേനെ രണ്ട് ഷിഫ്റ്റ് കളിലായി 14 പേർക്ക് ഡയാലിസിസ് ചെയ്യുവാൻ കഴിയും.

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയമസഭയിലെ ഇടപെടലുകളെ പ്രശംസിച്ച് മന്ത്രി. ശ്രീ.ജി.സുധാകരൻ

വളാഞ്ചേരി:ജനകീയവും വികസനപരവുമാ ഇടപെടലുകൾ കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മണ്ഡലത്തിൽ ശ്രദ്ധേയനായ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയമസഭയിലെ ഇടപെടലുകളെ പ്രശംസിച്ച് മന്ത്രി. ശ്രീ.ജി.സുധാകരൻ    കോട്ടക്കൽ കോട്ടപ്പടിയിലും എടയൂരിലെ ചേനാടൻ കുളമ്പിലും നടന്ന റോഡ് ഉദ്ഘാടനച്ചടങ്ങുകളിലാണ് എം.എൽ.എയുടെ നിയമസഭയിലെ ഊർജ്ജസ്വലതയെക്കുറിച്ചും ബൗദ്ധികമായ സംസാരത്തെക്കുറിച്ചും പ്രതിപക്ഷ നിരയിലായിരുന്നിട്ടും മാന്യമായ ഇടപെടലുകളെക്കുറിച്ചും മന്ത്രി അഭിനന്ദിച്ച് സംസാരിച്ചത്. എം.എൽ.എയുടെ മികവിനെകുറിച്ചുള്ള മന്ത്രിയുടെ ഓരോ വാക്കുകളും ആവേശത്തോടെ കയ്യടിച്ചാണ്  സദസ്സ് സ്വീകരിച്ചത്.

ശബരിമലയിലേക്ക് എല്ലാ സ്ത്രീകൾക്കും പോകാം.. എന്തിന്... ? UAE KMCC പ്രസിഡന്റ് പുത്തൂർ റഹ്മാൻ എഴുതുന്നു

സഹോദര സമുദായങ്ങളുടെ ആചാരാനുഷ്ടാനങ്ങളിൽ അഭിപ്രായം പറയുന്നതിൽ അനൗചിത്യമുണ്ട്. എങ്കിലും മത നിന്ദയും അരുതായ്മകളും കാണുമ്പോൾ എങ്ങിനെ അഭിപ്രായം പറയാതിരിക്കും ? എല്ലാ മതങ്ങളിലും അവയുടെ ശാസനകളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട്. അതൊക്കെയും ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്ന കാലത്തിനു നൂറ്റാണ്ടുകൾ മുമ്പ് രൂപകല്പന ചെയ്യപ്പെട്ടവയാണ്. അത് കൊണ്ട് തന്നെ ഭരണ ഘടനക്കനുസരിച്ചു മതസംസ്കാരങ്ങളിൽ ഭേദഗതികൾ വരുത്തുക എന്നതിൽ അപ്രായോഗികതയുണ്ട്. വിശ്വാസികൾക്ക് വിശ്വാസികൾ ആയിരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയാണു വാസ്തവത്തിൽ ഭരണഘടനയുടെ നയവും ലക്ഷ്യവും. മതങ്ങളുടെ ആചാരങ്ങളിൽ യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാവാം. പൂർവികരായ പണ്ഡിതരും മഹർഷിമാരും രൂപപ്പെടുത്തിയ ആചാരങ്ങളും അനുഷ്ടാനങ്ങളും ആധുനികതയുടെ കുതിരപ്പുറത്തു കയറി മാറ്റി മറിക്കണം എന്ന് ശഠിക്കുന്നത് ധാർമ്മികതക്കു നിരക്കുന്നതല്ല. മതമില്ലാത്തവർക്കേ അങ്ങിനെ പറയാൻ കഴിയു . മതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കോടതി കയറാൻ പാടില്ലായിരുന്നു , ഇത് തട്ടിപ്പു കേസോ വഞ്ചന കേസോ അടിപിടി കേസോ അല്ലല്ലോ. അമ്പലത്തിൽ ഏതു ശ്ലോകം എത്ര തവണ ചൊല്ലണം, എത്ര തവണ പ്രദക്ഷിണ നടത്തണ

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

വളാഞ്ചേരി ഫയർ സ്റ്റേഷൻ: ഉടൻ യാഥാർത്ഥ്യയമാക്കും- പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:വളാഞ്ചേരി ഫയർ സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. വട്ടപ്പാറയിൽ ഫയർ സ്‌റ്റേഷൻനിർമ്മാണത്തിനായി അനുവദിച്ചു നൽകിയ നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വട്ടപ്പാറ സി.ഐ. ഓഫീസ് സമീപത്തുള്ള നിർദ്ദിഷ്ട സ്ഥലത്ത് നിന്നും പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും ഉടൻ ആരംഭിക്കും. എം.എൽ.എ ഉദ്യോഗസ്ഥർക്ക് ഇതിനായുള്ള നിർദ്ദേശം നൽകിവാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി എം.എൽ.എ നേരത്തേ തന്നെ ജില്ലാ കലക്ടർ, തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായും ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്.കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് പ്രസ്തുത ഭൂമി അഗ്നി രക്ഷാ വകുപ്പിന് ഭൂമി കൈമാറ്റം ചെയ്ത് നേരത്തേ ഉത്തരവായത്. വളാഞ്ചേരിയിൽ നിർദ്ദിഷ്ട ഫയർ സ്‌റ്റേഷൻ യാഥാർത്ഥ്യമാക്

കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ കമ്മിറ്റി അക്കാഡമിക്ക് ഡയറി പുറത്തിറക്കി

കുറ്റിപ്പുറം സബ് ജില്ലാ KSTU കമ്മിറ്റി അക്കാദമിക്ക് ഡയറി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA പ്രകാശനം ചെയ്തു KSTU ജില്ലാ സെക്രട്ടറി സി അബ്ദു റഹ്മാൻ സബ് ജില്ലാ ജനറൽ സെക്രട്ടറി സാജിദ് മാസ്റ്റർ മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങൽ,സലാം വളാഞ്ചേരി, മുസ്ഥഫ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു

പുത്തനത്താണിയിൽ കഞ്ചാവ് വേട്ട

* കുറ്റിപ്പുറം : പുത്തനത്താണി വെട്ടിച്ചിറയിൽ നിന്നും വിൽപ്പനക്കുള്ള കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി .വെട്ടിച്ചിറയിലെ ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കുന്നതിനിടയിൽ കൽപകഞ്ചേരി മഞ്ഞച്ചോല സ്വദേശി മുഹമ്മദ് കുട്ടി മകൻ സുഹൈൽ (23) കടുങ്ങാത്തുകുണ്ട്  ബീരാൻ കുട്ടി മകൻ മുബിനുൽ ഹഖ് (21) എന്നിവരാണ് പിടിയിലായത് .ഇവരിൽ നിന്നും 1200gm കഞ്ചാവും പായ്ക്കിംഗ് കവറുകളും ത്രാസും കണ്ടെടുത്തു .നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ് മുബീനുൽ ഹഖ് .തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ്  500 രൂപയുടെയും 3oo രൂപയുടെയും ചെറിയ പായ്ക്കറ്റുകളിലാക്കി വിൽക്കുകയാണ് പതിവ്. ' '               '                പുത്തനത്താണിയിലും പരിസരങ്ങളിലെയും നിരവധിസ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഇവരിൽ നിന്നും കഞ്ചാവ് വാങ്ങിച്ച് ഉപയോഗിക്കുന്നുണ്ടെന്നും അത്തരത്തിൽ കഞ്ചാവ് ആവശ്യപ്പെട്ടു കൊണ്ട് നിരവധി ഫോൺ കോളുകൾ ഇവരുടെ ഫോണി ലേക്കു വന്നതായും എക്സൈസ് ഇൻസ് പെക്ടർ രാജേഷ് ജോൺ പറഞ്ഞു .പ്രതികളെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൽ ചെറുകിട കഞ്ചാവ് വിൽപ്പനക്കാരനായ കട

വിമർശനം വ്യക്തിയതിഷ്ടിതമല്ല വിഷയാതിഷ്ടിതമാണ് : രാഹുൽ ഗാന്ധി

കോൺഗ്രസ്സുകാരനായിരിക്കുന്നതിന്റെയും ഇന്ത്യക്കാരനായതിന്റെയും മൂല്യം മനസ്സിലാക്കിത്തന്നത് ബി.ജെ.പി യും ആറെസ്സെസ്സുമാണ്. നിങ്ങൾക്കെന്നോട് ദേഷ്യമുണ്ടായിരിക്കാം, നിങ്ങളെന്നെ പപ്പു എന്ന് വിളിക്കുന്നു. എന്നാൽ, എനിക്ക് നിങ്ങളോട് ഒട്ടും ദേഷ്യമോ വിരോധമോ ഇല്ല. ഞാൻ കോൺഗ്രസ്സുകാരനാണ്. വിയോജിപ്പുകൾ വ്യക്താധിഷ്ഠിതമല്ല; വിഷയാധിഷ്ഠിതമാണ് ______ -- *രാഹുൽ ഗാന്ധി* _എ.ഐ.സി.സി പ്രസിഡണ്ട്_ -- അവിശ്വാസപ്രമേയ ചർച്ചക്കിടെ ഇന്ന് പാർലിമെന്റിൽ നടന്നത് നാടകീയരംഗങ്ങൾ. ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നടപടികളെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി, തന്റെ നിലപാടുകൾ വ്യക്താധിഷ്ഠിതമല്ലെന്നും വിഷയാധിഷ്ഠിതമാണെന്നും ആവർത്തിച്ചു. ഇത് ബോധ്യപ്പെടുത്തുന്നതിനു വേണ്ടി അദ്ധേഹം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെത്തി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുകയും ചെയ്തു. പ്രതിപക്ഷ ബഹുമാനത്തിന്റെയും, എതിരഭിപ്രായങ്ങളോടും  വിയോജിപ്പുകളോടുമുള്ള നിലപാടുകളുടെ കാര്യത്തിലുമുള്ള സമീപനം എവ്വിധമായിരിക്കണമെന്ന് രാജ്യത്തെയും ഭരിക്കുന്ന പാർട്ടിയെയും ബോധ്യപ്പെടുത്തുകയായിരുന്നു രാഹുൽ. ഇന്ന് പാർലിമെന്റിനെ വിസ്മയിപ്പിച്ച ആ വീഡിയോ കാണാം 👇

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ

'സേവന പ്രവർത്തനങ്ങൾ കൊണ്ട് മാതുകയാവുകയാണ് വളാഞ്ചേരിയിലെ സമദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ പൈങ്കണ്ണൂർ മുള്ളൻമടയിൽ പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടായ്മ.. ഇതോനാടകം തന്നെ നാട്ടിലെ ചെറുതും വലുതും ആയ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നുണ്ട്...അടുത്ത കാലത്തായി നാട്ടിലെ കാളി ടീച്ചർക്കും മകൻ ശശിക്കുമായി ഒരു കൊച്ചു വീട് നിർമിച്ചത് ഈ കൂട്ടായ്മയാണ്..അതെ സന്മനസ്സുകൾ തന്നെ മറ്റൊരു മാതൃകാ പ്രവർത്തനവുമായി വീണ്ടും എത്തി, പൈങ്കണ്ണൂർ നിരപ്പിൽ താമസിച്ചു വരുന്ന കുറുനാട(ആച്ചി )യുടെയും കുടുംബത്തിന്റെയും വീടിന്റെ പുനർനിർമാണം എന്ന മഹത്തായ പദ്ധതിയുമായി... ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി പോയിരുന്ന (ചിത്രത്തിൽ കാണും പോലെ) വീടിന്റെ പുനർനിർമാണം എന്നത് ഏറെ ശ്രമഫലമായിട്ടും നാട്ടിലെ യുവാക്കളുടെ കൂട്ടായ പ്രവർത്തനവും ഒത്തൊരുമയും കാരണം ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയായത്... ആ മനോഹര വീടിന്റെ താക്കോൽ ദാനം എന്ന സുന്ദരമായ കർമ്മം വരുന്ന ഞായറാഴ്ച 22/07/2018 വൈകീട്ട് 4 മണിക്ക് നടക്കുയാണ്.. കോട്ടക്കൽ മണ്ഡലം MLA പ്രൊഫ.ആബിദ് ഹുസ്സൈൻ തങ്ങൾ, മനോജ് എമ്പ്രാന്തിരി, തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാ സുമനസ്സുകളെയും സ്വാഗതം ചെയ്യുന്നു

കാസി മോന് പുതുജീവിതത്തിന് വേണ്ടി തവക്കൽ ബസ്സ് ഗ്രൂപ്പ് കൈതാങ്ങാവുന്നു

          വളാഞ്ചേരി: മനക്കൽ പടി സ്വദേശി കാസിമിന്റെ കിഡ്നി ചികിൽസാർത്ഥം നാടെങ്ങും ഫണ്ട് ശേഖരണം നടക്കുമ്പോൾ. ഭാരിച്ച ചിലവു വരുന്ന ഈ ആവശ്യത്തിലേക്ക് തവക്കൽ ബസ്സ് ഗ്രൂപ്പ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി കൊണ്ട് 23-07-2018 തിങ്കളാഴ്ച തങ്ങളുടെ 4 ബസ്സുകൾ ഓടി കിട്ടുന്ന മുഴുവൻ തുകയും കാസി മോൻ ചികിത്സാ ഫണ്ടിലേക്ക് കൈമാറാൻ  തീരുമാനിച്ചിരിക്കുകയാണ്. ജീവകാരുണ്യ പരമായ ഈ പ്രവൃത്തിക്ക് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആളുകളുടെ പിന്തുണയും അഭിനന്ദവും ഇതിനോടകം തവക്കൽ ഗ്രൂപ്പ് ജീവനക്കാരേയും മുതലാളിമാരേയും നാട്ടുകാർ അറിയിച്ച് കഴിഞ്ഞു.

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

ശിഹാബ്‌ തങ്ങൾ സെന്റർ ചരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളാഞ്ചേരി നിസാർ ( Nizar Cardiac ) ഹോസ്‌പിറ്റലിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിൽ പുതുതായി ഒരു ഡയാലിസിസ്‌ മെഷീൻ കൂടി എത്തിയിരിക്കുന്നു. സെന്ററിന്റെ പ്രവർത്തനങ്ങളെ അടുത്തറിയുകയും നന്നായി സഹകരിക്കുകയും ചെയ്യുന്ന ഒരു സഹോദരനാണ്‌ ഈ മെഷീൻ സംഭാവന ചെയ്തത്‌. ഇതോടെ ഇവിടെയുള്ള ആകെ മെഷീനുകളുടെ എണ്ണം ഏഴായി. ഡയാലിസിസ്‌ ചെയ്യുന്ന രോഗികളുടെ എണ്ണം ഇനി 28 ആവും.  ശ്രീമതി ഉമാ പ്രേമന്റെ ( Uma Preman ) നേതൃത്വത്തിലുള്ള 'ശാന്തി'യുടെ സഹകരണത്തോടെ, 2018 ജനുവരി 1 നാണ്‌ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ പ്രവർത്തനം ആരംഭിച്ചത്‌. പാവപ്പെട്ടവരും സാധാരണക്കാരുമായ കിഡ്‌നി രോഗികൾക്ക്‌ ഡയാലിസിസ്‌ ചാർജ്ജ്‌ പൂർണ്ണമായും ഒഴിവാക്കിയാണ്‌ ഇവിടെ ഡയാലിസിസ്‌ ചെയ്തു കൊടുക്കുന്നത്‌. ഡയാലിസിസിന്‌ ആവശ്യമായ മരുന്നുകളും ഡയാലിസർ ഉൾപ്പെടെയുള്ള സാമഗ്രികളും മാത്രമാണ്‌ രോഗികൾ കരുതേണ്ടത്‌. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ എല്ലാ മാസവും ചിലവ്‌ വരുന്നുണ്ട്‌. സുമനസ്സുകളായ സഹോദരന്മാർ, വിദേശത്തുള്ള KMCC യും അല്ലാതെയുമുള്ള ഞങ്ങളുടെ  സുഹൃത്തുക്കൾ, നല്ലവരായ നാട്ടുകാർ ഇവരൊക