Skip to main content

ശബരിമലയിലേക്ക് എല്ലാ സ്ത്രീകൾക്കും പോകാം.. എന്തിന്... ? UAE KMCC പ്രസിഡന്റ് പുത്തൂർ റഹ്മാൻ എഴുതുന്നു



സഹോദര സമുദായങ്ങളുടെ ആചാരാനുഷ്ടാനങ്ങളിൽ അഭിപ്രായം പറയുന്നതിൽ അനൗചിത്യമുണ്ട്. എങ്കിലും മത നിന്ദയും അരുതായ്മകളും കാണുമ്പോൾ എങ്ങിനെ അഭിപ്രായം പറയാതിരിക്കും ? എല്ലാ മതങ്ങളിലും അവയുടെ ശാസനകളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട്. അതൊക്കെയും ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്ന കാലത്തിനു നൂറ്റാണ്ടുകൾ മുമ്പ് രൂപകല്പന ചെയ്യപ്പെട്ടവയാണ്. അത് കൊണ്ട് തന്നെ ഭരണ ഘടനക്കനുസരിച്ചു മതസംസ്കാരങ്ങളിൽ ഭേദഗതികൾ വരുത്തുക എന്നതിൽ അപ്രായോഗികതയുണ്ട്. വിശ്വാസികൾക്ക് വിശ്വാസികൾ ആയിരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയാണു വാസ്തവത്തിൽ ഭരണഘടനയുടെ നയവും ലക്ഷ്യവും.

മതങ്ങളുടെ ആചാരങ്ങളിൽ യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാവാം. പൂർവികരായ പണ്ഡിതരും മഹർഷിമാരും രൂപപ്പെടുത്തിയ ആചാരങ്ങളും അനുഷ്ടാനങ്ങളും ആധുനികതയുടെ കുതിരപ്പുറത്തു കയറി മാറ്റി മറിക്കണം എന്ന് ശഠിക്കുന്നത് ധാർമ്മികതക്കു നിരക്കുന്നതല്ല. മതമില്ലാത്തവർക്കേ അങ്ങിനെ പറയാൻ കഴിയു .

മതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കോടതി കയറാൻ പാടില്ലായിരുന്നു , ഇത് തട്ടിപ്പു കേസോ വഞ്ചന കേസോ അടിപിടി കേസോ അല്ലല്ലോ. അമ്പലത്തിൽ ഏതു ശ്ലോകം എത്ര തവണ ചൊല്ലണം, എത്ര തവണ പ്രദക്ഷിണ നടത്തണം ഇതൊക്കെ കോടതിക്ക് തീരുമാനിക്കാൻ കഴിയുമോ ?

”Shabarimala”അമ്പലത്തിൽ സ്ത്രീകൾക്ക് പ്രവേശനത്തിന് വാദിക്കുന്ന വരട്ടു രാഷ്ട്രീയക്കാരോട് ചോദിക്കട്ടെ! നിങ്ങളുടെ പാർട്ടിയിൽ സ്ത്രീകൾക്ക് എത്ര ശതമാനം പ്രവേശനമുണ്ട് ?പാർലമെന്റിലും അസംബ്ലിയിലും 50 % വനിതാ പ്രാതിനിധ്യം നല്കാൻ കഴിയാത്ത നിങ്ങളാണോ ക്ഷേത്രത്തിൽ സ്ത്രീകളുടെ പ്രവേശനത്തിന് മുറവിളി കൂട്ടുന്നത് ?

ക്ഷേത്രത്തിൽ പോകുന്നത് ഭക്തി സാന്ദ്ര സാഹചര്യത്തിൽ ഏകാഗ്രതയോടെ, പവിത്രമായ മനസ്സോടെ, സംശുദ്ധമായ ശരീരത്തോടെയായിരിക്കണമെന്നു നിർബന്ധമുള്ളവരാണ് ഭക്ത ജനങ്ങൾ‌. സ്ത്രീ പ്രവേശനത്തിലൂടെ ഈ ഏകാഗ്രതക്കു ഭംഗം സംഭവിക്കാൻ സാധ്യത ഏറെ. തിക്കും തിരക്കും അതിന്റെ പരമോന്നതിയിൽ എത്തുന്ന ദർശന നടയിൽ സ്ത്രീയും പുരുഷനും ഇട കലർന്നാൽ ഉണ്ടാകുന്ന അസ്വാരസ്യം ഭക്ത ജനങ്ങൾക്ക് ഭൂഷണമാണെന്നു ഏതെങ്കിലും ഒരു ഭക്തൻ പറയുമോ.? മതത്തെയും അതിന്റെ ആചാരങ്ങളെയും അതിന്റെ വഴിക്കു വിട്ടു കൂടെ..?

പുത്തൂർ റഹ്മാൻ
President UAE KMCC - National Committee

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.