Skip to main content

Posts

Showing posts from December, 2018

വീണ്ടും നാക്ക് പിഴച്ച് മന്ത്രി ജയരാജൻ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന പ്രസംഗത്തിനിടയില്‍ വ്യവസായിക മന്ത്രി ഇ.പി ജയരാജന്റെ നാവ് പിഴച്ചു. ജീവിച്ചിരിക്കുന്ന മുന്‍ എംഎല്‍എയെ പരേതനാക്കിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. പേരാവൂര്‍ എംഎല്‍എ ആയിരുന്ന കെ.ടി. കുഞ്ഞഹമ്മദിനെയാണ് മന്ത്രി പേരേതനാക്കിയത്. അതേസമയം വേദിയിലുണ്ടായിരുന്ന എ.എന്‍. ഷംസീര്‍ എംഎല്‍എ കാര്യം അറിയിച്ചതോടെ കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചു. വിമാനത്താവളത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കര്‍മസമിതിയുടെ അന്നത്തെ സെക്രട്ടറിയായിരുന്നു കുഞ്ഞഹമ്മദ്. പ്രസംഗത്തില്‍ അദ്ദേഹത്തിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ‘അന്തരിച്ച’ എന്ന് ചേര്‍ക്കുകയായിരുന്നു. മന്ത്രിയുടെ തെറ്റ് ശ്രദ്ധയില്‍പ്പെട്ട് എ.എന്‍. ഷംസീര്‍ എംഎല്‍എ ഉടന്‍ തെന്ന തെറ്റ് തിരുത്താനായി മന്ത്രിക്കു കുറിപ്പ് നല്‍കി. തുടര്‍ന്ന്  പ്രസംഗത്തിന്റെ അവസാനം കുഞ്ഞഹമ്മദ് ജീവിച്ചിരിപ്പുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം മന്ത്രി ജയരാജന് വിമാനത്താവള നിര്‍മാണവുമായി ഒരു ബന്ധവുമില്ലെന്നും അതിന്റെ ചരിത്രത്തെക്കുറിച്ച് അറിയില്ലെന്നും കുഞ്ഞഹമ്മദ് പറഞ്ഞു. കൂടാതെ പരിപാടിയില്‍ ക്ഷണിക്കാത്തത

പതിനേഴ്കാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപയോഗിച്ച സ്ത്രീക്കെെെതിരിൽ പോസ്കോ നിയമപ്രകാരം കേസ് എടുത്തു

ചെന്നൈ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരിയായ യുവതിക്കെതിരെ പോസ്കോ നിയമപ്രകാരം കേസ് എടുത്തു. തമിഴ്നാട് ചെന്നൈയ്ക്ക് അടുത്ത് അയനാവരത്തുള്ള ശ്വേത എന്ന് വിളിക്കപ്പെടുന്ന വാസന്തിയാണ് പൊലീസ് പിടിയിലായത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, സഹോദരനെ കാണാനില്ലെന്ന്  പതിനേഴുകാരന്‍റെ  സഹോദരി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്.  നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നായിരുന്നു സഹോദരിയുടെ പരാതി. സഹോദരനെ കാണാതായ ദിവസം തന്നെ തന്‍റെ അയല്‍വക്കത്ത് താമസിക്കുന്ന വാസന്തിയുടെ തിരോധാനവും ശ്രദ്ധയില്‍ പെട്ടുവെന്ന് ഇവരുടെ പരാതിയില്‍ പറഞ്ഞികുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുള്ളതായി പൊലീസ് മനസിലാക്കി. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശനത്തിനിടെ പരിചയപ്പെട്ട് അടുക്കുകയായിരുന്നു.  അതേസമയം ഇരുവരും ബുധനാഴ്ച അയനാവരത്തെ പൊലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്‍റെ തെയ്‌നാപെട്ടി

സുനിതാ ദേവദാസിന്റെ സംശയത്തിന് മറുപടിയുമായി യുവ എഴുത്ത്കാരി റംസീന നരിക്കുനി

എന്താണ് മുസ്ലിം ലീഗിന്റെ നവോത്ഥാന ചരിത്രം എന്ന സുനിത ദേവദാസിന്റെ ചോദ്യത്തിന്  മറുപടിയുമായി യുവ എഴുത്തുകാരി റംസീന നരിക്കുനി. കെഎം ഷാജി കോഴിക്കോട് നടത്തിയ പ്രസംഗത്തെ ആസ്പദമാക്കിയാണ് സുനിത ദേവദാസിന്റെ പോസ്റ്റ്. എന്താണ് ലീഗിന്റെ നവോത്ഥാന ചരിത്രം? എന്താണ് നിങ്ങളുടെ നവോത്ഥാന സങ്കൽപ്പം? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു സുനിത ദേവദാസിന്റെ പോസ്റ്റ്. സുനിതയുടെ ഈ ചോദ്യത്തിനാണ് റംസീന ഫേസ്ബുക്കിൽ കിടിലൻ മറുപടി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം നവോത്ഥാനമെന്ന വാക്കിന്റെ അർത്ഥമോ , നവോത്ഥാനം ആരിലാണ് സൃഷ്ടിക്കേണ്ടത് എന്ന ഔചിത്യ ബോധമോ വേണ്ടത്ര ഉള്ളവരല്ല മുസ്ലിംലീഗ് എന്ത് നവോത്ഥാനമാണ് ഉണ്ടാക്കിയത് എന്ന ആരോപണവുമായി രംഗത്തു വരുന്നത്. നിലനിൽക്കുന്ന സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെ നടത്തപ്പെടുന്ന സമുദ്ധാരണ ശ്രമങ്ങളെയാണ് നവോത്ഥാനങ്ങൾ എന്ന് പറയാറുള്ളത്. നവോത്ഥാന സംഘടനകളായി അറിയപ്പെടുന്ന ഇന്ത്യയിലെ വിവിധ ഹൈന്ദവ ,ദളിത് , ഈഴവ സംഘടനകൾക്ക് ഹിന്ദു സമൂഹത്തിൽ വിവിധ ദൗത്യങ്ങളുണ്ടായിരുന്നു . രാജാറാം മോഹൻറോയിയെയും ആനിബസന്റിനെയും പോലെയുള്ള ആളുകൾ വിവിധ പ്രസ്ഥാനങ്ങളുമായി വന്ന് ഹൈന്ദവ സമൂഹത്തിലെ

ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ നല്‍കി ഹനാന്‍ വീണ്ടും മല്‍സ്യവില്‍പനയ്ക്കിറങ്ങി.

സമൂഹമാധ്യമങ്ങളില്‍ വൈറലായ സ്വന്തം ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ നല്‍കി ഹനാന്‍ വീണ്ടും മല്‍സ്യവില്‍പനയ്ക്കിറങ്ങി. കോളജ് യൂണിഫോമിൽ മല്‍സ്യം വിറ്റ് വാർത്തകളിൽ നിറഞ്ഞ ഹനാന്‍ ഒട്ടേറെ പ്രതിസന്ധികള്‍ തരണംചെയ്തശേഷമാണ് തമ്മനത്ത് മല്‍സ്യവില്‍പനയ്ക്കായി സ്റ്റോള്‍ തുറന്നത്. പുതിയ സംരംഭത്തിന് ആശംസകളുമായി നടന്‍ സലിംകുമാര്‍ തമ്മനത്തെത്തി. നെത്തോലി ഒരു ചെറിയ മീനല്ല. ഫുട്പാത്തില്‍നിന്ന് മിനിവാനിലെ ഒൗട്‌‌ലെറ്റിലേക്ക് മാറ്റിയ സ്വന്തം സംരംഭത്തിന്റെ ഉദ്ഘാടനത്തിനെത്തിയവര്‍ക്ക് നെത്തോലി വറുത്ത് നല്‍കുമ്പോള്‍ തന്റെ വലിയ സ്വപ്നങ്ങളെക്കുറിച്ച് പറയുകയായിരുന്നു ഹനാന്‍. വാഹനാപകടത്തില്‍ നട്ടെല്ലിനേറ്റ പരുക്ക് ഭേദമായതോടെയാണ് മല്‍സ്യവില്‍പനയുമായി ഹനാന്‍ വീണ്ടുമെത്തിയത്. തമ്മനത്തേക്കുതന്നെ. വൈറല്‍ ഫിഷ് എന്ന് പേരിട്ടാണ് മിനിവാനില മല്‍സ്യവില്‍പന. ഹനാന് പ്രോല്‍സാഹനവുമായി നടന്‍ സലിംകുമാറുമെത്തി. ഹനാന്‍ കേരളത്തിന് വലിയ മാതൃകയാണെന്ന് സലീംകുമാര്‍ പറഞ്ഞു. സാധാരണക്കാരിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുെവന്ന് പറഞ്ഞ ഹനാന്‍ നവമാധ്യമങ്ങളിലടക്കം നേരിടുന്ന വിമര്‍ശനങ്ങളില്‍ പിന്തിരിഞ്ഞോടില്ലെന്നും പറഞ്ഞു. വായ്പയെടുത്താണ്

വിഡിയോ കണ്ടാൽ പ്രവാസിയുടെ ഉള്ളൊന്ന് പിടയും

ഇൗ വിഡിയോ കണ്ട ഏതൊരു പ്രവാസിയുടെയും കണ്ണും മനസും ഒന്ന് നീറിയിട്ടുണ്ടാകുെമന്നുറപ്പാണ്. കാരണം അത്രത്തോളം മനസിൽ തറയ്ക്കും അച്ഛനോടുള്ള ഇൗ കുഞ്ഞിന്റെ സ്നേഹം. വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കുഞ്ഞുമകളുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും നിന്ന് അവർ സ്നേഹം പങ്കുവയ്ക്കുമ്പോൾ എല്ലാ പ്രവാസികളും കടന്ന് പോയ ഇൗ നിമിഷത്തെ ഒരാളിലേക്ക് മാത്രം ചേർത്തു വയ്ക്കാനാകില്ലെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. അത് എല്ലാവരിലും ഒരുപോലെ എന്നാണ് വിഡിയോയ്ക്ക് കിട്ടുന്ന കമന്റുകൾ. ഇടയ്ക്ക് ചില്ല് ഗ്ലാസ് തുറന്ന് അകത്തേക്ക് കയറാനും, അച്ഛനോട് പുറത്തേക്ക് ഇറങ്ങി വരാനും കുഞ്ഞ് പറയുന്നുണ്ട്. ഒടുവിൽ ജനലിലൂടെ അച്ഛന് ഉമ്മ കൊടുത്താണ് കുഞ്ഞ് യാത്രയാക്കിയത്. ആരെയും കാണിക്കാതെ അടക്കിപ്പിടിച്ച കണ്ണീര് ആ അച്ഛന്റെ മുഖത്തും വ്യക്തം. വൈറലായ ആ വിഡിയോ കാണാം.

ഇനി ബഹിഷ്കരണം തന്നെ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ പ്രതിയായ കെ.ടി ജലീലിനെ നിയമസഭക്കകത്തും പുറത്തും ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനം. ഇന്ന് നടന്ന യു.ഡി.എഫ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പി.ടി.എ റഹിം കാരാട്ട് റസാഖ് വിഷയങ്ങളും യു.ഡി.എഫ് സഭയിൽ ഉന്നയിക്കും.  29ന് പഞ്ചായത്ത് തലങ്ങളിൽ യു.ഡി.എഫ് ധർണ നടത്തും.  ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയമസഭാ ചോദ്യം കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം ഒരു വർഷത്തിനകം പൂർത്തീകരിക്കും

കുറ്റിപ്പുറം: കിഫ്ബി (രജിസ്ട്രേഷൻ വകുപ്പിന്റെ ) യിൽ ഉൾപ്പെടുത്തിയ കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം 12 മാസത്തിനകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. രജിസ്ട്രാർ ഓഫീസിന്റെ കെട്ടിട നിർമ്മാണത്തിന് കേരള സ്‌റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് ഇന്നലെ (3 -12-2018 ന് ) നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.  2016-2017 വർഷത്തെ സംസ്ഥാന ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തി നേരത്തെ ടെൻഡർ ചെയ്തിരുന്നു. ആയതിന് ടെൻഡർ കമ്മിറ്റിയിൽ നിന്നും അംഗീകാരം കിട്ടുകയും കഴിഞ്ഞ മാസം 11 ന് കരാറുകാരന് വർക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഈ മാസം 5 നകം പ്രവൃത്തിയുടെ എഗ്രിമെന്റ് വെക്കുമെന്നും കിഫ് ബിയുടെ ഗൈഡ് ലൈൻസ് അനുസരിച്ച് 12 മാസത്തിനകം കെട്ടിടം പണി പൂർത്തീകരിക്കുമെന്നും എം.എൽ. എ യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

യുവജനയാത്രയുടെ സന്ദേശം കേരളം ഏറ്റെടുത്തു മുനവ്വറലി ശിഹാബ് തങ്ങൾ

മുസ്ലിം യൂത്ത്‌ലീഗ് യുവജനയാത്ര കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞതായും വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്ന സ്വീകരണങ്ങൾ പ്രതീക്ഷ നൽകുന്നതായും ജാഥാ നായകൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുകയാണ്. രാജ്യത്തെ കർഷകർ ന്യായവില കിട്ടാതെ വലയുകയാണ്. ക്രൂഡ്ഓയിൽ വില കുത്തനെ ഇടിയുമ്പോൾ അതനുസരിച്ച് ഇന്ധന വില കുറയ്ക്കാൻ സർക്കാറിന് കഴിയുന്നത്. കേരള സർക്കാർ പ്രളയത്തിനു ശേഷം ജനങ്ങളോട് നീതി കാട്ടിയില്ലെന്നും തങ്ങൾ പറഞ്ഞു. ഓഖി ദുരന്തം നടന്നപ്പോഴും ഇതാണു സംഭവിച്ചത്. ഗവൺമെന്റിന്റെ അപാകതകൾ ജനങ്ങളോട് വിശദീകരിക്കുമ്പോൾ യുവാക്കളുടെ പങ്കാളിത്തം ഓരോ ദിവസവും കൂടുകാണ്. കോഴിക്കോട് കടപ്പുറത്തു പോലും ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിലാണ് ജനങ്ങൾ ഒഴുകിയെത്തിയത്. ജനങ്ങളുടെ പ്രയാസങ്ങൾ തീർക്കാനുള്ള പരിഹാരം തേടിയാണ് ഈ യാത്ര. കോൺഗ്രസ് പ്രവർത്തകർ ഓരോ കേന്ദ്രങ്ങളിലും ജാഥക്ക് അഭിവാദ്യമർപ്പിക്കാൻ രംഗത്തുള്ളത് സന്തോഷമുള്ള കാര്യമാണ്. മലപ്പുറം ജില്ലയിലെ 14 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചാണ് യാത്ര പ

ശബരിമല നിരോധനാജ്ഞ പ്രതിപക്ഷം നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു

ശബരിമലയിലെ  പൂർണമായും പിൻവലിക്കുക, ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് എം.എൽ.എ.മാർ ഇന്ന് നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചപ്പോൾ ...

കെ.എം.സി.ടി ലോ കോളേജ് സമരപന്തൽ എം.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു

കുറ്റിപ്പുറം:Kmct ലോ കോളേജിൽ നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികളെ msf ജില്ല ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ സന്ദർശിച്ചു,  വിദ്യാർത്ഥികളുടെ ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രിൻസിപ്പളുമായി ചർച്ചചെയ്തു,  യൂണിയൻ ഭാരവാഹികളുമായി ഇന്ന് തന്നെ ചർച്ച നടത്തി വൈകീട്ട് നടക്കുന്ന PTA മീറ്റിങ്ങിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിക്കാം എന്ന ഉറപ്പിന്മേൽ ചർച്ച അവസാനിപ്പിച്ചു,  ശേഷം നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും എല്ലാവിധ സഹകരങ്ങളും ഉറപ്പുനൽകി, msf ജില്ലാ ഉപാധ്യക്ഷൻ അസ്ഹർ പെരുമുക്ക്, കോട്ടക്കൽ മണ്ഡലം msf സെക്രട്ടറി  സക്കാഫ് തങ്ങൾ, കുറ്റിപ്പുറം പഞ്ചായത്ത് msf പ്രെസിഡെന്റ് ഫെമിൽ,സെക്രട്ടറി  ബാസിത് എടച്ചലം, എന്നിവർ  സംബന്ധിച്ചു

ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവ് മൂലം ജനങ്ങളൾ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഓഫീസിലെത്തി

ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ  ജീവനക്കാരുടെ കുറവ് മൂലം ജനങ്ങളൾ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഓഫീസിലെത്തിയപ്പോ ൾ ഇരിമ്പിളിയം: ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ അടക്കമുള്ള മുഴുവൻ ജീവനക്കാരെയും  അടിയന്തിരമായി നിയമിക്കണമെന്നത് സർക്കാരിന്റേയും വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ  ജീവനക്കാരുടെ കുറവ് മൂലം ജനങ്ങളൾ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വില്ലേജ്ഓ ഫീസിലെത്തിയതായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്തു പ്രസിഡന്റും, യു.ഡി.എഫ് പഞ്ചായത്തു കമ്മറ്റി നേതാക്കളുo  ശ്രദ്ധയിൽപടുത്തിയതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ഉടൻ പരിഹാരം വേണമെന്നത് എം.എൽ.എ വകുപ്പ് മന്ത്രിയോടും മറ്റും ആവശ്യപ്പെട്ടത്.  ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസവും വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും  അദ്ദേഹം പറഞ്ഞു.  5 പേർ വേണ്ടിടത്ത് എം.എൽ.എ.യുടെ സന്ദർശന സമ

യു.ഡി.എഫ് നേതാക്കൾക്കെതിരിൽ വ്യാജ പ്രചരണം നടത്തിയതിനെതിരിൽ പ്രതിഷേധ പ്രകടനം നടത്

വളാഞ്ചേരി:ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളകേസ് എടുക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റി വളാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ നടന്ന UDF വിജയാഹ്ലാദ പ്രകടനത്തിനിടയിൽ വളാഞ്ചേരി മുനിസിപ്പൽ മുൻ അധ്യക്ഷ ഷാഹിന ടീച്ചറുടെ വീടിന് നേരെ UDF പ്രവർത്തകർ പടക്കമെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു എന്നാണ് പോലീസ്സ് കേസ് എടുത്തിട്ടുള്ളത് അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ ,സി അബ്ദുൾ നാസർ തുടങ്ങിയവർ നേതൃത്വം നൽകി