Skip to main content

Posts

Showing posts from October, 2018

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടൽ എടയൂർ പൊറ്റേക്കളംപടിയിൽ 1 കോടി രൂപയുടെ നവീകരണ പദ്ധതി

വളാഞ്ചേരി: എടയൂർ പൊറ്റേക്കളം പടി കോളനിയുടെ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം  നവംബർ 8 ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിക്കും.  എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ്  സംസ്ഥാന പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന 'അംബേദ്കർ സ്വാശ്രയ ഗ്രാമം' പദ്ധതിയിൽ പൊറ്റേക്കളംപടി കോളനിയെ ഉൾപ്പെടുത്തിയത്. പദ്ധതി പ്രകാരം കോളനിയിലെ ശ്മശാനം പാത്ത് വെ, തോട്ടുങ്ങൽ പാത്ത് വെ , പോർക്കളം പാത്ത് വെ , ചാത്തൻ പടി പാത്ത് വെ ,കണക്കറായി പാത്ത് വെ കാരി പാത്ത് വെ , കൊലവൻ മുക്ക് പാത്ത് വെ എന്നിവയുടെ നിർമ്മാണം, ശ്മശാനം ചുറ്റുമതിൽ, പമ്പ് ഹൗസ് ചുറ്റുമതിൽ, കോളനിയിലേക്കുള്ള പ്രവേശന കവാടങ്ങൾ, കുടിവെള്ള പദ്ധതി നവീകരണം, കുടിവെള്ള പദ്ധതിയുടെ കിണർ ചുറ്റുമതിൽ നിർമ്മാണം, അഴുക്ക്ചാൽ നവീകരണം, 44വീടുകളുടെ പുനരുദ്ധാരണം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.  ആലോചനകൾ നടത്തുന്നതിനായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, ബ്ലോക്ക് മെമ്പർ

'കിക്കോഫ് ' ഫുട്ബാൾ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രം കോട്ടക്കലിൽ - പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കോട്ടക്കൽ: ഇന്ത്യയിൽ ഫുട്ബാൾ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കിക്കോഫ് ' പദ്ധതിയുടെ ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രം കോട്ടക്കലിൽ . ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് പരിശീലന കേന്ദ്രം തുടങ്ങുകയെന്ന് പ്രൊഫ .ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.സംസ്ഥാന സ്പോർട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്. രജിസ്ട്രേഷൻ 2007 ജനുവരി 1 നും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് 'കിക്കോഫ് ' പദ്ധതിയുടെ സെലക്ഷന് വേണ്ടി രജിസ്റ്റർ ചെയ്യാം.www.sportskeralakickoff.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കലിലേയും  മറ്റു സ്കൂളുകളിലേയും തൽപരരായ വിദ്യാർത്ഥികൾ  നവംബർ 4 ന് മുമ്പ് രജിസ്ട്രേഷൻ ചെയ്യണം. തെരെഞ്ഞെടുപ്പ് മൂന്ന് തലങ്ങളിലുള്ള സെലക്ഷൻ ട്രയൽസാണ് പദ്ധതിയുടെ ഭാഗമായുള്ളത്. 1.പ്രിലിമിനറി സെലക്ഷൻ    നവംബർ 6 ന് രാവിലെ 7 മണിക്ക് രാജാസ് സ്കൂളിൽ വെച്ച് നടക്കും. 2. പ്രിപ്പറ്റൈറി

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

വളാഞ്ചേരി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായി ശ്രീമതി .മച്ചിഞ്ചേരി മൈമൂനയെ തിരഞ്ഞെടുത്തു

വികസന സ്ഥിരം സമിതി അധ്യക്ഷയായി തിരഞ്ഞെടുത്ത മച്ചിഞ്ചേരി മൈമൂന വളാഞ്ചേരി:വളാഞ്ചേരി നഗരസഭ യുടെ വികസന സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായി  ഇന്ന് 27.10.2018 ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി .മൈമൂന .25-ാം വാർഡ് കാർത്തലയിലേ കൗൺസിലർ ആണ് .അനുമോദന യോഗം നഗരസഭ ചെയർപേഴ്സൺ ശ്രീമതി .റുഫീന ഉൽഘാടനം ചെയ്തു .വൈസ് ചെയർമാൻ ശ്രീ. കെ .വി . ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിര സമിതി ചെയർമാൻ മാരായ ശ്രീ. സി. അബ്ദുന്നാസർ ,സി .രാമകൃഷ്ണൻ ,കൗൺസിലർ മാരായ  ശീ.ടി.പി .അബ്ദുൽ ഗഫൂർ ,മൂർക്കത്ത് മുസ്തഫ, യൂ.മുജീബ് റഹ്മാൻ, ശീമതി .ജ്യോതി, പി.പി .ഹമീദ് ,സെക്രട്ടറി Adv. ഫൈസൽ  തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

യുവസമൂഹം വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിക്കണം- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.

സൈൻ ഇന്ത്യ ഓർഗനൈസേഷനും കടകശ്ശേരി ഐഡിയൽ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തതമായി കുറ്റിപ്പുറം നിളയോരം പാർക്കിൽ സംഘടിപ്പിച്ച  'തളിരല' - സമ്പൂർണ്ണ വിഷരഹിത  അടുക്കളത്തോട്ട ഗ്രാമം പദ്ധതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കുറ്റിപ്പുറം:കേരളത്തിന്റെ തനത് സംസ്കൃതിയും ആരോഗ്യകരമായ ജീവിതസമൃദ്ധിയും  ലക്ഷ്യം വെച്ച് പുതിയ കാലത്തെ യുവസമൂഹം വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സൈൻ ഇന്ത്യ ഓർഗനൈസേഷനും കടകശ്ശേരി ഐഡിയൽ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തതമായി കുറ്റിപ്പുറം നിളയോരം പാർക്കിൽ സംഘടിപ്പിച്ച  'തളിരല' - സമ്പൂർണ്ണ വിഷരഹിത  അടുക്കളത്തോട്ട ഗ്രാമം പദ്ധതി പ്രഖ്യാപനവും  തൈ വിതരണവും പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി .സി ഷമീല  ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ കെ.എം സുഹ്റ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ടി സിദ്ദീഖ്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ടി.കെ റസീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി മോഹനൻ,  വസീമ വേളേരി,  മെമ്പർമാരായ ടി.കെ

മന്ത്രി വാഹനത്തിലെ സവാരി - അമ്പരപ്പ് വിട്ടുമാറാതെ നീലിയമ്മ

തവനൂർ അയങ്കലം സ്വദേശി വെളുത്തേടത്ത് പടി നീലി വളാഞ്ചേരി കാവുംപുറത്ത് മന്ത്രി ഡോക്ടർ കെ.ടി.ജലീലിന്റെ വീട്ടിലെത്തിയത് ഒരു സഹായം ചോദിച്ചാണ്‌. നൂറു കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് വീട്ടിലെത്തി കാര്യങ്ങൾ അവതരിപിച്ച് മടങ്ങാറാണ് പതിവ്. അങ്ങനെ ഒരു സഹായ അഭ്യർത്ഥനയുമായാണ് നീലിയും ശനിയാഴ്ച രാവിലെ മന്ത്രി ഡോക്ടർ കെ.ടി.ജലീലിന്റെ കാവുംപുറത്തെ വീട്ടിലെത്തിയത്. നീലിയമ്മ മന്ത്രിയെ കണ്ടു. തന്റെ ആവശ്യങ്ങൾ പറഞ്ഞു. മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ശ്രദ്ധാപൂർവ്വം എല്ലാം കേട്ടു .എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് മന്ത്രി നീലിയെയും തനിക്കൊപം കൂട്ടി. നീലി മന്ത്രിയുടെ 20-ാം നമ്പർ വാഹനത്തിൽ കയറി. ആദ്യമായി ഒരു മന്ത്രി വാഹനത്തിൽ കയറിയതിന്റെ അമ്പരപിലായിരുന്നു നീലിയമ്മ. കിലോമീറ്ററുകൾ മന്ത്രിക്കൊപം യാത്ര ചെയ്താണ് നീലിയമ്മ തന്റെ സ്വദേശമായ അയങ്കലത്തേക്ക് യാത്ര തിരിച്ചത്. മന്ത്രിയുടെ വീട്ടിലെത്തിയ മറ്റ് സന്ദർശകർക്കും ഒരു വിസ്മയ കാഴ്ചയായിരുന്നു ഇത്. " *ഇങ്ങനെയും മന്ത്രിമാരുണ്ടോ "* എന്ന് ആശ്ചര്യപെട്ട് സന്ദർശകരും നിന്നു.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടൽ വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമി സർവ്വേ നടത്തി

വളാഞ്ചേരി:വളാഞ്ചേരി  വട്ടപ്പാറയിൽ ഫയർ സ്‌റ്റേഷൻനിർമ്മാണത്തിനായി അനുവദിച്ചു നൽകിയ നിർദ്ദിഷ്ട സ്ഥലം അഗ്നി രക്ഷാ വകുപ്പിന്റെ  സാന്നിധ്യത്തിൽ തിരൂർ താലൂക്ക് സർവ്വെയർ അളന്നു അതിർത്തി നിശ്ചയിച്ച് നൽകുന്നതിനായുള്ള സർവ്വേ നടപടികൾ പൂർത്തിയായി. ഫയർസ് റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ മുന്നോടിയായാണ് നിർദ്ദിഷ്ട സ്ഥലം വീണ്ടും സർവ്വേ നടത്തി അതിർത്തി നിശ്ചയിച്ചത്.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള  നടപടിക്രമങ്ങൾ വേഗത്തിലായത്.       ഇതിന്റെ   ഭാഗമായി നിർദ്ദിഷ്ട ഭൂമിയിൽ നിന്നും  പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ  റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം മാറ്റിയിരുന്നു.വാഹനങ്ങൾ മാറ്റുന്നതിനും അഗ്നി രക്ഷാ വകുപ്പിന് നിർദ്ദിഷ്ട ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് നൽകുന്നതിനുള്ള സർവ്വേ നടത്തുന്നതിനും   പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ   ജില്ലാ കലക്ടർ, തിരൂർ തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്.കാട്ടിപ്പരു

സി.പി.എം കൗൺസിലർമാർ ദുരിതാശ്വാസ സാധനങ്ങൾ കടത്തി, പൊലീസിൽ പരാതി നൽകി

ആലപ്പുഴ: പ്രളയത്തെ തുടർന്ന് ശേഖരിച്ച ദുരിതാശ്വാസ സാധനങ്ങൾ സി.പി.എം കൗൺസിലർമാർ കടത്തിക്കൊണ്ടുപോയതായി അന്വേഷണ റിപ്പോർട്ട്. ക്യാമ്പിന്റെ പൂട്ടുപൊളിച്ച് ദുരിതാശ്വാസ സാധനങ്ങൾ കടത്തിക്കൊണ്ടുപോയ മൂന്ന് കൗൺസിലർമാർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. ടൗൺഹാളിൽ സൂക്ഷിച്ച സാധനങ്ങൾ ഈ മാസം 11നാണ് ഇടത് കൗൺസിലർമാർ കടത്തിക്കൊണ്ടുപോയത്. അതേസമയം, സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ള കൗൺസിലർമാരെ രക്ഷിക്കാൻ നഗരസഭാ സെക്രട്ടറി ശ്രമിക്കുന്നതായി യു.ഡി.എഫ് കുറ്റപ്പെടുത്തി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ കൗൺസിലറും മറ്റ് രണ്ട് വനിതാ കൗൺസിലർമാരും ചേർന്നാണ് സാധനങ്ങൾ കടത്തിയതെന്നായിരുന്നു യു.ഡി.എഫ് ആരോപണം. സംഭവത്തെ തുടർന്ന് നഗരസഭാ ചെയർമാൻ അന്വേഷണത്തിന് നിർദ്ദേശം നൽകിയതോടെ റിപ്പോർട്ട് ആരോപണം ശരിവച്ചു.കൗൺസിലർമാരായ കെ.ജെ.പ്രവീൺ, ശ്രീജിത്ര, സൗമ്യരാജ് എന്നിവർ ചേർന്ന് സാധനം കടത്തിയെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. എന്നാൽ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് കൗൺസിലർ കെ.ജെ.പ്രവീൺ പറഞ്ഞു. ഇതിനിടെ റിപ്പോർട്ടിലുൾപ്പടെ സി.പി.എം കൗൺസിലർമാരെ രക്ഷിക്കാനുള്ള ശ്രമ

യൂത്ത് ലീഗ് യുവജന യാത്ര ജാനാധിപത്യചേരിയെ ശക്തിപ്പെടുത്തും -പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ

കൊല്ലം:ഭരണത്തിന്റെ മറവിൽ അധികാരി വർഗ്ഗം നടത്തുന്ന തിന്മകൾക്കെതിരെ നന്മയുടെ സന്ദേശം വിളിച്ചോതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന യുവജന യാത്ര കേരളത്തിലെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ കൊല്ലം ജില്ലാ സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് അബ്ദുസലാം ഹാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീൻ അധ്യക്ഷത വഹിച്ചു

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

മേയര്‍ അഡ്മിനായ കണ്ണൂർ കോർപറേഷൻ കൗൺസിലർമാരുടെ വാട്സ് ആപ്ഗ്രൂപ്പിൽ സിപിഎം നേതാവിന്റെ അശ്ലീല സന്ദേശവും വീഡിയോയും ; ഗ്രൂപ്പ്‌ അടച്ചു പൂട്ടി

കണ്ണൂര്‍ :കണ്ണൂർ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എമ്മിലെ ഗ്രൂപ്പ് തര്‍ക്കത്തെക്കുറിച്ച്‌ പോസ്റ്റ്. മുന്‍ ലോക്കല്‍ സെക്രട്ടറികൂടിയായ കൗണ്‍സിലാറാണ് അനാശാസ്യവും ആഭ്യന്തരകലഹവും പരാമര്‍ശിക്കുന്ന ശബ്ദസന്ദേശം പോസ്റ്റുചെയ്തത്. കോണ്‍ഗ്രസ്സിലെയും ലീഗിലെയും അടക്കം എല്ലാ കൗണ്‍സിലര്‍മാരും അംഗങ്ങളായ ഗ്രൂപ്പാണിത്. മെസേജ് പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ മേയര്‍ ഗ്രൂപ്പില്‍നിന്ന് സ്വയം പുറത്തുപോയി. പിന്നാലെ, ഗ്രൂപ്പിന്റെ രണ്ടാമത്തെ അഡ്മിനായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ ബാക്കിയുള്ള എല്ലാ കൗണ്‍സിലര്‍മാരെയും ഒഴിവാക്കി ഗ്രൂപ്പ് പിരിച്ചുവിട്ടു. രണ്ടുദിവസമാണ് അഞ്ച് ഓഡിയോ മെസേജുകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. സി.പി.എം. പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് ഓഡിയോ മെസേജിലെ പ്രധാന ഉള്ളടക്കം. കോര്‍പ്പറേഷനിലെ തന്നെ മറ്റൊരു കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ളതാണ് സംഭാഷണം. മുന്‍ ലോക്കല്‍ സെക്രട്ടറിയായ കൗണ്‍സിലര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢനീക്കമാണ് സംഭാഷണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയോട് പറയുന്നത്. തന്റെ ഫോണ്‍സംഭാഷണം പാര്‍ട്ടി

സർക്കാരിന്റ മദ്യഷാപ്പ് സൈറ്റ് മാത്രമാണ് എപ്പോഴും തുറന്ന് കിടക്കുന്നത്. പി ഉബൈദല്ല എംഎല്‍എ

മലപ്പുറം. ക്ഷേമപെൻഷൻ അടക്കമുളള സർക്കാർ സൈറ്റുകൾ മാസങ്ങളായി അടഞ്ഞു കിടക്കുപോഴും, മദ്യഷോപ്പ് സൈറ്റുകൾ മുടങ്ങാതെ തുറന്നു കിടക്കുന്നത് വിചിത്രമായ അനുഭവമാണ് എന്ന് ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡണ്ട് പി ഉബൈദുല്ല എംഎല്‍എ അഭിപ്രായപെട്ടു. എൽ എൻ എസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ പ്രസിഡണ്ട് വി മധുസുതൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പിപി കുഞ്ഞിമുഹമ്മദ് , സംസ്ഥാന ഭാരവാഹികളായ ഒ കെ കുഞ്ഞികോമു മാസ്റ്റർ, എ കെ മുസ്തഫ, കെ എച്ച് റസ്സാഖ്, പി ടി സലാം, പിഎംകെ കാഞ്ഞിയൂർ, പി പി എ അസീസ് സൈഫുദ്ദീൻ വലിയകത്ത്, സറീന ഹസീബ്, ഡൊ അനീഷ. ജില്ലാ ഭാരവാഹികളായ ഹമീദ് പട്ടിക്കാട്, സലാം പറവണ്ണ, അഷ്റഫുദ്ദീൻ, കോടിയിൽ അഷ്റഫ്, സൊഹറാബ് കൊടക്കാടൻ, ഫൈസൽ ഒതായി, വഹീദാഭാനു ടീച്ചർ, സുലൈഖ ബീവി, കല്ലാൻ ആമിന, കെ ടി ഷഹനാസ്, തുറക്കൽ ഷാനവാസ്, കെ മൊയ്തീൻ കുട്ടിമാസ്റ്റർ, കെ ടി എ ലത്തീഫ്, പ്രസംഗിച്ചു.

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റി അംഗത്വമുള്ള കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്റെ പിജി ഫൈനൽ ഇയർ എക്സാമിൽ ചപ്പാരപ്പടവ് സ്വദേശിക്ക് ഒന്നാം സ്ഥാനം

ചപ്പാരപ്പടവ് : പെരുവണ സ്വദേശി ഇബ്റാഹിം ഒ സി യുടെയും ആലക്കാട് സ്വദേശിനി സക്കീന കെ.കെയുടെയും മകനായ ഫഹദ് കെ.സി യാണ് ഓഫ് ഇസ്ലാമിക് ഐഡിയോളജിയിൽ (അഖീദ ) യിൽ ഡിസ്റ്റിംഗ് ഷനോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ഏര്യം വിദ്യാമിത്രം യു പി സ്കൂൾ ചപ്പാരപ്പടവ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷമാണ് വാഫി എൻട്രൻസ് എക്സാമിൽ ഉന്നത റാങ്ക് നേടി വാഫി ആസ്ഥാനമായ വളാഞ്ചേരി മർക്കസിൽ  പ്രവേശനം നേടിയത്.          പഠന കാലത്ത് തന്നെ സംസ്ഥാന തല കലാമത്സരങ്ങളിൽ നിരവധി തവണ കലാ പ്രതിഭ സർഗ്ഗ പ്രതിഭ നേട്ടങ്ങൾ കൈവരിക്കുകയും മത്സര പരിക്ഷകളിൽ ഉന്നത സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടിട്ടുണ്ട്. സംസ്ഥാനത്തെ വാഫി വഫിയ്യ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ വാഫി സ്റ്റുഡൻസ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി (2015-2016) പ്രവർത്തിച്ചിട്ടുണ്ട്. വളാഞ്ചേരി മർക്കസിലെ അറബി ഇഗ്ലീഷ് ഭാഷ മാഗസിനുകളായ അൽ ബുസ്താൻ , വിഗ്നെറ്റസ് എന്നീ മാഗസിനുകളുടെ ചീഫ് എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്. ലോക പ്രസിദ്ധ പണ്ഡിതനായ പാനൂർ തങ്ങളുടെ ഖുർആൻ വ്യാഖ്യാനമായ അലാ ഹാമിശി തഫ്സീറിന്റെ ആദ്യാ ഭാഗം ഇഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.ന

സി.പി.എമ്മിന്റെ കള്ളപ്രചരണം പൊളിഞ്ഞു; താനും കുടുംബവും ഉറച്ച ഇടതുപക്ഷക്കാരെന്ന് ഡോ. സല്‍മ തയ്യില്‍

പാലക്കാട്: വനിതാലീഗ് നേതാവ് ആര്‍.എസ്.എസ് വേദിയില്‍ പ്രസംഗിച്ചുവെന്ന സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രചാരണം പൊളിഞ്ഞു. രണ്ടു ദിവസമായി സൈബര്‍ സഖാക്കളാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സല്‍മ തയ്യില്‍ എന്ന അദ്ധ്യാപികയെ ലീഗുകാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ താനും കുടുംബവും ഇടതുപക്ഷക്കാരാണെന്നും ഇനിയും ആര്‍.എസ്.എസ് വേദികളില്‍ പങ്കെടുക്കുമെന്നും സല്‍മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സുഹൃത്തുക്കളേ, ഈ ലോകത്ത് കാമ്പുള്ള എത്ര വിഷയങ്ങളുണ്ട് നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍. മൂന്നാലുദിവസമായി ഡോ. സല്‍മ Rss ന്‍റെ പൊതുവേദിയില്‍. ഞാന്‍ പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ആളായിട്ടല്ല . വായനശാലയില്‍ ,സ്കൂളുകളില്‍ , മുത്തശ്ശിയാര്‍കാവില്‍ , ആമക്കാവ് തുഞ്ചത്തെഴുത്തച്ചന്‍ സ്മാരക ഉല്‍ഘാടനദിനത്തില്‍. സംഘാടകര്‍ പലയിടത്തും പല പാര്‍ട്ടിക്കാരാണ്.ഇവിടെനിന്നെല്ലാം സാമൂഹ്യരാഷ്ട്രീയരംഗത്ത് പ്രശസ്തരായവരില്‍നിന്ന് പുരസ്കാരങ്ങള്‍ സ്വീകരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍വക

കൈതച്ചാല്‍ ഗോപാലന്റെ കുടുംബത്തിന് നിര്‍മ്മിച്ച ബൈത്തുറഹ്മ കൈമാറി.

പുതുപ്പാടി:ദളിത്‌ലീഗ് ജില്ലാ പ്രസിഡന്റും പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുസ്്‌ലിംലീഗ് സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായിരുന്ന പരേതനായ കൈതച്ചാല്‍  ഗോപാലന്റെ കുടുംബത്തിന് മുസ്്‌ലിം ലീഗ് നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി. കുടുംബത്തിന് ഒരു വീടെന്ന സ്വപ്‌നം ബാക്കിവെച്ചായിരുന്നു ഗോപാലന്‍ ലോകത്തോട് വിടപറഞ്ഞത്. പുതുപ്പാടി പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റി പ്രസ്തുത ദൗത്യം ഏറ്റെടുക്കുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി തലക്കോട്ട് ഫാമിലി നാലേമുക്കാല്‍ സെന്റ് സ്ഥലവും വിട്ടു നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ലഭിച്ച രണ്ടുലക്ഷം രൂപയും സുമനസ്സുകളുടെ സഹായത്തോടെ പാര്‍ട്ടി സ്വരൂപിച്ച പത്തുലക്ഷം രൂപയും ചെലവഴിച്ചാണ് വീടുപണി പൂര്‍ത്തീകരിച്ചത്.  ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ യു.സി രാമന്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി.മോയിന്‍കുട്ടി, ജില്ലാ ജന.സെക്രട്ടറി എം.എ റസാഖ്മാസ്റ്റര്‍, വി.എം ഉമ്മര്‍മാസ്റ്റര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി

കഴുത്തിൽ കുരുക്കിട്ട് സെൽഫി അയച്ചു; ചത്തോളുവെന്ന് ഭർത്താവ്; ദാരുണ 'മരണം'

ഗൾഫിലിരുന്നു മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ ഭാര്യയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിനു ഭർത്താവ് അറസ്റ്റിൽ. പയ്യന്നൂർ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിലാണു ഭർത്താവ് അഴീക്കോട് അഴീക്കൽചാൽ ചോയ്യോൻ ഹൗസിൽ സി.മുകേഷി(40)നെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലൻ അറസ്റ്റ് ചെയ്തത്. ആത്മഹത്യയിൽ വീട്ടുകാർക്കോ നാട്ടുകാർക്കോ സംശയമുണ്ടായിരുന്നില്ലെങ്കിലും യുവതിയുടെ മൊബൈ‍ൽഫോൺ പൊലീസ് പരിശോധിച്ചപ്പോഴാണു പ്രേരണയുടെ തെളിവുകൾ ലഭിച്ചത്. ഈമാസം 13നു പുലർച്ചെയാണു സിമി തൂങ്ങിമരിച്ചത്. താൻ ഗൾഫിൽ നിന്നെത്തിയ ശേഷമേ സംസ്കരിക്കാവൂ എന്നു മുകേഷ് ആവശ്യപ്പെട്ടതു പ്രകാരം മൃതദേഹം 2ദിവസം ഫ്രീസറിൽ വച്ചിരുന്നു. അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ ഫോൺ ഡിവൈഎസ്പി പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന തെളിവുകൾ കിട്ടിയത്. 12നു രാത്രി സിമി ഭർത്താവുമായി ഫോണിൽ ചാറ്റ് ചെയ്തിരുന്നു. സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13നു പുലർച്ചെ 3മണി മുതൽ സിമി മുകേഷിന് സന്ദേശമയച്ചിരുന്

വിശ്വാസികളെ സംരക്ഷിക്കേണ്ടത് ഭരണഘടനയുടെ ബാധ്യതയാണ് അഡ്വ: കെ എൻ എ ഖാദർ എംഎൽഎ

വളാഞ്ചേരി:വിശ്വാസികളെ സംരക്ഷിക്കേണ്ടത് ഭരണഘടന ബാധ്യതയാണ് അത് മതം നോക്കാതെ സംരക്ഷണം നൽകേണ്ടത് സർക്കാരാണെന്നും അഡ്വ: കെ എൻ എ ഖാദർ എംഎൽഎ പറഞ്ഞു. https://m.facebook.com/story.php?story_fbid=10212667627465829&id=1239999085 https://m.facebook.com/story.php?story_fbid=10212668113397977&id=1239999085 വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച നയവിശദീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വളാഞ്ചേരി  മുനിസിപ്പൽ  മുസ്ലിം ലീഗ്പ്രസിഡണ്ട്  അഷ്റഫ് അമ്പലത്തിങ്കൽ  അധ്യക്ഷതവഹിച്ചു, കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സി എച്ച് അബൂ യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കെ എം അബ്ദുൽ ഗഫൂർ,സലാം വളാഞ്ചേരി,സി കെ നാസർ തുടങ്ങിയവർ സംസാരിച്ചു.

മാനസികാരോഗ്യ രംഗത്ത് പാലിയേറ്റിവ് കെയർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് പ്രൊ: ആബിദ് ഹുസ്സൈൻ തങ്ങൾ MLA.

കുറ്റിപ്പുറം:പാലിയേറ്റിവ് കെയർ മലപ്പുറം (വെസ്റ്റ് ) ജില്ലാ സമിതി സംഘടിപ്പിച്ച മാനസികാരോഗ്യ സെമിനാർ കുറ്റിപ്പുറം ഇല ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു MLA. സ്വന്തക്കാർ പോലും അവഗണിക്കപ്പെട്ട മാനസികരോഗികൾ എന്ന് മുദ്രകുത്തപ്പെട്ട ഒരു പാട് സഹോദരി സഹോദരന്മാരെ കണ്ടെത്തി പരിചരണവും മരുന്നും നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ പാലിയേറ്റീവ് കെയർ നടത്തുന്ന പരിശ്രമങ്ങൾക്ക് പൊതുസമൂഹത്തിന്റെ കൂടുതൽ ഇടപെടലുകളും സഹകരണവും ജാഗ്രതയും അനിവാര്യമാണെന്ന് MLA പറഞ്ഞു. സെമിനാറിൽ പ്രസിഡണ്ട് VPM സാലിഹ് അദ്ധ്യക്ഷനായിരുന്നു, തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ.SV സുബ്രഹ്മണ്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. അനൂപ് എടപ്പാൾ എന്നിവർ ക്ലാസിന് നേതൃത്വം നൽകി നജീബ് കുറ്റിപ്റം, അഡ്വ: TK സൈതാലിക്കട്ടി എന്നിവർ സംസാരിച്ചു V. ഇസ്മയിൽ മാസ്റ്റർ സ്വാഗതവും, സൈഫു പാടത്ത് നന്ദിയും പറഞ്ഞു

നഷ്ടമായത് സാധാരണക്കാരുടെ അത്താണി: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

ന്യൂഡല്‍ഹി: പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ആകസ്മിക വിയോഗം മുസ്്‌ലിംലീഗിനും കേരള ജനതക്കും കനത്ത ആഘാതമാണുണ്ടാക്കിയത്. ഏതു സാധാരണക്കാരനും ഏതു സമയത്തും സമീപിക്കാവുന്ന മാതൃകാ പൊതു പ്രവര്‍ത്തകനായിരുന്നു സ്‌നേഹത്തോടെ കാസര്‍കോട്ടുകാര്‍ വിളിച്ചിരുന്ന റദ്ദുച്ച. സംശുദ്ധതയും ലാളിത്യവും എളിമയും കര്‍മ്മ കുശലതയും ഒത്തൊരുമിച്ച നേതാവായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് അദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാടവവും കാസര്‍കോടിന് പുറത്തുള്ളവര്‍ക്കും ബോധ്യമായത്. കാസര്‍കോടിന്റെ വികസനത്തില്‍ അബ്ദുല്‍റസാഖ് സാഹിബിന്റെ കയ്യൊപ്പുണ്ട്. സമൂഹത്തിനും സമുദായത്തിനും അവശര്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മുസ്ലിം ലീഗിന്റെ നയ നിലപാടുകള്‍ മുറുകെ പിടിച്ച് പ്രതിസന്ധികളില്‍ പതറാതെ നയിച്ചു അദ്ദേഹം. മഞ്ചേശ്വരത്ത് സംഘ്പരിവാറിന്റെ പണക്കൊഴുപ്പിനെയും പ്രചാര വേലകളെയും ജനകീയതകൊണ്ട് മറികടന്ന റദ്ദുച്ചയും, ചെര്‍ക്കളം സാഹിബിന് പിന്നാലെ നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. അല്ലാഹു മഗ്ഫിറത്ത് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്സ് റോഡിന് ഭൂമി ഏറ്റെടുക്കലിന് അനുവദിച്ച സംഖ്യ കൊടുക്കാൻ ഉത്തരവ് ആയി

വളാഞ്ചേരി: കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്സ് റോഡിന് ഭൂമി ഏറ്റെടുക്കലിന് അനുവദിച്ച സംഖ്യ കൊടുക്കാൻ ഉത്തരവ് ആയി .ചുവപ്പ് നാടയിൽ കുടുങ്ങിയിരുന്ന ഇരകൾക്ക് വേണ്ട നഷ്ട പരിഹാരം കോട്ടക്കൽ MLA ആബിദ് ഹുസൈൻ തങ്ങളുടെ നിരന്തര ഇടപെടൽ മൂലം സർക്കാർ ഉത്തരവിറക്കി . 20/07/2018 ന് അമ്പലപറമ്പിൽ വെച്ച് നഷ്ടപരിഹാരം ലഭിക്കാത്ത മുഴുവൻ ആളുകളേയും MLA വിളിച്ച് കുട്ടി കാര്യങ്ങൾ വിശദീകരിച്ച്  എല്ലാവരേയും കൊണ്ട്   2017 ഡിസംബർ വരെയുള്ള നഷ്ടപരിഹാര തുക ലഭ്യമാക്കാൻ സർക്കാരിൽ സമ്മർദ്ധം ചെലുത്താമെന്ന് MLA ആബിദ് ഹുസൈൻ തങ്ങൾ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. MLA യുടെ ഇടപെടൽ ജനങ്ങളിൽ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട് .വളാഞ്ചേരി മുൻസിപ്പൽ ചെയർ പേഴ്സണും,  ,ആതവനാട് പഞ്ചായത്ത് പ്രസിഡന്റും ,കൗൺസിലർമാരും ,മെമ്പർമാരും ചേർന്ന യോഗത്തിലായിരുന്നു MLA യുടെ ഉറപ്പ് .

സി.എച്ച് ; കാലഘട്ടത്തിന്റെ ദൗത്യം നിറവേറ്റിയ കർമ്മയോഗി- പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ

പൊന്മള: വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയതിലൂടെ സാമൂഹ്യ പരിഷ്കരണ രംഗത്ത് കാലഘട്ടത്തിന്റെ ദൗത്യം നിറവേറ്റിയ കർമ്മയോഗിയായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര വർഗ്ഗീയതക്കെതിരെയും അക്രമത്തിനെതിരെയും ജനാധിപത്യ,രാഷ്ട്രീയ മാർഗ്ഗങ്ങളിലൂടെയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. പൊന്മള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ സി.എച്ച് അനുസ്മരണവും വൈറ്റ്ഗാർഡ് സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി ടി അനസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.കെ. ഫിറോസ്, സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ വൈസ് പ്രസിഡൻറ് എൻ.കെ അഫ്‌സൽ റഹ്മാൻ ,പി .പി മുഹമ്മദ്,വി എ റഹ്‌മാൻ, ,ഒ കുഞ്ഞിമാനു,പി പി മുനീർ , ടി ഷാജഹാൻ,കെ ടി അക്ബർ , വി എ വഹാബ്, സലീം കെ ,ഫൈസൽ പി,മുസ്തഫ വി കെ ,വി കുഞ്ഞിമുഹമ്മദ് ,വില്ലൻ കുഞ്ഞിപ്പ ,കെ കെ ബഷീർ, സാദിഖ് വട്ടപ്പറമ്പ്, സലാം തലകാപ്,കെ പി റഹ്മാൻ

വിദ്യാർത്ഥി യൂണിയനുകൾ നവസമൂഹ നിർമ്മിതിയിൽ ക്രിയാത്മക പങ്ക് വഹിക്കണം-പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ

കാടാമ്പുഴ: കാമ്പസുകളിലെ വിദ്യാർത്ഥി യൂണിയനുകൾക്ക് നവസമൂഹ നിർമ്മിതിയിൽ ക്രിയാത്മക പങ്ക് വഹിക്കാൻ കഴിയണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മരവട്ടം ഗ്രേസ് വാലി കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എം.പി.മുഹമ്മദ് ഫൈസൽ വാഫി അധ്യക്ഷത വഹിച്ചു. ഫിലിം ആർട്ടിസ്റ്റ് സിനിൽ സൈനുദ്ദീൻ മുഖ്യാതിഥിയായി. മൂർക്കത്ത് ഹംസ മാസ്റ്റർ, ഒളകര കുഞ്ഞിമാനു, എസ്.ഹമീദ് ഹാജി, അബ്ദുൽ ഖാദർ ഹാജി, ഡോ. എ. അബ്ദുൽ ലത്തീഫ് , സലീം ബാപ്പു, എ.പി. അബ്ദുൽ അസീസ്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫാരിസ് സി.പി, പ്രൊഫ.ഹംസ, യു.യു.സി മുഹമ്മദ് സാലിഫ്.പി.വി, ജനറൽ സെക്രട്ടറി ഷബീർ കെ.ടി, വൈസ് ചെയർപേഴ്സൻ സഫ് വാനത്ത് എൻ. എന്നിവർ പ്രസംഗിച്ചു.

വിശ്വാസികളുടെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം -പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

        കോട്ടയം: വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിവിധ വിശ്വാസി സമൂഹങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത നിലപാടുകളെടുത്തും വിശ്വാസങ്ങളും-ആചാരങ്ങളും തർക്ക വിഷയങ്ങളാക്കിയും ഒന്നൊന്നായി ഇല്ലാതാക്കിയും  ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ ശക്തമായ നിലപാടുകളുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും എടുത്ത് കളയാനുള്ള നീക്കങ്ങൾക്കെതിരെ കേരള കോൺഗ്രസ്സ് (എം)  വിശ്വാസികൾക്ക് പിന്തുണ നൽകാനായി ജന്മദിനാഘോഷത്തോടനുബന്ധിച്ച് തുടങ്ങിവെച്ച പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഇതിന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസ്സ് (എം) ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ശബരിമല ഐക്യദാർഢ്യ - സർവ്വ മത പ്രാർത്ഥനാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.       ശബരിമല വിഷ

മന്ത്രി ടി.പി രാമകൃഷ്ണനെതിരേ യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കോഴിക്കോട്: മന്ത്രി ടി.പി രാമകൃഷ്ണനെതിരേ കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി. രാവിലെ മലബാര്‍ പാലസില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംസ്ഥാനത്തു ബ്രുവെറികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെയാണ് എക്‌സെസ് മന്ത്രിക്കെതിരേ യൂത്ത്‌ലീഗ് കരിങ്കൊടി കാട്ടിയത്. കിന്‍ഫ്രയില്‍ പത്തേക്കര്‍ സ്ഥലം ഇതിനായി എക്‌സൈസ് അനുവദിച്ചതായി ആരോപണം ഉയര്‍ന്നെങ്കില്‍ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. മന്ത്രിക്കെതിരേ കരിങ്കൊടി കാട്ടിയവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

വളാഞ്ചേരി മേഖല ത്വലബ സമ്മേളന പ്രഖ്യാപനവും പ്രചരണോദ്ഘാടനവും നിർവ്വഹിച്ചു

വളാഞ്ചേരി:   അത്തിപ്പറ്റ ഫതുഹുൽ ഫത്താഹിൽ വെച്ച് 2018 ഒക്റ്റോബർ 25 ന് വ്യാഴം  ഫസ്തഖീം കമാ ഉമിർത്ത എന്ന പ്രമേയത്തിൽ നടക്കുന്ന വളാഞ്ചേരി മേഖല ത്വലബ സമ്മേളന പ്രഖ്യാപനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മേഖലയിലെ പ്രധാന ത്വലബ യൂണിറ്റ് വളാഞ്ചേരി മർകസ് വാഫി കോളേജ് യൂണിയൻ ഫെസ്റ്റ് മെരാകി 2018 നോട് അനുബന്ധിച്ച് നടന്ന സദസ്സിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. തുടർന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ SKSSF മേഖല സെക്രട്ടറി ഉസ്താദ് അലി റഹ്മാനിക്ക് സമ്മേളന പോസ്റ്റർ നൽകി പ്രചരണോദ്ഘാടനവും നിർവ്വഹിച്ചു. ആദർശം,  പാരമ്പര്യം,  വിദ്യാർത്ഥി വ്യക്തിത്വം എന്നീ വിഷയങ്ങളാണ് കോണ്ഫറൻസിൽ ചർച്ചയാവുക. കോൺഫറൻസിന്റെ ഭാഗമായി മേഖലയിലെ ത്വലബ യൂണിറ്റുകളിൽ പര്യടനം നടത്തുകയും പ്രചരണ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. മേഖല സഹചാരി സെക്രട്ടറി ഉസ്മാൻ ഫൈസി വളാഞ്ചേരി മർകസ് വാഫി കോളേജ് അസിസ്റ്റന്റ് പ്രിൻസിപ്പൾമാരായ Dr അബ്ദുൽ ബർറ് വാഫി ചേകന്നൂർ, Dr ഫൈസൽ വാഫി കൂട്ടിലങ്ങാടി പ്രശസ്ത സാഹിത്യ ക്കാരൻ PK പാറക്കടവ് ഉസ്മാൻ ഫൈസി പുത്തനത്താണി അബ്ദു റഹ്മാൻ ഫൈസി കുഴിമണ്ണ സലാം വാഫി ഇരുമ്പുചോല മേഖല ത്വലബ കൺവീനർ മുഹ്സിൻ പനങ്