Skip to main content

Posts

Showing posts from December, 2020

:കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന അറുപത്തിയഞ്ചുകാരന്‍ പൊലിസ് പിടിയില്‍.

  കുറ്റിപ്പുറം:കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന അറുപത്തിയഞ്ചുകാരന്‍ പൊലിസ് പിടിയില്‍.ഫോര്‍ട്ട് കൊച്ചി സ്വദേശിയും കുറ്റിപ്പുറം മൂടാലിലെ താമസക്കാരനുമായ തോട്ടത്തില്‍ താജുദ്ധീന്‍ (65)നെയാണ് കുറ്റിപ്പുറം എസ്.ഐ ഇ.എ അരവിന്ദന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കുറ്റിപ്പുറം പൊലിസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ കുറ്റിപ്പുറം മൂടാല്‍ പള്ളിപ്പടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തി വരുന്നത്.  പൊലിസിന്റെയും എക്‌സൈസ് വകുപ്പിന്റെയും കേസുകളില്‍ പ്രതികൂടിയാണ് 65കാരനായ താജുദ്ധീന്‍. മൂടാലില്‍ നിന്നും ആദ്യ വിവാഹം കഴിച്ച പ്രതി പിന്നീട് വയനാട്ടു നിന്നും രണ്ടാമതും വിവാഹം കഴിച്ചു. വയനാട്ടില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കുറ്റിപ്പുറത്ത് എത്തിക്കുന്നതെന്നാണ് പൊലിസ് നിഗമനം. കുട്ടികളില്‍ കഞ്ചാവ് എത്തിക്കുന്ന മൂന്നംഗ സംഘത്തെ കഴിഞ്ഞ ദിവസം തവനൂരില്‍ നിന്നും പൊലിസ് പിടികൂടിയിരുന്നു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വലിയ രീതിയില്‍ കഞ്ചാവ് കൈമാറ്റം ചെയ്യപ്പെടുന്നതായും ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് പൊലി

ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ കാറിടിച്ചു മരിച്ചു.

  ആതവനാട്: മാട്ടുമ്മൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വെട്ടിക്കാടന്‍ അലിമോന്റെ മകന്‍ മുഹമ്മദ് മുഫസില്‍(രണ്ടര) ആണ് സ്വന്തം വീടിന്റെ മുന്നില്‍ വെച്ച് കാറിടിച്ചു മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മാട്ടുമ്മല്‍ പി.എച്ച്.സിയുടെ മുന്‍വശത്തെ കടയില്‍ നിന്ന് മിഠായി വാങ്ങാനായി റോഡിലേക്കിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മണ്ണേക്കര സ്വദേശിയുടെ കാറിടിച്ചാണ് അപകടം സംഭവച്ചത്.അപകടത്തില്‍ കുട്ടിയുടെ ദേഹത്തിലൂടെ കാര്‍ കയറുകയും ചെയ്തു. ഉടനെ തന്നെ അപകടത്തില്‍പ്പെട്ട കാറില്‍ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി വെട്ടിച്ചിറയില്‍ വെച്ച് കാര്‍ മറ്റൊരു അതിഥി തൊഴിലാളിയായ ബംഗാള്‍ സ്വദേശിയെ ഇടിച്ചു പരിക്ക് പറ്റുകയും ചെയ്തു. തൊഴിലാളിയുടെ കാലിന്റെ എല്ലിന് പരുക്ക് ഉണ്ട്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹംചികിത്സയിലാണ്. മുഫസിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മണ്ണേക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

വളാഞ്ചേരിനഗരസഭ കുടുംബശ്രീയുടെ മാസചന്ത ആരംഭിച്ചു

  വളാഞ്ചേരി നഗരസഭ കുടുംബശ്രീയുടെ മാസചന്ത നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിൻ്റ നേത്യത്വത്തിൽ  നടന്ന് വരുന്ന മാസചന്തക്ക് തുടക്കമായി.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ   ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ വിപണന മേളക്ക്  സ്ഥിരമായ ഒരു വിപണ കേന്ദ്രം സജ്ജീ കരിക്കുന്നതിനും കൂടുതൽ സംരംഭകരെ ഉൾപ്പെടുത്തി കൂടുതൽ മികവുറ്റ ഉത്പന്നങ്ങളോടുകൂടി  ചന്ത വിപിലീകരിക്കുന്നതിന്നും ആവശ്യമായ സഹായം നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു.  നഗരസഭ ബസ്റ്റാൻ്റിനകത്ത്കമ്യൂണിറ്റി ഹാളിന്  മുൻവശത്താണ് ചന്ത പ്രവർത്തനമാരഭിച്ചത്. ഡിസംബർ 31 വരെയാണ്  മാസ ചന്ത നടക്കുന്നത്.    നഗരസഭ കൗൺസിലർ  ഈസ നമ്പ്രത്ത്, സി.ഡി.എസ്സ് ചെയർപെഴ്സൺ സുനിത രമേഷ്, കുടുംബശ്രീ  മെമ്പർ സെക്രട്ടറി എസ്.സുനിൽ കുമാർ,കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർ ജംഷീർ, കുടുംബശ്രീ ജീവനക്കാർ, സി.ഡി.എസ്സ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

  സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി  വിവിധ വകുപ്പുകളുടെ യോഗം പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു വളാഞ്ചേരി :സംസ്ഥാനത്തെ സ്കൂളുകളിൽ സംശയദുരീകരണത്തിനും പ്രാക്ടിക്കലിനുമായി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ ജനുവരി 1 മുതൽ സ്കൂളുകളിൽ എത്തുന്നതിന്റെ മുന്നോടിയായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. കുട്ടികൾ എത്തുന്നതിന് മുന്നോടിയായി പി.ടി.എയുടേയും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും പോലീസ് , ഫയർ & റസ്ക്യു വകുപ്പുകളുടേയും സഹകരണത്തോടെ സ്കൂളുകൾ വൃത്തിയാക്കുന്നതിനും  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തിൽ എം.എൽ.എ നിർദ്ദേശം നൽകി.  എ.ഇ.ഒ, ബി.പി.ഒ,  വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം, എടയൂർ, ഇരിമ്പിളിയം, മാറാക്കര എന്നീ പഞ്ചായത്തുകളിലെ പ്രധാനാധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടേയും ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളുടെയും യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്നത്.കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ പി.വി അധ്യക്ഷത വഹിച്ചു. പ്രൊഫ. ആബ

വളാഞ്ചേരി നഗരസഭാ ചെയർമാനായി അഷ്റഫ് അമ്പലത്തിങ്ങലിനേയും, വൈസ് ചെയർപേഴ്സണായി റംല മുഹമ്മദിനേയും തെരഞ്ഞെടുത്തു

    വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ചെയർമാനായി കാരാട് ഡിവിഷനിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗിലെ അഷ്റഫ് അമ്പലത്തിങ്ങൽ തെരഞ്ഞെടുക്കപ്പെട്ടു. അഷറഫിന് വരണാധികാരി കൃഷി അസി.ഡയറക്ടർ ജോർജ് മാത്യു അഷ്റഫിന് സത്യവാചകം ചൊല്ലിക്കൊടുത്തു.12നെതിരെ 19 വോട്ടുകൾ നേടിയാണ് അഷ്റഫ് വിജയിച്ചത്. ഏക ബിജെപി അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എട്ടാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ ദീപ്തി ശൈലേഷ് അഷ്റഫിൻ്റെ പേര് നിർദ്ദേശിച്ചു. ഡിവിഷൻ 10 ൽ നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ സിദ്ദീഖ് ഹാജി കളപ്പുലാൻ പിന്താങ്ങി.ഇടത് പക്ഷത്ത് നിന്ന് ജനതാദളിലെ ഫൈസൽ അലി തങ്ങളാണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്. തുടർന്ന് നഗരസഭ കൗൺസിൽ ഹാളിൽ നടന്ന അനുമോദന യോഗം പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ, പറശ്ശേരി ഹസൈനാർ, ടി.കെ.ആബിദലി, സലാം വളാഞ്ചേരി ,കെ.വി ഉണ്ണികൃഷ്ണൻ, സി.കെ. റുഫീന, മുഹമ്മദലി നീറ്റുകാട്ടിൽ, ടി.പി.അബ്ദുൽ ഗഫൂർ, ഫൈസൽ തങ്ങൾ, കെ.പി.സുബൈർ മാസ്റ്റർ, എൻ. നൗഷാദ്, സി.അബ്ദുൽ നാസർ, കെ എം എസ് സ്വാദിഖ് തങ്ങൾ ഇ.പി.അച്ചുതൻ, ഉണ്ണികൃഷ്ണൻ ചാത്തം കാവ്, കെ.മുസ്തഫ മാ

അഷ്റഫ് അമ്പലത്തിങ്ങൽ വളാഞ്ചേരി നഗരസഭാ ചെയർമാനാകും

  വളാഞ്ചേരി : നഗരസഭ ചെയർമാൻ സ്ഥാനാർത്ഥിയായി അഷ്റഫ് അമ്പലത്തിങ്ങലിനെമുസ്ലിംലീഗ് നേതൃത്വം പ്രഖ്യാ പിച്ചു . കാരാട് ഡിവിഷനിൽ നിന്നും ശക്ത ത്സരത്തിനൊടുവിൽ 142 വോട്ടിന്റെ ഭൂരിപ ക്ഷത്തിനാണ് അഷാറഫ് വിജയിച്ചത് . യൂത്ത് ലീഗ് മുൻ സംസ്ഥാന കമ്മിറ്റി അംഗം , മുസ്ലിം ലീഗ് വളാ ഞ്ചേരി പഞ്ചായത്ത് , നഗരസഭ കമ്മിറ്റി മുൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനം വഹിച്ച അഷ്റഫ് അമ്പലിത്തങ്ങൽ 15 വർഷത്തോളം സ് ഹകരണ ബാങ്ക് മേഖലയിൽ പ്രവർ ത്തിച്ചിട്ടുണ്ട് . വളാഞ്ചേരി സർവീസ്തസഹകരണ ബാ ങ്കിന്റെ പ്രസിഡന്റ് സ്ഥാനവും ഈ അടുത്ത കാ ലം വരെ വഹിച്ചിരുന്നു . ബാങ്ക് പ്രസിഡന്റ് എന്ന നില യിലുള്ള മിക വാർന്ന പ്രവർത്തനത്തിനുള്ള അംഗീകാരമായി ജില്ലാ ലീഗ് നേതൃത്വം അഷ്റഫ് അമ്പലത്തിങ്ങലിന് ഇടക്കാലത്ത് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും നൽകിയിരുന്നു . പ്രസിഡന്റായതിന്റെ ശേഷമുള്ള വളാഞ്ചേരി സഹകരണ ബാങ്കിന്റെ വളർച്ച അഷ്റഫിന്റെ ഭരണ പാടവത്തിനുള്ള തെളിവായാണ് പാർട്ടി കരുതുന്നത് . പാവപ്പെട്ട വൃക്കകരോഗികൾക്ക് ആശ്വാസമാവുന്ന ശി ഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാനായും പ്രവർത്തിച്ചു വരുന്നു . 

ഹസീന ഇബ്രാഹിം എടയൂർ പഞ്ചായത്ത് പ്രസിഡണ്ടും ,കോൺഗ്രസ്സിലെ കെ പി വേലായുധൻ വൈസ്‌ പ്രസിഡണ്ടുമായേക്കും

  എടയൂർ:UDF ന്  19 സീറ്റിൽ 11 സീറ്റിൻ്റെ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച എടയൂർ പഞ്ചായത്തിൽ  മുസ്ലീംലീഗിലെ 12 വാർഡ് -  അധികാരിപ്പടിയിൽ നിന്നും വിജയിച്ച ഹസീന ഇബ്രാഹിം പ്രസിഡണ്ടും വാർഡ് 8 അമ്പല സിറ്റിയിൽ നിന്നും വിജയിച്ച കോൺഗ്രസ്സിലെ കെ.പി വേലായുധൻ,വൈസ് പ്രസിഡണ്ടും മായേക്കും. നിലവിൽ ഇടത്പക്ഷം ഭരിച്ചിരുന്ന  വാർഡ് 12-ൽ നിന്ന് അട്ടിമറി വിജയം കരസ്ഥമാക്കിയ ഹസീന ഇബ്രാഹിമിലൂടെ UDF വാർഡും ഒപ്പം പഞ്ചായത്ത് ഭരണവും പിടിച്ചെടുക്കുന്നത് കഴിഞ്ഞ തവണ ഇടത് മുന്നണി ഭരിച്ച പഞ്ചായത്തിൽ ഇത്തവണ UDF ലെ മുസ്ലീം ലീഗിന് 8 സീറ്റും, കോൺഗ്രസിന് 2 സീറ്റും UDF പിന്തുണയോടെ ഒരു സ്വതന്ത്രനും  സീറ്റു ലഭിച്ചപ്പോൾ LDF ൽ സി.പി.ഐ. എമ്മിന് 6 സീറ്റും,  2 സ്വതന്ത്രരുമാണ് വിജയിച്ചത് . BJP ക്ക് ഇത്തവണ ഒരു സീറ്റു പോലും ലഭിച്ചില്ല

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ അബ്ദുറഹ്മാൻ ഔഫിൻ്റെ വീട്ടിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദര്‍ശിച്ചു.

  ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവ്വറലി തങ്ങൾ ഔഫിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്. മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരാണെന്നും ഔഫിൻ്റെ കുടുംബത്തിൻ്റെ വേദനയിൽ  പങ്കു ചേരുന്നുവെന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മുനവറലി തങ്ങൾ പറഞ്ഞു. റൗഫിൻ്റെ കുടുംബാംഗങ്ങളെ കാണാൻ പ്രാദേശിക ലീഗ് നേതാക്കൾക്കൊപ്പമാണ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്. പ്രാദേശിക വിഷയങ്ങളാണ് കൊലപാതകത്തിലേക്ക് വഴി തുറന്നതെന്നും  അതല്ലാതെ ഉന്നത ഗൂഢാലോചന ഇതിൽ ഇല്ലാ എന്നാണ് മനസ്സിലാക്കുന്നതെന്നും തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.  മുസ്ലീം ലീഗിൻ്റെ രാഷ്ട്രീയ ലക്ഷ്യം അതല്ല. ഇവിടെ നീതി ലഭിക്കണം. കേസിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുകയാണ്. യൂത്ത് ലീഗോ മുസ്ലീം ലീഗോ അക്രമരാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ല. പാര്‍ട്ടി അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഞാൻ ഇവിടെ എത്തിയത്. രാഷ്ട്രീയ കൊലക്കളിലെ ഇരകളുടെ വികാരം തിരിച്ചറിയുന്ന അവരോടൊപ്പം നിൽക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് മുസ്ലീം ലീഗ് സ്വീകരിക്കില്ല.

പി കെ മാമ്മദ് അന്തരിച്ചു

 കുറ്റിപ്പുറം:പൗര പ്രമുഖനും   കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും   മുൻ കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും, ,കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന പി.കെ. മാമ്മദ് (65) നിര്യായാതനായി.ഭാര്യ   മൈമൂന  ,മക്കൾ: മിസ്ഹബ്, മിദ്ലാജ്, മിൻഹാജ്, മിർഷാദ്, മിഹ്സാന, മിഖ്ദാത്... മരുമക്കൾ: ജുനൈർ,  ഉമൈബ, ഫായിസ, റുമൈസ, ഫർസാന, മയ്യത്ത് കബറടക്കം ഉച്ചക്ക് 12.30-ന് കാങ്കപ്പുഴ ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടന്നു.

സുനാമിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 16 വയസ്സ്

  സുനാമിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 16 വയസ്. കേരളത്തില്‍ സുനാമി ഏറ്റവുമധികം ദുരിതം വിതച്ചത് കൊല്ലം അഴീക്കലിലാണ്. ഇപ്പോഴും ആ ദുരന്തത്തില്‍ നിന്നും അഴീക്കലുകാര്‍ പൂര്‍ണമായും കരകയറിയിട്ടില്ല. 2004 ഡിസംബര്‍ 26 നായിരുന്നു സുനാമി എത്തിയത്. ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞു ഉറങ്ങി എഴുന്നേറ്റ ആ പകലിലാണ് അഴീക്കലുകാര്‍ക്ക് സര്‍വം നഷ്ടമാകുന്നത്. സുനാമി എന്ന പേരിലെത്തിയ രാക്ഷസത്തിരമാല ഇവരില്‍ പലരുടെയും ഉറ്റവരെയും കൊണ്ടുപോയി. 143 ജീവിതങ്ങളാണ് അന്ന് ഒറ്റദിവസം കൊണ്ട് ഈ നാടിന് നഷ്ടമായത്. ആ ആഘാതത്തില്‍ നിന്നും അവര്‍ ഇനിയും മുക്തരായിട്ടില്ല. ക്രിസ്മസ് പിറ്റേന്ന് എത്തിയ സുനാമി തിരമാലക്ക് പിന്നാലെ വര്‍ഷങ്ങളോളം അവര്‍ക്ക് ഒരു ആഘോഷവും ഉണ്ടായിട്ടില്ല. സുനാമിയില്‍ ഭാഗികമായി തകര്‍ന്ന അഴീക്കല്‍ പഴയ പള്ളിയുടെ പുനര്‍നിര്‍മാണം ഇപ്പോള്‍ അതിവേഗം പുരോഗമിക്കുകയാണ്. അന്ന് തകര്‍ന്ന മനസുകള്‍ പുനര്‍നിര്‍മിക്കാന്‍ മാത്രം ഇതുവരെയും ആയിട്ടില്ല.

ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുമ്പുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ചു

  ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുമ്പുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ജോജു ജോർജിന്റെ ‘പീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. 48 വയസ്സായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അനിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പൊറിഞ്ചുമറിയം ജോസ്, കമ്മട്ടിപ്പാടം, ആഭാസം, പരോൾ, കിസ്മത്ത്, പാവാട തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെയാണ് അനിൽ നെടുമങ്ങാട് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ജോജു ജോർജിനെ നായകനാക്കി സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. ദിവസങ്ങൾക്കു മുമ്പാണ് അനിൽ ലൊക്കേഷനിൽ ജോയിൻ ചെയ്തത്. ക്രിസ്മസ് പ്രമാണിച്ച് ഷൂട്ടിങ്ങിന് അവധിയായതിനാൽ അനിലും സുഹൃത്തുക്കളും ഡാമിൽ കുളിക്കാനിറങ്ങുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് മുട്ടം പൊലീസാണ് അനിലിനെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചത്.

ജനപ്രതിനിധികൾ ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവരാവണം- പി.പി.സുനീർ

  പൊന്നാനി: ജനപ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങളും മറ്റും നേടിയെടുക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നവരാവണം. പുതിയ കാലഘട്ടത്തിന്റെ ആവശ്യം. കാലഘട്ടത്തിനനുസരിച്ച് ജനപ്രതിനിധികൾ മാറിയില്ലെങ്കിൽ കുത്തകവാർഡുകളോ ആയാലും ജനങ്ങളെ തിരിഞ്ഞുനോക്കിയില്ലെങ്കിൽ അതേ ജനങ്ങൾ തന്നെ അവരുടെ തോൽവിക്ക് കാരണമായി മാറും. ഈ കാലഘട്ടത്തിൽ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് ജനപ്രതിനിധികളെ സമീപിച്ചാൽ അത് ചെയ്തുകൊടുക്കേണ്ട കടമ ജനപ്രതിനിധികൾക്കുണ്ട്. പുതിയ കാലഘട്ടമായതിനാൽ സോഷ്യൽമീഡിയയുടെ കാലമാണെന്ന് ജനപ്രതിനിധികൾ ഓർക്കുന്നത് നന്നായിരിക്കും.   സി.പി.ഐ ജനപ്രതിനിധികൾ മറ്റ് ജനപ്രതിനിധികൾക്ക് മാതൃകയായി പ്രവർത്തിക്കണമെന്ന് സി.പി.ഐ സംസ്ഥാന എക്‌സി. മെമ്പർ പി.പി.സുനീർ പറഞ്ഞു. സി.പി.ഐ പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.രാജൻ എരമംഗലം അംഗങ്ങളെ അനുമോദിച്ചു. സി.പി.ഐ ജില്ലാകമ്മിറ്റി മെമ്പർ പി.പി ഹനീഫ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം.കെ മുഹമ്മദ് സലീം, സുബൈദ ബക്കർ,

സ്വകാര്യവാഹനം ഉടമ മാത്രമേ ഉപയോഗിക്കാവൂ'; ആ വിഡിയോക്ക് പിന്നിലെ സത്യം

 മോട്ടോര്‍വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ കുറച്ചാളുകളെ തടഞ്ഞു വെച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നല്ല ഒാട്ടമാണ് ഒാടുന്നത്. സ്വകാര്യവാഹനം ഉടമയ്ക്കും കുടുംബത്തിനും സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് ഉദ്യോഗസ്ഥരിലൊരാള്‍ ഇംഗ്ലീഷില്‍ പറയുന്നു. ഉടമയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉപയോഗിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും ഇദ്ദേഹം പറയുന്നുണ്ട്. വിഡിയോ പലരും പങ്കുവെച്ചു. ചര്‍ച്ചകള്‍ സജീവമാണ്. ഉദ്യോഗസ്ഥനെതിരെ ശക്തമായ രോഷപ്രകടനമുണ്ടായി. ചിലര്‍ ഇതിന്റെ നിയമവശങ്ങള്‍ അന്വേഷിച്ചു പോയി. ഈ വിഡിയോ എവിടെവെച്ച് എപ്പോള്‍ ചിത്രീകരിച്ചതാണ്...? 2017 ല്‍ ബത്തേരി കോട്ടക്കുന്നിലാണ് സംഭവം. ദൃശ്യങ്ങളിലുള്ള രണ്ടു ഉദ്യോഗസ്ഥരും ബത്തേരിയില്‍ നിന്നും സ്ഥലം മാറിപ്പോയി. ഒരാള്‍ മലപ്പുറത്തും മറ്റൊരാള്‍ വടകരയിലുമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ദൃശ്യങ്ങളില്‍ സംസാരിച്ച ഉദ്യോഗസ്ഥന്റെ വീശദീകരണം ഇതാണ്: റിസോര്‍ട്ടുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കള്ള ടാക്സികള്‍ ഒാടുന്നെന്ന് ടാക്സി ഡ്രൈവര്‍മാരുടെ സംഘടന നിരന്തരം പരാതി നല്‍കാറുണ്ടായിരുന്നു. ടാക്സിക്കാര്‍ ഇങ്ങനെ ഒാടുന്നവരെ ഫോളോ ചെയ്ത് മോട്ടോര്‍

കംഫർട്ട്സ്റ്റേഷൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി

  കുറ്റിപ്പുറം: ബസ് സ്റ്റാന്റിനടുത്ത് പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ മാസങ്ങളോളമായി പ്രവർത്തിക്കാതിരിക്കുകയും അതുമൂലം കുറ്റിപ്പുറം ബസ് സ്റ്റാന്റിലേക്ക് ബസ് വഴിയും ട്രെയിൻ വഴിയും അതുപോലെ മറ്റു വാഹനങ്ങളിലുമായി  നിരവധി അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നമ്മുടെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളും അടക്കം പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ഈ പ്രദേശത്തുകൂടെ കടന്നുപോയിട്ടും നിരവധി വ്യാപരികളും തൊഴിലാളികളും ഉള്ള മേഖലയായിട്ടും ഈ പ്രദേശത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റും ഓട്ടോ - ടാക്സി സ്റ്റാന്റ് എന്നിവയും  ഉണ്ടായിട്ടും ഈ കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാതിരിക്കുന്നത് അധികാരികളുടെ ഭാഗത്ത് നിന്നുള്ള തികച്ചും നിരുത്തരവാദപരമായ  പ്രവർത്തനമാണ്.   ഈ കൊറോണ മഹാമാരിയുടെ കാലത്ത് പൊതു സ്ഥലത്ത് തുപ്പുവാൻ പോലും പാടില്ല എന്ന് പറയുന്ന ഈ സമയത്തും  ഈ കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാനാവശ്യമായ യാതൊരു വിധ നടപടിയും അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മലപ്പുറം ജില്ലാ കളക്ടർക്കും തിരൂർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്

സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കും

  സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാം. ശനിയാഴ്ച പ്രവർത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കുക. കോളജുകളിലും സർവകലാശാലകളിലും അഞ്ച് / ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പിജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ഗവേഷകർക്കും എത്താം. അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ തിയതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്‍പി, യുപി ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്‌കൂള്‍ തുറക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി

 ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാൻ തീരുമാനമായത്.  ക്ഷേത്രത്തിനുള്ളിൽ  നിലവിൽ നെഗറ്റീവായ ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങൾ നടത്താം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ.  ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് ഗുരുവായൂർ ദേവസ്വം പ്രത്യേക ടീമിനെ നിയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്ചൽ ക്യൂ വഴി ദിവസം 3000 പേർക്ക് വാതിൽമാടം വരെ ദർശനം അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ നടക്

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 6049 പേര് ‍ ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര് ‍   747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര് ‍   302, വയനാട് 202, ഇടുക്കി 108, കാസര് ‍ ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില് ‍   ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന് ‍  സാമ്പിള് ‍ , സെന്റിനല് ‍  സാമ്പിള് ‍ , സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര് ‍ ., ആര് ‍ .ടി. എല് ‍ .എ.എം.പി., ആന്റിജന് ‍  പരിശോധന എന്നിവ ഉള് ‍ പ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല് ‍  സ്വദേശി ശിവാനന്ദന് ‍  (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂര് ‍  സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58), പത്തനംതിട്ട സ്വദേശിനി ചെല്ലമ്മ (84), ആലപ്പുഴ അരൂര് ‍  സ്വദ

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്; വസീമ വേളേരി പ്രസിഡൻ്റായേക്കും

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി വസീമ വേളേരി സ്ഥാനമേൽക്കും. കുറ്റിപുറം ബ്ലോക്ക് പഞ്ചായത്ത് കൊളക്കാട് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വസീമ വേളേരി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.  2078 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വസീമ വിജയിച്ചിരുന്നത്. 16 മെമ്പർമാരുള്ള കുറ്റിപുറം ബ്ലോക്കിൽ 14 ലും വിജയിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ഇതിൽ 6 പേർ വനിതകളുമാണ്. ഇത്തവണ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമായതോടെയാണ് വസീമ വേളേരിക്ക് നറുക്ക് വീഴുന്നത്.

അഭയ കേസില്‍ കോടതി വിധി; പ്രതികള്‍ കുറ്റക്കാര്‍

  കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിലെ കോടതി വിധി പുറത്ത്. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും. ഫാ. തോമസ് എം കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സ്റ്റെഫി മൂന്നാം പ്രതിയുമാണ്. അഭയയെ കൊലപ്പെടുത്തിയത് ഇവരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 1992 മാര്‍ച്ച് 27നാണു കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും ്രൈകംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29 ന് സിബിഐ ഏറ്റെടുത്തു. അന്ന് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.