Skip to main content

വളാഞ്ചേരി നഗരസഭാ ചെയർമാനായി അഷ്റഫ് അമ്പലത്തിങ്ങലിനേയും, വൈസ് ചെയർപേഴ്സണായി റംല മുഹമ്മദിനേയും തെരഞ്ഞെടുത്തു





    വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ചെയർമാനായി കാരാട് ഡിവിഷനിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗിലെ അഷ്റഫ് അമ്പലത്തിങ്ങൽ തെരഞ്ഞെടുക്കപ്പെട്ടു. അഷറഫിന് വരണാധികാരി കൃഷി അസി.ഡയറക്ടർ ജോർജ് മാത്യു അഷ്റഫിന് സത്യവാചകം ചൊല്ലിക്കൊടുത്തു.12നെതിരെ 19 വോട്ടുകൾ നേടിയാണ് അഷ്റഫ് വിജയിച്ചത്. ഏക ബിജെപി അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എട്ടാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ ദീപ്തി ശൈലേഷ് അഷ്റഫിൻ്റെ പേര് നിർദ്ദേശിച്ചു. ഡിവിഷൻ 10 ൽ നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ സിദ്ദീഖ് ഹാജി കളപ്പുലാൻ പിന്താങ്ങി.ഇടത് പക്ഷത്ത് നിന്ന് ജനതാദളിലെ ഫൈസൽ അലി തങ്ങളാണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്. തുടർന്ന് നഗരസഭ കൗൺസിൽ ഹാളിൽ നടന്ന അനുമോദന യോഗം പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ, പറശ്ശേരി ഹസൈനാർ, ടി.കെ.ആബിദലി, സലാം വളാഞ്ചേരി ,കെ.വി ഉണ്ണികൃഷ്ണൻ, സി.കെ. റുഫീന, മുഹമ്മദലി നീറ്റുകാട്ടിൽ, ടി.പി.അബ്ദുൽ ഗഫൂർ, ഫൈസൽ തങ്ങൾ, കെ.പി.സുബൈർ മാസ്റ്റർ, എൻ. നൗഷാദ്, സി.അബ്ദുൽ നാസർ, കെ എം എസ് സ്വാദിഖ് തങ്ങൾ ഇ.പി.അച്ചുതൻ, ഉണ്ണികൃഷ്ണൻ ചാത്തം കാവ്, കെ.മുസ്തഫ മാസ്റ്റർ, സദാനന്ദൻ കോട്ടിരി, എച്ച് സീന ,അഷ്റഫ് അമ്പലത്തിങ്ങൽ പ്രസംഗിച്ചു.



    ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർ പെഴ്സൺ തെരഞ്ഞെടുപ്പിൽ ഡിവിഷൻ 13 ൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ റംല മുഹമ്മദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ സത്യ വാചകം ചൊല്ലിക്കൊടുത്തു.12നെതിരെ 19 വോട്ടുകൾ നേടിയാണ് റംല വിജയിച്ചത്. ഇത് പക്ഷ വിമത കൗൺസിലറുടെ വോട്ടു അസാധുവായി. ബിജെപി അംഗം  തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.മുസ്ലിം ലീഗിലെ സി എം റിയാസ് റംല മുഹമ്മദിൻ്റെ പേര് നിർദ്ദേശിച്ചു. ഡിവിഷൻ 19ലെ യു ഡി എഫ് സ്വതന്ത്ര   കൗൺസിലർ താഹിറ ഇസ്മായിൽ പിന്താങ്ങി. ഡിവിഷൻ 26 ൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബഷീറ നൗഷാദാണ് ഇടത് പക്ഷത്ത് നിന്ന് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്.

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.