Skip to main content

Posts

Showing posts from September, 2020

അണ്‍ലോക്ക് 5.0 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി, സ്കൂളുകൾക്ക് തുറക്കാം

രാജ്യത്ത്അൺലോക്ക് 5.0മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവ ഉപാധികളോടെ തുറക്കാം. തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി     ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5.0മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവ ഉപാധികളോടെ തുറക്കാം. തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ നിര്‍ദേശങ്ങള്‍ നിലവില്‍ വരും. സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാന്‍ അനുമതിയുണ്ട്. സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാറുകള്‍ ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കണം. സ്‌കൂളുകളില്‍ ഹാജരാവാന്‍ താല്‍പര്യമില്ലാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അവസരമൊരുക്കണം. മാതാപിതാക്കളുടെ സമ്മതപത്രം വാങ്ങിയ ശേഷം മാത്രമേ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ പാടു

ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് ജുഡീഷ്യറിയുടെ നിലനില്‍പ്. ഇത്തരം വിധികള്‍ വഴി ആ വിശ്വാസത്തെയാണ് തകര്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി നടപടി അങ്ങേയറ്റം നിരാശാജനകമാണ്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

  കോഴിക്കോട്:  ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് ജുഡീഷ്യറിയുടെ നിലനില്‍പ്. ഇത്തരം വിധികള്‍ വഴി ആ വിശ്വാസത്തെയാണ് തകര്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി നടപടി അങ്ങേയറ്റം നിരാശാജനകമാണ്’: ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശാജനകമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. യൂട്യൂബ് വീഡിയോയിലൂടെയാണ് കാന്തപുരം നിലപാടറിയിച്ചത്. ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് ജുഡീഷ്യറിയുടെ നിലനില്‍പ്. ഇത്തരം വിധികള്‍ വഴി ആ വിശ്വാസത്തെയാണ് തകര്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി നടപടി അങ്ങേയറ്റം നിരാശാജനകമാണ്-കാന്തപുരം പറഞ്ഞു. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് പള്ളി തകര്‍ത്ത സംഭവം. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയാണ് ആ പള്ളി പൊളിച്ചു കളഞ്ഞത്. പ്രതികള്‍ ചിലര്‍ രാജ്യം മുഴുവന്‍ യാത്ര നടത്തി വര്‍ഗീയ പ്രചാരണം നടത്തുകയും വളരെ പ്രത്യക്ഷമായി ബാബരി വിരുദ്ധ ക്യാമ്പയിന്‍ നടത്തിയതുമാണ്. അവരെയെല്ലാം വെറുതെ വിടുകയും അവരാണ് അക്രമികളെ തടയാന്‍ ശ്രമിച്ചവരെന്ന് സ്ഥാപിക്കുകയും ചെയ്ത കോടതി വിധി വളരെ ദുഃഖകരമാണ്

വ്യവസ്ഥാപിത രീതിയിൽ പ്രതിരോധിക്കണം :കെ.എം ഷാജി: MLA

  കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തത് സംഘപരിവാറാണെന്ന സത്യം മറവിക്ക് വിട്ടുകൊടുക്കാനുതകുന്ന വിധിന്യായങ്ങള്‍ വ്യവസ്ഥാപിത രീതിയില്‍ പ്രതിരോധിക്കണമെന്ന് കെ.എം ഷാജി എംഎല്‍എ. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസാന അത്താണിയായ കോടതികള്‍ ഇത്തരം വിധികള്‍ പറയാന്‍ തുടങ്ങിയാല്‍ ന്യൂപക്ഷം അധഃസ്ഥിതരായി മാറുമെന്നും കെ.എം ഷാജി പറഞ്ഞു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഈ ഫാസിസ്റ്റു കാലത്തു ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ അവസാനത്തെ അത്താണിയും പ്രതീക്ഷയും നീതിന്യായ വ്യവസ്ഥ ആണ്. ഭരണഘടന സംരക്ഷകർ ആകേണ്ട കോടതികൾ ഭരണഘടന മാറ്റി നിർത്തി ‘പ്രായോഗിക’ വിധികളും ‘മനസാക്ഷി’ വിധികളും പറയുന്നിടത്ത് ഈ രാജ്യത്തെ ന്യൂനപക്ഷർ അരക്ഷിതരാവും!! ഈ വിധിയിൽ ന്യായം ഇല്ല. മതേതര ഇന്ത്യയുടെ കണ്ണിൻ മുന്നിൽ തകർന്നടിഞ്ഞ താഴികക്കുടങ്ങളാണ് ബാബരിയുടേത്; തകർത്തത് സംഘ് പരിവാറും!! അതിനെ മറവിക്ക്‌ വിട്ടു കൊടുക്കുവാനുതകുന്നവ വിധി ന്യായങ്ങൾ ആണെങ്കിലും അതിനെ വ്യവസ്ഥാപിത രീതിയിൽ പ്രതിരോധിക്കണം!!

100 ദിര്‍ഹത്തിനായി മസാജ് പാര്‍ലറില്‍ തര്‍ക്കം; ദുബൈയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിചാരണ തുടങ്ങി

  ദുബൈ: മസാജ് പാര്‍ലറിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 100 ദിര്‍ഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 19ന് നടന്ന സംഭവത്തില്‍ പ്രതിയായ അഫ്ഗാന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്‍തു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മെറ്റല്‍ വയറുപയോഗിച്ച് കഴുത്തില്‍ മുറുക്കുകയും ചെയ്‍തു. മസാജിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി നല്‍കിയ 100 ദിര്‍ഹം യുവതി തിരികെ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതി അക്രമാസക്തനായത്. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ക്കെതിരെ നിയമ വിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനും മോഷണത്തിനും സ്വകാര്യ സ്വത്തിന് നാശനഷ്‍ടങ്ങളുണ്ടാക്കിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്. യുവതിയുടെ സ്വര്‍ണ ചെയിനും മോതിരവും പ്രതി മോഷ്‍ടിക്കുകയും സ്ഥാപനത്തിലെ ക്യാമറകളുടെ കേബിളുകള്‍ നശിപ്പിക്കുകയും ചെയ്‍തു. അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ഡോ. സൈനുൽ ആബിദീൻ ഹുദവി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

  മലപ്പുറം:ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളെല്ലാം കോവിഡ് സെന്ററാക്കിയതോടെ അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ആരോഗ്യവകുപ്പിന്റെ ക്രൂരതയെ തുടര്‍ന്നാണ് ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞതെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ചെന്നെങ്കിലും ഫലമുണ്ടായില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍

ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടകളായ നവജാത ശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംഭവത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം :സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടകളായ നവജാത ശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംഭവത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. നവജാത ശിശുക്കളുടെ പിതാവ് എൻ.സി ശരീഫിനെയും ബന്ധുക്കളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ വന്ന് കണ്ടതിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു തങ്ങൾ. കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയാണ് എൻ.സി ശരീഫ്.  രണ്ട് സ്വകാര്യ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടും ശരീഫിന്റെ പത്നിക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ല. സർക്കാരിന്റെ നിബന്ധന കാരണമാണ് ചികിത്സ നൽകാനാവാത്തത് എന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. അടിയന്തിരഘട്ടങ്ങളിൽ പോലും ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വരുന്നത് അങ്ങേയറ്റം ഗൗരവമുള്ള കാര്യമാണ്. ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളായുള്ള പരിശ്രമത്തിലൂടെ കേരളം നേടിയ സൽപേരിന് തീരാ കളങ്കമാണിത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണ

സുഭിക്ഷകേരളം ഫലവൃക്ഷ കിറ്റ് വിതരണം ആരംഭിച്ചു

  വളാഞ്ചേരി നഗര സഭയുടെ 2020-21 വാർഷിക പദ്ധതിയിൽ  ഉൾ പ്പെടുത്തി സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഫലവൃക്ഷകിറ്റു വിതരണം നഗര സഭ ചെയർപേഴ്സൻ സി.കെ. റുഫീന  ഉദ്‌ഘാടനം ചെയ്തു. മാങ്കോസ്റ്റീൻ,ഒട്ടുമാവ്, പേര തുടങ്ങിയവയുടെ 400 രൂപ വിലവരുന്ന കിറ്റിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ വാങ്ങിയാണ് വിതരണം ചെയ്യുന്നത് നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്ന് 11 ലക്ഷം രൂപ യും, ഗുണഭോക്തൃ വിഹിതമായി 3 ലക്ഷം രൂപയും നീക്കിവെച്ചിട്ടുള്ള പദ്ധതിയാണിത്. ഡിവിഷൻ 08, പാലച്ചുവടി ൽ വെച്ചു നടന്ന ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി മൈമൂന അധ്യക്ഷം വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും, വാർഡ് കൗണ്സിലറുമായ ചേരിയിൽ രാമകൃഷ്ണൻ, ടി. പി. അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, പി.പി.ഹമീദ്, ഷാഹുൽ ഹമീദ്, മുജീബ് റഹ്മാൻ, സുബൈദ ചങ്ങമ്പള്ളി, കൃഷി ഓഫീസർ, നഗരസഭാ സെക്രട്ടറി, ടി.ഷഹരിയാദ്, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.

ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നില്ല: ടി.വി.ഇബ്രാഹിം എം.എല്‍.എ.

  . ഫെയ്‌സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം സര്‍ക്കാരിന്റെയും അധികൃതരുടെയും പിടിവാശി കാരണം കൊണ്ടോട്ടി മണ്ഡലത്തിലെ തവനൂര്‍ സ്വദേശി എന്‍.സി ഷെരീഫിന്റെ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ചികിത്സ ലഭിക്കാത്ത കാരണത്താല്‍ ജീവന്‍ നഷ്ട്ടപ്പെട്ട സംഭവത്തില്‍ അതിയായി ദു:ഖിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ദുരവസ്ഥ ഇല്ലാതിരിക്കാന്‍ ഇതിന് കാരണക്കാരായ സര്‍ക്കാര്‍ ,സ്വാകാര്യ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം. ഷെരീഫിന്റെ ഭാര്യയെ നേരത്തെ പതിവ് ചെക്കപ്പിന് വിധേയയാക്കിയപ്പോള്‍ കൊവിഡ് പൊസിറ്റിവ് ആയിരുന്നു. പക്ഷേ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷം നെഗറ്റിവ് ആവുകയുംചെയ്തു. ഇതിനിടെ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് പ്രസവ വേദനവന്നു ആശുത്രിയിലേക്ക് കൊണ്ടുപോയി. കൊവിഡ് രോഗികള്‍ക്കു മാത്രമെ ചികിത്സയുള്ളൂവെന്ന് മഞ്ചേരി മെഡിക്കല്‍ കോളജും നേരത്തെ കൊവിഡ് ഉണ്ടായിരുന്നതിനാല്‍ ഇവിടെ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും പറഞ്ഞ് കൈയൊഴിയുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് 14 മണിക്കൂര്‍ 3 ആശുപത്രി അതികൃതരോട് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാരോ,ഡോക്ടര്‍മാര

ജാറത്തിങ്ങൽ തടം പറമ്പ് പ്ലൈവുഡ് കമ്പനി റോഡ് ഉദ്ഘാടനം ചെയ്തു

  കാടാമ്പുഴ:മാറാക്കര പഞ്ചായത്ത് പത്താം       വാർഡ് ജാറത്തിങ്ങലിൽ കോൺക്രീറ്റ് പൂർത്തീകരിച്ച തടം പറമ്പ് പ്ലൈവുഡ് കമ്പനി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു.എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കല്ലൻ ആമിന,  ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, വി.കെ. ഷഫീഖ് മാസ്റ്റർ, കാലൊടി അബു ഹാജി, മൊയ്തീൻ മാടക്കൽ, റഫീഖ് കല്ലിങ്ങൽ, അലവി ചെകിടപ്പുറം, കെ.ടി. ഹനീഫ ഹാജി, സി. അബ്ദുറഹിമാൻ മാസ്റ്റർ, എ.പി. ജാഫറലി, ഒ.കെ. കുഞ്ഞിപ്പ ജംഷാദ് കല്ലൻ,ബാവുട്ടി പുളിക്കൽ, പി.വി. നാസിബുദീൻ,ഒ.പി. കുഞ്ഞിമുഹമ്മദ്, ഫൈസൽ കെ.പി, ഷറഫുദ്ദീൻ പുളിക്കൽ, മുസ്തഫ പനമ്പുലാക്കൽ, ജാസിം എ.കെ, ഫവാസ് നെടുവഞ്ചേരി , ഷാഫി പുളളംകുളയൻ എന്നിവർ പ്രസംഗിച്ചു

കോവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

 സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. മരണനിരക്ക് ഉയരാനുള്ള ജീവിതശൈലി രോഗങ്ങളും ഇവിടെ കൂടുതല്‍ലാണ്. കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

ചങ്ങനാശേരി എംഎല്‍എ സി.എഫ്. തോമസ്(81)അന്തരിച്ചു

  തിരുവല്ല: കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സി.എഫ്. തോമസ്.

അഭിമാനത്തോടെ ജയിലിലേക്ക് പോകും, രക്തസാക്ഷിയാകാന്‍ മടിയില്ല - ഭാഗ്യലക്ഷ്മി

    തിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരിൽ അറസ്റ്റുചെയ്യുകയാണെങ്കിൽ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടി രക്തസാക്ഷിയാകാൻ താൻ തയ്യാറാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിയുൾപ്പടെ മൂന്നുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തമ്പാനൂർ പോലീസ് കേസെടുത്തിരുന്നു. വിജയ്യുടെ പരാതിയിലാണ് കേസെടുത്തത്. 'വിജയ് പി.നായരുടെ വീഡിയോ കഴിഞ്ഞ കുറേ നാളുകളായി ആളുകൾ കണ്ടുവരുന്നു. ആർക്കും ഇതിനെതിരെ പ്രതികരിക്കാൻ തോന്നിയില്ല. പോലീസുകാർ പോലും അയാൾക്കെതിരെ ഒരു ചെറുവിരൽ അനക്കിയില്ല. ഞങ്ങൾ അവിടെ ചെന്ന് ചോദ്യം ചെയ്തപ്പോൾ അത് ഒരു കുറ്റമായെങ്കിൽ നിയമപരമായി നേരിടാൻ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോകുകയാണെങ്കിൽ ഞാൻ തലയിൽ മുണ്ടിട്ട് പേകേണ്ട ഒരു കാര്യവുമില്ല നല്ല അന്തസ്സായിട്ട് തന്നെ പോകും. കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് വീഡിയോക്കെതിരെ പ്രതികരിച്ചത്. ശാന്തിവിള ദിനേശ് എന്ന വ്യക്തി എന്റെ പേര് പറഞ്ഞ് വ്യ

രാജ്യത്തെ പോറ്റുന്ന കർഷകരെ സംരക്ഷിക്കാൻ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി ഭരണകാലം: മുനവ്വറലി തങ്ങൾ

  മലപ്പുറം: രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലങ്ങളിൽ ആഹ്വാനം ചെയ്ത വിദ്യാർത്ഥികളുടെ കർഷക സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് കര്‍ഷക വേഷം ധരിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക മേഖലയെ സംരക്ഷിക്കേണ്ട സമയത്ത് കര്‍ഷകരെ ദ്രോഹിക്കാനും കോര്‍പ്പറേറ്റുകളെ സഹായിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഗവണ്‍മെന്റ് സംവിധാനം ഉപയോഗിച്ചായിരുന്നു കാര്‍ഷിക വിളകള്‍ സംഭരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാഫിയകള്‍ക്ക് കൈക്കടത്താനുള്ള അവസരമുണ്ടാക്കി നല്‍കുന്നതാണ് പുതിയ ബില്ല്. ഇതില്‍ പ്രതിഷേധിച്ച് ഒരു മന്ത്രി രാജി വെച്ചുവെന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ്

കൊവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെ? ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് മോദി

    ഡൽഹി:  ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലിയ ജനാധിപത്യരാദ്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്താനാകുമെന്ന് മോദി ചോദിച്ചു. കാലോചിതമായ മാറ്റം വരുത്തിയില്ലെങ്കിൽ വെല്ലുവിളികൾ നേരിടാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടില്‍ യുഎന്‍ എവിടെയാണെന്നും മോദി ചോദിച്ചു. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്ക് എന്താണ് എന്ന ചോദ്യമുയരുന്നുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.  പാകിസ്ഥാനെയും ചൈനയെയും നേരിട്ട് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. നൂറ്റി മുപ്പത് കോടി ജനങ്ങളുടെ വിചാരം പ്രകടിപ്പിക്കാനാണ് താന്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞ മോദി, ഐക്യരാഷ്ട്രസഭയുടെ പഴയ ഘടന ഇന്ന് പ്രസക്തമാണോ എന്ന് ചോദിച്ചു. മാറ്റം വരുത്തിയില്ലെങ്കിൽ വെല്ലുവിളികൾ നേരിടാൻ കഴിയുന്നില്ല. ഇന്ത്യയെ എത്രകാലം ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ നിന്ന് മാറ്റി നിറുത്തുമെന്നും ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന ഇന്ത്യയ്ക്ക് എത്ര കാലം കാത്തിരിക്കണമെന്നും പ്രാധനമന്ത്രി ചോദിച്ചു. കൊവിഡ് നേരി

വളാഞ്ചേരി നഗരസഭ മത്സ്യമാർക്കറ്റിൽ സ്വകാര്യ വ്യക്തികൾ നഗരസഭക്ക് നിർമ്മിച്ച് നൽകിയ പുതിയ വിപണ കേന്ദ്രം ആബിദ് ഹുസൈൻ തങ്ങൾ എംഎൽ എ നാടിന് സമർപ്പിച്ചു.

വളാഞ്ചേരി: നഗരസഭ മത്സ്യമാർക്കറ്റിൽ സ്വകാര്യ വ്യക്തികൾ നഗരസഭക്ക് നിർമ്മിച്ച് നൽകിയ പുതിയ വിപണ കേന്ദ്രത്തിൻ്റെ ഉൽഘാടനം വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീനയുടെ അധ്യക്ഷതയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു.  9 കടമുറികളുള്ള വിപണന കേന്ദ്രത്തിൽ ഒരു കടമുറി നഗരസഭയിലെ കർഷകരുടെ കാർഷീക വിളകൾ വിൽക്കുവാനുള്ള "കാർഷീക വിപണന കേന്ദ്രത്തിനും "  ഒരു കട മുറി നഗരസഭയിലെ കുടുംബശ്രീ അയൽകൂട്ടങ്ങളിലെ അംഗങ്ങളുടെ ഉൽപ്പനങ്ങൾ വിൽക്കുവാനുള്ള  "കുടുംബശ്രീ വിപണന കേന്ദ്രത്തിനും " നീക്കി വെച്ചിട്ടുണ്ട് . ശേഷിക്കുന്ന 7 കടമുറികൾ (ഒരു റൂം Sc വിഭാഗത്തിന് ഉൾപ്പെടെ) ലേലത്തിലൂടെ വരും ദിവസങ്ങളിൽ ആവശ്യക്കാർക്ക് നൽകും. നഗരസഭക്ക് യാതൊരു ചിലവില്ലാതെ പൂർണ്ണമായും സ്വകാര്യ വെക്തികളായ പി.പി.ജമാൽ ഹാജി ,മുഹമ്മദ് ഹാജി ,മുഹമ്മദ് കുട്ടി ,അബ്ദുസ്സമദ്,സാബിറ, എന്നിവർ ചേർന്ന്  നിർമിച്ച് നൽകിയ ഈ വിപണന കേന്ദ്രം ലേലം ചെയ്ത് നൽകുന്നതിലൂടെ വർഷം തോറും നഗരസഭക്ക് ലക്ഷകണക്കിന് രൂപാ തനത് വരുമാനം ലഭ്യമാകും , മാത്ര മല്ല "മാലിന്യ മുക്ത വളാഞ്ചേരി" എന്നതിൻ്റെ ഭാഗമായി മാർക്കറ്റിൻ്റെ പിറക് വശത്തുള്ള മാലിന്യനിക്ഷേപ സ

കെ.സുരേന്ദ്രന് സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ്

  കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പോലീസ് സുരക്ഷ നൽകണമെന്ന് സംസ്ഥാന ഇന്റലിജൻസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് വേണ്ടി എസ്.പി സുകേശൻ സിറ്റിപോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ മാസം 22 നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ സുരക്ഷ നൽകിയ ശേഷം ഇന്റലിജൻസ് ഹെഡ് ക്വാർട്ടേഴ്സിൽ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്.    സുരക്ഷ നൽകേണ്ടി വരുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കയ്യിൽ കിട്ടിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്ജ് ഐ.പി.എസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രനും പറഞ്ഞു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും ഇതിൽ കൂടുതൽ സുരക്ഷ തനിക്ക് ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുമെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവ

പടിഞ്ഞാക്കര- കുളമ്പ്- കാർത്തല റോഡ് ഉദ്ഘാടനം ചെയ്തു.

  പടിഞ്ഞാക്കര- കുളമ്പ്- കാർത്തല റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു വളാഞ്ചേരി: നഗരസഭയിലെ പടിഞ്ഞാക്കര- കുളമ്പ്- കാർത്തല റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ യുടെ 2018-19 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് പൂർത്തീകരിച്ചത്.കെ.എം. അബ്ദുൽ ഗഫൂർ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി ,നഗര സഭ കൗൺസിലർ പി.പി നിഷാദത്ത്, പി.പി. ഷാഫി, ടി.കെ. സലീം, പി.പി. അബ്ദുറഹ്മാൻ അൻസാരി, അഡ്വ.പി.പി ഹമീദ്, മുനിസിപ്പൽ സെക്രട്ടറി സുനിൽ കുമാർ, അനിൽകുമാർ കരീം.പി.പി, സിദ്ദീഖ് സി.കെ, മൊയ്തീൻ കുട്ടി കെ.വി, കുഞ്ഞു വി പി, അഷ്റഫ് വെള്ളേങ്ങൽ, സി.എം. റിയാസ്, മുഹ്സിൻ കെ.ടി, അൻവർ മുളമുക്കിൽ, യഹ് യ പി.പി, പി പി ഖലീൽ എന്നിവർ പങ്കെടുത്തു

16 കാരനെ പ്രകൃതിവിരുദ്ധ പീഢത്തിനിരയാക്കിയ ദർസ് അധ്യാപകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

  വളാഞ്ചേരി: 16 കാരനെ പ്രകൃതിവിരുദ്ധ  പീഢത്തിനിരയാക്കിയ ദർസ് അധ്യാപകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങ (29 )ളെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി അറസ്റ്റ് ചെയ്തത്. എടയൂരിലെ ബൈജത്തുൽ ഉലൂം ദർസിലെ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. വിദ്യാർത്ഥി നൽകിയ പരാതിയിൽ കേസ്സെടുത്ത വളാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ഡിസംബർ മുതൽ ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതൽ കുട്ടികൾ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി പറഞ്ഞു. സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി, എസ്. ഐ. മധുബാലകൃഷ്ണൻ, എ.എസ്.ഐ. ഇഖ്‌ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

യൂത്ത് ലീഗ് മാർച്ചിൽ പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് വളാഞ്ചേരി ടൗണിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

 വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്ത് സംശയ നിഴലിലായ മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ടു മന്ത്രിയുടെ കാവുംപുറത്തെ വീട്ടിലേക്ക് മാർച്ച് ചെയ്ത യൂത്ത് ലീഗ് നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി ലാത്തിച്ചാർജ് ചെയ്യുകയും പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കള്ളക്കേസെടുക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ, മുനിസിപ്പൽ ഭാരവാഹികളായ അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി ,സി.അബ്ദുൽ നാസർ, മുഹമ്മദലി നീറ്റുകാട്ടിൽ, യു.യൂസഫ്, കെ.മുസ്തഫ മാസ്റ്റർ, സി, ദാവൂദ്, മൂർക്കത്ത് മുസ്തഫ, ടി.കെ.സലിം ,പി.പി.ഷാഫി, അഡ്വ.പി.പി.ഹമീദ്, വി.പി.അബ്ദുറഹ്മാൻ എന്ന മണി, സി.എം.റിയാസ്, മുജീബ് വാലാസി, അൻവർ മുളമുക്കിൽ നേതൃത്വം നൽകി.

കർഷക വിരുദ്ധ ബില്ലിനെതിരെ ജനരോഷം പടരുന്നു _വളാഞ്ചേരിയിൽ കർഷക വിരുദ്ധ ബിൽ കത്തിച്ച് പ്രതിഷേധം_

    വളാഞ്ചേരി : കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാര്‍ഷിക ബില്ലിനെതിരെ സെപ്റ്റംബര്‍ 25 ന് നടക്കുന്ന ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പാലിറ്റി പത്തൊമ്പതാം വാർഡ് (മുക്കിലപ്പീടിക) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാര്‍ഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു.  മുക്കിലപ്പീടിക അങ്ങാടിയിൽ നടന്ന പ്രതിഷേധം പ്രവാസി ഇന്ത്യാ പ്രതിനിധി പി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.ടി. കോയ അധ്യക്ഷത വഹിച്ചു. ചേരിയിൽ മുഹമ്മദ്, പി.പി. ഫാറൂഖ്, പി.പി. കുഞ്ഞിപ്പ, ടി.ടി. ഇസ്മായിൽ, തൗഫീഖ് പാറമ്മൽ എന്നിവർ നേതൃത്വം നൽകി.

എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.

  ചെന്നൈ: എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം. 74 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ എസ്ബിയുടെ നില ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.

കുറ്റിപ്പുറം പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ കർശ്ശന നിയന്ത്രണം

   കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം മേഖലയിൽ  20, 21,  22,23    1, 2, 3, എന്നീ വാർഡുകളാണ് രണ്ട് ആഴ്ചത്തേക്ക് നിയന്ത്രണങ്ങൾ   ഏർപെടുത്തിയിരിക്കുന്നത്  ഉറവിട അറിയാത്തതും അറിയുന്നതുമായ പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ,ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പിൻ്റെയു റവന്യൂ, പോലീസ്,   RRT അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ സംയുക്തമായി  നടുവട്ടം എ യുപി സ്കൂളിൽ വച്ച് ചേർന്ന അടിയന്തിര യോഗത്തിൽ രണ്ടാഴ്ച  ഈ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങൾ കാലത്ത് 6 മുതൽ വൈകിട്ട് 7 മണി വരെ തുറന്ന് പ്രവർത്ഥിക്കാൻ പാടൊള്ളു എന്നും . ആരാധനാലയങ്ങൾ . പൊതുപരിപാടികൾ . വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയും കടുത്ത നിയന്ത്രണത്തിൽ അല്ലാതെ നടത്തുവാൻ പാടില്ലന്നും,പൊതു സ്ഥലങ്ങളിൽ കൂട്ടമായി നിൽക്കുന്നതും,  കകളികൾ എന്നിവയും പൂർണമായും ഒഴിവാക്കണമെന്നും യോഗത്തിൽ  തീരുമാനിച്ചു.മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും .നിയന്ത്രണമുള്ള പ്രദേശങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കുമെന്നും കുറ്റപ്

ഭാരതപ്പുഴയിൽ നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായി എന്ന് പറയുന്ന വ്യക്തിയേ ബന്ധുക്കൾ തിരിച്ചറിഞ്ഞു

 കുറ്റിപ്പുറം :ഭാരതപ്പുഴയിൽ നിന്നും  ഒഴുക്കിൽപ്പെട്ട് കാണാതായി എന്ന് പറയുന്ന  വ്യക്തിയേ ബന്ധുക്കൾ തിരിച്ചറിഞ്ഞു.പാങ്ങ് അയ്യത്ത് പറമ്പ് സ്വദശി വടക്ക് വീട്ടിൽ (ശ്രേയസ്) അച്ചുതാനന്ദൻ  (രാജൻ 62)എന്ന ആളാണ് പുഴയിൽ ചാടിയത് മൂന്ന് ദിവസം മുമ്പ് കുറ്റിപ്പുറം പാലത്തിൽ അറ്റകുറ്റ പണി നടത്തിയിരുന്ന ജോലിക്കാരാണ് പുഴയിലേക്ക് ആരോ ചാടുന്നത് കണ്ടത് തുടർന്ന് അത് വഴി വന്ന പോലീസ് വാഹാനത്തിന് കൈ കാണിച്ച് നിർത്തി വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഫയർഫോഴ്സ് , ERF എന്നിങ്ങനെ വിവിധ വകുപ്പുകൾ മാറി മാറി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് ചെമ്പിക്കൽ കടവ് പ്രദേശത്തുള്ള നടത്തിയ ആളുകൾ തിരച്ചിലിനിടെയാണ് ബോഡി കണ്ടെത്തിയത്.നാട്ടുകാർ കുറ്റിപ്പുറം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സംഭവസ്ഥലതെത്തി.ഫയർഫോഴ്സ് മൃതദേഹം കരക്കെത്തിച്ചു പോലീസിന് കൈമാറി.തുടർന്ന് തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ വത്സലകുമാരി, മക്കൾ:ഗ്രീഷ്മ,ശരത്ത്. മരുമക്കൾ അനിൽകുമാർ,അശ്വതി

ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തി രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരാൾ കുറ്റിപ്പുറം പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടിയിരുന്നു . പുഴയിൽ നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .

  കുറ്റിപ്പുറം : ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ചെമ്പിക്കൽ ഹംസപ്പടി ഭാഗത്ത് പുഴയിൽ പുൽമേടുകൾക്ക് ഇടയിൽ കുടുങ്ങി കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊന്നാനി അഗ്നിശമന സേന സ്ഥലത്തത്തി മൃതദേഹം പുറത്തെയെടുക്കാനുളള ശ്രമങ്ങൾ ആരംഭിച്ചു. കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തും.തുടർന്ന് തിരൂർ ജില്ലാശുപത്രിയിലേക്ക് മാറ്റും.രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരാൾ കുറ്റിപ്പുറം പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടിയിരുന്നു. പുഴയിൽ നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

സ്വർണ്ണ കള്ളക്കടത്ത് കേസിൽ സി പി എം - ബി ജെ പി ഒത്ത് തീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി.ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്

  വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് കേസിൽ സി പി എം - ബി ജെ പി ഒത്ത് തീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി.ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സ്വർണ്ണ കള്ളക്കടത് കേസിൽ സംശയ നിഴലിലായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു വളാഞ്ചേരിയിലെ മന്ത്രിയുടെ വീട്ടിലേക്ക് മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൻ്റെ സമാപന സമ്മേളനം ഉ ദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമരം ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട്. എന്നാൽ സർക്കാർ സമരം ക്ഷണിച്ചു വരുത്തിയാൽ നോക്കി നിൽക്കാനാവില്ല. മന്ത്രിയോട് ബന്ധു നിയമനത്തെക്കുറിച്ചു ചോദിച്ചാലും മാർക്ക്ദാനത്തെ കുറിച്ചു ചോദിച്ചാലും അഴിമതിയെ കുറിച്ചു ചോദിച്ചാലും മന്ത്രി പറയുന്നത് 2006ൽ കുറ്റിപ്പുറത്ത് ലീഗിനെ തോൽപിച്ചില്ലെ എന്നാണ്. സ്വർണ്ണ കടത്തിനെ കുറിച്ചു ചോദിച്ചാൽ എൻ്റെ മക്കൾക്ക് ഒരു തരി സ്വർണ്ണ മില്ലെന്നാണ് മറുപടി.കെ.ടി.ജലീലിനോട് മുസ്ലിം ലീഗിന് പകയില്ല. ജലീലിൻ്റെ മുനിസിപ്പൽ വാർഡ് ഉൾപെടെ മുസ്ലിം ലീഗാണ് ജയിച്ചിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ  കോട്ടക്കല

ധൈഷണിക പ്രഭാവത്തിന് അറബിഭാഷ ഉപയുക്തമാക്കണം: മുനവ്വറലി ശിഹാബ് തങ്ങൾ

രാജ്യാന്തര പഞ്ചദിന അറബി ഭാഷാ ട്രൈനിംഗ് ക്യാമ്പിന് തുടക്കമായി മലപ്പുറം:വിശ്വ മാനവികതയെ സാംസ്കാരികമായി സമുന്നയിപ്പിക്കുകയും വൈജ്ഞാനികമായി  ശക്തിപ്പെടുത്തുകയും ചെയ്ത ഭാഷയാണ് അറബിയെന്നും ധൈഷണിക മുന്നേറ്റത്തിന് ഈ ദിവ്യ ഭാഷയെ ഉപയുക്തമാക്കണമെന്നും പാണക്കാട്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അറബി ഭാഷയുടെ വ്യാപനത്തിനും പ്രചരണത്തിനുമായി ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന,  ഇന്റർനാഷണൽ അൽ തനാൽ അൽ അറബിയുടെ ഇന്ത്യൻ ചാപ്റ്ററും കെ .ടി.എം കോളേജ് കരുവാരകുണ്ടും സംയുക്തമായി നടത്തുന്ന  പഞ്ചദിന ഭാഷാ ട്രൈനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം . മധ്യ നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ശാസ്ത്രീയ മുന്നേറ്റത്തിൽ അറബി ഭാഷ മഹത്തായ പങ്ക് വഹിച്ചു .മാനവികതയെ ഏകീകരിക്കുകയും ധർമ്മ ബദ്ധമായ ലോക ക്രമം രൂപപ്പെടുത്തുകയും ചെയ്യാൻ അറബി ഭാഷക്കായി എന്നും തങ്ങൾ കൂട്ടിച്ചേർത്തു.   അൽ തനാൽ ഇന്ത്യൻ പ്രധിനിധി അബ്ദുസ്സലാം ഫൈസി അമാനത്ത് അധ്യക്ഷത വഹിച്ചു .ചെയർമാൻ  ഡോ .അബ്ദു റഊഫ് സുഹ്ദി ഹുസൈൻ മുസ്ഥഫ, ജോർദാൻ, അൽ തനാലിന്റെ  മാർഗരേഖ പ്രകാശനം ചെയ്തു .സ്വാദിഖ് മൻസിലി, യമൻ ,ഡോ .പി .ടി.അബ്ദു റഹ്മാൻ ,ഡോ .മുഹമ്മദ് അസ്‌ലം , കമാൽ അൽ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്

 ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കോവിഡ് പോസിറ്റിവായതിനു പിന്നാലെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയി. അവശത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പോയി നടത്തിയ ചെക്കപ്പിലാണ് രോഗം കണ്ടെത്തിയത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും മുൻകരുതൽ എടുക്കണമെന്നും നിതിൻ ഗഡ്‍കരി ആവശ്യപ്പെട്ടു. നിങ്ങളുടെ പരസ്യങ്ങൾ ചുരുങ്ങിയ ചിലവിൽ നൽകാം ക്ഷീണം അനുഭവപ്പെട്ടതിനാൽ ഡോക്ടറെ കാണാനായി പോയിരുന്നു. അവിടെ വച്ച് നടത്തിയ ചെക്കപ്പിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതിനാൽ സ്വയം ഐസൊലേറ്റ് ചെയ്യുന്നു. എല്ലാവരുടെയും അനുഗ്രഹത്താലും പ്രാർത്ഥനകളാലും എന്‍റെ നില തൃപ്തികരമാണ് – എന്ന് ഗഡ്കരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. https://twitter.com/nitin_gadkari/status/1306262137346514950?s=19

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്; അംഗനവാടി കെട്ടിടം നാടിന് സമർപ്പിച്ചു

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 49-ാം നമ്പര്‍ അങ്കണവാടിക്ക്‌ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല നൗഷാദ്‌ നിര്‍വഹിച്ചു

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ് 31ന

ഉപതെരഞ്ഞെടുപ്പില്ല; സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം

 കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. നിലപാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം അവസാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടെന്നാണ് എല്ലാ പാര്‍ട്ടികളും യോഗത്തില്‍ അഭിപ്രായപ്പെട്ടത്. നിലവില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ ചെലവുകളിലേക്ക് നയിക്കുമെന്ന പൊതുവികാരമാണ് സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തണമെന്ന ബിജെപി നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തണമെന്ന ബിജെപി നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളും നീട്ടണമെന്നും അദ്ദേഹം സര്‍വ്വ കക്ഷിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ‘പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇപ്പോള്‍ത്തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപിക്ക് എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും കുഴപ്പമില്ല. ജയിക്കില്ലല്ലോ. ആളുകള്‍ വോട്ട് ചെയ്യണമെന്നും അവര്‍ക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്’, ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എക്കാലവും യുഡിഎഫിനൊപ്പമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാന മന്ത്രിസഭയിൽ , മന്ത്രിമാരിൽ  ഇപ്പോൾ രണ്ടാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.  ജയരാജനെ വിദഗ്ദ്ധ ചികിത്സക്ക് കണ്ണൂർ  പരിയാരം കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. മന്ത്രിയുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ധനമന്ത്രി തോമസ് ഐസക്ക് നും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.  ജയരാജന്റെ കുടുംബവും  സ്റ്റാഫിൽ ഉള്ളവരും നിരീക്ഷണത്തിലാണ്.

2,000 രൂപയുടെ പണമിടപ്പാട് വിഷയത്തിൽ കത്തി കൊണ്ട് കുത്തിയ ആസ്സാം സ്വദേശി വളാഞ്ചേരി പോലീസിൻ്റെ പിടിയിൽ.

 വളാഞ്ചേരി:2000 രൂപയുടെ പണമിടപ്പാട് സംബന്ധിച്ചുള്ള തർക്കത്തിൽ കഴിഞ്ഞ ആഴ്ചയിൽ വളാഞ്ചേരി കാവുംപുറത്ത് വെച്ച്  നടന്ന അടിപിടിയിൽ കത്തി കൊണ്ട് കുത്തിയ അതിഥി തൊഴിലാളിയായ ആസ്സാം സ്വദേശിയായ മഹാബൂൽ ഹക്ക്, 27 വയസ്സ്, എന്നയാളെ വളാഞ്ചേരി SHO ആയ MK ഷാജിയും സംഘവും അറസ്റ്റ് ചെയത് വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ഉണ്ടായി. കത്തിക്കുത്തിൽ  ഗുരുതരമായി പരിക്കേറ്റ വളാഞ്ചേരി പൈങ്കണ്ണൂർ  സ്വദേശി കോഴിക്കോട്  മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.