Skip to main content

രാജ്യത്തെ പോറ്റുന്ന കർഷകരെ സംരക്ഷിക്കാൻ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി ഭരണകാലം: മുനവ്വറലി തങ്ങൾ



 





മലപ്പുറം: രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലങ്ങളിൽ ആഹ്വാനം ചെയ്ത വിദ്യാർത്ഥികളുടെ കർഷക സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് കര്‍ഷക വേഷം ധരിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക മേഖലയെ സംരക്ഷിക്കേണ്ട സമയത്ത് കര്‍ഷകരെ ദ്രോഹിക്കാനും കോര്‍പ്പറേറ്റുകളെ സഹായിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഗവണ്‍മെന്റ് സംവിധാനം ഉപയോഗിച്ചായിരുന്നു കാര്‍ഷിക വിളകള്‍ സംഭരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാഫിയകള്‍ക്ക് കൈക്കടത്താനുള്ള അവസരമുണ്ടാക്കി നല്‍കുന്നതാണ് പുതിയ ബില്ല്. ഇതില്‍ പ്രതിഷേധിച്ച് ഒരു മന്ത്രി രാജി വെച്ചുവെന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്വാതന്ത്ര്യ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ.നജാഫ്, വൈസ്‌പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ്‌പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ, ഭാരവാഹികളായ കെ.എം.ഇസ്മായിൽ, എം.വി.അസ്സൈനാർ, അഡ്വ:പി.എ.നിഷാദ്,

അഡ്വ: വി.ഷബീബ് റഹ്‌മാൻ, എൻ.കെ.അഫ്‌സൽ, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂർ, വിംഗ് കൺവീനർമാരായ ഷിബി മക്കരപ്പറമ്പ്, ഡ്വ: വി.എം.ജുനൈദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖിൽ കുമാർ ആനക്കയം, ജസീൽ പറമ്പൻ, ഹാഷിം കണ്ണ്യാല,  ആബിദ് കല്ലാമൂല, എ.പി.ആരിഫ്, എം.ബിഷർ, സൽമാൻ കടമ്പോട്ട്, ഫർഹാൻ ബിയ്യം, നദീം ഒള്ളാട്ട്, എ.വി.നബീൽ, നിസാം.കെ.ചേളാരി എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...