Skip to main content

Posts

Showing posts from January, 2021

പന്തെടുക്കാന്‍ റോഡിലേക്കോടിയ രണ്ടുവയസുകാരന്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  തിരുവനന്തപുരം: കൈയില്‍ നിന്നു പോയ പന്തെടുക്കാന്‍ റോഡിലേക്കോടിയ രണ്ടുവയസുകാരന്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. സഹോദരന് സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ രണ്ടുവയസുകാരനാണ് പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെട്ടത്. റോഡിന് നടുവിലേക്കെത്തിയ കുഞ്ഞിന്റെ രണ്ടുമീറ്റര്‍ അകലെ ബസ് ബ്രേക്കിട്ടു നിന്നത് ദുരന്തം ഒഴിവാക്കി. ഉദിയന്‍കുളങ്ങര ജംഗ്ക്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ജംഗ്ക്ഷഷന് സമീപത്തെ സൈക്കിള്‍ വില്‍പന കേന്ദ്രത്തിനു മുന്നില്‍ നില്‍ക്കുകയായിരുന്നു നെയ്യാറ്റിന്‍കരയില്‍ നിന്നുവന്ന കുടുംബം. കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാനാണ് അപ്രതീക്ഷിതമായി കുഞ്ഞ് റോഡിലേക്ക് കടന്നത്. ഈ സമയം റോഡിലൂടെ വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റര്‍ അകലെ വരെ എത്തി നിന്നു. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തില്‍ കടന്നു പോയി.  

കാക്കിക്കുള്ളിലെ കാരുണ്യം പകർന്ന് വളാഞ്ചേരി പോലീസ്

 വളാഞ്ചേരി:കാക്കിക്കുള്ളിലെ കാരുണ്യം പകർന്ന് വളാഞ്ചേരി പോലീസ് വട്ടാപ്പാറയിലെ വാഹനാപകടവുമായ് ബന്ധപ്പെട്ട് പരിക്കേറ്റവരുമായ് വളാഞ്ചേരി പോലിസ് സ്റ്റേഷനിലെ  പോലീസുകാരായ  SI മധു ബാലകൃഷ്ണൻ, സിവിൽ പോലീസ്ഓഫീസർമാരായ കൃഷ്ണപ്രസാദ്, ജയകൃഷ്ണൻ എന്നിവരുടെ ചിത്രമാണ് വൈറലായത് .സ്വന്തം കുട്ടികളെക്കാളുപരി റോഡപടകത്തിൽ പരിക്ക് പറ്റിയ കുട്ടിയെ  മണിക്കൂറുകളോളം  പരിപാലിക്കുന്ന പോലീസുദ്ധ്യോഗസ്ഥർ  വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ  കാഷ്വാലിറ്റിയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് 

വിധവ പെൻഷൻ ഉത്തരവ് തിരുത്തണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ: അംഗീകാരം നൽകി വകുപ്പ് മന്ത്രിയും

  തിരുവനന്തപുരം : നിയമപരമായ വിവാഹമോചനം നേടിയ സ് ത്രീകളെ വിധവയായി കണക്കാ കാനാകില്ലെന്നും അവർക്ക് വി ധവപെൻഷന് അർഹതയുണ്ടാ കില്ലെന്നുമുള്ള ഉത്തരവ് തിരു ത്തണമെന്ന പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളുടെ ആവശ്യം ധനമന്ത്രി അംഗീകരിച്ചു . വിധ വാപെൻഷൻ നൽകുന്നതിൽ നിലവിലെ രീതി തുടരുമെന്നും ഉ ത്തരവിലെ നിർദേശം ചർച്ച ചെ യ്യുമെന്നും അദ്ദേഹം നിയമസഭ യിൽ അറിയിച്ചു . ഉപധനാഭ്യർത്ഥന ചർച്ചയി ൽ പങ്കെടുക്കുമ്പോഴാണ് ബി ദ് ഹുസൈൻ തങ്ങൾ ഈ ഉത്ത രവ് ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത് . ഭർത്താവ് മരിച്ച വരോ വിവാഹമോചിതരോ ഏഴ് വർഷമായി ഭർത്താവിന്റെ യാ തൊരുവിധ വിവരമില്ലാത്തവ രോ ആയ സാമൂഹത്തിലെ സാ മ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിൽക്കുന്ന വർക്ക് അനുവദിക്കുന്ന സാമൂ ഹ്യസുരക്ഷാ പെൻഷനാണിത് . ധനകാര്യവകുപ്പിലെ ഉത്തരവി ലൂടെ ആയിരക്കണക്കിന്റെ തി കൾക്കാണ് പെൻഷൻ നിഷേധി ക്കപ്പെടുന്ന സ്ഥിതി ഉണ്ടാകുക . ഈ സാഹചര്യത്തിൽ ഉത്തരവി ലെ അപാകത പരിഹരിക്കണമെ ന്നാണ് അദ്ദേഹം ആവശ്യപ്പെട്ട്ത് . പൊതുമേഖലാ സ്ഥാപന ങ്ങളുടെ കണക്ക് പരിശോധി ക്കേണ്ടെന്ന ഉത്തരവും പുനഃപ രിശോധിക്കണം . തദ്ദേശസ്ഥാപ നങ്ങളുടെ പദ്ധതി വിഹിതം വെ ട്ടിക്കുറച്ച ശേഷം ബജറ്റിൽ 1000 കോടി അനുവദിച്ചത

വളാഞ്ചേരി എസ് എച്ച് ഒക്ക് യാത്രയപ്പ് നൽകി

 വളാഞ്ചേരി  :    വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നും പാലക്കാട് ജില്ലയിലെ  കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന  SHO  എം കെ ഷാജിക്ക് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ  യാത്രയപ്പ് നൽകി.  പോലീസ് സ്റ്റേഷനിൽ വെച്ചാണ് ലളിതമായ  ചടങ്ങ് നടന്നത്.  പത്ത് മാസത്തോളമായി  പൊതു ജനങ്ങളുടെ ക്ഷേമത്തിനും നിയമ പരിപാലനത്തിനും  കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരെയും  ചടങ്ങിൽ വെച്ച് SHO  എം കെ ഷാജി  പ്രത്യേകം അഭിനന്ദിച്ചു. പോലീസ്  സേനാംഗങ്ങളുടെ യാത്രയയപ്പ് ഉപഹാരം ജൂനിയർ എസ് ഐ. മധു ബാലകൃഷ്ണൻ , റൈറ്റർ എസ് ഐ സിദ്ദീഖ് എന്നിവർ SHO  എം കെ ഷാജിക്ക് നൽകി. ചടങ്ങിൽ  , ടെലികമ്മ്യൂണിക്കേഷൻ എസ് ഐ ജയപ്രകാശൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എ എസ് ഐ നസീർ തിരൂർക്കാട്, പോലീസുകാരായ രമേശ്  , സമീറ ,ശ്രീജ ഹോംഗാർഡ് ഷാജി  എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷന് ഭരണാനുമതിയായി

കാടാമ്പുഴ:കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷന് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. വൈദ്യുതി (സി) വകുപ്പ്  G O (Rt)No 1 / 2021 പ്രകാരമാണ് 19.80 കോടി രൂപയുടെ ഭരണാനുമതിയായത്. 3 കോടി ഭൂമി ഏറ്റെടുക്കലിനായും ഈ തുകയിൽ അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം സർക്കാർ ഉത്തരവ് സർക്കാർ ഉത്തരവ് 85/20 21 പ്രകാരം മേൽമുറി വില്ലേജിലെ 116. 9 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

അതിജീവിക്കാം തുല്യതയിലൂടെ ക്യാമ്പയിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

  വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സാക്ഷരതാമിഷൻ്റെ നേതൃത്വത്തിൽ  അതിജീവിക്കാം തുല്യതയിലൂടെ എന്ന പേരിൽ തുല്യത ക്യാമ്പയിൻ തുടക്കമായി.ക്യാമ്പയിൻ്റ  ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു,  വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ കമറുദ്ധീൻ പാറക്കൽ, ഉണ്ണികൃഷ്ണൻ, ആബിദ മൻസൂർ, താഹിറ ഇസ്മായിൽ, സാജിത, ഷാഹിന റസാഖ്, റുഖിയ ടീച്ചർ, കെ.മുജീബ് റഹിമാൻ,പി. പ്രിയ, വസന്ത എന്നിവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന പഠിതാവ് ഓമനയെ ആദരിച്ചു.

അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.

  വളാഞ്ചേരി: അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.  ബോധവത്ക്കരണ പോസ്റ്ററിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഒ.ശാന്തകുമാരിക്ക് നൽകി നിർവ്വഹിച്ചു.ചടങ്ങിൽ  വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, നഗരസഭ സെക്രട്ടറി സീന.എച്ച്, കൗൺസിലർമാരായ ആബിദ മൻസൂർ, ഷൈലജ.കെ.വി, ബദരിയ്യ മുനീർ, കെ.വി.ഉണ്ണികൃഷ്ണൻ, നൂർജഹാൻ എന്നിവർ സംബന്ധിച്ചു.പരിപാടിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ അംഗനവാടികളും കേന്ദ്രീകരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും.

സ്കൗട്ട് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി സ്കൗട്ട് അധ്യാപിക

  കുറ്റിപ്പുറം ഉപജില്ല സ്കൗട്ട് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ  ആർ. പ്രമീള കുമാരിയിൽ നിന്ന്   ജില്ല സ്കൗട്ട് ഓർഗനൈസിംങ്ങ് കമ്മീഷണർ എം.  മനോഹരൻ നായർ ഏറ്റു വാങ്ങുന്നു വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. പൂളമംഗലം  ഹൈസ്ക്കൂൾ ഗൈഡ് അധ്യാപിക ആർ .പ്രമീള കുമാരിയാണ് പുസ്തകങ്ങൾ നൽകിയത്.  ജില്ല സ്കൗട്ട് ഓർഗനൈസിംങ്ങ് കമ്മീഷണർ എം. മനോഹരൻ നായർ പുസതകങ്ങൾ  ഏറ്റുവാങ്ങി.അസിസ്റ്റൻ്റ് സ്‌റ്റേറ്റ് ഓർഗനൈസിങ്ങ് കമ്മീഷണർ.ടി.പി നൂറുൽ അമീൻ, എൽ എ സെക്രട്ടി അനൂപ് വയ്യാട്ട്, എക്സിക്യു ട്ടീവ് അംഗം  ജലീൽ ചേരുരാൽ ,കെ . സുശീല , ടി.വി. റംഷീദ, വി. സ്മിത എന്നിവർ പങ്കെടുത്തു.

എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 17 ലക്ഷം കൊടുമുടി അമ്മാൾ - പ്രാണയിൽ പാത്ത് വേ ഉദ്ഘാടനം ചെയ്തു

  വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടിയിൽ നിർമ്മിച്ച അമ്മാൾ - പ്രാണയിൽ പാത്ത് വേ  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ്  കോൺക്രീറ്റ് ചെയ്ത് പാത്ത് വേ നിർമ്മിച്ചത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് വഴി യാത്രാ സൗകര്യത്തിന് വളരെയധികം പ്രയോജനപ്പെടുന്നതാണ് ഈ പാത്ത് വെ. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.സി.എ നൂർ, കെ.എം. അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ,  , ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ ,മെമ്പർ കെ. ഫസീല ടീച്ചർ,പി. അഹമ്മദ് കുട്ടി, ,പി.പി. ബാവ, ടി.പി. റഷീദ്, , പി.  പുരുഷോത്തമൻ ,ടി.പി ശിബിലി, പി.ഇ ജലീൽ മാസ്റ്റർ ,സി സിദ്ധീഖ് ,പി. കുഞ്ഞുമണി ഇ റഫീഖ് എന്ന മാനുട്ടി.എന്നിവർ പങ്കെടുത്തു  

കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഘട്ടങ്ങള്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കുത്തിവെയ്പ്പിനെക്കുറിച്ച് വിശദീകരിച്ചു.

  പൊന്നാനി:കൊവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട സമയത്തെത്തി  കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക സ്ഥലത്ത് വിശ്രമിച്ചു. വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കുത്തിവെയ്പ്പിനെക്കുറിച്ച് വിശദീകരിച്ചു. സംശയനിവാരണം വരുത്തി. രണ്ടാംഘട്ടത്തില്‍ രജിസ്‌ട്രേഷന്‍.  ആദ്യം ശരീരോഷ്മാവ് പരിശോധനയും കൈ ശുചീകരണവും. തുടര്‍ന്ന് എത്തിയ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് കുത്തിവെയ്പ്പ് മുറിയിലേക്ക്. അവിടെ ശീതീകരിച്ച സംവിധാനത്തില്‍ സൂക്ഷിച്ച വാക്‌സിന്‍ സിറിഞ്ചില്‍ നിറച്ച് കുത്തിവെയ്പ്പ്.നാലാം ഘട്ടത്തില്‍ കോവിന്‍ എന്ന ആപ്പില്‍ വാക്‌സിന്‍ എടുത്തയാളുടെ വിശദാംശങ്ങള്‍ ചേര്‍ത്തു. ഇതിന് ശേഷം നിരീക്ഷണ മുറിയിലേക്ക്. അവിടെ അര മണിക്കൂര്‍ നിരീക്ഷണം. വാക്‌സിന്‍ എടുത്ത ശേഷം എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് അറിയാനാണിത്. അസ്വസ്ഥതയൊന്നുമില്ലെങ്കില്‍ അര മണിക്കൂറിന് ശേഷം മടക്കം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ചികിത്സ സംവിധാനമുള്ള പ്രത്യേക മുറിയിലേക്ക്. അവിടെ രക്തസമ്മര്

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി ആവശ്യപ്പെട്ടത് 109 കോടി ലഭിച്ചത് 1 കോടി 80 ലക്ഷം

  20  പ്രവൃത്തികൾ ബജറ്റിൽ ഉൾപ്പെടുത്തി കോട്ടക്കൽ: 2020- 2021 സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച കോട്ടക്കൽ നിയോജക  മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമർപ്പിച്ചത് 109 കോടിയുടെ പ്രൊപ്പോസൽ. എന്നാൽ ലഭിച്ചത് 1.80കോടിയുടെ പദ്ധതികൾക്കുള്ള അംഗീകാരം. ബജറ്റിൽ വകയിരുത്തിയത്  പ്രവൃത്തികൾക്ക്ആവശ്യപ്പെട്ട സംഖ്യയുടെ ഇരുപത് ശതമാനമായ 1.80 കോടിയുടെ അംഗീകാരം.   എം.എൽ.എ പദ്ധതിക്കായി നിർദ്ദേശിച്ച സംഖ്യ,2020- 2021 വർഷത്തേക്ക് അനുവദിച്ച സംഖ്യ എന്നീ ക്രമത്തിൽ. വളാഞ്ചേരി  ഫയര് സ്റ്റേഷൻ 80 ലക്ഷം, കോട്ടൂർ ഇന്ത്യനൂർ റോഡ് 1 കോടി, പി.എച്ച്.സി. മുക്കിലപീടിക റോഡില്   കി.മി.0/000 മുതല് 7/770 വരെ ഉപരിതലം  ബി.എം. & ബി.സി. ഉപയോഗിച്ച്  അഭിവൃദ്ധിപ്പെടുത്തൽ, പുത്തൂര്-ചെനക്കല് ബൈപ്പാസ് മൂന്നാം ഘട്ട പൂര്ത്തീകരണം (നിലവില് ഭരണാനുമതി  ലഭിച്ചിട്ടുള്ളതും തുടരേണ്ടതുമായ പ്രവൃത്തി), പാറമ്മല് - പറിങ്കിമൂച്ചിക്കല് കി.മി.  1/500 മുതല് 3/325  വരെ  ഉപരിതലം  ബി.എം. & ബി.സി. ഉപയോഗിച്ച്  അഭിവൃദ്ധിപ്പെടുത്തല്  ,വെട്ടിച്ചിറ-ചേലക്കുത്ത്-രണ്ടത്താണി റോഡ് ബി.എം. & ബി.സി ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തൽ, കുറ്റിപ

വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഹഖ് മുഹമ്മദിന്‍റെ ഭാര്യ നജില ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

  തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഹഖ് മുഹമ്മദിന്‍റെ ഭാര്യ നജില ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 30 നായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജും ഹഖ് മുഹമ്മദും വേട്ടേറ്റ് മരിച്ചത്. ഈ സമയം നജില ഗര്‍ഭിണിയായിരുന്നു. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് റഹീമിന്‍റെ കുറിപ്പ്. പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥമാക്കിയ കോൺഗ്രസ്സ് ക്രൂരത എന്നാണ് പോസ്റ്റില്‍ എ.എ റഹീം കുറിച്ചത്. ഹഖിന്‍റെ കുഞ്ഞ് കേരളത്തിലെ ഓരോ ഡി.വൈ..എഫ്.ഐ പ്രവര്‍ത്തകന്‍റെയും മകനായി ജീവിക്കുമെന്നും കുഞ്ഞുങ്ങളുടെ പഠന സഹായത്തിനായി എല്ലാ വിധ സഹായവും ഡി.വൈ.എഫ്.ഐ നല്‍കുമെന്നും കുറിപ്പിലുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ''പ്രിയപ്പെട്ടവരേ, ധീര രക്തസാക്ഷി ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ഒരു ആൺകുഞ്ഞിന് ജന്മം നൽകി.ഇരുവരും സുഖമായിരിക്കുന്നു. കോൺഗ്രസ്സ് ക്രിമിനലുകൾ ഹഖിനെയും മിഥിലാജിനെയും ക്രൂരമായി കൊലപ്പെടുത്തിയ ഉത്രാട രാത്രി ഈ നാട് മറക്കില്ല. ഓണക്കവിത ------------

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. പൂനൈ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു

  ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിരാമം… രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. പൂനൈ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് കോവി ഷീല്‍ഡ് വാക്‌സിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പൂനൈ വിമാനതാവളത്തിലേക്ക് എത്തിച്ചത്. പൂനൈയില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ഇന്നുമാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പൂനൈ സിറം ഇന്‍സ്റ്റിറ്റിയൂട്ടുമായി കേന്ദ്രസര്‍ക്കാരുണ്ടാക്കിയ കരാര്‍ പ്രകാരം ഒരുവാക്‌സിന് 210രൂപയാണ്. 1.1കോടി ഡോസ് വാക്‌സിന്‍ നല്‍കാനാണ് കരാര്‍. പ്രധാന നഗരങ്ങളായ ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ എന്നിവിടങ്ങളിലാണ് ആദ്യം വാക്‌സിനെത്തുക. ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 30കോടി പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും.

കുഞ്ഞിനെ ഇയര്‍ഫോണ്‍ കഴുത്തില്‍ കുരുക്കി കൊന്നു,മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു; മാതാവ് പിടിയില്‍

  കാസർകോട്: ബദിയഡുക്കയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. ബദിയഡുക്ക ചെടേക്കാൽ സ്വദേശി ഷാഹിനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുക്കിയാണ് ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഡിസംബർ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. രക്തസ്രാവമുണ്ടായതിനെതുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യ കുഞ്ഞ് ജനിച്ച് അധികംവൈകാതെ രണ്ടാമത്തെ കുഞ്ഞുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയാണെന്ന വിവരം ഭർത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. ഡിസംബർ 15-ന് കുഞ്ഞിനെ പ്രസവിച്ചയുടൻ കൊലപ്പെടുത്തിയെന്നും യുവതി പോലീസിന് മൊഴി നൽകി. ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതിനാൽ ശ്വാസംമുട്ടിയാണ് ശിശു മരിച്ചതെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൃതദേഹപരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഇയർഫോണിന്റെ

നിര്യതയായി

വളാഞ്ചേരി :കൂരിപറമ്പിൽ മേലേതിൽ പരേതനായ മൊയ്‌ദീൻ കുട്ടി ഹാജിയുടെ ഭാര്യ അലീമ ഹജ്ജുമ്മ (80) നിര്യാതയായി മക്കൾ :മുഹമ്മദ് കുട്ടി, ഹമീദ്, ഹാജറ, റസാക്ക്, റസിയ,സിദ്ധീഖ്, മരുമക്കൾ: MTഅബൂബക്കർ ഹാജി ആതവനാട്, സൈതലവി ഹാജി പുലാമന്തോൾ,റംല, സുലൈഖ, ഷാഹിന (വളാഞ്ചേരി നഗരസഭാ കൗൺസിലർ) ഉമ്മുകുൽസു ഖബറടക്കം കാലത്ത് 9 മണിക്ക് കാട്ടിപ്പരുത്തി ഖബർസ്ഥാനിൽ നടക്കും

പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചനിലയില്‍.

  കോഴിക്കോട്: പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചനിലയില്‍. കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയയെ(59)ആണ് കോഴിക്കോട് സബ്ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ജയിലിലെ സെല്ലുകളില്‍ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് സംഭവം കണ്ടത്. ഉടന്‍ മെഡി: കോളജ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പന്തീരാങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ ബീരാന്‍കോയയെ ഇന്നലെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാളയാര്‍ പീഡന കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രതികളെ വെറുതെവിട്ട കീഴ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

  കോഴിക്കോട്: വാളയാര്‍ പീഡന കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രതികളെ വെറുതെവിട്ട കീഴ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി റദ്ദാക്കിയത്. പുനര്‍വിചാരണവും തുടരന്വേഷണവും ആവശ്യമുന്നയിച്ച് കുട്ടികളുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകളുണ്ടായി എന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രതികള്‍ക്കെതിരായ മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി പരിഗണിച്ചിരുന്നല്ല. സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത ഒരുപ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയമധു, കുട്ടി മധു, ഷിബു, പ്രദീപ്കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ കേസ് നടക്കുന്നതിനിടെ പ്രദീപ്കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു

സമൂഹ്യക്ഷേമ പെൻഷൻ അപാകതക്കെതിരെ നിവേദനം നൽകി

  വളാഞ്ചേരി:സമുഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈതാങ്ങ് എന്ന നിലക്കാണ് സംസ്ഥാന സർക്കാർ സാമൂഹ്യക്ഷേമ പെൻഷനുകൾ അനുവദിക്കുന്നത് . എന്നാൽ സംസ്ഥാന സർക്കാർ സെപ്റ്റംബർ മാസത്തിൽ ഇറക്കിയ ഉത്തരവ് പ്രകാരം നിയമപരമായി വിവാഹമോചനം നേടിയവരെ വിധവകളായി കണക്കാക്കാനാകില്ല ആയതിനാൽ അവർക്ക് വിധവാ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാവില്ല എന്ന തീരുമാനം നിലവിൽ അഗതി പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കും.  ഈ വിഭാഗത്തിൽപ്പെട്ട നിരാലംബരും നിരാശ്രയരുമായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിവാഹ മോചനം നേടിയ സ്ത്രീകളെ സംബദ്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ് . വിവാഹമോചനം നേടിയ സ്ത്രീകൾക്ക് ഈ നിബന്ധനകൾ ലഘൂകരിച്ച് തുടർന്നും അവർക്കും പെൻഷനുകൾ ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെംബറും കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയുമായ ശ്രീമതി ഫസീല ടീച്ചർ കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി . ഈ വിഷയത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ എത്രയും പെട്ടെന്ന

അവകാശം നഷ്ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു - ഇ.ടി മുഹമ്മദ് ബഷീര്‍ എം പി

  പുത്തനത്താണി: ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്ടപ്പെട്ടെന്ന് പറയുന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി.  എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് പുത്തനത്താണിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശന്ന് കരയുന്ന കുട്ടിയുടെ അവകാശം പോലും സമുദായത്തിന് നിഷേധിക്കപ്പെടുന്നു. അവകാശങ്ങള്‍ ചെറുതോതിലെങ്കിലും നടപ്പാകാനിരിക്കുന്ന കേരളത്തില്‍ പോലും ഈ അവസ്ഥയാണ്. സമുദായത്തിനോ സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അനുകൂലമായി വല്ല കാര്യവുമുണ്ടായാല്‍ മുസ്‌ലിംകള്‍ എല്ലാം വാരിക്കൂട്ടുന്നുവെന്നാണ് ആരോപണങ്ങളുയരുന്നു. പല ടെലിവിഷന്‍ ചര്‍ച്ചകളും കണ്ടാല്‍ നാളെ കേരളം മുസ്‌ലിം രാജ്യമാകുമെന്ന തരത്തിലാണ്. സ്‌കോളര്‍ഷിപ്പുകളടക്കമുള്ള ആനൂകുല്യങ്ങള്‍ എല്ലാം മുസ്‌ലിംകള്‍ കൊണ്ടുപോകുന്നുവെന്ന വ്യാജപ്രചരണം നടത്തുകയാണ് പലരും. എന്നാല്‍ അവര്‍ക്ക് സ്‌കോളര്‍ഷിപ്പുള്ളത് പോലെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമുണ്ട്. അവ നിയമപ്രകാരമല്ലാതെ ആര്‍ക്കും കൈപറ്