കാടാമ്പുഴ:കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷന് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
വൈദ്യുതി (സി) വകുപ്പ് G O (Rt)No 1 / 2021 പ്രകാരമാണ് 19.80 കോടി രൂപയുടെ ഭരണാനുമതിയായത്. 3 കോടി ഭൂമി ഏറ്റെടുക്കലിനായും ഈ തുകയിൽ അനുവദിച്ചിട്ടുണ്ട്.
അതോടൊപ്പം സർക്കാർ ഉത്തരവ് സർക്കാർ ഉത്തരവ് 85/20 21 പ്രകാരം മേൽമുറി വില്ലേജിലെ 116. 9 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
Comments
Post a Comment