Skip to main content

Posts

Showing posts from January, 2019

ഓൺ ലൈൻ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പുറത്തിറക്കി

വളാഞ്ചേരി :എം.എസ് എഫ് വടക്കുംമുറി യൂണിറ്റ് കമ്മിറ്റി പൾസ് എന്ന നാമത്തിൽ തയ്യാറാക്കിയ ഓൺലൈൻ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ പ്രകാശനം ചെയ്തു സുലൈമാൻ വാഫി അധ്യക്ഷത വഹിച്ചു . രക്തം നൽകാൻ സന്നദ്ധരായവർക്ക് രജിസ്റ്റർ ചെയ്യാനും. ആവശ്യം വരുന്നവർക്ക് ഗ്രൂപ്പ് നോക്കി വേഗത്തിൽ ദാതാവുമായി ബന്ധപ്പെടാനുമുള്ള രീതിയിൽ എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്ലിക്കേഷൻ നിർമിച്ചിട്ടിള്ളത്. പ്ലേസ്റ്റോറിൽ ആപ്ലിക്കേഷൻ ലഭിക്കുന്നതിന് വേണ്ടി https://play.google.com/store/apps/details?id=com.hudutech.blooddonorsapp&hl=en എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് അഷ്റഫ് അമ്പലത്തിങ്ങൽ ,CK നാസർ, റിയാസ് പുൽപറ്റ, അഡ്വ: പി.പി ഹമീദ് സി.എം റിയാസ്, മുഹ്സിൻ വടക്കുംമുറി, ഒ.പി റഹൂഫ്, സാലിഹ് കെ.പി.എസ്, ഫായിസ് പാറമ്മൽ, ഷിയാഹുൽ ഹഖ്തുടങ്ങിയവർ സംബന്ധിച്ചു

താമരശേരിയില്‍ ഡിവൈഎഫ്ഐ ഓഫീസ് കത്തിച്ചു

കോഴിക്കോട്: താമരശേരി കയ്യേലിക്കലിൽ ഡി വൈ എഫ് ഐ ഓഫീസ് കത്തിച്ചു. പുലർച്ചെയായിരുന്നു സംഭവം. കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നിർമ്മിച്ച താൽകാലിക ഓഫീസാണ് കത്തിച്ചത്.  പുലർച്ചെ 2 മണിയോട് കൂടിയായിരുന്നു സംഭവം, പരിസര വാസികൾ തീയണച്ചു.താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. ഏറെ നാൾ മുമ്പ് പ്രദേശത്ത് സി പി എം-ബി ജെ പി സംഘർഷം ഉണ്ടായിരുന്നു.

ഇരിമ്പിളിയം ഗവ. വെൽഫെയർ എൽ.പി.സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഇരിമ്പിളിയം പഞ്ചായത്തിലെ  ഗവ. വെൽഫെയർ എൽ .പി സ്കൂളിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഇരിമ്പിളിയം:ഇരിമ്പിളിയം പഞ്ചായത്തിലെ  ഗവ. വെൽഫെയർ എൽ .പി സ്കൂളിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ. റഫീഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ, പഞ്ചായത്ത് മെമ്പർമാരായ എൻ. മുഹമ്മദ്, വി.ടി. അമീർ , കുറ്റിപ്പുറം എ.ഇ.ഒ കെ.ടി. കൃഷ്ണദാസ്, ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ, കെ. മാനുപ്പ മാസ്റ്റർ, കെ.ടി. മൊയ്തു മാസ്റ്റർ, മുഹമ്മദ് റഫീഖ് എം.ടി.ജർഷാന എൻ, നിസാമുദ്ദീൻ ടി, ഇബ്രാഹീം. പി. എന്നിവർ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മത്സര വിജയി കെ.മനു മാധവിന് എം.എൽ.എ ഉപഹാരം നൽകി

ഭാവി സമൂഹത്തിന്സുരക്ഷിതമായ വഴിയൊരുക്കേണ്ടത് മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ

കുറ്റിപ്പുറം:ഭാവി സമൂഹത്തിന്സുരക്ഷിതമായ വഴിയൊരുക്കേണ്ടത് മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയായിരിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച ഭൗതിക സൗകര്യങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുറ്റിപ്പുറം പഞ്ചായത്തിലെ  മാണിയങ്കാട് ഗവ. സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി ഷമീല ടീച്ചർ അധ്യക്ഷത വഹിച്ചു.കുറ്റിപ്പുറംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി മാഗസിൻ പ്രകാശനം ചെയ്തു.,   ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം സുഹ്റ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി.സിദ്ദീഖ്,വാർഡ് മെമ്പർ കെ.പി.വിനോദ്, വസീമ വേളേരി, കുറ്റിപ്പുറം എ.ഇ.ഒ കെ.ടി. കൃഷ്ണദാസ് ,  ലുഖ്മാൻ തങ്ങൾ, വി.രാജലക്ഷ്മി, നാരായണൻ നമ്പൂതിരി എ.പി, വി.ടി.മൊയ്തീൻ, ഹംസ.പി.പി, വേലായുധൻ നായർ,ഹെഡ്മിസ്ട്രസ്സ് പി.തങ്കമ്മാൾ, പി.ടി.എ പ്രസിഡന്റ് പ്രേമൻ കെ.പി, സ്റ്റാഫ് സെക്രട്ടറി സജി ജേക്കബ്

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ 'ജനപക്ഷം' ക്യാമ്പ് ശ്രദ്ധേയമാകുന്നു.

വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് പരാതി ബോധിപ്പിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നടത്തുന്ന ' ജനപക്ഷം' ക്യാമ്പ് ശ്രദ്ധേയമാകുന്നു. ജനങ്ങളെ മുൻകൂട്ടി അറിയിച്ചാണ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ വളാഞ്ചേരിയിലെ എം.എൽ.എയുടെ  ക്യാമ്പ് ഓഫീസിൽ  ക്യാമ്പ് നടത്തുന്നത്. മിക്കവാറും ചൊവ്വാഴ്ചകളിൽ ഇത്തരത്തിൽ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.     കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ജനപക്ഷം'ക്യാമ്പിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ വിവിധ ആവശ്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി എം.എൽ.എയുടെ മുമ്പിലെത്തി. പൊതുജനങ്ങളുടെ ആവശ്യങ്ങൾ  കേൾക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ സമയം കണ്ടെത്തിയാണ് എം.എൽ.എ ക്യാമ്പ് ചെയ്യുന്നത്. പരാതികളും പരിഭവങ്ങളും എം.എൽ.എയോട്  നേരിട്ട് പറയാൻ അവസരമുണ്ടായത് ജനങ്ങൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. പാലിയേറ്റീവ് 'ദിനമായ ഇന്നലെ വളാഞ്ചേരി പെയിൻ ആന്റ്പാലിയേറ്റീവിലെ എസ്.ഐ.പി ( സ്റ്റുഡന്റ്സ് ഇനിയേഷിയേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ) വളണ്ടിയർമാരും പ്രവർത്തനങ്ങളുടെ ഭാഗമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ക്യാമ്പ് ഓഫീസിലെത്തി.

ശുദ്ധമെങ്കിൽ ആർത്തവരക്തം എകെജി സെന്ററിൽ വിതരണം ചെയ്യൂ: പരിഹസിച്ച് വനിതാലീഗ് നേതാവ്: ഷാഹിനാ നിയാസി

സ്ത്രീസമത്വം മുദ്രാവാക്യമാക്കി സംഘടിപ്പിച്ച 'ആര്‍പ്പോ ആർത്തവം' പരിപാടിയെ വിമർശിച്ചും പരിഹസിച്ചും വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി. തെരുവിൽ ചുംബനസമരം നടത്തി കേരളത്തിലെ സ്ത്രീകളെ അപഹസിച്ച 'സഖാവിന്' കൂത്താടാനുള്ള മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവമെന്ന് ഷാഹിന പറയുന്നു. തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുന്നതിന് പിന്നിൽ എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം എന്ന ഉദ്ദേശ്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാമെന്നും എകെജി സെന്ററിൽ വിതരണത്തിന് വെക്കാമെന്നും ഷാഹിന ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു. കുറിപ്പിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട് കുറിപ്പിന്റെ പൂർണ്ണരൂപം: തെരുവിൽ ചുംബന സമരമൊരുക്കിയും, 80 K പെണ്ണുടലിന് വിലയിട്ട് FBയിൽ പോസ്റ്റിട്ടും, മാറ് തുറന്ന് ന്യൂഡിറ്റി പ്രദർശിപ്പിച്ചും കേരളത്തിലെ സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാൻ മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവം. തറവാട്ടിൽ പിറന്ന സ്ത്ര

ടി പി വധക്കേസ് പ്രതികളെ മാതൃകയാക്കി മറ്റൊരു കൊലക്കേസ് പ്രതിയും! മൂന്ന് കൊലക്കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം പ്രവര്‍ത്തകന്‍ വിവാഹിതനായി; 40കാരനായ വടക്കുമ്ബാട്ടെ ശ്രീജിത്ത് ഒരു മാസത്തെ പരോളില്‍ ഇറങ്ങി കല്യാണം കഴിച്ചത് സിപിഎം പ്രാദേശിക നേതാവിന്റെ 20 വയസുകാരിയായ മകളെ; അതീവ രഹസ്യമായി നടന്ന വിവാഹത്തിന് അവസരം ഒരുക്കിയതും സഖാക്കളെന്ന് ആരോപണം

കണ്ണൂര്‍: രാഷ്ട്രീയ കൊലയാളികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന് പ്രത്യേക കഴിവാണെന്ന ആരോപണം ശരിവെക്കുന്ന വിധത്തിലാണ് അടുത്തകാലത്തായി നടക്കുന്ന സംഭവങ്ങളെല്ലാം. ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കൊലയാളി സംഘത്തില്‍ പെട്ടവര്‍ക്ക് വിവാഹം കഴിക്കാന്‍ അവസരം ഒരുക്കി നല്‍കിയതും മറ്റുചില കേസിലെ പ്രതികള്‍ക്ക് ഭാവി വധുവുമായി സല്ലപിക്കാന്‍ ജയിലില്‍ അവസരം ഒരുക്കിയതും ഭരണപ്പാര്‍ട്ടിക്കാരായിരുന്നു. കിര്‍മാണി മനോജും ഷാഫിയും ജയില്‍ശിക്ഷ അനുഭവിക്കുമ്ബോൾ തന്നെയാണ് ആര്‍ഭാഢപൂര്‍വ്വം വിവാഹിതരായത്. വിവാഹത്തിന് ശേഷം ചട്ടം ലംഘിച്ച്‌ ഇവര്‍ക്ക് ഇടയ്ക്കിടെ പരോളും നല്‍കി. ഇപ്പോഴിതാ മൂന്ന് കൊലപാതക കേസുകളില്‍ പ്രതികളായ വ്യക്തിക്കും പരോള്‍ നല്‍കി വിവാഹം കഴിക്കാന്‍ അവസരം ഒരുക്കി നല്‍കിയിരിക്കുന്നു. മൂന്ന് കൊലക്കേസുകളിലെ പ്രതിയും സിപിഎം. പ്രവര്‍ത്തകനുമായിരുന്ന വടക്കുമ്ബാട്ടെ കെ. കെ. ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജത്താണ് വിവാഹിതനായത്. അയല്‍ ദേശത്തെ സിപിഎം. പ്രാദേശിക നേതാവിന്റെ മകളാണ് ശ്രീജിത്തിന്റെ വധു. അതുകൊണ്ട് തന്നെ സിപിഎം തന്നെയാണ് ശ്രീജിത്തിന് വിവാഹ കഴിക്കാന്‍ അവസരം ഒരുക്കി നല്‍കിയതെന്

എടയൂർ ഗ്രാമപഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിട ഉദ്ഘാടനം മെഗാ മെഡിക്കൽ ക്യാമ്പും 2019 ജനു 12 ന് ശനിയാഴ്ച

വളാഞ്ചേരി:എടയൂർ ഗ്രാമപഞ്ചായത്തിലെ അത്തിപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ഗവ ഹോമിയോ ഡിസ്പെൻസറിക്ക് ET മുഹമ്മദ് ബഷീർ MP യുടെ 2016-2017 വർഷത്തെ 27 ലക്ഷം രുപ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് എല്ലാ വിധ സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2019 ജനുവരി 12ന് ശനിയാഴ്ച വൈകു 3 മണിക്ക് ET മുഹമ്മദ് ബഷീർ MP നിർവ്വഹിക്കും  പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ MLA അദ്ധ്യക്ഷത വഹിക്കും ,Pv അബദുൽ വഹാബ് Mp മുഖ്യാഥിതിയും , എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി,  ജില്ലാ പഞ്ചായത്ത് മെമ്പർ റഫീക്ക തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക സാംസ്ക്കാരിക രാഷ്ടീയ സേവന രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും ഉദ്ഘാടനത്തോടനുബന്ധിച്ച് 12 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ മലപ്പുറം ജില്ല ഹോമിയോപ്പതി വകുപ്പിന്റേയും എടയൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പ്രമുഖ ഡോക്ടർമാർ പങ്കെടുക്കുന്ന ഹോമിയോപതി സ്പെഷ്യൽ ക്ലിനിക്കുകളുടെ മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തപ്പെടുന്നു  ക്യാമ്പിന്റെ ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ