Skip to main content

ഭാവി സമൂഹത്തിന്സുരക്ഷിതമായ വഴിയൊരുക്കേണ്ടത് മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ



കുറ്റിപ്പുറം:ഭാവി സമൂഹത്തിന്സുരക്ഷിതമായ

വഴിയൊരുക്കേണ്ടത് മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയായിരിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച ഭൗതിക സൗകര്യങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച
കുറ്റിപ്പുറം പഞ്ചായത്തിലെ  മാണിയങ്കാട് ഗവ. സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി ഷമീല ടീച്ചർ അധ്യക്ഷത വഹിച്ചു.കുറ്റിപ്പുറംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ആതവനാട് മുഹമ്മദ് കുട്ടി മാഗസിൻ പ്രകാശനം ചെയ്തു.,

  ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം
സുഹ്റ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
കെ.ടി.സിദ്ദീഖ്,വാർഡ് മെമ്പർ കെ.പി.വിനോദ്, വസീമ വേളേരി, കുറ്റിപ്പുറം എ.ഇ.ഒ കെ.ടി. കൃഷ്ണദാസ് ,  ലുഖ്മാൻ തങ്ങൾ, വി.രാജലക്ഷ്മി, നാരായണൻ നമ്പൂതിരി എ.പി, വി.ടി.മൊയ്തീൻ, ഹംസ.പി.പി, വേലായുധൻ നായർ,ഹെഡ്മിസ്ട്രസ്സ് പി.തങ്കമ്മാൾ, പി.ടി.എ പ്രസിഡന്റ്
പ്രേമൻ കെ.പി, സ്റ്റാഫ് സെക്രട്ടറി സജി ജേക്കബ് എന്നിവർ പ്രസംഗിച്ചു.


Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

ശുദ്ധമെങ്കിൽ ആർത്തവരക്തം എകെജി സെന്ററിൽ വിതരണം ചെയ്യൂ: പരിഹസിച്ച് വനിതാലീഗ് നേതാവ്: ഷാഹിനാ നിയാസി

സ്ത്രീസമത്വം മുദ്രാവാക്യമാക്കി സംഘടിപ്പിച്ച 'ആര്‍പ്പോ ആർത്തവം' പരിപാടിയെ വിമർശിച്ചും പരിഹസിച്ചും വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി. തെരുവിൽ ചുംബനസമരം നടത്തി കേരളത്തിലെ സ്ത്രീകളെ അപഹസിച്ച 'സഖാവിന്' കൂത്താടാനുള്ള മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവമെന്ന് ഷാഹിന പറയുന്നു. തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുന്നതിന് പിന്നിൽ എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം എന്ന ഉദ്ദേശ്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാമെന്നും എകെജി സെന്ററിൽ വിതരണത്തിന് വെക്കാമെന്നും ഷാഹിന ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു. കുറിപ്പിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട് കുറിപ്പിന്റെ പൂർണ്ണരൂപം: തെരുവിൽ ചുംബന സമരമൊരുക്കിയും, 80 K പെണ്ണുടലിന് വിലയിട്ട് FBയിൽ പോസ്റ്റിട്ടും, മാറ് തുറന്ന് ന്യൂഡിറ്റി പ്രദർശിപ്പിച്ചും കേരളത്തിലെ സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാൻ മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവം. തറവാട്ടിൽ പിറന്ന സ്ത്ര...