Skip to main content

ശുദ്ധമെങ്കിൽ ആർത്തവരക്തം എകെജി സെന്ററിൽ വിതരണം ചെയ്യൂ: പരിഹസിച്ച് വനിതാലീഗ് നേതാവ്: ഷാഹിനാ നിയാസി

സ്ത്രീസമത്വം മുദ്രാവാക്യമാക്കി സംഘടിപ്പിച്ച 'ആര്‍പ്പോ ആർത്തവം' പരിപാടിയെ വിമർശിച്ചും പരിഹസിച്ചും വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി. തെരുവിൽ ചുംബനസമരം നടത്തി കേരളത്തിലെ സ്ത്രീകളെ അപഹസിച്ച 'സഖാവിന്' കൂത്താടാനുള്ള മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവമെന്ന് ഷാഹിന പറയുന്നു.

തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുന്നതിന് പിന്നിൽ എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം എന്ന ഉദ്ദേശ്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാമെന്നും എകെജി സെന്ററിൽ വിതരണത്തിന് വെക്കാമെന്നും ഷാഹിന ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു. കുറിപ്പിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്

കുറിപ്പിന്റെ പൂർണ്ണരൂപം:

തെരുവിൽ ചുംബന സമരമൊരുക്കിയും, 80 K പെണ്ണുടലിന് വിലയിട്ട് FBയിൽ പോസ്റ്റിട്ടും, മാറ് തുറന്ന് ന്യൂഡിറ്റി പ്രദർശിപ്പിച്ചും കേരളത്തിലെ സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാൻ മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവം. തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസ പാത്രമാക്കി അവതരിപ്പിക്കുന്ന ഇവരുടെ ഉദ്ദേശം മറ്റൊന്നുമല്ല. എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം.

മുസ്ലിം സ്ത്രീ അടച്ചു വെക്കേണ്ട ശരീരഭാഗത്തെ മത വേദിയിൽ മുന്നറിയിപ്പ് നൽകിയതിന്റെ പേരിൽ പ്രഫസർ ജൗഹറിനെ ക്രൂശിച്ച സഖാക്കൾ, അവരുടെ സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മറച്ചു വെക്കാൻ ജാഗ്രത കാണിക്കുന്ന അവരുടെ സ്വകാര്യ തയെ പരിഹസിക്കുന്ന പ്രതീകമാണ് ഈ കവാടം.

സ്ത്രീയുടെ ആർത്തവം, പുരുഷന്റെ ഇന്ദ്രിയം, മനുഷ്യന്റെ മലം, മൂത്രം... ഇവയോടെല്ലാം ഓരോ മതത്തിനും അതിന്റേതായ ശുദ്ധി അശുദ്ധി കൽപ്പന വിചാരങ്ങളുണ്ട്.

ഹൈന്ദവ ദേവാലയങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ കടക്കാൻ പാടില്ലെന്നത് അവരുടെ വിശ്വാസമെങ്കിൽ, ലൈംഗിക ബന്ധത്തിലേർപ്പെട്ട പുരുഷൻ ദേഹ ശുദ്ധി വരുത്തുന്നത് വരെ മസ്ജിദിൽ കയറുന്നതും ആരാധന അർപ്പിക്കുന്നതും ഇസ്‌ലാമും വിലക്കുന്നുണ്ട്. അതൊക്കെ അതാത് മതങ്ങളുടെ പാഠമാണ്. അത് പ്രചരിപ്പിക്കാൻ ഭരണഘടന സ്വാതന്ത്ര്യം വക വെച്ച് നൽകിയിട്ടുമുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ,ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാം, പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ വീട്ടിൽ ആർത്തവ കാലത്ത് ഓരോ കന്നാസ് വെച്ച് ആർത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററിൽ വിതരണത്തിന് വെക്കാം. അതൊക്കെ സഖാക്കളുടെ ഇഷ്ടം, സ്വാതന്ത്ര്യം.എന്നാൽ അതിന്റെ പേരിൽ നാട്ടിൽ ജീവിക്കുന്ന സ്ത്രീകളുടെ മാനത്തെയും ശരീര പരിശുദ്ധിയേയും അവർ പരിവാനമായി കാണുന്ന ഭാഗങ്ങളെയും പൊതുവായി പ്രദർശിപ്പിക്കുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

നിങ്ങൾക്ക് അങ്ങനെ പ്രദർശിപ്പിച്ചേ തീരൂവെങ്കിൽ പൊതുവായ പ്രതീക ചിത്രമല്ല പരിഗണിക്കേണ്ടത്. സിസി കമ്മറ്റി വനിതാ സഖാക്കൾ മുതൽ വി.എസ് അച്യുതാന്ദനും പിണറായിയും അടക്കമുള്ളവരുടെ പ്രോപർ പ്രൈവറ്റ് പ്രോപ്പർട്ടിയാണ് പ്രദർശിപ്പിക്കേണ്ടത്. ഈ കാണുന്ന യോനീ കവാടത്തിലൂടെ കേരള മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ആനയിച്ചു കൊണ്ട്വരാനായിരുന്നു സഖാക്കളുടെ പ്ലാൻ. എന്നാൽ ഈ കവാട ചിത്രം കണ്ടപ്പോൾ പിണറായിക്ക് നാട്ടിൻ പുറങ്ങളിൽ പലപ്പോഴും കേൾക്കുന്ന-'ഇജൊന്ന് *^&$$%^# ൽ ക്ക് നടന്നാ...' എന്ന ഡയലോഗ് ഓർമ്മ വന്നതോ അതോ പെണ്ണുളുപ്പ് അൽപമുണ്ടാകാൻ സാധ്യതയുള്ള ഭാര്യ കമല വിജയൻ കണ്ണുരുട്ടിയത് കൊണ്ടോ മുഖ്യമന്ത്രി ^&$$%^# ൽ ക്ക് നടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

നാണം കെട്ട പരിഷകളെ, ഇരുണ്ടയുഗത്തെ പോലും നാണിപ്പിക്കുന്ന ഒരു വർഗ്ഗം ലോകത്ത് 21-ന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് നിങ്ങൾ സഖാക്കൾ മാത്രമായിരിക്കും.ഇങ്ങനെ പോയാൽ മിക്കവാറും സഖാക്കൾ അടുത്ത തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസത്തെ പൊളിച്ചു കയ്യിൽ കൊടുക്കും....



ഓരോരോ പുരോഗമനങ്ങളേയ്..!





https://www.facebook.com/376026969397529/posts/776143886052500/

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...