ആദിവാസികളെ അപമാനിച്ച സംഭവം:വി.അബ്ദുറഹിമാന്‍ എം.എല്‍.എക്കെെതിരിൽ നടപടിക്ക് കേന്ദ്ര പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു നല്‍കിയ പരാതിയിലാണ് നടപടി.
തിരൂര്‍:ആദിവാസികളെ അപമാനിച്ച കേസില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുപ്പത് ദിവസത്തിനകം കേസില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു ദേശീയ ട്രൈബല്‍ കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. സി.മമ്മൂട്ടി എം.എല്‍.എയെ വിമര്‍ശിക്കുന്നതിന് വേണ്ടി 'ഞങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ ജനിച്ചവരല്ല, തിരൂരില്‍ ജനിച്ചു വളര്‍ന്നവരാണ്'എന്ന പരാമര്‍ശമാണ് തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എനടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. ആദിവാസി സമൂഹത്തെ അപമാനിച്ച എം.എല്‍.എ രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്കാണ് ഉത്തരവ് നല്‍കിയത്. വി.അബ്ദുറഹിമാന്‍ എം.എല്‍.എക്കെതിരെ എത്രയും വേഗം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ വാ''ര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം രാഷ്ട്രീയ പ്രേരിതമായി നീട്ടികൊണ്ടു പോയാല്‍ തുടര്‍ന്നുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ.ഫൈസല്‍ ബാബു, തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.റിയാസ്, ട്രഷറര്‍ സലാം ആതവനാട്, മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി അന്‍വര്‍ പാറയില്‍ എന്നിവര്‍ സംബന്ധിച്ചു
Comments
Post a Comment