Skip to main content

Posts

Showing posts from October, 2020

ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണം: ഡോ. സൈനുൽ ആബിദീൻ പുത്തനഴിയുടെ ഇടപെടൽ ഫലം കണ്ടു

  എന്ത് നടപടി കൈകൊണ്ടെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിയോട്  ദേശീയ വനിതാ കമ്മീഷൻ ന്യൂഡൽഹി/മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ്റെ ഇടപെടൽ. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എൻ.രാജൻ കോബ്രഗേഡ് ഐ.എ.എസിന് കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയെ തുടർന്നാണ് നടപടി.            ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തിൽ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ  അറിയ്ക്കക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് യുവതിക്ക് ചികിത്സ നിഷേധിച്ചതായി കമ്മീഷൻ്റെ പരിശോധനയിൽ കണ്ടെത്തിയതായി കത്തിൽ പറയുന്നു. മാധ്യമ പ്രവർത്തകനും കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയുമായ എൻ.സി മുഹമ്മദ് ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്. സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു മാസമായെ

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു

  വളാഞ്ചേരി : പുറമണ്ണൂരിൽ ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിക്ക്  നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലയിട്ടു.  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന് 54,31000  രൂപ (അമ്പത്തിനാല് ലക്ഷത്തി മുപ്പത്തൊന്നായിരം രൂപ ) യാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്.  ആയുഷ് വകുപ്പ് ഭാരതീയ ചികിത്സ സമ്പ്രദായം  വാർഷിക പദ്ധതി 2019- 20 ൽ ഉൾപ്പെടുത്തിയാണ് പുറമണ്ണൂരിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. .     ആയുർവ്വേദ ഡിസ്പെൻസറിക്ക്  ഫണ്ടനുവദിക്കുന്നതിന് സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിന് എം.എൽ.എ പ്രൊപ്പോസൽ നൽകുകയും ചോദ്യങ്ങളിലൂടെയും മറ്റും  ഉന്നയിച്ച് നിരന്തരമായി നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുo വാർഡ് മെമ്പറുമായ  വി .ടി . അമീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്സൺ

ഇരിമ്പിളിയം പഞ്ചായത്തിൽ മാതൃകാ അംഗനവാടി പദ്ധതിക്ക് തുടക്കമായി

  വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2019-20വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികളുടെ ബൗദ്ധിക സാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മാതൃക അംഗൻവാടി  പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വെണ്ടല്ലൂർ അംഗനവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല നൗഷാദ് നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റ ചെയർ മാൻ വി.ടി.അമീർ അധ്യക്ഷത വഹിച്ചു. അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.ഉമ്മു കുൽസു, മെമ്പർ മാരായ ഇബ്രാഹിം, അബ്ദു കുളമ്പിൽ  ആശാ വർക്കർ ബുഷ്‌റ  എന്നിവർ സംബസിച്ചു.

കേരളാ കോൺഗ്രസ്സ് ഇടത് മുന്നണിയിലേക്ക് നിലപാട് പ്രഖ്യാപിച്ച് ജോസ് കെ മാണി

  കോട്ടയം: കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നതെന്ന് ജോസ് കെ.മാണി. പാലാ ഉപതിരഞ്ഞെടുപ്പിൽ ചതിക്കപ്പെട്ടെന്ന് പറഞ്ഞ ജോസ്, പി.ജെ.ജോസഫ് തനിക്കെതിരെ കടുത്ത വ്യക്തിഹത്യയാണ് നടത്തിയതെന്നും ജോസ് കെ. മാണി ആരോപിച്ചു. കോട്ടയത്ത് മുന്നണിമാറ്റം പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മാണി സാറാണ് യു.ഡി.എഫിനെ കെട്ടിപ്പടുത്തത്. ആ പ്രസ്ഥാനത്തിൽ കേരള കോൺഗ്രസിന് തുടരാൻ അർഹതയില്ലെന്നാണ് യു.ഡി.എഫ്. കൺവീനർ എഴുതി വായിച്ചത്. അതുവഴി കഴിഞ്ഞ 38 വർഷക്കാലം യു.ഡി.എഫിനെ അതിന്റെ രൂപീകരണത്തിലും അതിന്റെ ഉയർച്ചയിലും താഴ്ചയിലും വിജയത്തിലും പരാജയത്തിലും ഒപ്പം നിന്ന മാണിസാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തെയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലായിൽ ഉപതിരഞ്ഞെടുപ്പിലുണ്ടായ ചതി, അതോടൊപ്പം എം.എൽ.എമാർ നിയമസഭക്ക് അകത്ത് നേരിടേണ്ടി വന്ന അപമാനവും അവഗണനയുമെല്ലാം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചപ്

പൂക്കാട്ടിരി ഉസ്മാൻപടി - വള്ളൂരാൻ ഹംസപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

  വളാഞ്ചേരി: എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി ഉസ്മാൻപടി - വള്ളൂരാൻ ഹംസപ്പടി റോഡ്പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തു എടയൂർ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2019 - 20 വർഷത്തെ നിയോജകമണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം അനുവദിച്ചാണ് പൂക്കാട്ടിരി ഉസ്മാൻപടി - വള്ളൂരാൻ ഹംസപ്പടി റോഡ് കോൺക്രീറ്റിംഗും സ്ലാബിലും പദ്ധതി നടത്തിയത്. അസീസ് കോടിയിൽ, പി. ഷെരീഫ് മാസ്റ്റർ, മൊയ്തുട്ടി തുരുമ്പത്ത്, ഹസ്സൻ കൊളമ്പൻ, ചെറിയാപ്പു, പി. മുഹമ്മദ്, എന്നിവർ പങ്കെടുത്തു

കോട്ടക്കൽ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ സമ്പൂർണ്ണ സ്മാർട്ട് ; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രഖ്യാപനം നടത്തി കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തെ സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം നടത്തി. കോട്ടക്കൽ രാജാസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന ചടങ്ങിലാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമ്പൂർണ്ണ സ്മാർട്ട് മണ്ഡലം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ നിന്നും ഫണ്ടനുവദിച്ച് മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകൾക്കും ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ് ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് ) നടപ്പിലാക്കുന്ന ഐ.ടി. പദ്ധതികളായ ഹൈടെക് സ്കൂൾ പദ്ധതി, ഹൈടെക് ലാബ് പദ്ധതി എന്നിവയും നടപ്പിലാക്കിയിരുന്നു.. എം.എൽ.എയുടെ ആസ്തി വികസന പദ്ധതി ,പ്രാദേശിക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള എല്ലാ ഗവൺമെന്റ് / എയ്ഡഡ് സ്കൂളുകൾക്കും ഐ.സി.ടി ഉപകരണങ്ങൾ നൽകുന്ന പദ്ധതി ഉടനെ പൂർത്തീകരിക്കും .എം .എൽ . എ ഫണ്ടുപയോഗിച്ച് ഗവൺമെന്റ് സ്കൂളുകൾക്ക് നൽകുന്ന ഐ.സി.ടി ഉപകരണ വിതരണം പൂർത്തീകരിച്ചിട്ടുണ്ട്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച്മണ്ഡലത്തിലെ മുനിസിപ്പൽ /പഞ്ചായത്ത് തലങ്ങളിലെ ഓരോ സ്കൂളുകളിൽ വീതം സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുമുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും എയ്ഡഡ് സ്കൂളുകൾക്കുള്ള ഉപകരണ വിതരണത്തിന്റെ ഭരണാനുമതിക്കായി കലക്ട്രേറ്റിൽ സമർപ്പിച്ചിരിക്കുകയാണ്. എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതി എന്നിവ പ്രകാരവും 1347 കമ്പ്യൂട്ടറുകൾ, 717പ്രൊജക്ടർ, 62 ഡെസ്ക്ടോപ്പ്, 360 മൗണ്ടിംഗ് ആക്സസറീസ്, 23 43 " ഇഞ്ച് ടെലിവിഷൻ, 23മൾട്ടി ഫംഗ്ഷൻ പ്രിന്റർ, 23ഡി.എസ്.എൽ.ആർ ക്യാമറ, 22 എച്ച്.ഡി. വെബ്കാം, 379 യു.എസ്.ബി സ്പീക്കർ ,671 സ്പീക്കർ , എന്നിവയാണ് ഇത് വരെ മണ്ഡലത്തിലെ സ്കൂളുകൾക്ക് നൽകിയിട്ടുള്ളത്. എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്നതാണ് 'ഹൈടെക് സ്കൂൾ പദ്ധതി'. മണ്ഡലത്തിൽ പദ്ധതി കഴിഞ്ഞ വർഷം തന്നെ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ലാബുകൾ സ്ഥാപിക്കുന്നതാണ് ഹൈടെക് ലാബ് പദ്ധതി. ഈ രണ്ട് പദ്ധതികളിലും ഓരോ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ആനുപാതികമായാണ് കൈറ്റ് ഐ.സി.ടി ഉപകരണങ്ങൾ നൽകിയിട്ടുള്ളത്. ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 24 ഹൈസ്കൂൾ, ഹയർ സെക്കന്ററി ,ടെക്നിക്കൽ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്കാണ് ഇത്ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുള്ളത്. 89 എൽ.പി. യു.പി. വിദ്യാലയങ്ങൾക്കാണ് ഹൈടെക് ലാബ് പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ വിതരണംചെയ്തിട്ടുള്ളത്. 28370 വിദ്യാർത്ഥികൾക്കാണ് ഹൈടെക് ലാബ് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് മോഹൻകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ സാജിദ് മങ്ങാട്ടിൽ, എ.ഇ.ഒ പ്രദീപ്കുമാർ, ബി.പി.ഒ മുഹമ്മദലി മാസ്റ്റർ, ഹെഡ്മിസ്ട്രസ്സ് സുജാത പി. ആർ, പ്രിൻസിപ്പാൾ ഇൻചാർജ് സക്കറിയ്യ മാസ്റ്റർ എന്നിവർ സംസാരിച്ചു. Photo:കോട്ടക്കൽ മണ്ഡലത്തെ സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

  കോട്ടക്കൽ:  കോട്ടക്കൽ മണ്ഡലത്തെ   സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം  നടത്തി. കോട്ടക്കൽ രാജാസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന ചടങ്ങിലാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമ്പൂർണ്ണ സ്മാർട്ട് മണ്ഡലം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ  ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ നിന്നും ഫണ്ടനുവദിച്ച്  മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകൾക്കും  ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ് ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് )   നടപ്പിലാക്കുന്ന ഐ.ടി. പദ്ധതികളായ ഹൈടെക് സ്കൂൾ പദ്ധതി, ഹൈടെക് ലാബ് പദ്ധതി എന്നിവയും നടപ്പിലാക്കിയിരുന്നു..  എം.എൽ.എയുടെ ആസ്തി വികസന പദ്ധതി ,പ്രാദേശിക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള എല്ലാ ഗവൺമെന്റ് / എയ്ഡഡ് സ്കൂളുകൾക്കും ഐ.സ

കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്ക് മലപ്പുറം ജില്ലാ കെ.എം സി.സി.യുടെ ആദരം

  ദുബൈ: ലോക ജനതയെ മാസങ്ങളോളമായി ആശങ്കയിലും ഭീതിയിലും ആഴ്ത്തി കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിനെതിയുള്ള പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ വളണ്ടിയർ ടീമിനെ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി ആദരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളാവുന്നവർക്കായി റജിസ്ട്രേഷന് തുടക്കം കുറിച്ചിരുന്നു. ഇത്തരത്തിൽ റജിസ്ട്രേഷൻ നിർവ്വഹിച്ച ആദ്യ ബാച്ചിലെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയവർക്കാണ് ആദരവ് നൽകിയത്.128 രാഷ്ട്രങ്ങളിലെ പൗരന്മാരിൽ യു.എ.ഇ.ഗവൺമെൻ്റ് നടത്തുന്ന വാക്സിൻ പരീക്ഷണത്തിൽ ഇന്ത്യൻ സമൂഹത്തിൻ്റെ പിന്തുണയുമായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യും ഇതിലൂടെ പങ്കാളികളാവുകയായിരുന്നു.ചടങ്ങ് യു.എ.ഇ.കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ എ.പി.ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ലോക മാനവരാശിക്ക് ആശ്വാസമേകുന്ന മാതൃകാപരമായ ദൗത്യമാണു് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി കോവിഡ് വ

നീതിയെ കൊല്ലുന്ന മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെ ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

വളാഞ്ചേരി:നീതിയെ കൊല്ലുന്ന മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെ ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്വാഭിമാന യാത്രക്ക് ഐക്യദാർഢ്യം അറിയിച്ചു. ദളിതർക്കും, സ്ത്രീകൾക്കും, എതിരെ നടക്കുന്ന അക്രമങ്ങളിൽ യോഗിയുടെ കോലം കത്തിച്ച് പ്രതിക്ഷേധിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ബിനേഷ് മങ്കേരി, ഷഹനാസ് പി.ടി, ഫാസിൽ പി സമദ്, യാസീൻ കോട്ടപ്പുറം, ശരത് മേനോക്കി, ബിനീഷ് പുറമണ്ണൂർ, മോഹൻ ദാസ് അമ്പാൾ എന്നിവർ നേതൃത്വം നൽകി.

നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

  വളാഞ്ചേരി: മാതൃകാ ഫാമിലി കെയർ കേരളയും മലപ്പുറം ജില്ലാ ബാർബർ കൂട്ടായ്മയും പ്രവാസി  ബാർബർ കൂട്ടായ്മയും ചേർന്ന് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും. SSLC പരീക്ഷയിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും  ചെയ്തു. ജില്ലാ പ്രസിഡൻ്റ് കുഞ്ഞഹമ്മദ്കുട്ടി  കൊളത്തോൾ  ഉദ്ഘാടനം  നിർവഹിച്ചു സംസ്ഥാന  എക്സിക്യൂട്ടീവ് അംഗം ഗഫൂർ പുത്തനത്താണി അധ്യക്ഷത വഹിച്ചു , ഫൈസൽ ചേകനൂർ.റഷീദ് തിരൂർ. നാസർ യൂണിവേഴ്‌സിറ്റി. ബാവാ ചേളാരി, കരീം വളാഞ്ചേരി, റഹീസ് പുത്തനത്താണി എന്നിവർ പങ്കെടുത്തു. 

യുവതിക്ക് നേരെ നടുറോഡില്‍ ആസിഡ് ആക്രമണം

  പത്തനംതിട്ട: യുവതിക്ക് നേരെ നടുറോഡില്‍ ആസിഡ് ആക്രമണം. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് യുവതി ദേഹത്ത് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പെരുനാട് പോലീസിന് കൈമാറി. പ്രീജയും ഭര്‍ത്താവ് ബിനീഷും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍

കാലിക്കറ്റ് സർവ്വകലാശാല, അധ്യാപക നിയമന വിവാദം: എം.എൽ,എമാർ ഗവർണ്ണർക്ക് നിവേദനം നൽകി

  തിരുവനന്തപുരം:കാലിക്കറ്റ് സർവ്വകലാശാല, അധ്യാപക നിയമനത്തിൽ സംവരണ വിഭാഗത്തിന് അർഹതപ്പെട്ട അൻപതോളം ബാക്ക് ലോഗ് (എൻ.സി.എ വാക്കൻസികൾ)  നികത്തേണ്ടതില്ലെന്ന സിണ്ടിക്കറ്റ് തീരുമാനം പിൻവലിക്കണമെന്ന് എം എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം എന്നിവർ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ട്  ആവശ്യപ്പെട്ടു.  ബാക്ക് ലോഗ് ഒഴിവുകളിലേക്ക് പ്രത്യേക നിയമനം നടത്തണമെന്നാണ് ചട്ടം. ഈ വർഷത്തെ അധ്യാപക നിയമനത്തിൽ ഇത് വേണ്ടെന്നാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ തീരുമാനം 2019 ഡിസംബർ 31 നാണ് 116 അസിസ്റ്റാന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ , പ്രൊഫസർ തസ്തികളിലേക്ക് സർവ്വകലാശാല അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് പ്രൊഫസർ 63, അസോസിയേറ്റ് പ്രൊഫസർ 29 പ്രൊഫസർ 24 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. കേരളത്തിലെ മറ്റ് സർവ്വകലാശാലകൾ വിജ്ഞാപനത്തിൽ തന്നെ വിവിധ പഠന വിഭാഗങ്ങളിൽ വ്യത്യസ്ത സംവരണ വിഭാഗങ്ങൾക്ക് അർഹമായ തസ്തികകൾ ഏതെന്ന് നിർണയിച്ച് അത് രേഖപ്പെടുത്തിയാണ് അപേക്ഷ ക്ഷണിക്കാറ് പതിവ്. കഴിഞ്ഞ വർഷം വരെ കാലിക്കറ്റിലും അങ്ങനെയായിരുന്നു. എന്നാൽ ഇത്തവണ സംവരണ തസ്തിക ഏതെന്ന് വെളിപ്പെടുത്താതെയായിരുന്നു വിജ്ഞാ

മന്ത്രി എംഎം മണിക്ക് കൊവിഡ്

തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി എം എം മണിയെ ആശുപത്രിയിലാക്കി . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.  സംസ്ഥാന മന്ത്രിസഭയിൽ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി . മന്ത്രിമാരായ തോമസ് ഐസക് , ഇപി ജയരാജൻ വിഎസ് സുനിൽകുമാർ എന്നിവർ കൊവിഡ് സ്ഥരീകരിച്ചതിനെ തുടർന്ന് നേരത്തെ ചികിത്സ തേടിയിരുന്നു . കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാർ ആശുപത്രി വിട്ടത് . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് വിഎസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത് . മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട് . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിട്ടുള്ളത് . പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളതിനാൽ പേഴ്സണൽ സ്റ്റാഫ് നിരീക്ഷണത്തിൽ പോകും

കോവിഡ് നിയന്ത്രണം; ജുമുഅഃ നമസ്‌കാരത്തിന് ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമസ്തയുടെ നിവേദനം

  കോഴിക്കോട്: കോവിഡ്- 19 വ്യാപന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് 20 പേരെ മാത്രം പരിമിതപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിന് ഇളവ് Iഅനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജുമുഅഃ നമസ്‌കാരത്തിന്‍റെ സാധൂകരണത്തിന് നാല്‍പത് പേര്‍ വേണമെന്ന മതപരമായ നിബന്ധന ഉള്ളതിനാല്‍ വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിന് മാത്രം സര്‍ക്കാറിന്‍റെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കി. ‘കള’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടന് പരിക്കേറ്റത്. എറണാകുളം പിറവത്തായിരുന്നു ചിത്രീകരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘട്ടനരംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. വേദന മാറിയതിനാല്‍ ചിത്രീകരണം തുടര്‍ന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും വേദന മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള

കോടതിവിധിയേയും ആ വിധി പുറപ്പെടുവിച്ച കോടതിയേയും വിമർശിക്കുമ്പോൾ:പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ( മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ)

 വിധിയിലേക്ക് എത്തിച്ചേരാൻ കാരണമായ അന്വേഷണ റിപ്പോർട്ടുകളും അത് സമർപ്പിച്ച  ഏജൻസികളെയും കുറിച്ചുകൂടി രാജ്യം ചർച്ച ചെയ്യേണ്ടതാണ്.  ഒരു കോടതിയെ സംബന്ധിച്ചിടത്തോളം അതിന്  മുൻപിൽ ഹാജരാക്കുന്ന സാക്ഷി മൊഴികളുടെയും  തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ വിധി പറയുവാൻ നിർവാഹമുള്ളൂ.  അന്വേഷണ ഏജൻസികളും മറ്റും പൂർണ്ണമായും  ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്. അതുകൊണ്ടുതന്നെ ഭരിക്കുന്നവന്റെ  താൽപര്യങ്ങൾ അന്വേഷണ റിപ്പോർട്ടുകളിലും തെളിവുകളിലും പ്രതിഫലിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.  ആയതിനാൽ  കോടതിയെ വിമർശിക്കുക എന്നതിലുപരി അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയും ഭരണകൂട ഗൂഢാലോചനയും കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.   സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു  എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള  ഭരണകൂടങ്ങളുടെ യഥാർത്ഥ മുഖം ഈകേസുമായി ബന്ധപ്പെട്ട് ബോധിപ്പിച്ച റിപ്പോർട്ടുകളിൽ നിന്നും തെളിവുകളിൽ നിന്നും വ്യക്തമാവുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി  നിൽക്കുന്ന ഈ ഘട്ടത്തിൽ അർത്ഥവത്തായ മൗനം പാലിക്കപ്പെടേണ്ടതുണ്ട് എന്നതിന്റെ  പേരിൽ പറയാനുള്ളത്  പറയാതിരിക്കാ

ഇപി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ജയരാജനും ഭാര്യക്കും കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്തു. നിരീക്ഷണം പൂര്‍ത്തിയാക്കി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു വരുന്നതിനിടെയാണ് മന്ത്രിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  

ഹാത്രസ് പെണ്‍കുട്ടിയോടുള്ള നീതിനിഷേധത്തിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ ദിനം ആചരിക്കും

മലപ്പുറം: ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് യോഗി സര്‍ക്കാര്‍ കാണിച്ച നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നാളെ മുതല്‍ മൂന്ന് ദിനങ്ങളിലായി മുസ്‌ലിം ലീഗ് പ്രതിഷേധ ദിനം ആചരിക്കും. മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയോഗത്തിലാണ് തീരുമാനം. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പോലും സമ്മതമില്ലാതെ മൃതദേഹം സംസ്‌കരിക്കുന്നതാണ് രാജ്യം കണ്ടത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാന്‍ പോലും അവസരം നല്‍കാത്ത സാഹചര്യം ഉണ്ടായി. വ്യാപകമായ പ്രതിഷേധത്തിനൊടുവിലാണ് അതിനുള്ള അവസരം യോഗി സര്‍ക്കാര്‍ നല്‍കിയത്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്. ലീഗ് നേരത്തെ ഈ ആവശ്യം ഉന്നയിച്ചതാണ്. യുപിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. മലപ്പുറത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളിലേക്ക് നറുക്കെടുപ്പ് പൂർത്തിയായി

മലപ്പുറം ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളിലേക്ക് നറുക്കെടുപ്പ് പൂർത്തിയായി നിലവിലെ ഡിവിഷനിലെ നില താഴെ പറയും വിതമാണ് 1-വഴിക്കടവ് -വനിതാ 2-ചോക്കാട് -ജനറൽ 3-കരുവാരക്കുണ്ട്-വനിത 4-വണ്ടൂർ-ജനറൽ 5-പാണ്ടിക്കാട്-വനിത 6-ഏലംകുളം-ജനറൽ 7-അങ്ങാടിപ്പുറം-വനിത 8-ആനക്കയം-വനിത 9-മക്കരപ്പറമ്പ്-ജനറൽ 10-എടയൂർ-ജനറൽ 11-ആതവനാട്-ജനറൽ 12-എടപ്പാൾ-ജനറൽ *13-ചങ്ങരംകുളം-വനിത* 14-മാറഞ്ചേരി-ജനറൽ 15-മംഗലം-ജനറൽ 16-തിരുന്നാവായ-ജനറൽ 17-നിറമരുതൂർ-ജനറൽ 18-രണ്ടത്താണി-വനിത 19-പൊൻമുണ്ടം-SCവനിത 20-നന്നമ്പ്ര-വനിത 21-എടരിക്കോട്-ജനറൽ 22-ഒതുക്കുങ്ങൽ-വനിത 23-പൂക്കോട്ടൂർ-ജനറൽ 24-വേങ്ങര-വനിത 25-വെളിമുക്-വനിത 26-തേഞ്ഞിപ്പലം-വനിത 27-കരിപ്പൂർ-ജനറൽ 28-വാഴക്കാട്-വനിത 29-അരീക്കോട്-വനിത 30-എടവണ്ണ-വനിത 31-തൃക്കലങ്ങോട്-SCജനറൽ 32-ചുങ്കത്തറജനറൽ

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകളിലേക്ക് നറുക്കെടുപ്പുകൾ പൂർത്തിയായി

  01. രണ്ടത്താണി - വനിത 05. വടക്കുംപുറം-  വനിത 06. എടയൂര്‍ - വനിത 07. പൂക്കാട്ടിരി- വനിത 10. കൊളക്കാട് - വനിത 12. നടുവട്ടം -വനിത 14. കുറുമ്പത്തൂര്‍ - വനിത 15. പുത്തനത്താണി - പട്ടികജാതി ജനറല്‍ 16. കടുങ്ങോത്ത്കുണ്ട് -  വനിത എന്നിങ്ങനെയാണ് നിലവിലുള്ള  സംവരണ ഡിവിഷനുകൾ  

സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി.

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്‌നസുരേഷിന് ജാമ്യം. സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് കേസിലാണ് സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചത്. എന്നാല്‍ എന്‍ഐഎ കേസുള്ളതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍.ഐ.എ.യോട് വിചാരണ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം. തെളിവുകള്‍ സംബന്ധിച്ച പരാമര്‍ശം നേരത്തേ തന്നെ കോടതി നടത്തിയിരുന്നു. അതിനുശേഷം അറസ്റ്റ് കഴിഞ്ഞ് വീണ്ടും ജാമ്യാപേക്ഷ കൊടുക്കുന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച് കോടതിയുടെ പരാമര്‍ശം വീണ്ടുമുണ്ടായത്. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണം. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ബിജെപിക്കുള്ളിലുംതന്നെ ഭിന്നിപ്പുയരുന്നു

  മുബൈ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ബിജെപിക്കുള്ളിലുംതന്നെ ഭിന്നിപ്പുയരുന്നു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ പ്രിയങ്ക ഗാന്ധിയെ വഴിയില്‍ തടഞ്ഞാണ് യുപി പൊലീസ് കയ്യേറ്റം ചെയ്തിരുന്നത്. പ്രിയങ്കയുടെ വസ്ത്രം പുരുഷപൊലീസ് സംഘം പിടിച്ചുവലിക്കുകവരെയുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ പരസ്യമായാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്നും തന്നെ വിമര്‍ശനമുയരുന്നത്. പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്തവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഘ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. ‘ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കൈവയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെ ധൈര്യം വന്നു. പൊലീസ് അവരുടെ പരിധികള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം, ചിത്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദ്യനാഥ് ഇത്തരത്തിലുള്ള പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും, ട്വീറ്റില്‍ ചിത്ര കൂട്ടിച്ചേര്‍ത്തു. പൊലീസുക

മദ്രസകൾക്ക് മാതൃകയായി പുതിയ ആപ്ലിക്കേഷനുമായി ദാറുൽ ഉലൂം മദ്റസ

മലപ്പുറം:പൂക്കോട്ടൂർ മുതിരിപ്പറമ്പ് ദാറുൽ ഉലൂം ഹയർ സെക്കണ്ടറി  മദ്രസ, വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത്‌ മദ്രസ പ്രസ്ഥാനത്തിന് മാതൃകയായി. കോവിഡ്  പ്രതിസന്ധി മൂലം പൂർണ്ണമായും ഓൺലൈനിലേക്ക് മാറിയ നൂതന വിദ്യാഭ്യാസ രീതിക്ക് തികച്ചും മുതൽക്കൂട്ടാകുന്ന  രീതിയിലാണ് ദാറുൽ ഉലൂം സ്റ്റുഡൻസ് ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത് .   ലൈവ് ക്ലാസ് റൂം, അറ്റന്റൻസ് റിപ്പോർട്ട് ,സ്റ്റുഡൻസ് യൂണിയൻ, മാർക്ക് റിപ്പോർട്ട് ,ഗ്രൂപ്പ് എസ്എം എസ് ,നോട്ടിഫിക്കേഷൻ ബാർ,അസൈൻമെന്റ് സബ്മിഷൻ , ഫീസ് സബ്മിഷൻസ് ,കോഴ്സസ്,  ,മീഡിയ ,ഈ സ്കോർ ,ഈ സ്കോർ കാറ്റഗറി,ലീവ് അപ്രൂവൽ ,നോട്ടീസ് ,ഡിജിറ്റൽ ലൈബ്രറി തുടങ്ങി നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ആപ്ലിക്കേഷൻ. ദാറുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ സദർ മുഅല്ലിം എം ലബീബ് വാഫി മാമ്പുഴ, അസിസ്റ്റന്റ് സ്വദർ മുഅല്ലിം വികെ ഇബ്രാഹിം മുസ്‌ലിയാർ പുല്ലാര ,കെ അലിഹസൻ മുസ്ലിയാർ മാരിയാട്, കെ സി ആരിഫുദ്ദീൻ ഹുദവി പുത്തനഴി,കെപി സലീത്ത്‌ ഹസനി മാരിയാട് ,യു ഷബീബ് ഫൈസി അരിൻപ്ര , കെ സഈദ്‌ ഫൈസി ഒറവംപുറം ,യു സിംസാറുൽ ഹഖ് ദാരിമി നിലമ്പൂർ ,എ കെ അനീസുദ്ദീൻ അൻവരി കരുവാരകുണ്

ഹത്രാസിലെ പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കുന്നതിന്‌ രാജ്യമാകെ നടക്കുന്ന പോരാട്ടങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വളാഞ്ചേരീസ്‌ കൂട്ടായ്‌മ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി.

വളാഞ്ചേരി: ഹത്രാസിലെ പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കുന്നതിന്‌ രാജ്യമാകെ നടക്കുന്ന പോരാട്ടങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വളാഞ്ചേരീസ്‌ കൂട്ടായ്‌മ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി. യോഗിയുടെ ഫാഷിസ്റ്റ്‌ ഭരണത്തിൽ സ്ത്രികൾക്കും കുട്ടികൾക്കും ദളിത്‌ പിന്നാക്ക ന്യൂനപക്ഷങ്ങൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്‌. അക്രമികളെ സംരക്ഷിക്കുന്ന ഭരണ കൂടവും ആ ഭരണത്തിന്‌ പിന്തുണ നൽകുന്ന സംഘ്‌പരിവാറും ഈ രാജ്യത്തിന്റെ വർത്തമാന കാല ദുരന്തമാണ്‌. യോഗീ ഭരണത്തിനെതിരെ രാജ്യത്തിന്റെ തെരുവുകൾ കൂടുതൽ സമരസജ്ജമാകണം. ' കെ എം ഗഫൂർ, വിപിഎം സാലിഹ്‌, സലാം വളാഞ്ചേരി, വിനു പുല്ലാനൂർ, ഹബീബ്‌ റഹ്‌മാൻ പറമ്പയിൽ, കെ പി സുബൈർ മാസ്റ്റർ, തൗഫീഖ്‌ പാറമ്മൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടപ്പാറ മുതൽ മുക്കിലപ്പീടിക വരെ റോഡരികിലെ ദിശാസൂചന ബോർഡുകൾ വൃത്തിയാക്കി

  വളാഞ്ചേരി :- എസ് കെ എസ് എസ് എഫ് വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടപ്പാറ മുതൽ വളാഞ്ചേരി മുക്കിലപ്പീടിക വരെ റോഡരികിലെ ദിശാസൂചന ബോർഡുകൾ വിഖായ വളാഞ്ചേരി മേഖല പ്രവർത്തകർ  വൃത്തിയാക്കി പരിപാടിക്ക്  സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി  ജില്ലാ വിഖായ സമിതി അംഗം  മുസ്തഫ പൈങ്കണ്ണൂർ വളാഞ്ചേരി മേഖല സമിതി അംഗങ്ങളായ  സൈദലവി പൈങ്കണ്ണൂർ നൗഷാദ് വളാഞ്ചേരി അനീസ് കൊളത്തൂർ എന്നിവർ നേതൃത്വം നൽകി

നട്ടാലെ നേട്ടമുള്ളു എന്ന പ്രമേയത്തിൽ നടന്ന പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ മാതൃകയായി

  എടയുർ :ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ മാതൃകയായി. നട്ടാലെ നേട്ടമുള്ളു എന്ന പ്രമേയത്തിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച അഗ്രോ പാർക്കിൽ ഉൾപ്പെടുത്തിയാണ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ ഒരേക്കർ പാടശേഖരത്തി നെൽകൃഷിയിറക്കിയത്. നെൽകൃഷി വിള നടീൽ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു.  എടയൂർ ഒടുങ്ങാട്ട് കുളം പാടശേഖരത്തിലെ ഒരേക്കർ നെൽകൃഷിയിറക്കിയത് നെൽകൃഷി വിള നടീൽ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു . എടയൂർ ഒടുങ്ങാട്ട് കുളം പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് രണ്ടാം ഘട്ട കൃഷി ഇറക്കിയത് . കാർഷിക പാരമ്പര്യത്തെ വീണ്ടെടുക്കുകയും യുവ തലമുറയെ കാർഷിക വൃത്തിയിലേക്ക് കൊണ്ടുവരികയും അതിലൂടെ സ്വയം പര്യാപ്തത ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം . നാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ M M അബൂബക്കർ സാഹിബാണ് യുവ കാർഷികർക്ക് വഴികാട്ടിയായത് . പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ട് വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന തുക സംഘടന പ്രവർത്ഥനത്തിന് വേണ

ജീവനക്കാരിക്ക് കോവിഡ് കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് അടച്ചു

  കുറ്റിപ്പുറം: പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത്‌ കാര്യാലയം മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് . ഫസീന അഹമ്മദ് കുട്ടി അറിയിച്ചു.       കോ വിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്ക മുണ്ടായിരുന്ന നിരീക്ഷണത്തിൽ കഴിയുന്ന അഞ്ച് പേർക്ക്   ശരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന്   DDP യുടെ നിർദ്ദേശപ്രകാരമാണ് അടച്ചിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അവർ പറഞ്ഞു.

കുറ്റിപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു മരണം

കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ ഊരോത്ത്‌പള്ളിയാലിൽ കക്കിടി സൈദലവി(60)യാണ് ഇന്ന് മരണപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് പുലർച്ചെ 12 മണിയോടെയാണ് മരണം സംഭവിച്ചത്. പ്രവാസിയായിരുന്ന സൈദലവി രണ്ട് മാസമായി നാട്ടിൽ തുടരുകയായിരുന്നു ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം ഇതുവരെ അറിവായിട്ടില്ല. വെള്ളിയാഴ്ച കുറ്റിപ്പുറത്ത് നടത്തിയ ആന്റിജൻ ടെസ്റ്റിലൂടെയാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ   ഇല്ലാത്തതിനെ തുടർന്ന് വീട്ടിൽ ക്വാറണ്ടനിൽ കഴിയവെ അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനാൽ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ സ്വകാര്യ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നുവെന്നും . ഓക്സിജൻ അളവ് കുറഞ്ഞതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു . കുറ്റിപ്പുറം പഞ്ചായത്തിൽ കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിതെന്ന് പഞ്ചായത്ത് പ്രസിഡണ്ട്   ഫസീന അഹമ്മദ് കുട്ടി ടുഡേ ലൈവിനോട് പറഞ്ഞു .  എസ്.കെ.എസ്.എസ്.എഫ് വിഖായ  വളണ്ടിയർമാരുടെ നേതൃത്വത്തിൽ കൊളത്തോൾ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്നുച്ചയോടെ ഖബറടക്കി .