Skip to main content

കാലിക്കറ്റ് സർവ്വകലാശാല, അധ്യാപക നിയമന വിവാദം: എം.എൽ,എമാർ ഗവർണ്ണർക്ക് നിവേദനം നൽകി

 



തിരുവനന്തപുരം:കാലിക്കറ്റ് സർവ്വകലാശാല, അധ്യാപക നിയമനത്തിൽ സംവരണ വിഭാഗത്തിന് അർഹതപ്പെട്ട അൻപതോളം ബാക്ക് ലോഗ് (എൻ.സി.എ വാക്കൻസികൾ)  നികത്തേണ്ടതില്ലെന്ന സിണ്ടിക്കറ്റ് തീരുമാനം പിൻവലിക്കണമെന്ന് എം എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം എന്നിവർ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ട്  ആവശ്യപ്പെട്ടു.  ബാക്ക് ലോഗ് ഒഴിവുകളിലേക്ക് പ്രത്യേക നിയമനം നടത്തണമെന്നാണ് ചട്ടം.




ഈ വർഷത്തെ അധ്യാപക നിയമനത്തിൽ ഇത് വേണ്ടെന്നാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ തീരുമാനം

2019 ഡിസംബർ 31 നാണ് 116 അസിസ്റ്റാന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ , പ്രൊഫസർ തസ്തികളിലേക്ക് സർവ്വകലാശാല അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് പ്രൊഫസർ 63, അസോസിയേറ്റ് പ്രൊഫസർ 29 പ്രൊഫസർ 24 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. കേരളത്തിലെ മറ്റ് സർവ്വകലാശാലകൾ വിജ്ഞാപനത്തിൽ തന്നെ വിവിധ പഠന വിഭാഗങ്ങളിൽ വ്യത്യസ്ത സംവരണ വിഭാഗങ്ങൾക്ക് അർഹമായ തസ്തികകൾ ഏതെന്ന് നിർണയിച്ച് അത് രേഖപ്പെടുത്തിയാണ്

അപേക്ഷ ക്ഷണിക്കാറ് പതിവ്. കഴിഞ്ഞ വർഷം വരെ കാലിക്കറ്റിലും അങ്ങനെയായിരുന്നു. എന്നാൽ ഇത്തവണ സംവരണ തസ്തിക ഏതെന്ന് വെളിപ്പെടുത്താതെയായിരുന്നു വിജ്ഞാപനം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിൽ എല്ലാ സർവ്വകലാശാലകളിലും വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെയാണ് വർഷങ്ങളായി സംവരണ വിഭാഗങ്ങൾക്ക് അർഹമായ ബാക്ക് ലോഗ് (എൻ.സി എ ) ഒഴിവുകൾ നികത്തേണ്ടതില്ലെന്ന കേട്ടുകേൾവിയില്ലാത്ത തീരുമാനവുമായി സിണ്ടിക്കേറ്റ് രംഗത്ത് വന്നിരിക്കുന്നത്.



അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മാത്രം 33 ഒഴിവുകളാണ് പിന്നോക്കക്കക്കാരുടെ ബാക്ക് ലോഗായി (എൻ.സി. എ) നികത്താനിരിക്കുന്നതെന്ന് ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥർ കണക്കെടുത്ത് വൈസ് ചാൻസലർക്ക് സമർപ്പിച്ചിരുന്നു. ഇക്കാര്യം മുന്നിലെത്തിയപ്പോഴാണ് തങ്ങളുടെ ഇഛ്ചക്കൊത്ത നിയമനം ബാക്ക് ലോഗ് നികത്തുന്നതോടെ നടക്കില്ലെന്ന് അറിഞ്ഞ സിണ്ടിക്കേറ്റ് ഉപസമിതി അത്തരം തസ്തികൾ നികത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇത് വഴി അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ മാത്രം അദർ ക്രിസ്ത്യൻ 2, ഇ. ടി.ബി 4, വിശ്വകർമ 8, മുസ്ലിം 7, എസ് സി / എസ് ടി 1, ധീവര 3, നാടാർ 5, എന്നിങ്ങനെ ഓരോ വിഭാഗത്തിനും നിയമപ്രകാരം അർഹമായ അസിസ്റ്റന്റ് പ്രൊഫസർ തസ്തികൾ ഇതോടെ നഷ്ടമാവും. ഇതോടൊപ്പം, അംഗപരിമിതർക്ക് അർഹമായ 4 തസ്തികളും നികത്തേണ്ടതില്ലെന്നതാണ് തീരുമാനം. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികളിലെത് കൂടി കൂട്ടുമ്പോൾ ഇങ്ങനെ നഷ്ടപ്പെടുന്ന തസ്തിതികൾ അമ്പതിൽ കൂടുതൽ വരും.

ബാക്ക് ലോഗ് പരിഗണിക്കാതെ നടത്തുന്ന നിയമനങ്ങൾക്ക് നിയമ സാധുത ഉണ്ടാവില്ലെന്നതാണ് സുപ്രീം കോടതി വിധി.

ഇങ്ങനെ ചെയ്യാത്ത പക്ഷം, മൊത്തം പോസ്റ്റുകളിൽ പിന്നോക്ക പട്ടികജാതി വർഗ വിഭാഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ തുടർന്നാണ് സംസ്ഥാന ത്തടക്കം ഇന്ത്യ മുഴുവൻ എൻ.സി.എ വാക്കൻസിയിലേക്ക് പ്രത്യേക വിജ്ഞാനം പുറപ്പെടുവിച്ചു തുടങ്ങിയത്.'നേരത്തെ വിജ്ഞാപനം ചെയ്തിട്ട് ഉദ്യോഗാർത്ഥികളെ ലഭ്യമല്ലാത്ത പിന്നോക്ക വിഭാഗത്തിന് അർഹമായ തസ്തികകൾ എൻ.സി. എ വാക്കൻസിയായി പ്രഖ്യപിച്ച് പ്രത്യേക നിയമനം നടത്തണമെന്ന് കേരള സർവ്വീസ് നിയമം ഇതിനനുസൃതമായി

ഭേദഗതി ചെയ്തിട്ടുണ്ട്. അതിനാൽ കേരള പി.എസ്.സി ബാക്ക് ലോഗ് വാക്കൻസികളിലേക്ക് മുറതെറ്റാതെ പ്രത്യേക നിയമനം നടത്താറുണ്ട്..

ഇക്കഴിഞ്ഞ കാലം വരെ സർവ്വകലാശാലയും ഇത് തന്നെയായിരുന്നു ചെയ്ത് വന്നിരുന്നത്. 

എൻ.സി. എ വാക്കൻസികളിലേക്കുള്ള നിയമനം ത്വരിതപ്പെടുത്താൻ പത്ത് വർഷം മുമ്പ് ഭരണഘടനയുടെ പതിനാറാം അനുഛേദം ഭേദഗതി ചെയ്ത് നിയമ നിർമ്മാണം നടത്തുക കൂടി ചെയ്തിരിക്കെയാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ ഈ നിയമ വിരുദ്ധ നീക്കമെന്ന് എം.എൽ.എമാർ ഗവർണറോട് പറഞ്ഞു. കാലിക്കറ്റിലെ അധ്യാപക നിയമനത്തിൽ കോടികളുടെ അഴിമതിയുണ്ടെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരിക്കുന്നു. നിയമനം സംബന്ധിച്ച ഫയലുകൾ മാന്വൽ ഫയലാക്കിയത് അഴിമതിക്ക് വേണ്ടിയാണെന്ന പരാതിയുണ്ട്. അധ്യാപക നിയമന അഭിമുഖത്തിന് സർവ്വകലാശാല തയ്യാറാക്കിയ ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റും നിയമപരമല്ലെന്ന് എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം എന്നിവർ പറഞ്ഞു.



Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന