Skip to main content

കോട്ടക്കൽ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ സമ്പൂർണ്ണ സ്മാർട്ട് ; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രഖ്യാപനം നടത്തി കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തെ സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം നടത്തി. കോട്ടക്കൽ രാജാസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന ചടങ്ങിലാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമ്പൂർണ്ണ സ്മാർട്ട് മണ്ഡലം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ നിന്നും ഫണ്ടനുവദിച്ച് മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകൾക്കും ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ് ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് ) നടപ്പിലാക്കുന്ന ഐ.ടി. പദ്ധതികളായ ഹൈടെക് സ്കൂൾ പദ്ധതി, ഹൈടെക് ലാബ് പദ്ധതി എന്നിവയും നടപ്പിലാക്കിയിരുന്നു.. എം.എൽ.എയുടെ ആസ്തി വികസന പദ്ധതി ,പ്രാദേശിക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള എല്ലാ ഗവൺമെന്റ് / എയ്ഡഡ് സ്കൂളുകൾക്കും ഐ.സി.ടി ഉപകരണങ്ങൾ നൽകുന്ന പദ്ധതി ഉടനെ പൂർത്തീകരിക്കും .എം .എൽ . എ ഫണ്ടുപയോഗിച്ച് ഗവൺമെന്റ് സ്കൂളുകൾക്ക് നൽകുന്ന ഐ.സി.ടി ഉപകരണ വിതരണം പൂർത്തീകരിച്ചിട്ടുണ്ട്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച്മണ്ഡലത്തിലെ മുനിസിപ്പൽ /പഞ്ചായത്ത് തലങ്ങളിലെ ഓരോ സ്കൂളുകളിൽ വീതം സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുമുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും എയ്ഡഡ് സ്കൂളുകൾക്കുള്ള ഉപകരണ വിതരണത്തിന്റെ ഭരണാനുമതിക്കായി കലക്ട്രേറ്റിൽ സമർപ്പിച്ചിരിക്കുകയാണ്. എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതി എന്നിവ പ്രകാരവും 1347 കമ്പ്യൂട്ടറുകൾ, 717പ്രൊജക്ടർ, 62 ഡെസ്ക്ടോപ്പ്, 360 മൗണ്ടിംഗ് ആക്സസറീസ്, 23 43 " ഇഞ്ച് ടെലിവിഷൻ, 23മൾട്ടി ഫംഗ്ഷൻ പ്രിന്റർ, 23ഡി.എസ്.എൽ.ആർ ക്യാമറ, 22 എച്ച്.ഡി. വെബ്കാം, 379 യു.എസ്.ബി സ്പീക്കർ ,671 സ്പീക്കർ , എന്നിവയാണ് ഇത് വരെ മണ്ഡലത്തിലെ സ്കൂളുകൾക്ക് നൽകിയിട്ടുള്ളത്. എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്നതാണ് 'ഹൈടെക് സ്കൂൾ പദ്ധതി'. മണ്ഡലത്തിൽ പദ്ധതി കഴിഞ്ഞ വർഷം തന്നെ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ലാബുകൾ സ്ഥാപിക്കുന്നതാണ് ഹൈടെക് ലാബ് പദ്ധതി. ഈ രണ്ട് പദ്ധതികളിലും ഓരോ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ആനുപാതികമായാണ് കൈറ്റ് ഐ.സി.ടി ഉപകരണങ്ങൾ നൽകിയിട്ടുള്ളത്. ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 24 ഹൈസ്കൂൾ, ഹയർ സെക്കന്ററി ,ടെക്നിക്കൽ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്കാണ് ഇത്ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുള്ളത്. 89 എൽ.പി. യു.പി. വിദ്യാലയങ്ങൾക്കാണ് ഹൈടെക് ലാബ് പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ വിതരണംചെയ്തിട്ടുള്ളത്. 28370 വിദ്യാർത്ഥികൾക്കാണ് ഹൈടെക് ലാബ് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് മോഹൻകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ സാജിദ് മങ്ങാട്ടിൽ, എ.ഇ.ഒ പ്രദീപ്കുമാർ, ബി.പി.ഒ മുഹമ്മദലി മാസ്റ്റർ, ഹെഡ്മിസ്ട്രസ്സ് സുജാത പി. ആർ, പ്രിൻസിപ്പാൾ ഇൻചാർജ് സക്കറിയ്യ മാസ്റ്റർ എന്നിവർ സംസാരിച്ചു. Photo:കോട്ടക്കൽ മണ്ഡലത്തെ സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

 






കോട്ടക്കൽ:  കോട്ടക്കൽ മണ്ഡലത്തെ   സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി

പ്രഖ്യാപനം  നടത്തി.

കോട്ടക്കൽ രാജാസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന ചടങ്ങിലാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമ്പൂർണ്ണ സ്മാർട്ട് മണ്ഡലം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്.

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ  ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ നിന്നും ഫണ്ടനുവദിച്ച് 

മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ്,

എയ്ഡഡ് സ്കൂളുകൾക്കും 

ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ് ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് )   നടപ്പിലാക്കുന്ന ഐ.ടി. പദ്ധതികളായ ഹൈടെക് സ്കൂൾ പദ്ധതി, ഹൈടെക് ലാബ് പദ്ധതി എന്നിവയും നടപ്പിലാക്കിയിരുന്നു.. 

എം.എൽ.എയുടെ ആസ്തി വികസന പദ്ധതി ,പ്രാദേശിക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള എല്ലാ ഗവൺമെന്റ് / എയ്ഡഡ് സ്കൂളുകൾക്കും ഐ.സി.ടി ഉപകരണങ്ങൾ നൽകുന്ന പദ്ധതി ഉടനെ പൂർത്തീകരിക്കും .എം .എൽ . എ ഫണ്ടുപയോഗിച്ച്  ഗവൺമെന്റ് സ്കൂളുകൾക്ക് നൽകുന്ന ഐ.സി.ടി  ഉപകരണ  വിതരണം പൂർത്തീകരിച്ചിട്ടുണ്ട്. 

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച്മണ്ഡലത്തിലെ മുനിസിപ്പൽ /പഞ്ചായത്ത് തലങ്ങളിലെ ഓരോ സ്കൂളുകളിൽ വീതം  സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുമുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും എയ്ഡഡ് സ്കൂളുകൾക്കുള്ള ഉപകരണ വിതരണത്തിന്റെ  ഭരണാനുമതിക്കായി കലക്ട്രേറ്റിൽ സമർപ്പിച്ചിരിക്കുകയാണ്.

എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതി എന്നിവ പ്രകാരവും 1347  കമ്പ്യൂട്ടറുകൾ, 

717പ്രൊജക്ടർ, 62 ഡെസ്ക്ടോപ്പ്,

360 മൗണ്ടിംഗ് ആക്സസറീസ്, 23

43 " ഇഞ്ച് ടെലിവിഷൻ, 23മൾട്ടി ഫംഗ്ഷൻ പ്രിന്റർ, 23ഡി.എസ്.എൽ.ആർ ക്യാമറ, 22 എച്ച്.ഡി. വെബ്കാം, 379  യു.എസ്.ബി സ്പീക്കർ ,671 സ്പീക്കർ ,

എന്നിവയാണ്  ഇത് വരെ മണ്ഡലത്തിലെ സ്കൂളുകൾക്ക് നൽകിയിട്ടുള്ളത്.

എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്നതാണ് 'ഹൈടെക് സ്കൂൾ പദ്ധതി'. മണ്ഡലത്തിൽ പദ്ധതി കഴിഞ്ഞ വർഷം തന്നെ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്.

ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ലാബുകൾ സ്ഥാപിക്കുന്നതാണ് ഹൈടെക് ലാബ് പദ്ധതി.

ഈ രണ്ട് പദ്ധതികളിലും

ഓരോ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ആനുപാതികമായാണ് കൈറ്റ്   ഐ.സി.ടി  ഉപകരണങ്ങൾ നൽകിയിട്ടുള്ളത്.

ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 

24 ഹൈസ്കൂൾ, ഹയർ സെക്കന്ററി ,ടെക്നിക്കൽ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്കാണ് ഇത്ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുള്ളത്.

89 എൽ.പി. യു.പി. വിദ്യാലയങ്ങൾക്കാണ് ഹൈടെക് ലാബ് പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ വിതരണംചെയ്തിട്ടുള്ളത്.

28370 വിദ്യാർത്ഥികൾക്കാണ് ഹൈടെക് ലാബ് പദ്ധതിയുടെ  പ്രയോജനം ലഭിക്കുകയെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. 

പി.ടി.എ പ്രസിഡൻ്റ് മോഹൻകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ സാജിദ് മങ്ങാട്ടിൽ,

എ.ഇ.ഒ പ്രദീപ്കുമാർ, ബി.പി.ഒ മുഹമ്മദലി മാസ്റ്റർ,

ഹെഡ്മിസ്ട്രസ്സ് സുജാത പി. ആർ, പ്രിൻസിപ്പാൾ ഇൻചാർജ് സക്കറിയ്യ മാസ്റ്റർ എന്നിവർ സംസാരിച്ചു.




Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...