തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി എം എം മണിയെ ആശുപത്രിയിലാക്കി . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
സംസ്ഥാന മന്ത്രിസഭയിൽ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി . മന്ത്രിമാരായ തോമസ് ഐസക് , ഇപി ജയരാജൻ വിഎസ് സുനിൽകുമാർ എന്നിവർ കൊവിഡ് സ്ഥരീകരിച്ചതിനെ തുടർന്ന് നേരത്തെ ചികിത്സ തേടിയിരുന്നു . കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാർ ആശുപത്രി വിട്ടത് . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് വിഎസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത് . മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട് . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിട്ടുള്ളത് . പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളതിനാൽ പേഴ്സണൽ സ്റ്റാഫ് നിരീക്ഷണത്തിൽ പോകും
Comments
Post a Comment