Skip to main content

കോടതിവിധിയേയും ആ വിധി പുറപ്പെടുവിച്ച കോടതിയേയും വിമർശിക്കുമ്പോൾ:പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ( മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ)




 വിധിയിലേക്ക് എത്തിച്ചേരാൻ കാരണമായ അന്വേഷണ റിപ്പോർട്ടുകളും അത് സമർപ്പിച്ച  ഏജൻസികളെയും കുറിച്ചുകൂടി രാജ്യം ചർച്ച ചെയ്യേണ്ടതാണ്. 


ഒരു കോടതിയെ സംബന്ധിച്ചിടത്തോളം അതിന്  മുൻപിൽ ഹാജരാക്കുന്ന സാക്ഷി മൊഴികളുടെയും  തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ വിധി പറയുവാൻ നിർവാഹമുള്ളൂ. 


അന്വേഷണ ഏജൻസികളും മറ്റും പൂർണ്ണമായും  ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്. അതുകൊണ്ടുതന്നെ ഭരിക്കുന്നവന്റെ  താൽപര്യങ്ങൾ അന്വേഷണ റിപ്പോർട്ടുകളിലും തെളിവുകളിലും പ്രതിഫലിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.


 ആയതിനാൽ  കോടതിയെ വിമർശിക്കുക എന്നതിലുപരി അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയും ഭരണകൂട ഗൂഢാലോചനയും കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 


 സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു  എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള  ഭരണകൂടങ്ങളുടെ യഥാർത്ഥ മുഖം ഈകേസുമായി ബന്ധപ്പെട്ട് ബോധിപ്പിച്ച റിപ്പോർട്ടുകളിൽ നിന്നും തെളിവുകളിൽ നിന്നും വ്യക്തമാവുന്നുണ്ട്.


ഒരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി  നിൽക്കുന്ന ഈ ഘട്ടത്തിൽ അർത്ഥവത്തായ മൗനം പാലിക്കപ്പെടേണ്ടതുണ്ട് എന്നതിന്റെ  പേരിൽ പറയാനുള്ളത്  പറയാതിരിക്കാനാവില്ല.


ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത  'സെക്യുലറിസ്റ്റ് നിലപാടിൽ' വെള്ളം ചേർക്കുന്ന നിലപാടുകൾ പിന്നീട് ദേശീയ പ്രസ്ഥാനത്തെ നയിച്ചവർ സ്വീകരിച്ചു പോന്നു എന്നത് കൊണ്ട് തന്നെയാണ് സംഘ ഫാഷിസം രാജ്യത്ത് പിടിമുറുക്കിയത്.


ഗുജറാത്ത് കലാപമുൾപ്പെടെയുള്ള വിഷയങ്ങളിൽ നഗ്നമായ സാമുദായിക ഉൻമൂലനസിദ്ധാന്തം നടപ്പിലാക്കിയ ഒരാൾ രാജ്യത്തിന്റെ  ഭരണാധികാരിയായി വന്നതിന്റെ  കാരണമന്വേഷിച്ചാൽ ചിലതൊക്കെ ബോധ്യമാകും. 


ആ കലാപ ശേഷം

തുടർച്ചയായി ഒരു പതിറ്റാണ്ട് ഭരണാധികരം  ലഭിച്ചിട്ടും മതേതര ഭരണകൂടം RSS സംഘശക്തിക്കു മുന്നിൽ ധർമ്മം മറന്ന് പ്രവർത്തിച്ചു.

'മതേതര നിലപാടുകളെ 'സംരക്ഷിച്ചു നിർത്തുന്നതിൽ

അതിന് 'ഉത്തരവാദിത്ത്വമുള്ളവർ ഉണർന്ന് പ്രവർത്തിക്കാതെ അലംഭാവം കണിച്ചതിനാൽ  തന്നെ ഇന്ന് ഇത്തരം കോടതി വിധികൾ ആവർത്തിക്കപ്പെടുമ്പോൾ ആശ്ചര്യപ്പെടേണ്ടതില്ല.


ഈ കലികാലത്ത് സത്യം തുറന്ന് പറഞ്ഞാൽ ഇരകളാക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തേക്കാം..


''സത്യത്തിന് വേണ്ടി ശബ്ദിക്കുമ്പോൾ നിന്റെ  ശബ്ദം ഒറ്റപ്പെട്ടേക്കാം.

എന്നാലും നീ ശബ്ദിക്കാതിരിക്കരുത്''

എന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് വർത്തമാന ഭാരതത്തിൽ പ്രസക്തിയേറെയാണ്.


ബാബറി മസ്ജിദ് ധ്വംസന കാലത്ത് അന്നത്തെ സുപ്രീംകോടതി   ജസ്റ്റിസ് വെങ്കട ചെലയ്യ എടുത്ത ധീരോദാത്തമായ നിലപാടുകളാണ് ജുഡീഷ്യൽ ആക്ടിവിസം എന്നപേരിൽ നമ്മുടെ രാജ്യത്ത് ചർച്ച ചെയ്യപ്പെട്ടത്. 


അതിൻറെ നേർവിപരീതമായ ജുഡീഷ്യൽ ഇനാക്ടിവിസത്തിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്നു കൂടിയുള്ള ആശങ്ക പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്നുണ്ട്.


 അതുകൊണ്ട് രാഷ്ട്രീയ സങ്കുചിതത്വം മാറ്റിവെച്ച്  നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന രീതിയിലുള്ള നിലപാടുകളാണ്,  പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായം,  കൈക്കൊള്ളേണ്ടത്.

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...