Skip to main content

കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്ക് മലപ്പുറം ജില്ലാ കെ.എം സി.സി.യുടെ ആദരം

 


ദുബൈ: ലോക ജനതയെ മാസങ്ങളോളമായി ആശങ്കയിലും ഭീതിയിലും ആഴ്ത്തി കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിനെതിയുള്ള പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ വളണ്ടിയർ ടീമിനെ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി ആദരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളാവുന്നവർക്കായി റജിസ്ട്രേഷന് തുടക്കം കുറിച്ചിരുന്നു. ഇത്തരത്തിൽ റജിസ്ട്രേഷൻ നിർവ്വഹിച്ച ആദ്യ ബാച്ചിലെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയവർക്കാണ് ആദരവ് നൽകിയത്.128 രാഷ്ട്രങ്ങളിലെ പൗരന്മാരിൽ യു.എ.ഇ.ഗവൺമെൻ്റ് നടത്തുന്ന വാക്സിൻ പരീക്ഷണത്തിൽ ഇന്ത്യൻ സമൂഹത്തിൻ്റെ പിന്തുണയുമായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യും ഇതിലൂടെ പങ്കാളികളാവുകയായിരുന്നു.ചടങ്ങ് യു.എ.ഇ.കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ എ.പി.ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



ലോക മാനവരാശിക്ക് ആശ്വാസമേകുന്ന മാതൃകാപരമായ ദൗത്യമാണു് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായതോടെ നിർവ്വഹക്കപ്പെട്ടതെന്നു് മുനവറലി ശിഹാബ് തങ്ങൾ തൻ്റെ അനുമോദന പ്രഭാഷണത്തിൽ പറഞ്ഞു. ഇതിലൂടെ ലോക സമൂഹത്തിൻ്റെ നെറുകൈകളിലാണ് നിങ്ങളുടെ സ്ഥാനം എന്നും അദ്ദേഹം കൂട്ടി ചേർത്തു. പി.കെ.അൻവർ നഹ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.മലപ്പുറം ജില്ലാ കെ.എം.സി.സി.പ്രസിഡൻറ്ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.



ദുബൈ കെ.എം.സി.സി ആക്ടിംഗ് ജന:സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ, സംസ്ഥാന - ജില്ലാ ഭാരവാഹികളായ ആർ.ശുക്കൂർ, കെ.പി.എ സലാം,സിദ്ധീഖ് കാലൊടി,ഷക്കീർ പാലത്തിങ്ങൽ, ബദറുദ്ദീൻ തറമ്മൽ, എ.പി.നൗഫൽ, ഫക്രുദ്ദീൻ മാറാക്കര, ശിഹാബ് ഏറനാട്, അബ്ദുൾ സലാം പരി, നാസർ കുറുമ്പത്തൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പി.വി.നാസർ സ്വാഗതവും, മുജീബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.


Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന