വളാഞ്ചേരി: എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി ഉസ്മാൻപടി - വള്ളൂരാൻ ഹംസപ്പടി റോഡ്പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തു എടയൂർ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2019 - 20 വർഷത്തെ നിയോജകമണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം അനുവദിച്ചാണ് പൂക്കാട്ടിരി ഉസ്മാൻപടി - വള്ളൂരാൻ ഹംസപ്പടി റോഡ് കോൺക്രീറ്റിംഗും സ്ലാബിലും പദ്ധതി നടത്തിയത്.
അസീസ് കോടിയിൽ, പി. ഷെരീഫ് മാസ്റ്റർ, മൊയ്തുട്ടി തുരുമ്പത്ത്, ഹസ്സൻ കൊളമ്പൻ, ചെറിയാപ്പു, പി. മുഹമ്മദ്, എന്നിവർ പങ്കെടുത്തു
Comments
Post a Comment