കുറ്റിപ്പുറം: പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് കാര്യാലയം മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് . ഫസീന അഹമ്മദ് കുട്ടി അറിയിച്ചു.
കോ വിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്ക മുണ്ടായിരുന്ന നിരീക്ഷണത്തിൽ കഴിയുന്ന അഞ്ച് പേർക്ക് ശരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് DDP യുടെ നിർദ്ദേശപ്രകാരമാണ് അടച്ചിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അവർ പറഞ്ഞു.
Comments
Post a Comment