കോഴിക്കോട്: താമരശേരി കയ്യേലിക്കലിൽ ഡി വൈ എഫ് ഐ ഓഫീസ് കത്തിച്ചു. പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നിർമ്മിച്ച താൽകാലിക ഓഫീസാണ് കത്തിച്ചത്. പുലർച്ചെ 2 മണിയോട് കൂടിയായിരുന്നു സംഭവം, പരിസര വാസികൾ തീയണച്ചു.താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. ഏറെ നാൾ മുമ്പ് പ്രദേശത്ത് സി പി എം-ബി ജെ പി സംഘർഷം ഉണ്ടായിരുന്നു.

Comments
Post a Comment