വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സാക്ഷരതാമിഷൻ്റെ നേതൃത്വത്തിൽ അതിജീവിക്കാം തുല്യതയിലൂടെ എന്ന പേരിൽ തുല്യത ക്യാമ്പയിൻ തുടക്കമായി.ക്യാമ്പയിൻ്റ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ കമറുദ്ധീൻ പാറക്കൽ, ഉണ്ണികൃഷ്ണൻ, ആബിദ മൻസൂർ, താഹിറ ഇസ്മായിൽ, സാജിത, ഷാഹിന റസാഖ്, റുഖിയ ടീച്ചർ, കെ.മുജീബ് റഹിമാൻ,പി. പ്രിയ, വസന്ത എന്നിവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന പഠിതാവ് ഓമനയെ ആദരിച്ചു.
Comments
Post a Comment