Skip to main content

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി ആവശ്യപ്പെട്ടത് 109 കോടി ലഭിച്ചത് 1 കോടി 80 ലക്ഷം


 



20  പ്രവൃത്തികൾ ബജറ്റിൽ ഉൾപ്പെടുത്തി


കോട്ടക്കൽ: 2020- 2021 സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച കോട്ടക്കൽ നിയോജക  മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമർപ്പിച്ചത് 109 കോടിയുടെ പ്രൊപ്പോസൽ. എന്നാൽ ലഭിച്ചത് 1.80കോടിയുടെ പദ്ധതികൾക്കുള്ള അംഗീകാരം. ബജറ്റിൽ വകയിരുത്തിയത്  പ്രവൃത്തികൾക്ക്ആവശ്യപ്പെട്ട സംഖ്യയുടെ ഇരുപത് ശതമാനമായ 1.80 കോടിയുടെ അംഗീകാരം.

  എം.എൽ.എ പദ്ധതിക്കായി നിർദ്ദേശിച്ച സംഖ്യ,2020- 2021 വർഷത്തേക്ക് അനുവദിച്ച സംഖ്യ എന്നീ ക്രമത്തിൽ.

വളാഞ്ചേരി  ഫയര് സ്റ്റേഷൻ 80 ലക്ഷം, കോട്ടൂർ ഇന്ത്യനൂർ റോഡ് 1 കോടി,

പി.എച്ച്.സി. മുക്കിലപീടിക റോഡില്   കി.മി.0/000 മുതല് 7/770 വരെ ഉപരിതലം  ബി.എം. & ബി.സി. ഉപയോഗിച്ച്  അഭിവൃദ്ധിപ്പെടുത്തൽ,

പുത്തൂര്-ചെനക്കല് ബൈപ്പാസ് മൂന്നാം ഘട്ട പൂര്ത്തീകരണം (നിലവില് ഭരണാനുമതി  ലഭിച്ചിട്ടുള്ളതും തുടരേണ്ടതുമായ പ്രവൃത്തി),

പാറമ്മല് - പറിങ്കിമൂച്ചിക്കല് കി.മി.  1/500 മുതല് 3/325  വരെ  ഉപരിതലം  ബി.എം. & ബി.സി. ഉപയോഗിച്ച്  അഭിവൃദ്ധിപ്പെടുത്തല്  ,വെട്ടിച്ചിറ-ചേലക്കുത്ത്-രണ്ടത്താണി റോഡ് ബി.എം. & ബി.സി ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തൽ,

കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റല് മാസ്റ്റര് പ്ലാന് അനുസരിച്ചുള്ള കെട്ടിട നിര്മ്മാണത്തിന്റെ തുടര് പ്രവർത്തനം ,

പൊന്മള വില്ലേജ് ഓഫീസ് കെട്ടിട നിര്മ്മാണം, കോട്ടക്കൽ ചാപ്പനങ്ങാടി റോഡ്

ആര്യവൈദ്യശാലക്ക് സമീപം കാക്കതോട് പാലം പുനര്നിര്മ്മാണം  

പാണ്ടമംഗലം (കാവതികളം) പാലം പുനര്നിര്മ്മാണം  

ചെമ്പി-പരിതി റോഡ് ബി.എം & ബി.സി ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തൽ ,

കോട്ടക്കല് ചങ്കുവെട്ടി PWD റസ്റ്റ് ഹൗസ് ആധുനിക രീതിയില് നവീകരണം  

മൂടാല്-കാവുംപുറം-കാടാമ്പുഴ റോഡിന്റെ ഉപരിതലം ബി.എം & ബി.സി ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തൽ ,

പൊന്മള ബഡ്സ്  സ്കൂള് കെട്ടിട നിര്മ്മാണം  

എടയൂര് ബഡ്സ്   സ്കൂള് കെട്ടിട നിര്മ്മാണം 

മാറാക്കര ബഡ്സ്   സ്കൂള്  കെട്ടിട നിര്മ്മാണം -

ഇരിമ്പിളിയം പഞ്ചായത്തില് സ്റ്റേഡിയം നിര്മ്മാണം  

കോട്ടക്കല് ട്രഷറിക്ക് സ്വന്തമായി കെട്ടിട നിര്മ്മാണം

വളാഞ്ചേരി പോലീസ് സ്റ്റേഷന് സൗകര്യപ്രദമായ രീതിയില് പുതിയ കെട്ടിട നിര്മ്മാണം  , നെല്ലോളിപറമ്പ് -ചേങ്ങോട്ടൂർ - കാട്ടുങ്ങൽ ചോല റോഡ്

തുടങ്ങി മണ്ഡലത്തിൽ നിന്നും എം.എൽ.എ സമർപ്പിച്ച പ്രവൃത്തികൾ   ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ളതെങ്കിലും 100 രൂപ ടോക്കൺ തുക ഒഴികെ ഫണ്ടനുവദിച്ചിട്ടില്ല.

ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് സർക്കാർ ഭരണാനുമതി ലഭ്യമാക്കുന്ന മുറക്ക് പ്രവൃത്തി നടപ്പിലാക്കാനാകുമെന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു




Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...