കുറ്റിപ്പുറം ഉപജില്ല സ്കൗട്ട് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ആർ. പ്രമീള കുമാരിയിൽ നിന്ന് ജില്ല സ്കൗട്ട് ഓർഗനൈസിംങ്ങ് കമ്മീഷണർ എം. മനോഹരൻ നായർ ഏറ്റു വാങ്ങുന്നു
വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. പൂളമംഗലം ഹൈസ്ക്കൂൾ ഗൈഡ് അധ്യാപിക ആർ .പ്രമീള കുമാരിയാണ് പുസ്തകങ്ങൾ നൽകിയത്. ജില്ല സ്കൗട്ട് ഓർഗനൈസിംങ്ങ് കമ്മീഷണർ എം. മനോഹരൻ നായർ പുസതകങ്ങൾ ഏറ്റുവാങ്ങി.അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിങ്ങ് കമ്മീഷണർ.ടി.പി നൂറുൽ അമീൻ, എൽ എ സെക്രട്ടി അനൂപ് വയ്യാട്ട്, എക്സിക്യു ട്ടീവ് അംഗം ജലീൽ ചേരുരാൽ ,കെ . സുശീല , ടി.വി. റംഷീദ, വി. സ്മിത എന്നിവർ പങ്കെടുത്തു.
Comments
Post a Comment