കൊവിഡ് പ്രതിരോധ വാക്സിനേഷന് ഘട്ടങ്ങള്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കുത്തിവെയ്പ്പിനെക്കുറിച്ച് വിശദീകരിച്ചു.
പൊന്നാനി:കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട സമയത്തെത്തി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക സ്ഥലത്ത് വിശ്രമിച്ചു. വാക്സിനേഷന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കുത്തിവെയ്പ്പിനെക്കുറിച്ച് വിശദീകരിച്ചു. സംശയനിവാരണം വരുത്തി. രണ്ടാംഘട്ടത്തില്‍ രജിസ്ട്രേഷന്.
ആദ്യം ശരീരോഷ്മാവ് പരിശോധനയും കൈ ശുചീകരണവും. തുടര്‍ന്ന് എത്തിയ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് കുത്തിവെയ്പ്പ് മുറിയിലേക്ക്. അവിടെ ശീതീകരിച്ച സംവിധാനത്തില്‍ സൂക്ഷിച്ച വാക്സിന് സിറിഞ്ചില്‍ നിറച്ച് കുത്തിവെയ്പ്പ്.നാലാം ഘട്ടത്തില്‍ കോവിന്‍ എന്ന ആപ്പില്‍ വാക്സിന് എടുത്തയാളുടെ വിശദാംശങ്ങള്‍ ചേര്‍ത്തു. ഇതിന് ശേഷം നിരീക്ഷണ മുറിയിലേക്ക്. അവിടെ അര മണിക്കൂര്‍ നിരീക്ഷണം. വാക്സിന് എടുത്ത ശേഷം എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് അറിയാനാണിത്. അസ്വസ്ഥതയൊന്നുമില്ലെങ്കില്‍ അര മണിക്കൂറിന് ശേഷം മടക്കം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ചികിത്സ സംവിധാനമുള്ള പ്രത്യേക മുറിയിലേക്ക്. അവിടെ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ശാരീരിക പരിശോധനകള്‍. ആവശ്യമെങ്കില്‍ തുടര്‍ ചികിത്സ.അല്ലാത്തപക്ഷം വീട്ടിലേക്ക് മടക്കം.
Comments
Post a Comment