വളാഞ്ചേരി:കാക്കിക്കുള്ളിലെ കാരുണ്യം പകർന്ന് വളാഞ്ചേരി പോലീസ് വട്ടാപ്പാറയിലെ വാഹനാപകടവുമായ് ബന്ധപ്പെട്ട് പരിക്കേറ്റവരുമായ് വളാഞ്ചേരി പോലിസ് സ്റ്റേഷനിലെ പോലീസുകാരായ SI മധു ബാലകൃഷ്ണൻ, സിവിൽ പോലീസ്ഓഫീസർമാരായ കൃഷ്ണപ്രസാദ്, ജയകൃഷ്ണൻ എന്നിവരുടെ ചിത്രമാണ് വൈറലായത് .സ്വന്തം കുട്ടികളെക്കാളുപരി റോഡപടകത്തിൽ പരിക്ക് പറ്റിയ കുട്ടിയെ മണിക്കൂറുകളോളം പരിപാലിക്കുന്ന പോലീസുദ്ധ്യോഗസ്ഥർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്
വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം വരെയുള്ള റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്. രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.
Comments
Post a Comment