കോഴിക്കോട്: പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചനിലയില്‍. കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയയെ(59)ആണ് കോഴിക്കോട് സബ്ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ജയിലിലെ സെല്ലുകളില്‍ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് സംഭവം കണ്ടത്. ഉടന്‍ മെഡി: കോളജ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പന്തീരാങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ ബീരാന്‍കോയയെ ഇന്നലെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments
Post a Comment