Skip to main content

അവകാശം നഷ്ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു - ഇ.ടി മുഹമ്മദ് ബഷീര്‍ എം പി

 





പുത്തനത്താണി: ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്ടപ്പെട്ടെന്ന് പറയുന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി. 

എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് പുത്തനത്താണിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശന്ന് കരയുന്ന കുട്ടിയുടെ അവകാശം പോലും സമുദായത്തിന് നിഷേധിക്കപ്പെടുന്നു. അവകാശങ്ങള്‍ ചെറുതോതിലെങ്കിലും നടപ്പാകാനിരിക്കുന്ന കേരളത്തില്‍ പോലും ഈ അവസ്ഥയാണ്. സമുദായത്തിനോ സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അനുകൂലമായി വല്ല കാര്യവുമുണ്ടായാല്‍ മുസ്‌ലിംകള്‍ എല്ലാം വാരിക്കൂട്ടുന്നുവെന്നാണ് ആരോപണങ്ങളുയരുന്നു. പല ടെലിവിഷന്‍ ചര്‍ച്ചകളും കണ്ടാല്‍ നാളെ കേരളം മുസ്‌ലിം രാജ്യമാകുമെന്ന തരത്തിലാണ്. സ്‌കോളര്‍ഷിപ്പുകളടക്കമുള്ള ആനൂകുല്യങ്ങള്‍ എല്ലാം മുസ്‌ലിംകള്‍ കൊണ്ടുപോകുന്നുവെന്ന വ്യാജപ്രചരണം നടത്തുകയാണ് പലരും. എന്നാല്‍ അവര്‍ക്ക് സ്‌കോളര്‍ഷിപ്പുള്ളത് പോലെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമുണ്ട്. അവ നിയമപ്രകാരമല്ലാതെ ആര്‍ക്കും കൈപറ്റാന്‍ കഴിയില്ല. ലൗജിഹാദ് അടക്കം സമുദായത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുകയാണ്. ഇവ യഥാര്‍ത്ഥത്തില്‍ സമുദായത്തിന് മാത്രമല്ല, നാടിന് തന്നെ ദ്രോഹമാണ് ചെയ്യുന്നത്. ഇത്തരം പാര്‍ട്ടികളെ കരിമ്പട്ടികയില്‍ പെടുത്തണം. എങ്കിലും നാം വസ്തുതകള്‍ സമാധാനപരമായി പറഞ്ഞുകൊണ്ടിരിക്കണം. വിദ്വേഷ ചിന്ത കൊണ്ടുനടക്കുന്നവര്‍ എപ്പോഴെങ്കിലും സത്യം തിരിച്ചറിയുമെന്നും എം പി പറഞ്ഞു. കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു.




അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ പ്രാര്‍ത്ഥന നടത്തി.  ബഷീര്‍ ഫൈസി ദേശമംഗലം, സ്വാദിഖ് ഫൈസി താനൂര്‍, ഹാരിസ് ഹുദവി കുറ്റിപ്പുറം എന്നിവര്‍ പ്രഭാഷണം നടത്തി. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സി എച്ച് ത്വയ്യിബ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, ഡോ സാലിം ഫൈസി കൊളത്തൂര്‍, കെ എം കുട്ടി എടക്കുളം, അഡ്വ. വി കെ ഫൈസല്‍ ബാബു, അശ്‌റഫ് അമ്പലത്തിങ്ങല്‍, ഫൈസല്‍ എടശ്ശേരി, എ പി സ്വബാഹ്, കെ ടി ആസാദ്, കെ എം എ റസാഖ് മുസ്‌ലിയാര്‍, ആതവനാട് മുഹമ്മദ്് കുട്ടി, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, നൗഷാദ് ചെട്ടിപ്പടി, ശഹീര്‍ അന്‍വരി പുറങ്ങ് എന്നിവര്‍ സംസാരിച്ചു. അനീസ് ഫൈസി മാവണ്ടിയൂര്‍ സ്വാഗതവും ശാഹുല്‍ ഹമീദ് ഫൈസി കൈനിക്കര നന്ദിയും പറഞ്ഞു.


സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്,താജുദ്ദീന്‍ ദാരിമി പടന്ന,സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, അബ്്ദുല്‍ നാസര്‍ സഅദി, സിദ്ധിഖ് പന്താവൂര്‍, എം അബ്ദുള്ളക്കുട്ടി, ഖാസിം ഫൈസി പോത്തന്നൂര്‍,പി.വി മുഹമ്മദ് മൗലവി,കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍,ടി.എ റശീദ് ഫൈസി പൂക്കരത്തറ, ബഷീര്‍ താണിക്കാട്ട്, ഒ. പി. എം അശ്‌റഫ് ടി പി സുബൈര്‍ മാസ്റ്റര്‍, സി. ടി ജലീല്‍ മാസ്റ്റര്‍ , ആശിഖ് കുഴിപ്പുറം ,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ , ശഹീര്‍ ദേശമംഗലം, മുഹമ്മദ് റാസി ബാഖവി, സുലൈമാന്‍ ഉഗ്രപുരം,സലാം ഫറോക്ക്, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇസദുദ്ധീന്‍ മൗലവി പൊതുവാച്ചേരി, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സയിദ് മഹ്ശൂഖ് തങ്ങള്‍, നാസര്‍ ഫൈസി കണ്ണൂര്‍, പി കെ മുഹമ്മദ് കുട്ടി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, കെ വി മുസ്തഫ ദാരിമി, സി മുഹമ്മദ് ഫൈസി, മുഹമ്മദ് ബാഖവി ഒഴുകൂര്‍, റഷീദ് മുസ്‌ലിയാര്‍ പറമ്പില്‍പീടിക, എ ഉസ്മാന്‍, അഷ്‌റഫ് മലയില്‍, ശിഹാബുദ്ദീന്‍ ഫൈസി ചേരൂര്‍, സൈതലവി ഫൈസി പരപ്പനങ്ങാടി എന്നിവര്‍ പങ്കെടുത്തു.



Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...