വളാഞ്ചേരി : വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നും പാലക്കാട് ജില്ലയിലെ കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന SHO എം കെ ഷാജിക്ക് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ യാത്രയപ്പ് നൽകി. പോലീസ് സ്റ്റേഷനിൽ വെച്ചാണ് ലളിതമായ ചടങ്ങ് നടന്നത്. പത്ത് മാസത്തോളമായി പൊതു ജനങ്ങളുടെ ക്ഷേമത്തിനും നിയമ പരിപാലനത്തിനും കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരെയും ചടങ്ങിൽ വെച്ച് SHO എം കെ ഷാജി പ്രത്യേകം അഭിനന്ദിച്ചു. പോലീസ് സേനാംഗങ്ങളുടെ യാത്രയയപ്പ് ഉപഹാരം ജൂനിയർ എസ് ഐ. മധു ബാലകൃഷ്ണൻ , റൈറ്റർ എസ് ഐ സിദ്ദീഖ് എന്നിവർ SHO എം കെ ഷാജിക്ക് നൽകി. ചടങ്ങിൽ , ടെലികമ്മ്യൂണിക്കേഷൻ എസ് ഐ ജയപ്രകാശൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എ എസ് ഐ നസീർ തിരൂർക്കാട്, പോലീസുകാരായ രമേശ് , സമീറ ,ശ്രീജ ഹോംഗാർഡ് ഷാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം വരെയുള്ള റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്. രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.
Comments
Post a Comment