എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 17 ലക്ഷം കൊടുമുടി അമ്മാൾ - പ്രാണയിൽ പാത്ത് വേ ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടിയിൽ നിർമ്മിച്ച
അമ്മാൾ - പ്രാണയിൽ പാത്ത് വേ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്ത് പാത്ത് വേ നിർമ്മിച്ചത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് വഴി യാത്രാ സൗകര്യത്തിന് വളരെയധികം പ്രയോജനപ്പെടുന്നതാണ് ഈ പാത്ത് വെ. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.സി.എ നൂർ, കെ.എം. അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ,
, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ ,മെമ്പർ കെ. ഫസീല ടീച്ചർ,പി. അഹമ്മദ് കുട്ടി, ,പി.പി. ബാവ, ടി.പി. റഷീദ്, , പി. പുരുഷോത്തമൻ ,ടി.പി ശിബിലി, പി.ഇ ജലീൽ മാസ്റ്റർ ,സി സിദ്ധീഖ് ,പി. കുഞ്ഞുമണി ഇ റഫീഖ് എന്ന മാനുട്ടി.എന്നിവർ പങ്കെടുത്തു
Comments
Post a Comment