കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം മേഖലയിൽ 20, 21, 22,23 1, 2, 3, എന്നീ വാർഡുകളാണ് രണ്ട് ആഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുന്നത്
ഉറവിട അറിയാത്തതും അറിയുന്നതുമായ പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ,ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പിൻ്റെയു റവന്യൂ, പോലീസ്, RRT അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ സംയുക്തമായി നടുവട്ടം എ യുപി സ്കൂളിൽ വച്ച് ചേർന്ന അടിയന്തിര യോഗത്തിൽ രണ്ടാഴ്ച ഈ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങൾ കാലത്ത് 6 മുതൽ വൈകിട്ട് 7 മണി വരെ തുറന്ന് പ്രവർത്ഥിക്കാൻ പാടൊള്ളു എന്നും . ആരാധനാലയങ്ങൾ . പൊതുപരിപാടികൾ . വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയും കടുത്ത നിയന്ത്രണത്തിൽ അല്ലാതെ നടത്തുവാൻ പാടില്ലന്നും,പൊതു സ്ഥലങ്ങളിൽ കൂട്ടമായി നിൽക്കുന്നതും, കകളികൾ എന്നിവയും പൂർണമായും ഒഴിവാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും .നിയന്ത്രണമുള്ള പ്രദേശങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കുമെന്നും കുറ്റപ്പുറം പോലീസും അറിയിച്ചു
Comments
Post a Comment