ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തി രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരാൾ കുറ്റിപ്പുറം പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടിയിരുന്നു . പുഴയിൽ നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .
കുറ്റിപ്പുറം : ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ചെമ്പിക്കൽ ഹംസപ്പടി ഭാഗത്ത് പുഴയിൽ പുൽമേടുകൾക്ക് ഇടയിൽ കുടുങ്ങി കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊന്നാനി അഗ്നിശമന സേന സ്ഥലത്തത്തി മൃതദേഹം പുറത്തെയെടുക്കാനുളള ശ്രമങ്ങൾ ആരംഭിച്ചു.
കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തും.തുടർന്ന് തിരൂർ ജില്ലാശുപത്രിയിലേക്ക് മാറ്റും.രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരാൾ കുറ്റിപ്പുറം പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടിയിരുന്നു. പുഴയിൽ നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല
Comments
Post a Comment