Skip to main content

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ഡോ. സൈനുൽ ആബിദീൻ ഹുദവി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി




 


മലപ്പുറം:ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളെല്ലാം കോവിഡ് സെന്ററാക്കിയതോടെ അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ആരോഗ്യവകുപ്പിന്റെ ക്രൂരതയെ തുടര്‍ന്നാണ് ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞതെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.



യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ചെന്നെങ്കിലും ഫലമുണ്ടായില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി അവശയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ കഴിഞ്ഞു. സമയം വൈകിയതോടെ കുട്ടികള്‍ മരണപ്പെട്ടു.


കൊവിഡ് കാലം മുതല്‍ എത്രയോ മരണങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കേരളത്തില്‍ നടന്നിരിക്കുന്നു. പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റി ; മറ്റ് അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലയുന്ന സാഹചര്യമാണ് നിലവിലുളളത്.


മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്, കുറ്റാരോപിതരായ വകുപ്പ് മന്ത്രി ഉൾപെടെയുള്ള മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർക്കെതിരെ നടപടിയും, ഇരക്ക് നഷ്ട പരിഹാരവും ആവശ്യപ്പെട്ടാണ്  കമ്മീഷനെ സമീപിച്ചിരിക്കുന്നത്.




Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...