2,000 രൂപയുടെ പണമിടപ്പാട് വിഷയത്തിൽ കത്തി കൊണ്ട് കുത്തിയ ആസ്സാം സ്വദേശി വളാഞ്ചേരി പോലീസിൻ്റെ പിടിയിൽ.
വളാഞ്ചേരി:2000 രൂപയുടെ പണമിടപ്പാട് സംബന്ധിച്ചുള്ള തർക്കത്തിൽ കഴിഞ്ഞ ആഴ്ചയിൽ വളാഞ്ചേരി കാവുംപുറത്ത് വെച്ച് നടന്ന അടിപിടിയിൽ കത്തി കൊണ്ട് കുത്തിയ അതിഥി തൊഴിലാളിയായ ആസ്സാം സ്വദേശിയായ മഹാബൂൽ ഹക്ക്, 27 വയസ്സ്, എന്നയാളെ വളാഞ്ചേരി SHO ആയ MK ഷാജിയും സംഘവും അറസ്റ്റ് ചെയത് വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ഉണ്ടായി. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.
Comments
Post a Comment