Skip to main content

വളാഞ്ചേരി നഗരസഭ മത്സ്യമാർക്കറ്റിൽ സ്വകാര്യ വ്യക്തികൾ നഗരസഭക്ക് നിർമ്മിച്ച് നൽകിയ പുതിയ വിപണ കേന്ദ്രം ആബിദ് ഹുസൈൻ തങ്ങൾ എംഎൽ എ നാടിന് സമർപ്പിച്ചു.




വളാഞ്ചേരി: നഗരസഭ മത്സ്യമാർക്കറ്റിൽ സ്വകാര്യ വ്യക്തികൾ നഗരസഭക്ക് നിർമ്മിച്ച് നൽകിയ പുതിയ വിപണ കേന്ദ്രത്തിൻ്റെ ഉൽഘാടനം

വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീനയുടെ അധ്യക്ഷതയിൽ

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. 



9 കടമുറികളുള്ള വിപണന കേന്ദ്രത്തിൽ ഒരു കടമുറി നഗരസഭയിലെ കർഷകരുടെ കാർഷീക വിളകൾ വിൽക്കുവാനുള്ള "കാർഷീക വിപണന കേന്ദ്രത്തിനും " 

ഒരു കട മുറി നഗരസഭയിലെ കുടുംബശ്രീ അയൽകൂട്ടങ്ങളിലെ അംഗങ്ങളുടെ ഉൽപ്പനങ്ങൾ വിൽക്കുവാനുള്ള 

"കുടുംബശ്രീ വിപണന കേന്ദ്രത്തിനും " നീക്കി വെച്ചിട്ടുണ്ട് .

ശേഷിക്കുന്ന 7 കടമുറികൾ (ഒരു റൂം Sc വിഭാഗത്തിന് ഉൾപ്പെടെ) ലേലത്തിലൂടെ വരും ദിവസങ്ങളിൽ ആവശ്യക്കാർക്ക് നൽകും.

നഗരസഭക്ക് യാതൊരു ചിലവില്ലാതെ പൂർണ്ണമായും സ്വകാര്യ വെക്തികളായ പി.പി.ജമാൽ ഹാജി ,മുഹമ്മദ് ഹാജി ,മുഹമ്മദ് കുട്ടി ,അബ്ദുസ്സമദ്,സാബിറ,

എന്നിവർ ചേർന്ന്  നിർമിച്ച് നൽകിയ ഈ വിപണന കേന്ദ്രം ലേലം ചെയ്ത് നൽകുന്നതിലൂടെ വർഷം തോറും നഗരസഭക്ക് ലക്ഷകണക്കിന് രൂപാ തനത് വരുമാനം ലഭ്യമാകും ,

മാത്ര മല്ല "മാലിന്യ മുക്ത വളാഞ്ചേരി" എന്നതിൻ്റെ ഭാഗമായി മാർക്കറ്റിൻ്റെ പിറക് വശത്തുള്ള മാലിന്യനിക്ഷേപ സ്ഥലം ഇതൊട് കൂടി മാലിന്യമുക്തമാക്കാനും സാദ്ധ്യമായി.

ഉൽഘാടന ചടങ്ങിൽ നഗരസഭാ മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. അബ്ദുൽനാസർ സ്വാഗതവും ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർ ടി പി. അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ ,ടി.പി.രഘുനാഥൻ ,ശിഹാബുദ്ധീൻ ,പി.പി.ഹമീദ്, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് അഷ്റഫ് അമ്പലത്തിങ്ങൽ,   ,മണ്ഡലംകോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പറശ്ശേരി അസൈനാർ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി.എം.പത്മകുമാർ ,സാലി ചെഗുവേര കൾച്ചറൽ ഫോറം , യുഡിഎഫ് കൺവീനർ സലാം വളാഞ്ചേരി ,വെൽഫെയർ പാർട്ടി പ്രസിഡൻ്റ് കെ.ടി.സുബൈർ മാസ്റ്റർ ,ഹബീബ് റഹ്മാൻ ,നീറ്റുകാട്ടിൽ മുഹമ്മദലി എന്നിവർ ആശംസകൾ അർപ്പിച്ചു . നഗരസഭക്ക് സൗജന്യമായി  ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിടം നിർമ്മിച്ച് നൽകിയ ഉടമകൾക്ക്  നഗരസഭയുടെ സ്നേഹോപഹാരം പന്തൽപറമ്പിൽ ജമാൽ ഹാജിക്ക്  MLA  ആബിദ് ഹുസൈൻ തങ്ങൾ നൽകി.ചടങ്ങിന് മുൻസിപ്പൽ സെക്രട്ടറി സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി .

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...