Skip to main content

സ്വർണ്ണ കള്ളക്കടത്ത് കേസിൽ സി പി എം - ബി ജെ പി ഒത്ത് തീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി.ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്

 


വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് കേസിൽ സി പി എം - ബി ജെ പി ഒത്ത് തീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി.ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സ്വർണ്ണ കള്ളക്കടത് കേസിൽ സംശയ നിഴലിലായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു വളാഞ്ചേരിയിലെ മന്ത്രിയുടെ വീട്ടിലേക്ക് മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൻ്റെ സമാപന സമ്മേളനം ഉ ദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമരം ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട്. എന്നാൽ സർക്കാർ സമരം ക്ഷണിച്ചു വരുത്തിയാൽ നോക്കി നിൽക്കാനാവില്ല. മന്ത്രിയോട് ബന്ധു നിയമനത്തെക്കുറിച്ചു ചോദിച്ചാലും മാർക്ക്ദാനത്തെ കുറിച്ചു ചോദിച്ചാലും അഴിമതിയെ കുറിച്ചു ചോദിച്ചാലും മന്ത്രി പറയുന്നത് 2006ൽ കുറ്റിപ്പുറത്ത് ലീഗിനെ തോൽപിച്ചില്ലെ എന്നാണ്. സ്വർണ്ണ കടത്തിനെ കുറിച്ചു ചോദിച്ചാൽ എൻ്റെ മക്കൾക്ക് ഒരു തരി സ്വർണ്ണ മില്ലെന്നാണ് മറുപടി.കെ.ടി.ജലീലിനോട് മുസ്ലിം ലീഗിന് പകയില്ല.

ജലീലിൻ്റെ മുനിസിപ്പൽ വാർഡ് ഉൾപെടെ മുസ്ലിം ലീഗാണ് ജയിച്ചിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ  കോട്ടക്കലിൽ മത്സരിക്കാൻ അദ്ദേഹം ജലീലിനെ വെല്ലുവിളിച്ചു.മന്ത്രിയായി തുടർന്നാൽ കേസ് അട്ടിമറിക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്. പെരിയ കൊലപാതക കേസിൽ സിബിഐ ആവശ്യപ്പെട്ടിട്ടു പോലും ഫയലുകൾ നൽകാത്ത സംഭവം നമ്മുടെ മുന്നിലുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ യൂത്ത് ലീഗ് ട്രഷറർ വി.ടി .സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി കെ.ടി.അഷ്റഫ് ,എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്, ദേശീയ സെക്രട്ടറി എൻ എ കരീം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ, ജില്ലാ സെക്രട്ടറി കെ എം ഗഫൂർ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ മുസ്തഫ അബ്ദുൽ ലത്തീഫ് ,ഗുലാം ഹസ്സൻ ആലംഗീർ, വി കെ എം ഷാഫി, അഡ്വ.എം കെ സി നൗഷാദ്, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് ,ജന സെക്രട്ടറി വി എ വഹാബ്, സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി അഡ്വ.പി.പി.ഹമീദ് പ്രസംഗിച്ചു.അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി ,എ.പി.സ ബാഹ്,  റിയാസ്, ടി.പി.ഹാരിസ്, വി കെ എ ജലീൽ, ഐ പി ജലീൽ, സി എ ബഷീർ, യു എ റസാഖ്, കെ.ടി.അക്ബർ, ടി.ഷാജഹാൻ, യുസഫ് കോട്ടക്കൽ, സി എം റിയാസ്, സി.പി.നിസാർ, ഒ.പി. റഊഫ്, ഫഹദ് കരകാട് നേതൃത്വം നൽകി.

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...